Kerala

ക്രൈസ്തവ മേലധ്യക്ഷന്മാരെ ആക്ഷേപിച്ച മന്ത്രി സജി ചെറിയാന്‍ മാപ്പ് പറയണം – കത്തോലിക്ക കോണ്‍ഗ്രസ്

കണ്ണൂര്‍ . പ്രധാനമന്ത്രി ക്ഷണിച്ച ക്രിസ്മസ് വിരുന്നില്‍ പങ്കെടുത്ത ക്രൈസ്തവ മേലധ്യക്ഷന്മാരെ ആക്ഷേപിച്ച മന്ത്രി സജി ചെറിയാന്‍ മാപ്പ് പറയണമെന്ന് കത്തോലിക്ക കോണ്‍ഗ്രസ് തലശേരി അതിരൂപത കമ്മിറ്റി. ക്രിസ്മസിനോടനുബന്ധിച്ച് പ്രധാനമന്ത്രി നടത്തിയ വിരുന്നില്‍ പങ്കെടുത്ത ക്രൈസ്തവ മേലധ്യക്ഷന്മാരെ ആക്ഷേപിച്ച മന്ത്രി സജി ചെറിയാന്‍ ആക്ഷേപവാക്കുകളിലൂടെ ക്രൈസ്തവ സമൂഹത്തെ ഒന്നടങ്കം അപമാനിച്ചിരിക്കുകയാണ്. സജി ചെറിയാന്റെ അഹങ്കാരം നിറഞ്ഞതും അബദ്ധ ജഡിലവുമായ വാക്കുകള്‍ കേരള സമൂഹത്തെ തന്നെ അവഹേളിക്കുന്നതാണ് – കത്തോലിക്ക കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.

പ്രധാനമന്ത്രിയുടെ ക്ഷണം സ്വീകരിച്ചത് പൗരധര്‍മ്മമായാണ് കാണേണ്ടത്. ക്രൈസ്തവ മേലധ്യക്ഷന്മാര്‍ അധികാരികളുടെ ക്ഷണം സ്വീകരിക്കുന്നത് പാര്‍ട്ടി നോക്കി അല്ല എന്ന വസ്തുത മറന്നുകൊണ്ടാണ് സജി ചെറിയാന്‍ ക്രൈസ്തവ മേലധ്യക്ഷന്മാരെ ആക്ഷേപിച്ചത്. കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ ഡയറക്ടര്‍ ഫാ.ഫിലിപ്പ് കവിയില്‍, തലശേരി അതിരൂപത പ്രസിഡന്റ് അഡ്വ.ടോണി ജോസഫ് പുഞ്ചക്കുന്നേല്‍, ജനറല്‍ സെക്രട്ടറി ബെന്നി പുതിയാംപുറം, ട്രഷറര്‍ ഫിലിപ്പ് വെളിയത്ത് എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു.

അതേസമയം അര്‍ഹതയില്ലാതെ വീണ്ടും ലഭിച്ച മന്ത്രി സ്ഥാനത്തിന്റെ രോമാഞ്ചത്തിലാണ് സജി ചെറിയാന്‍ മത മേലദ്ധ്യക്ഷന്മാരെ അപമാനിക്കുന്നതെന്ന് ജനപക്ഷം ചെയര്‍മാന്‍ പി.സി.ജോര്‍ജ് പറഞ്ഞു. ക്രൈസ്തവ മന്ത്രിമാരെ കൊണ്ട് ബിഷപ്പുമാരെ അസഭ്യം വിളിപ്പിക്കുന്നത് പിണറായി വിജയന്റെ ഗൂഢാലോചനയാണ്. മുസ്ലിം സമുദായത്തിലെ തീവ്രവാദികളെ പോലും പ്രീണിപ്പിക്കുന്ന പിണറായി സര്‍ക്കാര്‍ ക്രൈസ്തവ മേലദ്ധ്യക്ഷന്മാരെ സ്ഥാനത്തും അസ്ഥാനത്തും അപമാനിക്കുന്നു – പി.സി.ജോര്‍ജ് പറഞ്ഞു.

