POLITICS

പൂരങ്ങളുടെ നഗരിയെ ഇളക്കിമറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റോഡ്‌ഷോ

തൃശ്ശൂര്‍ . തൃശൂരിനെ ഇളക്കിമറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റോഡ്‌ഷോ. ഉച്ചക്ക് 2.40 ഓടെ അഗത്തിയില്‍ നിന്നും കൊച്ചിയിലെത്തിയ പ്രധാനമന്ത്രി അവിടെ നിന്നും ഹൈലിക്കോപ്ടറില്‍ കുട്ടനെല്ലൂരിലേക്ക് പുറപ്പെട്ടു. അവിടെ നിന്നാണ് റോഡ്‌ഷോയ്‌ക്കായി എത്തിയത്. വാഹനത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍, സുരേഷ്‌ഗോപി, മഹിളാ മോര്‍ച്ച സംസ്ഥാന അധ്യക്ഷ അഡ്വ. നിവേദിത സുബ്രഹ്മണ്യം എന്നിവരും ഉണ്ടായി.

ജനറല്‍ ആശുപത്രി ജങ്ഷനില്‍ നിന്നും തുടങ്ങിയ റോഡ്‌ഷോ നായ്‌ക്കനാലിലാണ് അവസാനിച്ചത്. ഏതാണ്ട് ഒന്നര കിലോമീറ്ററോളമാണ് റോഡ്‌ഷോയുണ്ടായിരുന്നത്. ശേഷം വനിതാ സമ്മേളന വേദിയിലേക്ക് കെ. സുരേന്ദ്രനും സുരേഷ് ഗോപിക്കുമൊപ്പം പ്രധാനമന്ത്രി നടന്നെത്തി. പുഷ്പവൃഷ്ടിയോടെ പതിനായിരങ്ങളാണ് ജനറല്‍ ആശുപത്രി ജങ്ഷനില്‍ നിന്നും നായ്‌ക്കനാല്‍ വരെ മോദിയെ ഒരു നോക്ക് കാണുന്നതിനായി എത്തിയിരുന്നത്.

പാര്‍ലമെന്റില്‍ വനിത ബില്‍ പാസ്സായതിന്റെ അനുമോദന സമ്മേളനത്തിലാണ് പ്രധാനമന്ത്രി പങ്കെടുത്തത് . സമ്മേളനത്തില്‍ വനിതകള്‍ക്ക് മാത്രമാണ് പ്രവേശനമുള്ളത്. രണ്ട് ലക്ഷത്തോളം വനിതകള്‍ സമ്മേളനത്തില്‍ പങ്കെടുത്തു. സമ്മേളനത്തില്‍ ബിജെപി നേതാക്കളെ കൂടാതെ ബീനാ കണ്ണന്‍, ഡോ. എം. എസ് സുനില്‍ , വൈക്കം വിജയലക്ഷ്മി, ഉമാ പ്രേമന്‍ , മറിയക്കുട്ടി, മിന്നു മണി, ശോഭന എന്നിവര്‍ പ്രധാനമന്ത്രിക്കൊപ്പം വേദി പങ്കിടുന്നുണ്ട്. ഏഴു ജില്ലകളില്‍ നിന്നുള്ള രണ്ടു ലക്ഷം വനിതകള്‍ സമ്മേളനത്തിന്റെ ഭാഗമാ യെത്തി.

പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് കനത്ത സുരക്ഷയാണ് തൃശൂര്‍ നഗരത്തില്‍ ഒരുക്കിയിരുന്നത്. പൂരനഗരി സ്പെഷല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പിന്റേയും കേന്ദ്ര സേനയുടെയും നിയന്ത്രത്തിലായിരുന്നു. നഗര സുരക്ഷ എസ് പി ജി ഏറ്റെടുത്തു. പരിപാടി റിപ്പോര്‍ട്ട് ചെയ്യുന്നതിന് മാധ്യമങ്ങള്‍ക്കും നിയന്ത്രണമേര്‍പ്പെടുത്തിയിരുന്നു. നായക്കനാലില്‍നിന്നും തേക്കിന്‍കാട് മൈതാനിയിലേക്കുള്ള കവാടം പൂര്‍ണമായും എസ്പിജിയുടെയും മറ്റു പോലീസ് സേനയുടെയും നിയന്ത്രണത്തിലായിരുന്നു.

