Crime,

പോലീസ് ഉദ്യോഗസ്ഥർ കണ്ടെത്തിയെന്ന് പറഞ്ഞ വിവരങ്ങൾ എവിടെ? ജെസ്‌നയെ പിന്നീട് കൊലപ്പെടുത്തിയോ?

നാല് വര്‍ഷം മുമ്പ് കാഞ്ഞിരപ്പള്ളിയില്‍ നിന്നും കാണാതായ ജെസ്‌നാ മരിയാ ജെയിംസിനെ തേടിയുള്ള അന്വേഷണം സി ബി ഐ അവസാനിപ്പിക്കാനൊരുങ്ങുന്നു. ഇത് സംബന്ധിച്ച ക്‌ളോഷര്‍ റിപ്പോര്‍ട്ട് ഉടന്‍ കോടതിക്ക് നൽകാനിരിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ. മൂന്ന് വര്‍ഷമെടുത്ത് രാജ്യത്തെ പരമോന്നത അന്വേഷണ ഏജന്‍സി അന്വേഷിച്ച കേസ് ഒരു തുമ്പും കിട്ടാതെ പൂട്ടി കെട്ടുകയാണ്.

2018 മാര്‍ച്ച് 22 നാണ് കാഞ്ഞിരപ്പള്ളി സെന്റ് ഡൊമനിക് കോളജിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനി ജെസ്‌നാ മരിയ ജെയിംസിനെ കാണാതാവുന്നത്. മുണ്ടക്കയത്തെ ബന്ധുവീട്ടില്‍ പോകുന്നുവെന്ന് പറഞ്ഞാണ് ജെസ്‌ന വീട്ടില്‍ നിന്നും ഇറങ്ങിയത്. ഏരുമേലി വരെ ബസില്‍ വന്നതിന് തെളിവുകളുണ്ട്. ചിലകടകളിലും സി സിടിവി ദൃശ്യങ്ങളിലും ജസ്‌നയുടെ ദൃശ്യങ്ങള്‍ പതിയുകയും ചെയ്തിരുന്നു.

മൂന്ന് വര്‍ഷമെടുത്ത് രാജ്യത്തിന് അകത്തും പുറത്തും സി ബി ഐഅന്വേഷിച്ചെങ്കിലും ജസ്‌നക്കുറിച്ചുള്ള വിവരങ്ങള്‍ കണ്ടെത്താന്‍ കഴിഞ്ഞില്ല. ആദ്യം വെച്ചൂച്ചിറ പൊലീസ് പൊലീസാണ് കേസ് അന്വേഷിചച്ചത്. തുടർന്ന് തിരുവല്ല ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം നടത്തി. അതുകൊണ്ട് പ്രയോജനമില്ലാതെ വന്നപ്പോള്‍ ക്രെംബ്രാഞ്ചിനെ ഏല്‍പിച്ചു. ഒടുവില്‍21 ഫെബ്രുവരിയില്‍ ബന്ധുക്കള്‍ ഹൈക്കോടതിയെ സമീപിച്ച് ഉത്തരവ് വാങ്ങിയാണ് കേസ് സിബിഐക്ക് വിടുന്നത്.

വിപുലമായ അന്വേഷണമാണ് സി ബി ഐ നടത്തിയത്. രണ്ടുപേരെ പോളിഗ്രാഫ് ടെസ്റ്റിന് വിധേയമാക്കി. എന്നിട്ടും ഫലമുണ്ടായില്ല. തീവ്രവാദ സംഘടകള്‍ ജെസ്‌നെയ രാജ്യത്തിന് പുറത്തേക്ക് കടത്തിയെന്ന പ്രചാരണം ശക്തമായിരുന്നു അപ്പോൾ. കോവിഡിന് തൊട്ടുമുമ്പ് രാജ്യത്തിന് പുറത്തേക്ക് കൊണ്ടുപോയെന്നും വാദമുണ്ടായി. ഇതിനിടെയാണ് ക്രൈംബ്രാഞ്ച് മേധാവിയായിരുന്ന ടോമിന്‍ ജെ തച്ചങ്കരി ജെസ്‌നയുടെ താമസ സ്ഥാലം കണ്ടെത്തിയതായി അവകാശപ്പെട്ടു രംഗത്ത് വരുന്നത്. കോവിഡ് കഴിഞ്ഞാല്‍ പൊലീസ് ഉദ്യോഗസ്ഥര്‍ അവിടെയുത്തുമെന്ന് പറഞ്ഞിരുന്നെങ്കിലും പിന്നീട് ഒന്നും നടക്കുകയുണ്ടായില്ല.

