India

പൗരത്വ നിയമഭേദഗതി: ചട്ടങ്ങൾ ഉടൻ, ലോക് സഭാ തെരഞ്ഞെടുപ്പിന് മുമ്പ് നടപ്പിലാക്കും

ന്യൂദൽഹി . പൗരത്വ നിയമഭേദഗതി നിയമത്തിന്റെ ചട്ടങ്ങൾ വൈകാതെ പ്രസിദ്ധീകരിക്കുമെന്ന് അറിയിച്ച് കേന്ദ്ര സര്‍ക്കാര്‍. പൗരത്വത്തിന് അപേക്ഷിക്കാൻ ഓണ്‍ലൈന്‍ പോർട്ടൽ ഉടൻ നിലവിൽ വരും. ഓണ്‍ലൈന്‍ പോർട്ടല്‍ വഴി 2014 ഡിസംബര്‍ മുപ്പത്തിയൊന്നിനോ അതിന് മുന്‍പോ മതപരമായ പീഡനം നേരിടുന്ന പാകിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള ആറ് ‘ന്യൂനപക്ഷ’ സമുദായങ്ങളിൽ നിന്നുള്ള യോഗ്യരായ കുടിയേറ്റക്കാർക്ക് പൗരത്വത്തിന് അപേക്ഷ നൽകാം.

കേന്ദ്രം നിയോഗിക്കുന്ന സമിതി രേഖകള്‍ പരിശോധിച്ച് പൗരത്വം നല്‍കുന്നതില്‍ തീരുമാനമെടുക്കും. കേരളം, പശ്ചിമബംഗാള്‍, പഞ്ചാബ്, രാജസ്ഥാന്‍, ഛത്തീസ് ഘട്ട് , ബിഹാര്‍ എന്നീ സംസ്ഥാനങ്ങള്‍ പൗരത്വ നിയമഭേദഗതിയില്‍ നേരത്തെ തന്നെ എതിര്‍പ്പറിയിച്ചിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുമ്പ് വിജ്ഞാപനം ചെയ്യുമെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥർ അറിയിച്ചിട്ടുണ്ട്.

പൗരത്വ നിയമ ഭേദഗതി പാർലമെന്‍റ് പാസാക്കിയത് 2019 ഡിസംബർ 11നാണ് . 2020 ജനുവരി 10 മുതൽ പ്രാബല്യത്തിൽ വന്നു. എന്നിരുന്നാലും, നിയമത്തിന്റെ ചട്ടങ്ങൾ ഇതുവരെ വിജ്ഞാപനം ചെയ്തിട്ടില്ലായിരുന്നു, അതിനാലാണ് അഫ്ഗാനിസ്ഥാൻ, പാകിസ്ഥാൻ, ബംഗ്ലാദേശ്, എന്നിവിടങ്ങളിൽ നിന്ന് 2014 ഡിസംബർ 31-ന് മുമ്പ് ഭാരതത്തിലേക്ക് കുടിയേറിയ ഹിന്ദു, സിഖ്, ജൈന, ക്രിസ്ത്യൻ, ബുദ്ധ, പാഴ്‌സി സമുദായങ്ങളിൽ പെട്ട പൗരന്മാർക്ക് പൗരത്വം നൽകുന്നതിന് നിയമം നടപ്പാക്കുകയോ നടപടിക്രമങ്ങൾ ആരംഭിക്കുകയോ ചെയ്യാതിരുന്നത്.

