World

പുതുവത്സര ദിനത്തിലും ഭീതി ഒഴിയാതെ ഇസ്രായേൽ ജനത

ഇസ്രായേൽ . ലോകം മുഴുവൻ പുതുവൽസര ആഘോഷത്തിന്റെ ലഹരിയിൽ നിൽക്കുമ്പോഴും ഗാസയുടെ അന്തരീക്ഷം കലുഷിതമായിരുന്നു. ഗാസ മുനമ്പിൽ നിന്ന് നിരവധി റോക്കറ്റുകൾ ടെൽ അവീവിനെയും തെക്കൻ ഇസ്രയേലിനെയും ലക്ഷ്യമാക്കി വിട്ടതായി റിപ്പോർട്ടുകളിൽ പറയുന്നു. ഇസ്രായേലിലെ മിസെയിൽ പ്രതിരോധ സംവിധാനങ്ങൾ മിസെയിലുകളെ തടസ്സപ്പെടുത്തുന്നതിന് ടെൽ അവീവിലെ മാധ്യമപ്രവർത്തകൾ സാക്ഷ്യം വഹിച്ചപ്പോൾ വ്യോമാക്രമണ സൈറണുകൾ മുഴങ്ങികേട്ടു.

ഇസ്രേയേൽ ജനതയ്ക്കു 2024 ലെ പുതുവത്സര ആഘോഷങ്ങൾ മറ്റുള്ള രാജ്യക്കാരുടേതുപോലെ ആയിരുന്നില്ല. ചുരുക്കം ചില ആളുകൾ മാത്രം പുതുവത്സര ആഘോഷങ്ങൾ തെരുവുകളിൽ സംഘടിപ്പിച്ചപ്പോൾ മറ്റു ചിലർ ഭയം കാരണം വീടുകളിൽ തന്നെ ഒതുങ്ങിക്കൂടി. അർധരാത്രി തെക്കൻ ഇസ്രയേലിനെ ലക്‌ഷ്യം വെച്ചുള്ള ആദ്യ ആക്രമണത്തിന് ശേഷം ഒരു മിനിറ്റ് കഴിഞ്ഞു ഒരു സ്ട്രൈക്ക് ടെൽ അവീവിനെ ലക്‌ഷ്യം വെച്ചതായി എ എ എഫ് പി റിപ്പോർട്ടുകളിൽ പറയുന്നു. ഹമാസിലെ സൈനിക വിഭാഗമായ എസദീൻ അൽ ഖസ്സാം ബ്രിഗേഡ്‌സ് രണ്ട് ആക്രമണങ്ങളുടെയും ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്.

ഇസ്രായേൽ നടത്തിയ സിവിലിയന്മാരുടെ കൂട്ടക്കൊലക്ക് മറുപടിയായി ആണ് പുതുവത്സര ദിനത്തിൽ തന്നെ ഈ ആക്രമണം നടത്തിയതെന്ന് അവർ വ്യക്തമാക്കി. ഇസ്രായേലിനു നേരെ റോക്കറ്റ് ആക്രമണം നടത്തി 2024 ആരംഭിക്കാനാണ് തങ്ങളുടെ തീരുമാനം എന്ന് ഹമാസ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വിഡിയോയിൽ പങ്കുവെച്ചത്. പലസ്തീനിന്റെയും ഗാസയുടെയും അന്തരീക്ഷം ഭീകരം ആകാൻ തുടങ്ങിയിട്ട് മൂന്നു മാസത്തോളമായി.

ഒക്‌ടോബർ 7 ന് തെക്കൻ ഇസ്രായേലിൽ നടന്ന ഹമാസ് ആക്രമണ മാണ് യുദ്ധത്തിന് തുടക്കം കുറിച്ചത്. പലസ്തീനിൽ 2023 അവസാനി ച്ചതും 2024 നെ വരവേറ്റതും ആഘോഷങ്ങൾ ഇല്ലാതെയാണ് എന്ന് മാത്രമല്ല റോക്കറ്റുകളുടെയും ബോംബ് സ്ഫോടനങ്ങളുടെയും പ്രകമ്പനം കൊണ്ടാണ്. പുതിയ വർഷത്തിൽ എങ്കിലും യുദ്ധങ്ങൾക്ക് അറുതി വരും എന്ന ഇസ്രായേൽ – പലസ്തീൻ ജനതകൾക് പ്രതീക്ഷ പുതുവത്സര ദിനത്തിൽ തന്നെ അസ്തമിച്ചു. 2024 ലും ഗാസ സംഘർഷം ഗുരുതരമായി തുടങ്ങുമെന്നാണ് ഐക്യ രാഷ്ട്ര സഭയുടെ മുന്നറിയിപ്പ്.

