Kerala

മതവികാരം വൃണപ്പെടുത്തി, നയൻതാരയുടെ ‘അന്നപൂരണി’ക്കെതിരെ കേസെടുത്ത് മുംബൈ പോലീസ്

മതവികാരം വ്രണപ്പെടുത്തുന്നതായി പരാതികൾ ഉണ്ടായതിനെ തുടർന്ന് നയൻതാര നായികയായ ‘അന്നപൂരണി’ എന്ന ചിത്രത്തിനെതിരെ കേസ് രജിസ്റ്റർ ചെയ്ത് മുംബൈ പൊലീസ്. ഡിസംബർ ഒന്നിനായിരുന്നു നയൻതാരയുടെ എഴുപത്തിയഞ്ചാമത് ചിത്രമായ അന്നപൂരണി റിലീസ് ചെയ്തത്.

ശ്രീരാമൻ വനവാസ കാലത്ത് മാംസാഹാരം കഴിക്കുന്ന ആളാണെന്ന ചിത്രത്തിലെ ഡയലോഗ് ആണ് ഏറെ വിവാദമായിട്ടുള്ളത്. മതവി കാരം വ്രണപ്പെടുത്തുന്നതാണ് ഇത് എന്ന് ചൂണ്ടികാട്ടി മുംബൈയിലെ എൽടി മാർഗ് പൊലീസ് സ്റ്റേഷനിൽ ലഭിച്ച പരാതിയുടെ അടിസ്ഥാ നത്തിലാണ് എഫ്. ഐ. ആർ ഇട്ട് പൊലീസ് അന്വേഷണം തുടങ്ങിയിരിക്കുന്നത്.

ചിത്രത്തിൽ വാല്മീകിയുടെ രാമായണത്തെ തെറ്റായി ചിത്രീക രിക്കുകയും ശ്രീരാമനെ വിമർശിക്കുകയും ചെയ്തുവെന്നും ഹിന്ദു ഐ. ടി സെൽ നൽകിയ പരാതിയിൽ ആരോപിച്ചിട്ടുണ്ട്. നെറ്റ്ഫ്‌ലി ക്‌സിലാണ് അന്നപൂരണി പ്രദര്‍ശനത്തിന് എത്തിയിരിക്കുന്നത്. നയന്‍താരയുടെ 75-ാമത് ചിത്രമായ അന്നപൂരണിയില്‍ ഒരു ഷെഫിന്റെ വേഷത്തിലാണ് നയന്‍താര എത്തുന്നത്. കുട്ടിക്കാലം മുതല്‍ ഷെഫ് ആകാന്‍ കൊതിച്ച ബ്രാഹ്‌മണ കുടുംബത്തിലെ കഥാപാത്രമായാണ് നയന്‍താര എത്തുന്നത്. ഷെഫ് ആകുന്നതിന് ഇടയിലും ശേഷവും ഉണ്ടായ പ്രതിസന്ധികളും അത് തരണം ചെയ്തുള്ള തിരിച്ചുവരവുമാണ് ചിത്രത്തിന്റെ കഥയിൽ ഉള്ളത്.

‘അന്നപൂർണി’ക്കെതിരെ ഹൈന്ദവ സംഘടനകൾ രംഗത്ത് വന്നിട്ടുണ്ട്. തെന്നിന്ത്യൻ സൂപ്പർ താരം നയൻതാരയുടെ ഏറ്റവും പുതിയ ചിത്രം ‘അന്നപൂർണി’ ഹിന്ദുവികാരം വൃണപ്പെടുത്തുകയാണെന്നാണ് ആരോപണം. ചിത്രത്തിനെതിരെ സോഷ്യൽ മീഡിയയിൽ പ്രതിഷേധം ഉയരുകയാണ്. ചിത്രം നെറ്റ്ഫ്ളിക്സിൽ നിറയെ കാഴ്ചക്കാരുമായി മുന്നേറുമ്പോഴാണ് സിനിമയെ പറ്റി കടുത്ത ആരോപണം ഉണ്ടായിരിക്കുന്നത്.