സത്യത്തിൽ ഈ കേസ് അന്വേഷിച്ച ഡി വൈ എസ് പിയെയും ടോമിന്‍ ജെ തച്ചങ്കരിയുടെയും വെളിപ്പെടുത്തലുകൾ ഈ കേസിൽ നിർണ്ണായകമാണ്. വ്യക്തമായ തെളിവുകളും വിവരങ്ങളുമില്ലാതെ ഒരു പോലീസ് ഉദ്യോഗസ്ഥനും മാധ്യമങ്ങൾക്ക് മുന്നിൽ വെളിപ്പെടുത്തലുകൾ നടത്തില്ല. മാധ്യമങ്ങൾക്ക് മുന്നിൽ വെളിപ്പെടുത്തലുകൾ നടത്തിയ പോലീസ് ഉദ്യോഗസ്ഥരെ എന്ത് കൊണ്ട് സി ബി ഐ ചോദ്യം ചെയ്തില്ല? പോലീസ് ഉദ്യോഗസ്ഥർ നടത്തിയ വെളിപ്പെടുത്തലുകൾ പ്രകാരം ജെസ്‌നാ മദ്രാസിൽ ഉണ്ടായിരുന്നു എന്നാണു വിവരം. പിന്നീട് ജെസ്‌നാക്ക് എന്ത് സംഭവിച്ചു എന്നത് കൂടി ഈ കേസിൽ ചോദ്യ ചിഹ്നമാവുകയാണ്.

crime-administrator

Recent Posts

മുഖ്യമന്ത്രിക്ക് കരിങ്കൊടി കാട്ടിയ യൂത്ത് കോൺഗ്രീസുകാരെ മർദ്ദിച്ച സംഭവം, ഗൺമാനെയും സുരക്ഷാ സേനാംഗത്തെയും രഹസ്യമായി ചോദ്യം ചെയ്തു

തിരുവനന്തപുരം . മുഖ്യമന്ത്രി പിണറായി വിജയൻ സഞ്ചരിച്ചിരുന്ന നവകേരള ബസ്സിനു നേരെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ്, കെഎസ്‌യു നേതാക്കളെ മർദിച്ച…

4 mins ago

വിഷ്ണുപ്രിയ കൊലക്കേസില്‍ പ്രതി ശ്യാം ജിത്ത് കുറ്റക്കാരനെന്ന് കോടതി

കണ്ണൂര്‍ . പാനൂര്‍ വിഷ്ണുപ്രിയ കൊലക്കേസില്‍ പ്രതി ശ്യാം ജിത്ത് കുറ്റക്കാരനെന്ന് കോടതി. തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ്…

27 mins ago

അപേക്ഷകർ എത്തിയില്ല, കുഴിമാടം വെട്ടി പ്രതിഷേധം, ആറാം ദിവസ്സവും ഡ്രൈവിംഗ് ടെസ്റ്റുകൾ നടന്നില്ല, മന്ത്രി ഗണേഷിന്റെ പ്രഖ്യാപനം പാളി

തിരുവനന്തപുരം . പൊലീസ് സംരക്ഷയിൽ സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റുകള്‍ നടത്തുമെന്ന മന്ത്രി ഗണേഷ് കുമാറിന്റെ പ്രഖ്യാപനം പ്രതിഷേധവും അപേക്ഷകർ എത്താതിരുന്നതും…

2 hours ago

അയ്യപ്പ ഭക്തന്മാരോടുള്ള പകപോക്കൽ രാഷ്ട്രീയം പിണറായി അവസാനിപ്പിക്കണം

കൊച്ചി . ശബരിമല ദര്‍ശനം ഓണ്‍ലൈന്‍ ബുക്കിങ് വഴി മാത്രം എന്ന് നിജപ്പെടുത്തിയ ദേവസ്വം ബോര്‍ഡ് തീരുമാനം അയ്യപ്പഭക്തരോടുള്ള അവഗണനയും,…

3 hours ago

പോലീസ് സംരക്ഷണത്തിൽ പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നടത്തും

തിരുവനന്തപുരം . പോലീസ് സംരക്ഷണത്തിൽ പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നടത്താനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്. ടെസ്റ്റിന് തീയതി ലഭിച്ച അപേക്ഷകര്‍…

14 hours ago

‘കെഎസ്ഇബി കറന്റ്‌ കള്ളന്മാർ, കാട്ടുകള്ളന്മാർ’, വീട്ടിൽ സോളാർ വെക്കുമ്പോൾ ഓൺ ​ഗ്രിഡ് ആക്കല്ലേ, KSEB കട്ടോണ്ട് പോകും

തിരുവനന്തപുരം . ഉയർന്ന കറന്റ് ബില്ലിന്റെ പേരിൽ വലിയ ആരോപണങ്ങൾ ഉണ്ടാവുന്നതിനിടെ കെഎസ്ഇബിക്കെതിരെ മുൻ ഡിജിപി ആർ ശ്രീലേഖ രം​ഗത്ത്.…

16 hours ago