India

രാഷ്ട്രീയത്തിന്റെ ബാലപാഠം പഠിക്കാതെ സുരേന്ദ്രൻ, ശോഭ സുരേന്ദ്രനെ തഴഞ്ഞതിന് പണി കിട്ടും

ബി ജെ പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ സത്യത്തിൽ കേരള രാഷ്ട്രീയ രംഗത്തില്ല എന്ന് വേണം പറയാൻ. രാഷ്ട്രീയം എന്തെന്നറിയാത്തവർ എന്തെങ്കിലും സംഘടനയുടെ പേരിൽ രാഷ്ട്രീയ രംഗത്തേക്ക് വന്നാലുള്ള സ്ഥിതിയാണിത്. ആർ എസ് എസ്സിനായി വയനാട്ടിൽ ഉൾപ്പടെ പല ജില്ലകളിലും സേവനം അനുഷ്ടിച്ചിട്ടുള്ള വ്യക്തിയാണ് സുരേന്ദ്രൻ. പക്ഷെ സുരേന്ദ്രൻ ഈ നിമിഷം വരെ കേരള രാഷ്ട്രീയായതിന്റെ ബാല പാഠം പോലും പഠിച്ചിട്ടില്ലെന്നതാണ് യാഥാർഥ്യം.

ആരെ മുന്നിൽ വെച്ചാൽ എന്ത് നേടാനാവും അതിന്റെ തിരിച്ചറിവ് ഉണ്ടാവണം ഒരു രാഷ്ട്രീയക്കാരന് . സുരേന്ദ്രന് ഇല്ലാത്തതും അത് തന്നെയാണ്. മഹിളാ മോർച്ച സംസ്ഥാന അധ്യക്ഷ സി നിവേദിതയും ബി ജെ പി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭ സുരേന്ദ്രനും ആരെന്നറിയാതെ തരം താണ് പോയി സുരേന്ദ്രൻ. പാർട്ടിയുമായി അടുത്ത് ബന്ധമുള്ളവർക്കുണ്ടായ വേദനയാണിത്.

ശോഭ സുരേന്ദ്രന്റെ ബി ജെ പി യിടെ രാഷ്ട്രീയ പാരമ്പര്യം സുരേന്ദ്രന് തിരിച്ചറിയാനായില്ലെങ്കിൽ സംസ്ഥാന പ്രസിഡന്റെ കസേരയിൽ ഇരിക്കാൻ സുരേന്ദ്രൻ യോഗ്യനല്ല. സി നിവേദിത ആരാണ്? എന്നാണു ബി ജെ പി യുടെ രാഷ്ട്രീയത്തിലേക്ക് എത്തിയത്? സുരേന്ദ്രന് പച്ചയായി ഇതൊക്കെ അറിയാം. ബി ജെ പി കാർക്കിടയിൽ ‘കുമ്മാട്ടി’ കാട്ടാൻ നോക്കരുത്ത്. ഒരു പ്രവർത്തകന്റെ വാക്കുകളാണിത്. ഏതു പാർട്ടിയുടെ ദേശീയ നേതാക്കൾ വരുമ്പോഴും അതാത് സംസ്ഥാന നേതൃത്വമാണ് ആരെ മുന്നിൽ നിർത്തണമെന്ന് തീരുമാനിക്കുന്നത്.

അക്കാര്യത്തിൽ സുരേന്ദ്രൻ മോദിയുടെ സന്ദർശനത്തിൽ നടത്തിയ കളി തനിക്ക് തന്നെ കുഴി വെട്ടുന്നതാണ്‌. പരിപാടി കഴിഞ്ഞു നിമിഷ നേരത്തിനുള്ളിൽ അമിത് ഷായും മോദിയും ഇക്കാര്യം തിരിച്ചറിഞ്ഞു കഴിഞ്ഞു.സുരേന്ദ്രൻ വിചാരിക്കുന്നത് താൻ പറയുന്നത് മാത്രമാണ് കേന്ദ്ര നേതൃത്വം കേൾക്കുന്നതെന്നാണ്. ഇക്കാര്യത്തിൽ അവസാന പരീക്ഷണത്തിലും സുരേന്ദ്രൻ തോറ്റു. അതിന്റെ പരിണത ഫലം ഒരു മാസത്തിനുള്ളിൽ സുരേന്ദ്രൻ കാണാൻ പോവുകയാണ്.