ചിത്രത്തിൽ ഒരു ബ്രാഹ്മണ പെൺകുട്ടിയായാണ് നയൻതാര പ്രത്യക്ഷപ്പെടുന്നത്. ഭഗവാൻ ശ്രീരാമനെ കുറിച്ച് ചിത്രത്തിൽ വ്യാഖ്യാനിക്കുന്ന രംഗങ്ങളാണ് വിവാദമായിരിക്കുന്നത്. ചില രംഗങ്ങളിൽ ഹിന്ദുമത വികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് മുൻ ശിവസേന നേതാവ് രമേശ് സോളങ്കി മുംബയ് പൊലീസിൽ പരാതി നൽകിയിരിക്കുകയാണ്. ചിത്രം ഹിന്ദു വിരുദ്ധമാണെന്നും ഭഗവാൻ രാമൻ മാംസം ഭക്ഷിച്ചെന്ന് പറയുന്ന രംഗം മതവികാരം വ്രണപ്പെടുത്തിയെന്നും രമേശ് സോളങ്കി എക്സിൽ കുറിച്ചിരിക്കുന്നു. ചിത്രത്തിലെ ഓരോ രംഗത്തെ കുറിച്ചും രമേശ് സോളങ്കി കുറിപ്പിൽ പ്രത്യേകം പ്രതിപാദിക്കുന്നുണ്ട്.

ഹിന്ദു പൂജാരിയുടെ മകൾ ആയുള്ള നയൻതാരയുടെ കഥാപാത്രം ബിരിയാണി പാചകം ചെയ്യുന്നതിന് തൊട്ടുമുമ്പ് നിസ്‌കരിക്കുന്നു. നിസ്‌കാരമാണ് ബിരിയാണിക്ക് രുചി നൽകുന്നതെന്ന് നയൻതാരയുടെ കഥാപാത്രം പറയുന്നുണ്ട്. അവസാന ഭാഗത്തെ രംഗങ്ങളിൽ ലവ് ജിഹാദിനെ ചിത്രം പ്രോത്സാഹിപ്പിക്കുന്നു. ഭഗവാൻ ശ്രീരാമൻ വനവാസ കാലത്ത് മാംസം ഭക്ഷിച്ചിരുന്നതായി നായക കഥാപാത്രം നായിക കഥാപാത്രത്തോട് പറയുന്നുണ്ട്. ഈ രംഗങ്ങൾ എല്ലാം ഹൈന്ദവ സംസ്‌കാരത്തെ വ്രണപ്പെടുത്തുന്നതാണ് രമേശ് സോളങ്കി പറയുന്നു.

രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങിന്റെ സമയത്ത് നെറ്റ്ഫ്ളിക്സും സീ സ്റ്റുഡിയോയും ചിത്രം പുറത്തിറക്കിയത് ഹിന്ദുവികാരം വ്രണപ്പെടുത്തുന്നതിന് വേണ്ടിയാണെന്നും രമേശ് സോളങ്കി ആരോപിക്കുന്നു. മുംബൈ പൊലീസിന് ഇതുമായി ബന്ധപ്പെട്ട് പരാതി നൽകിയിരിക്കുന്ന രമേശ് സോളങ്കി മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിനോട് ഇക്കാര്യത്തിൽ കർശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ്. സംഭവത്തിൽ നയൻതാരയോ നെറ്റ്ഫ്ളിക്‌സോ ഇതുവരെ പ്രതികരിക്കാൻ തയ്യാറായിട്ടില്ല.

ഏറെ പ്രതീക്ഷയോടെ തിയേറ്ററില്‍ എത്തിയ ‘അന്നപൂരണി’ പ്രേക്ഷകരെ ആകര്‍ഷിച്ചില്ല. അതിനാൽ അധികനാള്‍ തിയേറ്ററില്‍ തുടരാനും പറ്റിയിട്ടില്ല. അടുത്തിടെയായി പുറത്തിറങ്ങിയ നയന്‍താര ചിത്രങ്ങള്‍ പലതും പരാജയമായിരുന്നെങ്കിലും ബോളിവുഡ് ചിത്രം ‘ജവാന്‍’ ഗംഭീര വിജയം നേടിയിട്ടുണ്ട്. തുടർന്ന് എത്തിയ ‘ഇരൈവന്‍’ ബോക്‌സ് ഓഫീസില്‍ പൊട്ടി. ഇരൈവന്‍ പോലെ തന്നെ അന്നപൂരണിയും പരാജയമാവുകയായി എന്ന്അ തന്നെ പറയണം. ‘രാജാ റാണി’ക്ക് ശേഷം നടന്‍ ജയ്യും നയന്‍താരയും ഒന്നിച്ച ചിത്രം കൂടിയാണ് അന്നപൂരണി

crime-administrator

Recent Posts

പ്രധാനമന്ത്രിയുമായി തുറന്ന സംവാദത്തിന് തയ്യാർ – രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി . പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി തുറന്ന സംവാദത്തിന് സമ്മതം അറിയിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. സംവാദത്തിനായി മുന്‍ ജസ്റ്റിസുമാരായ…

