Top Picks News

സൂര്യതേജസിൽ ഇന്ത്യ, ‘ആദിത്യ എൽ വൺ’ ഹാലോ ഓർബിറ്റിൽ പ്രവേശിച്ചു

ഡൽഹി . ബഹിരാകാശ രംഗത്ത് മറ്റൊരു സുപ്രധാന നാഴികക്കല്ല് താണ്ടി ഇന്ത്യയും ഐഎസ്ആർഒയും. ഇന്ത്യയുടെ ആദ്യ സൗരദൗത്യമായ ആദിത്യ എൽ വൺ വൈകിട്ട് നാല് മണിയോടെ ലക്ഷ്യസ്ഥാനമായ ഹാലോ ഓർബിറ്റിൽ പ്രവേശിക്കുകയുണ്ടായി. മാസങ്ങളുടെ കാത്തിരിപ്പിനൊടുവിലാണ് രാജ്യത്തിന്റെ അഭിമാന ദൗത്യം അന്തിമ ലക്ഷ്യസ്ഥാനത്തേക്ക് എത്തിച്ചേർന്നിരിക്കുന്നത്. നാല് മാസത്തിലേറെയായി ഈ ആഹ്ളാദ വാർത്ത അറിയാനായി രാജ്യം മുഴുവനും ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു.

2023 സെപ്തംബർ 2ന് വിക്ഷേപിച്ച ബഹിരാകാശ പേടകം ശനിയാഴ്ച വൈകിട്ട് ലാഗ്രാഞ്ച് പോയിന്റ് 1ന് (L1)ചുറ്റുമുള്ള ഒരു ‘ഹാലോ ഓർബിറ്റ്’ എന്നറിയപ്പെടുന്ന സ്ഥലത്തേക്ക് കുറച്ച് മുൻപ് പ്രവേശിച്ചു.. ചലിക്കുന്ന സൂര്യ-ഭൗമ വ്യവസ്ഥയിലെ അഞ്ച് സ്പോട്ടുകളിൽ ഒന്നായ ഇവിടെ, രണ്ടിന്റേയും ഗുരുത്വാകർഷണ സ്വാധീനം ഉള്ളതിനാൽ, ആദിത്യ എൽ1ന് പരസ്പരം ബാലൻസ് ചെയ്തു നിൽക്കേണ്ടതുണ്ട്.

‘ആദിത്യ എൽ1 ഇതിനകം തന്നെ എൽ1 പോയിന്റിൽ എത്തി. ജനുവരി 6ന് അതിനെ ആവശ്യമുള്ള ഭ്രമണപഥത്തിൽ എത്തിക്കും. ഭ്രമണപഥത്തിൽ പ്രവേശിക്കാതെ തന്നെ പേടകം സൂര്യനിലേക്ക് യാത്ര തുടരും’ ഐഎസ്ആർഒ ഉദ്യോഗസ്ഥൻ പറഞ്ഞു.

മറ്റ് ലഗ്രാഞ്ച് പോയിന്റുകളെപ്പോലെ എൽ വൺ, താരതമ്യേന സ്ഥിരതയുള്ള സ്ഥാനമാണെങ്കിലും, ബഹിരാകാശ പേടകത്തെ ആ സ്ഥാനത്ത് ഉറപ്പിച്ച് നിർത്തുന്നത് ബുദ്ധിമുട്ടാണ്. ‘ഹാലോ ഓർബിറ്റ്’ എന്ന് വിളിക്കപ്പെടുന്ന ഈ ബിന്ദുവിന് ചുറ്റുമുള്ള ഭ്രമണപഥത്തിൽ പ്രവേശിക്കുന്നതാണ് കൂടുതൽ നല്ലത്. ഈ ത്രിമാന ഭ്രമണപഥത്തിലേക്ക് നീങ്ങുന്നത് ബഹിരാകാശ പേടകത്തിന് സൂര്യനെ വിവിധ കോണുകളിൽ നിന്ന് കാണാനുള്ള അവസരം ഉണ്ടാക്കും.