പ്രത്യേക വിമാനത്തിലാണ് പ്രധാന മന്ത്രി നെടുമ്പാശ്ശേരിയിൽ എത്തിയത്. എറണാകുളം ജില്ലാ കളക്ടർ മോദിയെ വിമാനത്താവളത്തിലെത്തി സ്വീകരിച്ചു. ഹെലികോപ്റ്റർ മാർ​ഗമാണ് അദ്ദേഹം കുട്ടനെല്ലൂർ ഹെലിപാഡിലേക്ക് എത്തിയത്. ജില്ലാ ആശുപത്രി ജം​ഗ്ഷൻ വരെ റോഡ് മാർ​ഗമെത്തി. തുടർന്ന് സ്വരാജ് റൗണ്ട് മുതൽ നായ്ക്കനാൽ വരെ ഒന്നരക്കിലോമീറ്റർ റോഡ് ഷോയിലും മോദി പങ്കെടുത്തു. ശേഷം തേക്കിൻകാട് മൈതാനത്ത് മഹിളാ സമ്മേളനത്തെ അഭിസംബോധന ചെയ്ത് മോദി സംസാരിക്കുകയാണ്. സമ്മേളനത്തിൽ ബിജെപി നേതാക്കളും ബീനാ കണ്ണൻ, ഡോ. എം എസ് സുനിൽ , വൈക്കം വിജയലക്ഷ്മി, ഉമാ പ്രേമൻ , മറിയക്കുട്ടി, മിന്നു മണി, ശോഭന എന്നിവർ പ്രധാനമന്ത്രിക്കൊപ്പം വേദി പങ്കിടും. ഏഴു ജില്ലകളിൽ നിന്നുള്ള രണ്ടു ലക്ഷം വനിതകൾ സമ്മേളനത്തിന്റെ ഭാഗമാകുമെന്ന് ബി ജെ പി അറിയിച്ചിട്ടുണ്ട്.

പ്രധാനമന്ത്രിയുടെ സന്ദർശനത്തെ തുടർന്ന് സ്‌പെഷല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പിന്റേയും കേന്ദ്ര സേനയുടെയും നീരീക്ഷണത്തിലാണ് തൃശ്ശൂർ ന​ഗരി. പരിപാടി റിപ്പോര്‍ട്ട് ചെയ്യുന്നതിന് മാധ്യമങ്ങള്‍ക്കും നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്. ഇടവിട്ട് ബോംബ് സ്‌ക്വാഡിന്റെ പരിശോധനയുണ്ട്. നായക്കനാലില്‍നിന്നും തേക്കിന്‍കാട് മൈതാനിയിലേക്കുള്ള കവാടം പൂര്‍ണമായും എസ് പി ജിയുടെയും മറ്റു പൊലീസ് സേനയുടെയും നിയന്ത്രണത്തിലാണ്. കനത്ത പരിശോധനയ്ക്കുശേഷമാണ് ബന്ധപ്പെട്ടവരെപ്പോലും പ്രധാനകടത്തിവിടുന്നത്. മോദി പ്രസംഗിക്കുന്ന വേദിക്കു ചുറ്റുവട്ടത്തുള്ള ലോഡ്ജുകളിലും മറ്റും താമസിക്കുന്നവരുടെ വിവരങ്ങള്‍ പൊലീസ് ശേഖരിച്ചിരുന്നു.

പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോട് അനുബന്ധിച്ച് പ്രൈവറ്റ് ഹെലികോപ്റ്റര്‍, ഹെലികാം തുടങ്ങിയവ തൃശൂര്‍ താലൂക്കിലും പ്രധാനമന്ത്രിയുടെ യാത്രാപഥത്തിലും നിരോധിച്ചിട്ടുണ്ടെന്നും സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി പൊലീസിന്റെ അപേക്ഷയുടെ അടിസ്ഥാനത്തിലാണ് നിരോധനമെന്നും കലക്ടര്‍ പറഞ്ഞു. ഇന്ന് ഉച്ചയോടെ കൊച്ചിയിലെത്തുന്ന പ്രധാനമന്ത്രി തുടര്‍ന്ന് തൃശൂരിലേക്ക് പോകും. തുടർന്ന് തേക്കിന്‍കാട് മൈതാനത്ത് നടക്കുന്ന റോഡ് ഷോയില്‍ അദ്ദേഹം പങ്കെടുക്കും.