3 hours ago

ഒരു വിദ്യാഭ്യാസ മന്ത്രിക്ക് സാമാന്യ ബുദ്ധി വേണ്ടേ?, അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാതെ സീറ്റുകൾ മാത്രം കൂട്ടുന്നത് നല്ല വിദ്യാഭ്യാസത്തിന്റെ നട്ടെല്ലൊടിക്കും, ശിവൻ കുട്ടി കാട്ടുന്നത് ചതിയാണ്

പഠനത്തിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളോ ലാബ് സൗകര്യങ്ങളോ കൊണ്ട് വരാതെ പ്ലസ് വണ്‍ പ്രവേശനത്തിന് ഇക്കുറിയും അധിക ബാച്ച് അനുവദിക്കാതെ…

3 hours ago

പ്രളയത്തിൽ കേരളം മുങ്ങുമ്പോൾ രക്ഷക്ക് കടലിന്റെ മക്കൾ, അവരിന്ന് തീ തിന്നുമ്പോൾ പിണറായി സർക്കാർ കാട്ടുന്നത് നെറികേട്..

കാ​ലാ​വ​സ്ഥാ വ‍്യ​തി​യാ​നം ക​ട​ലി​നെ ഗു​രു​ത​ര​മാ​യി ബാ​ധി​ച്ചി​രിക്കെ, ക​ള്ള​ക്ക​ട​ൽ പ്ര​തി​ഭാ​സ​വും ക​ട​ൽ​ക്ഷോ​ഭ​വും സ്ഥി​തി​ഗ​തി​ക​ൾ ഗു​രു​ത​ര​മാ​ക്കി​യി​രി​ക്കു​ന്ന സംസ്ഥാനത്തെ തീരാദേശ മേഖലയിൽ പട്ടിണി മരണങ്ങൾ…

4 hours ago

പിതാവിനും സഹോദരനുമൊപ്പം പുഴയിൽ കുളിക്കാനിങ്ങിയ പതിമൂന്നുകാരൻ ഒഴുക്കിൽ പെട്ട് മരിച്ചു

തിരുവനന്തപുരം . പിതാവിനും സഹോദരനുമൊപ്പം പുഴയിൽ കുളിക്കാനിങ്ങിയ പതിമൂന്നുകാരൻ ഒഴുക്കിൽ പെട്ട് മരിച്ചു. വട്ടിയൂർക്കാവ് കാവടിക്കടവിന് സമീപം ശനിയാഴ്ച ഉച്ച…

4 hours ago

കരമനയിൽ അഖിലിനെ കൊലപ്പെടുത്തിയ ഒരാള്‍ പിടിയില്‍, വിനീത്, അപ്പു, കിരണ്‍ കൃഷ്ണ എന്നിവർ ഒളിവിൽ

തിരുവനന്തപുരം . കരമന സ്വദേശി അഖിലിനെ കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ പിടിയില്‍. കൊലയാളി സംഘത്തില്‍ ഉള്‍പ്പെട്ട അനീഷാണ് പിടിയിലായിരിക്കുന്നത്. അഖിലിനെ…

4 hours ago

കുട്ടിക്കാലത്ത് ആത്മഹത്യ ചെയ്യാൻ തോന്നുമായിരുന്നു, ശ്രീ രാഘവേന്ദ്ര സ്വാമികളാണ് വഴി മാറ്റി വിട്ടത് – രജനികാന്ത്

ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള വ്യക്തിയായി ഫോബ്‌സ് മാസിക തെരഞ്ഞെടുത്ത താരമാണ് രജനികാന്ത്. ശിവാജി റാവു ഗെയ്‌ക്ക്‌വാദ് എന്നാണ് അദ്ദേഹത്തിന്റെ യഥാർത്ഥ…

5 hours ago