Kerala

സന്നിധാനത്ത് ഭക്തരുടെ കഴുത്തറുത്ത് ഹോട്ടലുകാർ, മസാല ദോശയുടെ ചമ്മന്തിക്ക് 33 രൂപ, മസാല ദോശക്ക് 90 രൂപ, നെയ് റോസ്റ്റിന് 75 രൂപ, വിലകളറിഞ്ഞാൽ ബോധം പോവും

ശബരിമല . സന്നിധാനത്തെ ഹോട്ടലുകളിൽ തീർത്ഥാടകരെ കൊള്ളയടിക്കുന്നു. കഴുത്തറുപ്പൻ വിലയാണ് ഭക്ഷണ സാധങ്ങൾക്ക് സന്നിധാനത്ത് ഈടാക്കി വരുന്നത്. സന്നിധാനത്തേക്ക് സാധന സാമഗ്രികൾ എത്തിക്കുന്നതിന് ചിലവുള്ളതിനാൽ സംസ്ഥാനത്ത് മറ്റിടങ്ങളിൽ ഉള്ള വിലയേക്കാൾ കുറച്ചധികമാണ് നേരത്തെ മുതൽ വാങ്ങി വരുന്നത്. ഇപ്പോൾ നടക്കുന്നതാവട്ടെ കഴുത്തറുക്കുന്ന കൊള്ളയാണ്.

57 രൂപ പരമാവധി വാങ്ങാവുന്ന ഒരു മസാല ദോശക്ക് സന്നിധാനത്ത് 90 രൂപയും 100 രൂപയുമൊക്കെ ഹോട്ടലുകാർ തോന്നുന്ന പോലെ വാങ്ങുകയാണ്. യഥാർത്ഥത്തിൽ 228 രൂപ വാങ്ങേണ്ട 4 മസാല ദോശക്കാവട്ടെ തീർത്ഥാടകരിൽ 360 രൂപയും അതിൽ കൂടുതല് മൊക്കെ വാങ്ങുകയാണ്. നെയ് റോസ്റ്റിന് 49 രൂപയാണ് വില എന്നാൽ 75 രൂപയാണ് വാങ്ങി വരുന്നത്. ​ഗ്രീൻ പീസ് കറിക്ക് 48 രൂപയാണ് വില, ഹോട്ടലുകാർ എന്നാൽ 60 രൂപയാണ് വാങ്ങുന്നത്. പാലപ്പത്തിന് 14 രൂപയാണെങ്കിലും 20 രൂപ വരെ വാങ്ങുന്നു. 15 രൂപക്ക് വിൽക്കേണ്ട പൊറോട്ടക്ക് 20 രൂപയും 25 രൂപയും വരെ വാങ്ങുന്ന കടകളുണ്ട്.

അമിത വില ഈടാക്കുന്നതായി തീർത്ഥാടകർ പരാതി പെട്ടതിനെ തുടർന്ന് ജില്ലാ കളക്ടർ എ ഷിബുവിന്റെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം മിന്നൽ പരിശോധന നടത്തി അമിത് വില ഈടാക്കുന്നത് കൈയ്യോടെ പിടികൂടിയിരിക്കുകയാണ്. സന്നിധാനത്തെ ഒരു ഹോട്ടലിൽ നാല് മസാല ദോശ വാങ്ങിയ തീർത്ഥാടകരോട് 360 രൂപ വാങ്ങിയതായും കണ്ടെത്തി. യഥാർത്ഥത്തിൽ 228 രൂപ മാത്രമെ വാങ്ങാവൂ. എന്ത് കൊണ്ടാണ് ഇങ്ങനെ ബില്ല് കൊടുത്തതെന്ന് കളക്ടർ തിരക്കിയപ്പോൾ മസാല ദോശയ്ക്ക് കൂട്ടാനായി ചമ്മന്തി നൽകി എന്നായിരുന്നു ഹോട്ടൽ ഉടമയുടെ മറുപടി. ഈ ഹോട്ടലിന് പിഴ ഈടാക്കാനും നോട്ടീസ് നൽകാനും കളക്ടർ തുടർന്ന് നിർദ്ദേശം നൽക്കുകയാണ് ഉണ്ടായത്.