crime-administrator

Recent Posts

പ്രധാനമന്ത്രിയുമായി തുറന്ന സംവാദത്തിന് തയ്യാർ – രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി . പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി തുറന്ന സംവാദത്തിന് സമ്മതം അറിയിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. സംവാദത്തിനായി മുന്‍ ജസ്റ്റിസുമാരായ…

5 hours ago

ഒരു വിദ്യാഭ്യാസ മന്ത്രിക്ക് സാമാന്യ ബുദ്ധി വേണ്ടേ?, അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാതെ സീറ്റുകൾ മാത്രം കൂട്ടുന്നത് നല്ല വിദ്യാഭ്യാസത്തിന്റെ നട്ടെല്ലൊടിക്കും, ശിവൻ കുട്ടി കാട്ടുന്നത് ചതിയാണ്

പഠനത്തിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളോ ലാബ് സൗകര്യങ്ങളോ കൊണ്ട് വരാതെ പ്ലസ് വണ്‍ പ്രവേശനത്തിന് ഇക്കുറിയും അധിക ബാച്ച് അനുവദിക്കാതെ…

6 hours ago

പ്രളയത്തിൽ കേരളം മുങ്ങുമ്പോൾ രക്ഷക്ക് കടലിന്റെ മക്കൾ, അവരിന്ന് തീ തിന്നുമ്പോൾ പിണറായി സർക്കാർ കാട്ടുന്നത് നെറികേട്..

കാ​ലാ​വ​സ്ഥാ വ‍്യ​തി​യാ​നം ക​ട​ലി​നെ ഗു​രു​ത​ര​മാ​യി ബാ​ധി​ച്ചി​രിക്കെ, ക​ള്ള​ക്ക​ട​ൽ പ്ര​തി​ഭാ​സ​വും ക​ട​ൽ​ക്ഷോ​ഭ​വും സ്ഥി​തി​ഗ​തി​ക​ൾ ഗു​രു​ത​ര​മാ​ക്കി​യി​രി​ക്കു​ന്ന സംസ്ഥാനത്തെ തീരാദേശ മേഖലയിൽ പട്ടിണി മരണങ്ങൾ…

6 hours ago

പിതാവിനും സഹോദരനുമൊപ്പം പുഴയിൽ കുളിക്കാനിങ്ങിയ പതിമൂന്നുകാരൻ ഒഴുക്കിൽ പെട്ട് മരിച്ചു

തിരുവനന്തപുരം . പിതാവിനും സഹോദരനുമൊപ്പം പുഴയിൽ കുളിക്കാനിങ്ങിയ പതിമൂന്നുകാരൻ ഒഴുക്കിൽ പെട്ട് മരിച്ചു. വട്ടിയൂർക്കാവ് കാവടിക്കടവിന് സമീപം ശനിയാഴ്ച ഉച്ച…

6 hours ago

കരമനയിൽ അഖിലിനെ കൊലപ്പെടുത്തിയ ഒരാള്‍ പിടിയില്‍, വിനീത്, അപ്പു, കിരണ്‍ കൃഷ്ണ എന്നിവർ ഒളിവിൽ

തിരുവനന്തപുരം . കരമന സ്വദേശി അഖിലിനെ കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ പിടിയില്‍. കൊലയാളി സംഘത്തില്‍ ഉള്‍പ്പെട്ട അനീഷാണ് പിടിയിലായിരിക്കുന്നത്. അഖിലിനെ…

7 hours ago

കുട്ടിക്കാലത്ത് ആത്മഹത്യ ചെയ്യാൻ തോന്നുമായിരുന്നു, ശ്രീ രാഘവേന്ദ്ര സ്വാമികളാണ് വഴി മാറ്റി വിട്ടത് – രജനികാന്ത്

ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള വ്യക്തിയായി ഫോബ്‌സ് മാസിക തെരഞ്ഞെടുത്ത താരമാണ് രജനികാന്ത്. ശിവാജി റാവു ഗെയ്‌ക്ക്‌വാദ് എന്നാണ് അദ്ദേഹത്തിന്റെ യഥാർത്ഥ…

7 hours ago