Kerala

പിണറായിക്ക് കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ്സുകാർക്ക് ജാമ്യം നൽകിയില്ല, ഏഴു മണിക്കൂർ പൊലീസ് സ്റ്റേഷൻ സ്തംഭിച്ചു, സ്റ്റേഷൻ ഉപരോധം റോഡ് ഉപരോധം കൂടിയായി, ഒടുവിൽ ജാമ്യം കൊടുത്ത് രക്ഷപെട്ടു പോലീസ്

കൊച്ചി . നവകേരള സദസ്സിൽ പങ്കെടുക്കാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ചതിന് അറസ്റ്റിലായ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് ജാമ്യം നൽകാത്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ് പ്രവർത്തകർ ഏഴു മണിക്കൂർ പൊലീസ് സ്റ്റേഷൻ ഉപരോധിച്ചു. ഏഴു മണിക്കൂർ നീണ്ട പൊലീസ് സ്റ്റേഷൻ ഉപരോധം പുലർച്ചെ 2.30ഓടെ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് ജാമ്യം നൽകിയതോടെയാണ് അവസാനിച്ചത്.

യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് പുലർച്ചെയാണ് ജാമ്യം ലഭിച്ചത്. അറസ്റ്റിലായ പ്രവർത്തകർക്ക് ജാമ്യം നൽകാത്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ് പ്രവർത്തകർ രാത്രി എട്ടോടെയാണ് പാലാരിവട്ടം പൊലീസ് സ്റ്റേഷൻ ഉപരോധിക്കുകയായിരുന്നു. ഡി.സി.സി പ്രസിഡൻറ് മുഹമ്മദ് ഷിയാസ്, ഹൈബി ഈഡൻ എം.പി, എം.എൽ.എമാരായ ടി.ജെ. വിനോദ്, ഉമ തോമസ്, അൻവർ സാദത്ത് എന്നിവരുടെ നേതൃത്വത്തിലായിരുന്നു കോൺഗ്രസ് പ്രവർത്തകർ സ്റ്റേഷൻ ഉപരോധിച്ചത്.

ജനപ്രതിനിധികൾ അടക്കമുള്ളവർ സമരം നടത്തുമ്പോൾ പിരിഞ്ഞുപോയില്ലെങ്കിൽ തല്ലി ഓടിക്കുമെന്ന് സ്റ്റേഷനുള്ളിൽനിന്ന് എസ്.ഐ ഭീഷണി മുഴക്കിയതോടെ പ്രവർത്തകർ സ്റ്റേഷനുള്ളിലേക്ക് തള്ളിക്കയറാൻ ശ്രമിച്ചത് സംഘർഷത്തിനിടയാക്കി. മണിക്കൂറുകൾ സമരം നീണ്ടുപോയിട്ടും ചർച്ചക്ക് പോലും പൊലീസ് തയാറായില്ലെന്ന്​ ആരോപിച്ച് ഒരുവിഭാഗം പ്രവർത്തകർ റോഡ്​ ഉപരോധം നടത്തിയതോടെയാണ് പോലീസ് ഒടുവിൽ വഴങ്ങിയത്.

കരിങ്കൊടി പ്രതിഷേധം നടത്തിയ കോൺഗ്രസ് പ്രവർത്തകരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി ജയിലിലടക്കാനായിരുന്നു പോലീസ് നീക്കം. അതിന് അനുവദിക്കില്ലന്ന് ഡി.സി.സി പ്രസിഡൻറ് മുഹമ്മദ് ഷിയാസ് പറഞ്ഞു. ജാമ്യം നൽകാനുള്ള നടപടികൾ പുരോഗമിക്കവെ സി.പി.എം നേതാക്കളുടെ നിർദേശപ്രകാരമാണ് പ്രവർത്തകർക്ക് ജാമ്യം നിഷേധിക്കുന്നത്. പ്രാദേശിക സി.പി.എം നേതാക്കൾ സ്റ്റേഷനിലെത്തി ഇതിനായി സമ്മർദം ചെലുത്തി – ഡി സി സി പ്രസിഡന്റ ആരോപിച്ചു. ജാമ്യം നൽകാമെന്ന് അറിയിച്ചതനുസരിച്ച് ജാമ്യക്കാരുമായി എത്തിയപ്പോൾ സ്റ്റേഷൻ ഹൗസ് ഓഫിസറുടെയും സി. പി.എമ്മിന്‍റെയും താൽപര്യപ്രകാരം പൊലീസ് ജാമ്യം നിഷേധിക്കാൻ ഒത്തുകളി നടത്തുകയായിരുന്നു.

ദീപ്തി മേരി വർഗീസ്, വി.കെ. മിനിമോൾ, സക്കീർ തമ്മനം, ജോസഫ് അലക്സ്, അബ്ദുൽ ലത്തീഫ് തുടങ്ങിയവർ പ്രതിഷേധത്തിനും ഉപരോധത്തിനും നേതൃത്വം നൽകി. പ്രവർത്തകർ സ്റ്റേഷന് മുന്നിൽ പിണറായി വിജയന്‍റെ കോലം കത്തിച്ചു. കോൺഗ്രസ് പ്രവർത്തകരുടെ പാലാരിവട്ടം പൊലീസ് സ്റ്റേഷൻ ഉപരോധം റോഡ്​ ഉപരോധമായി മാറിയത് ജനങ്ങളെ ബുദ്ധിമുട്ടിലാക്കി.