സന്നിധാനത്ത് ഹോട്ടലുകളിൽ മാത്രമല്ല, പാത്രക്കടകളിലും തോന്നിയ വില ഈടാക്കുന്നുണ്ടെന്ന് കളക്ടർ നേരിട്ട് കണ്ടെത്തി. ജില്ലാ കളക്ടർ സന്നിധാനത്തെ കടകളിൽ പരിശോധന നടത്തി. കടകളിൽ ശുചിത്വം ഇല്ലാത്തതും ​ഗുണമേന്മ ഇല്ലാത്ത ഭക്ഷണം വിതരണം ചെയ്യുന്നതും ശ്രദ്ധയിൽ പെടും ഉണ്ടായി. അമിത വിലയ്ക്ക് പിഴ ഈടാക്കാനും നോട്ടീസ് നൽകാനും ബന്ധപ്പെട്ട ഉദ്യോ​ഗസ്ഥർക്ക് കളക്ടർ നിർദ്ദേശം നൽകി.

crime-administrator

Recent Posts

രാജ്യത്ത് ഒരേ ദിവസം 100 ഐഇഡി സ്‌ഫോടനങ്ങള്‍ നടത്താന്‍ പദ്ധതിയിട്ട ഭീകരർക്ക് 3 മുതല്‍ 20 വര്‍ഷം വരെ തടവ്

ന്യൂദല്‍ഹി . അന്താരാഷ്‌ട്ര ഭീകര സംഘടനകളിൽ ഒന്നായ ഐഎസിന്റെ ഖൊറാസാന്‍ മൊഡ്യൂളിന്റെ ആശയങ്ങള്‍ പ്രചരിപ്പിച്ച കേസില്‍ കശ്മീരി ദമ്പതികള്‍ ഉള്‍പ്പെടെ…

2 hours ago

പ്രധാനമന്ത്രിയുമായി തുറന്ന സംവാദത്തിന് തയ്യാർ – രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി . പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി തുറന്ന സംവാദത്തിന് സമ്മതം അറിയിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. സംവാദത്തിനായി മുന്‍ ജസ്റ്റിസുമാരായ…

9 hours ago

ഒരു വിദ്യാഭ്യാസ മന്ത്രിക്ക് സാമാന്യ ബുദ്ധി വേണ്ടേ?, അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാതെ സീറ്റുകൾ മാത്രം കൂട്ടുന്നത് നല്ല വിദ്യാഭ്യാസത്തിന്റെ നട്ടെല്ലൊടിക്കും, ശിവൻ കുട്ടി കാട്ടുന്നത് ചതിയാണ്

പഠനത്തിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളോ ലാബ് സൗകര്യങ്ങളോ കൊണ്ട് വരാതെ പ്ലസ് വണ്‍ പ്രവേശനത്തിന് ഇക്കുറിയും അധിക ബാച്ച് അനുവദിക്കാതെ…

10 hours ago

പ്രളയത്തിൽ കേരളം മുങ്ങുമ്പോൾ രക്ഷക്ക് കടലിന്റെ മക്കൾ, അവരിന്ന് തീ തിന്നുമ്പോൾ പിണറായി സർക്കാർ കാട്ടുന്നത് നെറികേട്..

കാ​ലാ​വ​സ്ഥാ വ‍്യ​തി​യാ​നം ക​ട​ലി​നെ ഗു​രു​ത​ര​മാ​യി ബാ​ധി​ച്ചി​രിക്കെ, ക​ള്ള​ക്ക​ട​ൽ പ്ര​തി​ഭാ​സ​വും ക​ട​ൽ​ക്ഷോ​ഭ​വും സ്ഥി​തി​ഗ​തി​ക​ൾ ഗു​രു​ത​ര​മാ​ക്കി​യി​രി​ക്കു​ന്ന സംസ്ഥാനത്തെ തീരാദേശ മേഖലയിൽ പട്ടിണി മരണങ്ങൾ…

10 hours ago

പിതാവിനും സഹോദരനുമൊപ്പം പുഴയിൽ കുളിക്കാനിങ്ങിയ പതിമൂന്നുകാരൻ ഒഴുക്കിൽ പെട്ട് മരിച്ചു

തിരുവനന്തപുരം . പിതാവിനും സഹോദരനുമൊപ്പം പുഴയിൽ കുളിക്കാനിങ്ങിയ പതിമൂന്നുകാരൻ ഒഴുക്കിൽ പെട്ട് മരിച്ചു. വട്ടിയൂർക്കാവ് കാവടിക്കടവിന് സമീപം ശനിയാഴ്ച ഉച്ച…

11 hours ago

കരമനയിൽ അഖിലിനെ കൊലപ്പെടുത്തിയ ഒരാള്‍ പിടിയില്‍, വിനീത്, അപ്പു, കിരണ്‍ കൃഷ്ണ എന്നിവർ ഒളിവിൽ

തിരുവനന്തപുരം . കരമന സ്വദേശി അഖിലിനെ കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ പിടിയില്‍. കൊലയാളി സംഘത്തില്‍ ഉള്‍പ്പെട്ട അനീഷാണ് പിടിയിലായിരിക്കുന്നത്. അഖിലിനെ…

11 hours ago