Cinema

‘പാൻഇന്ത്യൻ സുന്ദരി’യുടെ ടീസർ പുറത്ത്, ജയൻ – ഷീല ജോഡിക്ക് പകരമായി ഭീമൻ രഘുവും സണ്ണി ലിയോണിയും

ബോളിവുഡ് സൂപ്പർ താരം സണ്ണി ലിയോണിയെ നായികയാവുന്ന ആദ്യ മലയാള വെബ് സീരിസ് ‘പാൻഇന്ത്യൻ സുന്ദരി’ യുടെ ടീസർ പുറത്ത്. ജയൻ – ഷീല ജോഡികളുടെ ഹിറ്റ് ഗാനരംഗത്തെ ഓർമിപ്പിക്കുന്നതാണ് ടീസർ. ഹൈ റിച്ച് ഗ്രൂപ്പിന്റെ എച്ച് ആർ ഒടിടിയിലൂടെ പ്രദർശനത്തിന് എത്തിക്കുന്ന ‘പാൻ ഇന്ത്യൻ സുന്ദരി’യുടെ കഥയും സംവിധാനവും നിർവഹിക്കുന്നത് സതീഷാണ്. എച്ച് ആർ പ്രൊഡക്ഷൻസിന്റെ ബാനറിൽ ശ്രീന പ്രതാപൻ ആണ് ചിത്രം നിർമിക്കുന്നത്. പ്രിൻസി ഡെന്നിയും ലെനിൻ ജോണിയും ചേർന്ന് തയ്യാറാക്കിയതാണ് തിരക്കഥ.

സീരീസിന്റെ ടീസറിൽ ഭീമൻ രഘുവിനെയും സണ്ണി ലിയോണി നെയും കാണാം. ‘ശരപഞ്ജരം’ എന്ന ചിത്രത്തിൽ ജയൻ കുതിരയെ തടവുമ്പോൾ ഷീല വികാരാവേശത്തോടെ നോക്കിനിൽക്കുന്ന രംഗമാണ് സണ്ണിയും ഭീമൻ രഘുവും പുനരാവിഷ്കരിച്ചിരിക്കുന്നത്. വീഡിയോ ഇപ്പോൾ തന്നെ വലിയ രീതിയിൽ പ്രചരിക്കുന്നുണ്ടെ ങ്കിലും ജയന്റെ ഓർമ്മകൾക്ക് മുന്നിൽ ഭീമൻ രഘു ഏഴു അയിലത്ത് പോലും വരില്ലെന്ന ആക്ഷേപം ഉയരുന്നുണ്ട്. ഈ ജയനെ വെച്ചാണോ ‘പാൻ ഇന്ത്യൻ സുന്ദരി’ എന്ന കമന്റുകളും ഉയരുന്നു. ജയന്റെ ബലിഷ്ഠമായ കരങ്ങളും മസിലുകളും ഉള്ള ശരീരത്തിന്റെ സ്ഥാനത്ത് ഭീമൻ രഘുവിന്റെ വശങ്ങളിലേക്ക് ചാടിയ വയറും ചുളിവുകൾ വീണ ശരീര ഭാഗങ്ങളാണ് കാണിക്കുന്നത്.

മലയാളത്തിലെ ബിഗ് ബഡ്ജറ്റ് കോമഡി ആക്ഷൻ ത്രില്ലർ സീരിസാണ് ‘പാൻ ഇന്ത്യ സുന്ദരി’. അപ്പാനി ശരത്തും മാളവികയും നായിക നായകന്മാർ ആകുന്ന സീരിസിൽ മണിക്കുട്ടൻ, ജോണി ആന്റണി, ജോൺ വിജയ്, സജിത മഠത്തിൽ, അസീസ് നെടുമങ്ങാട്, കോട്ടയം രമേശ്, ഹരീഷ് കണാരൻ, നോബി മർക്കോസ് തുടങ്ങിയവരും അണിനിരക്കുന്നു. മലയാളം, തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി ഭാഷകളിലാണ് സീരീസ് എത്തുന്നത്.