തുടര്‍ന്ന് ‘സ്ത്രീശക്തി മോദിക്കൊപ്പം” എന്ന മഹിളാ സമ്മേളനത്തെ അദ്ദേഹം അഭിസംബോധന ചെയ്യും. വൈകിട്ട് മൂന്ന് മണിക്ക് നടക്കുന്ന പരിപാടിയില്‍ രണ്ട് ലക്ഷം വനിതകള്‍ പങ്കെടുക്കുമെന്നാണ് വിവരം. അങ്കണവാടി ടീച്ചര്‍മാര്‍, ആശാ വര്‍ക്കര്‍മാര്‍, തൊഴിലുറപ്പ് തൊഴിലാളികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, വനിതാ സംരംഭകര്‍, സാമൂഹിക പ്രവര്‍ത്തകര്‍, സാംസ്‌കാരിക രംഗത്ത് പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍, തദ്ദേശഭരണ സ്ഥാപനങ്ങളിലെ അംഗങ്ങള്‍ തുടങ്ങിയ സമൂഹത്തിന്റെ വിവിധ മേഖലകളിലെ വനിതകള്‍ പരിപാടിയില്‍ പങ്കാളികളാകും.

crime-administrator

Recent Posts

നിശ്ചയിച്ച വിവാഹം തടസ്സപ്പെട്ടതിൽ മനം നൊന്ത് 16 വയസ്സുകാരിയെ തലയറുത്ത് കൊലപ്പെടുത്തി

മടിക്കേരി . നിശ്ചയിച്ച വിവാഹം തടസ്സപ്പെട്ടതിൽ മനം നൊന്ത് 16 വയസ്സുകാരിയെ തലയറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ യുവാവ് കൊണ്ടുപോയ തല…

1 hour ago

സൈബര്‍ കുറ്റകൃത്യങ്ങൾ: 28,200 മൊബൈല്‍ ഫോണുകള്‍ ബ്ലോക്ക് ചെയ്യും

ന്യൂഡൽഹി . സൈബര്‍ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് 28,200 മൊബൈല്‍ ഫോണുകള്‍ ബ്ലോക്ക് ചെയ്യാനും 20 ലക്ഷത്തിലേറെ മൊബൈല്‍ കണക്ഷനുകള്‍ പുനഃപരിശോധിക്കാനും…

2 hours ago

രാജ്യത്ത് ഒരേ ദിവസം 100 ഐഇഡി സ്‌ഫോടനങ്ങള്‍ നടത്താന്‍ പദ്ധതിയിട്ട ഭീകരർക്ക് 3 മുതല്‍ 20 വര്‍ഷം വരെ തടവ്

ന്യൂദല്‍ഹി . അന്താരാഷ്‌ട്ര ഭീകര സംഘടനകളിൽ ഒന്നായ ഐഎസിന്റെ ഖൊറാസാന്‍ മൊഡ്യൂളിന്റെ ആശയങ്ങള്‍ പ്രചരിപ്പിച്ച കേസില്‍ കശ്മീരി ദമ്പതികള്‍ ഉള്‍പ്പെടെ…

8 hours ago

പ്രധാനമന്ത്രിയുമായി തുറന്ന സംവാദത്തിന് തയ്യാർ – രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി . പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി തുറന്ന സംവാദത്തിന് സമ്മതം അറിയിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. സംവാദത്തിനായി മുന്‍ ജസ്റ്റിസുമാരായ…

16 hours ago

ഒരു വിദ്യാഭ്യാസ മന്ത്രിക്ക് സാമാന്യ ബുദ്ധി വേണ്ടേ?, അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാതെ സീറ്റുകൾ മാത്രം കൂട്ടുന്നത് നല്ല വിദ്യാഭ്യാസത്തിന്റെ നട്ടെല്ലൊടിക്കും, ശിവൻ കുട്ടി കാട്ടുന്നത് ചതിയാണ്

പഠനത്തിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളോ ലാബ് സൗകര്യങ്ങളോ കൊണ്ട് വരാതെ പ്ലസ് വണ്‍ പ്രവേശനത്തിന് ഇക്കുറിയും അധിക ബാച്ച് അനുവദിക്കാതെ…

16 hours ago

പ്രളയത്തിൽ കേരളം മുങ്ങുമ്പോൾ രക്ഷക്ക് കടലിന്റെ മക്കൾ, അവരിന്ന് തീ തിന്നുമ്പോൾ പിണറായി സർക്കാർ കാട്ടുന്നത് നെറികേട്..

കാ​ലാ​വ​സ്ഥാ വ‍്യ​തി​യാ​നം ക​ട​ലി​നെ ഗു​രു​ത​ര​മാ​യി ബാ​ധി​ച്ചി​രിക്കെ, ക​ള്ള​ക്ക​ട​ൽ പ്ര​തി​ഭാ​സ​വും ക​ട​ൽ​ക്ഷോ​ഭ​വും സ്ഥി​തി​ഗ​തി​ക​ൾ ഗു​രു​ത​ര​മാ​ക്കി​യി​രി​ക്കു​ന്ന സംസ്ഥാനത്തെ തീരാദേശ മേഖലയിൽ പട്ടിണി മരണങ്ങൾ…

17 hours ago