Kerala

എസ്എഫ്‌ഐ കോലം കത്തിച്ചതില്‍ അത്ഭുതമില്ല, അവർ പലരെയും കൊന്ന പാരമ്പര്യം ഉള്ളവർ – ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

തിരുവനന്തപുരം . കണ്ണൂരില്‍ എസ്എഫ്‌ഐ നേതാക്കള്‍ തന്റെ കോലം കത്തിച്ചതില്‍ അത്ഭുതമില്ലെന്നും പലരെയും കൊന്ന പാരമ്പര്യം ഉള്ളവരാണെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. അവര്‍ കാണിക്കുന്നത് അവരുടെ സംസ്‌കാരമാണ്. മുഖ്യമന്ത്രിയാണ് പ്രതിഷേധങ്ങള്‍ക്ക് അനുമതി നല്‍കുന്നത് – ഗവര്‍ണര്‍ ആവര്‍ത്തിച്ചു പറഞ്ഞു . രാത്രിയോടെ തലസ്ഥാനത്തെത്തിയ ഗവർണർ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.

അവരെന്തിനാണ് ഈ നാടകം തുടരുന്നതെന്ന് മനസിലാകുന്നില്ല. ആക്രമണം നടത്തിയവരെ മുഖ്യമന്ത്രി തന്നെ പിന്തുണക്കുകയാണ്. ഇത് മുഖ്യമന്ത്രിയുടെ പങ്കാണ് സൂചിപ്പിക്കുന്നത്. കോലം മാത്രമേ കത്തിച്ചിട്ടുള്ളു, പക്ഷേ കണ്ണൂരില്‍ പലരെയും ജീവനോടെ കൊന്നിട്ടില്ലേ എന്നും ഗവര്‍ണര്‍ ചോദിച്ചു. ബില്ലുകളില്‍ ഒപ്പിടാതിരിക്കുന്നതിനെ പറ്റി പത്രലേഖകരുടെ ചോദ്യങ്ങൾക്ക് ബില്ലുകളില്‍ വ്യക്തത വരുത്തിയാല്‍ അതില്‍ ഒപ്പിടുമെന്നും ആരിഫ് മുഹമ്മദ് ഖാന്‍ വ്യക്തമാക്കി.

കണ്ണൂര്‍ പയ്യാമ്പലത്താണ് പാപ്പാഞ്ഞി മാതൃകയില്‍ ഗവര്‍ണറുടെ കോലം കത്തിച്ച സംഭവത്തില്‍ എസ്എഫ്‌ഐ നേതാക്കള്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. മുഖ്യമന്ത്രിയാണ് തന്നെ അക്രമിക്കാന്‍ നിര്‍ദ്ദേശം നല്കുന്നതെന്ന് നിരവധി തവണ ഗവര്‍ണര്‍ ഇതോടെ ആവര്‍ത്തിച്ചിരിക്കുകയാണ്.

crime-administrator

Recent Posts

മെമ്മറി കാർഡ് കാണാതായ കേസിൽ ഡ്രൈവർ യദു പോലീസ് കസ്റ്റഡിയിൽ

തിരുവനന്തപുരം . മേയര്‍ ആര്യാ രാജേന്ദ്രനും ഭര്‍ത്താവ് സച്ചിന്‍ദേവ് എം എല്‍ എയും ബന്ധുക്കളും കെഎസ്ആര്‍ടിസി ബസ് തടഞ്ഞിട്ട് ഡ്രൈവര്‍…

4 hours ago

ഐജി പി.വിജയന് എഡിജിപിയായി സ്ഥാനക്കയറ്റം നൽകി, പൊലീസ് അക്കാദമി ഡയറക്ടറായി നിയമിച്ചു

തിരുവനന്തപുരം . ഐജി പി.വിജയന് എഡിജിപിയായി സ്ഥാനക്കയറ്റം നൽകി ഉത്തരവിറങ്ങി. പൊലീസ് അക്കാദമി ഡയറക്ടറായാണ്‌ നിയമന ഉത്തരവ്. എലത്തൂർ തീവയ്പ്പ്…

5 hours ago

‘നരേന്ദ്ര മോദി ചീപ്പ്, ദുർബലൻ’ മോദിയെയും ബി ജെ പിയെയും കടന്നാക്രമിച്ച് എം വി ഗോവിന്ദൻ

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബി ജെ പിക്കുമെതിരെ രാഷ്ട്രീയ പടവാൾ ഉയർത്തി രൂക്ഷമായി ആക്രമിച്ച് സി പി എം. നരേന്ദ്ര…

6 hours ago

പ്രധാനമന്ത്രിക്കെതിരെ വ്യാജ വീഡിയോ, സൈന്യത്തെ അപമാനിച്ചു, KPCC ക്കെതിരെ നടപടി വേണമെന്ന് കെ സുരേന്ദ്രൻ

തിരുവനന്തപുരം . പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സുരക്ഷയെ ബാധിക്കുന്ന തരത്തിൽ വ്യാജ വിഡിയോ പ്രചരിപ്പിച്ച കെപിസിസിക്കെതിരെ നടപടിയെടുക്കണമെന്ന ആവശ്യവുമായി ബിജെപി സംസ്ഥാന…

7 hours ago

‘ജസ്നയുടെ പിതാവിന് ഊമക്കത്തുകൾ.., സുഹൃത്ത് ഉൾപ്പടെ രണ്ടു പേർ സംശയത്തിന്റെ നിഴലിൽ’

പത്തനംതിട്ട . ജസ്ന തിരോധാന കേസിൽ രണ്ട് പേരെ മുഖ്യമായി സംശയിക്കുന്നതായി ജസ്നയുടെ പിതാവ് ജെയിംസ്. മകളെ അപായപ്പെടുത്തി എന്നാണ്…

7 hours ago

‘കേജ്‌രിവാളിന് ജാമ്യം’ ബി ജെ പിക്ക് തിരിച്ചടിയെന്ന്‌ SFIO നടപടികളുടെ തിരുമുമ്പിൽ ഉല്ലാസയാത്രക്ക് പോയ പിണറായി വിജയൻ

തിരുവനന്തപുരം . ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന് ജാമ്യം ലഭിച്ചത് ഭരണത്തിൽ കടിച്ചു തൂങ്ങാനുള്ള ബി ജെ പിയുടെ കുത്സിത…

7 hours ago