പള്ളികള്‍ നിരങ്ങി എംഎല്‍എ ആയ സജി ചെറിയാനെ ബഹിഷ്‌കരിക്കാന്‍ ക്രൈസ്തവ സമുദായം തയാറാകണം. പ്രധാനമന്ത്രിയേയും, മുഖ്യമന്ത്രിയേയും തുല്യ പരിഗണനയില്‍ കണ്ട മതമേലദ്ധ്യക്ഷന്മാര്‍ക്ക് പ്രവര്‍ത്തന മികവുകൊണ്ട് ബിജെപിയോട് ആഭിമുഖ്യം തോന്നിയാല്‍ വേവലാതിപ്പെട്ടിട്ട് കാര്യമില്ല. സജി ചെറിയാനെപ്പോലുള്ള വിവരദോഷികളെ മന്ത്രി സ്ഥാനത്ത് നിന്ന് നീക്കിയില്ലെങ്കില്‍ ജനങ്ങള്‍ കൈകാര്യം ചെയ്യുന്ന സ്ഥിതിയുണ്ടാ കുമെന്നും പി.സി. ജോര്‍ജ് പറഞ്ഞു.

crime-administrator

Recent Posts

KPCC നേതൃത്വത്തിൽ അഴിച്ചുപണി? തെരഞ്ഞെടുപ്പ് ഫലം വെല്ലുവിളി ആകുമോ?

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം സംസ്ഥാന കോണ്‍ഗ്രസില്‍ സംഘടനാ തലത്തില്‍ അടി മുടി അഴിച്ചുപണി ഉണ്ടാകുമെന്ന് റിപ്പോര്‍ട്ടുകള്‍. ലോക്സഭാ തെരഞ്ഞെടുപ്പിനിടെ ഉണ്ടായ…

25 mins ago

മന്ത്രി ഗണേശൻ ഗതാഗത വകുപ്പിനെ കുളം തൊണ്ടും, ആയിരങ്ങൾ ലൈസൻസിന് അയൽ സംസ്ഥാനങ്ങളിലേക്ക്

'എന്റെ ഉപ്പുപ്പാന് ആനയുണ്ടായിരുന്നു' എന്ന് പറഞ്ഞു മാടമ്പിത്തരം കാട്ടി ജനത്തിന് മേൽ കുതിരകേറാം എന്ന് ചിന്തിക്കുന്ന ഒരു രാഷ്ട്രീയക്കാരനെയും കേരളം…

1 hour ago

നിശ്ചയിച്ച വിവാഹം തടസ്സപ്പെട്ടതിൽ മനം നൊന്ത് 16 വയസ്സുകാരിയെ തലയറുത്ത് കൊലപ്പെടുത്തി

മടിക്കേരി . നിശ്ചയിച്ച വിവാഹം തടസ്സപ്പെട്ടതിൽ മനം നൊന്ത് 16 വയസ്സുകാരിയെ തലയറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ യുവാവ് കൊണ്ടുപോയ തല…

4 hours ago

സൈബര്‍ കുറ്റകൃത്യങ്ങൾ: 28,200 മൊബൈല്‍ ഫോണുകള്‍ ബ്ലോക്ക് ചെയ്യും

ന്യൂഡൽഹി . സൈബര്‍ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് 28,200 മൊബൈല്‍ ഫോണുകള്‍ ബ്ലോക്ക് ചെയ്യാനും 20 ലക്ഷത്തിലേറെ മൊബൈല്‍ കണക്ഷനുകള്‍ പുനഃപരിശോധിക്കാനും…

4 hours ago

രാജ്യത്ത് ഒരേ ദിവസം 100 ഐഇഡി സ്‌ഫോടനങ്ങള്‍ നടത്താന്‍ പദ്ധതിയിട്ട ഭീകരർക്ക് 3 മുതല്‍ 20 വര്‍ഷം വരെ തടവ്

ന്യൂദല്‍ഹി . അന്താരാഷ്‌ട്ര ഭീകര സംഘടനകളിൽ ഒന്നായ ഐഎസിന്റെ ഖൊറാസാന്‍ മൊഡ്യൂളിന്റെ ആശയങ്ങള്‍ പ്രചരിപ്പിച്ച കേസില്‍ കശ്മീരി ദമ്പതികള്‍ ഉള്‍പ്പെടെ…

10 hours ago

പ്രധാനമന്ത്രിയുമായി തുറന്ന സംവാദത്തിന് തയ്യാർ – രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി . പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി തുറന്ന സംവാദത്തിന് സമ്മതം അറിയിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. സംവാദത്തിനായി മുന്‍ ജസ്റ്റിസുമാരായ…

18 hours ago