വാഹനങ്ങൾ മണിക്കൂറുകളോളം പെരുവഴിയിൽ കുടുങ്ങി. ഇത് സ്ത്രീകളടക്കമുള്ള യാത്രക്കാരെ ദുരിതത്തിലാക്കി. കുരുക്ക് നീണ്ടതോടെ ചില വാഹനങ്ങളിലെ യാത്രക്കാർ പ്രതിഷേധവുമായി രംഗത്തിറങ്ങി. ഇവരും സമരക്കാരും തമ്മിൽ വാക്കേറ്റവുമുണ്ടായി. ഇത് ചിത്രീകരിക്കാൻ ശ്രമിച്ചവർക്കുനേരെ കൈയേറ്റ ശ്രമവും നടന്നു. പ്രതിഷേധം കനത്തതോടെയാണ് ചില വാഹനങ്ങൾ മാത്രം കടത്തി വിട്ടു. ഒടുവിൽ യൂത്ത് കോൺഗ്രസ്സുകാർക്ക് സ്റ്റേഷൻ ജാമ്യം നൽകേണ്ട അവസ്ഥയിലേക്ക് പോലീസ് എത്തുകയായിരുന്നു.

crime-administrator

Recent Posts

യദുവിന്റെ സുപ്രധാന വെളിപ്പെടുത്തൽ ! മേയർ ആര്യയ്ക്ക് അത് സംഭവിക്കുമോ?

മേയർ ആര്യ രാജേന്ദ്രൻ - ഡ്രൈവർ യദു തർക്കത്തിൽ നടക്കുന്നത് വൻ അട്ടിമറി നീക്കം. സംഭവത്തിന്റെ തുടക്കം മുതൽ തന്നെ…

24 mins ago

BJP അദ്ധ്യക്ഷ സ്ഥാനത്തേക്ക് ശോഭ സുരേന്ദ്രൻ, മോദിയും ഷായും തീരുമാനിച്ചു

ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഫലം കാത്തിരിക്കുകയാണ് എല്ലാ രാഷ്ട്രീയ പാർട്ടികളും അണികളും. രാഷ്ട്രീയപരമായി എല്ലാ നീക്കങ്ങളും ഇനി നടത്തണമെങ്കിൽ തിരഞ്ഞെടുപ്പ് ഫലം…

1 hour ago

KPCC നേതൃത്വത്തിൽ അഴിച്ചുപണി? തെരഞ്ഞെടുപ്പ് ഫലം വെല്ലുവിളി ആകുമോ?

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം സംസ്ഥാന കോണ്‍ഗ്രസില്‍ സംഘടനാ തലത്തില്‍ അടി മുടി അഴിച്ചുപണി ഉണ്ടാകുമെന്ന് റിപ്പോര്‍ട്ടുകള്‍. ലോക്സഭാ തെരഞ്ഞെടുപ്പിനിടെ ഉണ്ടായ…

2 hours ago

മന്ത്രി ഗണേശൻ ഗതാഗത വകുപ്പിനെ കുളം തൊണ്ടും, ആയിരങ്ങൾ ലൈസൻസിന് അയൽ സംസ്ഥാനങ്ങളിലേക്ക്

'എന്റെ ഉപ്പുപ്പാന് ആനയുണ്ടായിരുന്നു' എന്ന് പറഞ്ഞു മാടമ്പിത്തരം കാട്ടി ജനത്തിന് മേൽ കുതിരകേറാം എന്ന് ചിന്തിക്കുന്ന ഒരു രാഷ്ട്രീയക്കാരനെയും കേരളം…

2 hours ago

നിശ്ചയിച്ച വിവാഹം തടസ്സപ്പെട്ടതിൽ മനം നൊന്ത് 16 വയസ്സുകാരിയെ തലയറുത്ത് കൊലപ്പെടുത്തി

മടിക്കേരി . നിശ്ചയിച്ച വിവാഹം തടസ്സപ്പെട്ടതിൽ മനം നൊന്ത് 16 വയസ്സുകാരിയെ തലയറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ യുവാവ് കൊണ്ടുപോയ തല…

5 hours ago

സൈബര്‍ കുറ്റകൃത്യങ്ങൾ: 28,200 മൊബൈല്‍ ഫോണുകള്‍ ബ്ലോക്ക് ചെയ്യും

ന്യൂഡൽഹി . സൈബര്‍ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് 28,200 മൊബൈല്‍ ഫോണുകള്‍ ബ്ലോക്ക് ചെയ്യാനും 20 ലക്ഷത്തിലേറെ മൊബൈല്‍ കണക്ഷനുകള്‍ പുനഃപരിശോധിക്കാനും…

5 hours ago