‘ആദിത്യ എൽ വൺ അതിനെ ‘L 1′ പോയിന്റിന് ചുറ്റുമുള്ള ഒരു ഹാലോ ഓർബിറ്റിൽ എത്തിക്കും. ഭൂമി സൂര്യന് ചുറ്റും സഞ്ചരിക്കു മ്പോൾ ഈ L1 പോയിന്റും നീങ്ങും. ഹാലോ ഭ്രമണപഥവും അങ്ങനെ തന്നെ’ ബെംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആസ്ട്രോഫിസിക്സിലെ ഡയറക്ടർ അന്നപൂർണി സുബ്രഹ്മണ്യം പറഞ്ഞ വാക്കുകളാണിത്. ഈ ഭ്രമണപഥത്തിൽ പ്രവേശിക്കുന്നത് തികച്ചും വെല്ലുവിളി നിറഞ്ഞതാണ്, ഇതാദ്യമായാണ് ഐഎസ്ആർഒ ഇത്തരമൊരു പരീക്ഷണത്തിന് ശ്രമിച്ചത്.

crime-administrator

Recent Posts

ജനറൽ ആശുപത്രിയിൽ 300 ഓളം രോഗികൾ ഒപിയിൽ കാത്ത് നിൽക്കുമ്പോൾ ഡോക്ടറെ DMO കളക്ടറുടെ കുഴിനഖ ചികിത്സക്ക് വിട്ടു

തിരുവനന്തപുരം . ജനറൽ ആശുപത്രിയിൽ ഒപി ഡ്യൂട്ടിയിൽ ജോലി നോക്കുകയായിരുന്ന ഡോക്ടറെ തന്റെ കുഴിനഖ ചികിത്സയ്ക്കായി തിരുവനന്തപുരം കലക്ടർ ഔദ്യോഗിക…

1 hour ago

പെരിയ ഇരട്ടക്കൊലക്കേസിൽ വിചാരണക്കിടെ ജഡ്ജിയെ സ്ഥലം മാറ്റി

പെരിയ ഇരട്ടക്കൊലക്കേസിൽ വിചാരണ നടക്കുന്നതിനിടെ ജഡ്ജിയെ സ്ഥലം മാറ്റുന്നതിനെതിരെ ഹർജി. കൊല്ലപ്പെട്ട കൃപേഷിന്റെയും ശരത്‌ലാലിന്റെയും മാതാപിതാക്കളാണു ഹൈക്കോടതിയെ സമീപിച്ചത്. സ്ഥലംമാറ്റം…

2 hours ago

ഖലിസ്ഥാൻവാദി അമൃത്പാൽ സിങ്ങ് പഞ്ചാബിൽ മത്സരിക്കും, ആസ്തി 1000 കോടി

ചണ്ഡിഗഢ്∙ അസമിലെ ജയിലിൽ ദേശീയ സുരക്ഷാ നിയമം ചുമത്തപ്പെട്ട് കഴിയുന്ന ഖലിസ്ഥാൻ വാദി നേതാവ് അമൃത്പാൽ സിങ്ങ് പഞ്ചാബിലെ ഖാദൂർ…

4 hours ago

മെമ്മറി കാർഡ് കാണാതായ കേസിൽ ഡ്രൈവർ യദു പോലീസ് കസ്റ്റഡിയിൽ

തിരുവനന്തപുരം . മേയര്‍ ആര്യാ രാജേന്ദ്രനും ഭര്‍ത്താവ് സച്ചിന്‍ദേവ് എം എല്‍ എയും ബന്ധുക്കളും കെഎസ്ആര്‍ടിസി ബസ് തടഞ്ഞിട്ട് ഡ്രൈവര്‍…

14 hours ago

ഐജി പി.വിജയന് എഡിജിപിയായി സ്ഥാനക്കയറ്റം നൽകി, പൊലീസ് അക്കാദമി ഡയറക്ടറായി നിയമിച്ചു

തിരുവനന്തപുരം . ഐജി പി.വിജയന് എഡിജിപിയായി സ്ഥാനക്കയറ്റം നൽകി ഉത്തരവിറങ്ങി. പൊലീസ് അക്കാദമി ഡയറക്ടറായാണ്‌ നിയമന ഉത്തരവ്. എലത്തൂർ തീവയ്പ്പ്…

15 hours ago

‘നരേന്ദ്ര മോദി ചീപ്പ്, ദുർബലൻ’ മോദിയെയും ബി ജെ പിയെയും കടന്നാക്രമിച്ച് എം വി ഗോവിന്ദൻ

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബി ജെ പിക്കുമെതിരെ രാഷ്ട്രീയ പടവാൾ ഉയർത്തി രൂക്ഷമായി ആക്രമിച്ച് സി പി എം. നരേന്ദ്ര…

15 hours ago