കോവിഡ് മഹാമാരി മൂലം നിയമങ്ങളുടെ വിജ്ഞാപനത്തിലുണ്ടായ കാലതാമസം, നിയമം പ്രാവർത്തികമാക്കാനും നടപ്പിലാക്കാനും സർക്കാർ ഇപ്പോഴും താൽപ്പര്യപ്പെടുന്നുണ്ടോ എന്ന് പല കോണുകളിൽ നിന്നും സംശയങ്ങൾ ഉണ്ടാക്കി. എന്നാൽ പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കുന്നതിൽ കേന്ദ്രം പ്രതിജ്ഞാബദ്ധമാണെന്ന് പ്രതിരോധ മന്ത്രി പാർലമെന്റിൽ ആവർത്തിച്ച് വ്യക്തമാക്കുകയും ഉണ്ടായി..

crime-administrator

Recent Posts

പരാജയ ഭീതി: ജനത്തോടുള്ള രോക്ഷം, കേരളത്തെ ബോംബുകൾ ഉപയോഗിച്ച് തകർക്കുവാൻ ഒരുങ്ങി സിപിഎം

കണ്ണൂര്‍ . കേരളത്തെ ബോംബ്കൾ ഉപയോഗിച്ച് തകർക്കുവാൻ ഒരുങ്ങുകയാണോ സിപിഎം.നിർമ്മിച്ച് കൂടിയിരിക്കുന്ന ബോംബുകൾ രാഷ്ട്രീയ ശത്രുക്കൾക്കെതിരെ എറിയുകയുയാണ് സി പി…

9 hours ago

കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കും – കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

ന്യൂഡൽഹി . ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. എൻഡിഎ സംഖ്യം…

10 hours ago

മത്സ്യബന്ധന ബോട്ടിൽ കപ്പലിടിച്ച് 2 പേരെ കാണാതായി, ബോട്ട് രണ്ടായി പിളർന്ന് കടലിൽ താഴ്ന്നു

പൊന്നാനി. മത്സ്യബന്ധന ബോട്ടിൽ കപ്പലിടിച്ച് 2 പേരെ കാണാതായി. ഇടിയുടെ ആഘാതത്തിൽ ബോട്ട് രണ്ടായി മുറിഞ്ഞ് കടലിൽ താഴുകയായിരുന്നു. സ്രാങ്ക്…

10 hours ago

ആർഎംപി നേതാവ് കെ എസ് ഹരിഹരന്റെ വീടിന് നേരെ സി പി എം ഗുണ്ടകൾ സ്ഫോടക വസ്തുക്കൾ എറിഞ്ഞു

കോഴിക്കോട് . ആർഎംപി നേതാവ് കെ എസ് ഹരിഹരന്റെ വീടിന് നേരെ സ്ഫോടക വസ്തുക്കൾ ഉപയോഗിച്ച് ആക്രമണം. സ്കൂട്ടറിലെ ത്തിയ…

21 hours ago

റഫയ്‌ക്ക് വേണ്ടി യുഎസ് ഇസ്രായേലിന് ആ രഹസ്യം കൈമാറും, ആ രഹസ്യമാണ് ലോകത്തെ നടുക്കുന്നത്

റഫയിലേക്കുള്ള ഇസ്രയേലിന്റെ കടന്നാക്രമണം ഏതുവിധേനെയും അവസാനിപ്പിക്കുക എന്നത് ഇപ്പോൾ ലോകരാഷ്ട്രങ്ങളുടെ ആവശ്യമായി മാറിയിരിക്കുകയാണ്. ഒരു നാട്ടിൽ ഇത്രയേറെ ദുരിതം വിതച്ചുള്ള…

22 hours ago

മഞ്ജു വാര്യരുടെ പ്രോൺ വിഡിയോ ഉണ്ടാക്കിയാൽ നമുക്ക് മനസിലാക്കാം…. വാവിട്ട വാക്ക് വിവാദമായി, പറഞ്ഞ ഹരിഹരൻ കുടുങ്ങി..

സ്ത്രീ വിരുദ്ധ പരാമർശം നടത്തി വിവാദത്തിലായിരിക്കുകയാണ് കെ എസ് ഹരിഹരൻ… ആർ എം പി നേതാവായ ഹരിഹരൻ ഒരു പൊതുപരിപാടിയിൽ…

23 hours ago