ബാക്ക്ഗ്രൗണ്ട് മ്യുസിക് ഗോപി സുന്ദർ, ചീഫ് അസോസിയേറ്റ് : അനന്തു പ്രകാശൻ ,എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ : സംഗീത് ശ്രീകണ്ഠൻ ലൈൻ പ്രൊഡ്യൂസർ :എൽദോ സെൽവരാജ്, , ഡാൻസ് കൊറിയോഗ്രാഫർ : DJ സിബിൻ, ആക്ഷൻ കോറിയോഗ്രഫർ: അഭിഷേക് ശ്രീനിവാസ്, പിആർഒ ആതിര ദിൽജിത് എന്നിവരാണ്.

crime-administrator

Recent Posts

പോലീസ് സംരക്ഷണത്തിൽ പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നടത്തും

തിരുവനന്തപുരം . പോലീസ് സംരക്ഷണത്തിൽ പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നടത്താനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്. ടെസ്റ്റിന് തീയതി ലഭിച്ച അപേക്ഷകര്‍…

7 hours ago

‘കെഎസ്ഇബി കറന്റ്‌ കള്ളന്മാർ, കാട്ടുകള്ളന്മാർ’, വീട്ടിൽ സോളാർ വെക്കുമ്പോൾ ഓൺ ​ഗ്രിഡ് ആക്കല്ലേ, KSEB കട്ടോണ്ട് പോകും

തിരുവനന്തപുരം . ഉയർന്ന കറന്റ് ബില്ലിന്റെ പേരിൽ വലിയ ആരോപണങ്ങൾ ഉണ്ടാവുന്നതിനിടെ കെഎസ്ഇബിക്കെതിരെ മുൻ ഡിജിപി ആർ ശ്രീലേഖ രം​ഗത്ത്.…

9 hours ago

രാജ്യത്ത് ഹിന്ദുക്കള്‍ 8 ശതമാനം കുറഞ്ഞു, മുസ്ലിം ജനസംഖ്യയില്‍ 4.3 ശതമാനം വർധന

ന്യൂഡൽഹി . ഇന്ത്യയിലെ ഹിന്ദു ജനസംഖ്യ 1950നും 2015നും ഇടയില്‍ എട്ട് ശതമാനത്തോളം കുറഞ്ഞതായി പഠനം. പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക…

10 hours ago

ശിവകാശിയിൽ പടക്കനിർമാണ ശാലയിലെ സ്‌ഫോടനത്തിൽ എട്ടുമരണം

ശിവകാശി . ശിവകാശിയിൽ പടക്കനിർമാണ ശാലയിലുണ്ടായ സ്‌ഫോടനത്തിൽ എട്ടുമരണം. തമിഴ്‌നാട്ടിലെ വിരുദുനഗർ ജില്ലയിൽ ശിവകാശിക്ക് സമീപം ചെങ്കമലപ്പട്ടിയിലെ പടക്കനിർമാണ ശാലയിലാണ്…

11 hours ago

‘തെരഞ്ഞെടുപ്പു പ്രചാരണം മൗലിക അവകാശമല്ല’ കെജ്‌രിവാളിന്‍റെ ജാമ്യാപേക്ഷയെ എതിർത്ത് ഇഡി

ന്യൂഡൽ‌ഹി . ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്‍റെ ഇടക്കാല ജാമ്യാപേക്ഷയെ എതിർത്ത് ഇഡി സുപ്രീം കോടതിയിൽ. തെരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തിൽ കെജ്‌രിവാളിന്…

11 hours ago

കാരക്കോണം മെഡിക്കല്‍ കോഴക്കേസില്‍ ബിഷപ് ധര്‍മ്മരാജ് റസാലവും ബെന്നറ്റ് എബ്രഹാമും 7.22 കോടിയുടെ കള്ളപ്പണം വെളുപ്പിച്ചു, ഇഡി കുറ്റപത്രം നൽകി

കൊച്ചി. കാരക്കോണം മെഡിക്കല്‍ കോളജ് കോഴക്കേസില്‍ ഇഡി കോടതിയിൽ കുറ്റപത്രം സമര്‍പ്പിച്ചു. സിഎസ്‌ഐ സഭ മുന്‍ ബിഷപ് ധര്‍മ്മരാജ് റസാലവും…

11 hours ago