crime-administrator

Recent Posts

ക്രമസമാധാനം പൂര്‍ണമായും തകര്‍ത്ത് ആര്‍ക്കും നിയമം കയ്യിലെടുക്കാവുന്ന സ്ഥിതി – വി ഡി സതീശൻ

തിരുവനന്തപുരം . ക്രമസമാധാനം പൂര്‍ണമായും തകര്‍ത്ത് ആര്‍ക്കും നിയമം കയ്യിലെടുക്കാവുന്ന സ്ഥിതിലേക്കാണ് സര്‍ക്കാരും ആഭ്യന്തര വകുപ്പും കേരളത്തെ എത്തിച്ചിരിക്കുന്നതെന്ന് പ്രതിപക്ഷ…

3 hours ago

കിടപ്പു രോഗിയായ അച്ഛനെ വാടക വീട്ടില്‍ ഉപേക്ഷിച്ച് മകനും കുടുംബവും മുങ്ങി

കൊച്ചി . അച്ഛനെ വാടക വീട്ടില്‍ ഉപേക്ഷിച്ച് മകനും കുടുംബവും മുങ്ങി. എറണാകുളം തൃപ്പൂണിത്തുറ ഏരൂരിലാണ് സംഭവം. ഏരൂരില്‍ കിടപ്പുരോഗിയായ…

4 hours ago

യാത്രക്കാരോട് ദൃശ്യങ്ങൾ ഡിലീറ്റു ചെയ്യാൻ പറഞ്ഞത് സച്ചിൻ, പിന്നെ ബസ്സിലെ ദൃശ്യങ്ങൾ ബാക്കി വെക്കുമോ? ആര്യക്കും സച്ചിനുംനുണ പരിശോധന?

മേയര്‍ ആര്യാ രാജേന്ദ്രനും ഭര്‍ത്താവ് സച്ചിന്‍ദേവ് എം എല്‍ എയും ബന്ധുക്കളും കെഎസ്ആര്‍ടിസി ബസ് തടഞ്ഞിട്ട് ഡ്രൈവര്‍ യദുവുമായി തർക്കം…

5 hours ago

മന്ത്രി ശിവൻകുട്ടി അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാതെ സീറ്റുകൾ മാത്രം കൂട്ടി വിദ്യാർത്ഥികളെ കബളിപ്പിക്കുന്നു, ഇത് വിദ്യാഭ്യാസത്തിന്റെ നട്ടെല്ലൊടിക്കും

പഠനത്തിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളോ ലാബ് സൗകര്യങ്ങളോ കൊണ്ട് വരാതെ പ്ലസ് വണ്‍ പ്രവേശനത്തിന് ഇക്കുറിയും അധിക ബാച്ച് അനുവദിക്കാതെ…

5 hours ago

മുഖ്യമന്ത്രി വിദേശ യാത്രകൾ അറിയിക്കുന്നില്ല, രാഷ്ട്ര പതിക്ക് കത്ത് നൽകി ഗവർണർ

കൊച്ചി . മുഖ്യമന്ത്രി പിണറായി വിജയന്റെ വിദേശ സന്ദര്‍ശനത്തെക്കുറിച്ച് അറിയിച്ചിട്ടില്ലെന്ന് കാണിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ രാഷ്ട്രപതിക്കു കത്ത്…

6 hours ago

ജനറൽ ആശുപത്രിയിൽ 300 ഓളം രോഗികൾ ഒപിയിൽ കാത്ത് നിൽക്കുമ്പോൾ ഡോക്ടറെ DMO കളക്ടറുടെ കുഴിനഖ ചികിത്സക്ക് വിട്ടു

തിരുവനന്തപുരം . ജനറൽ ആശുപത്രിയിൽ ഒപി ഡ്യൂട്ടിയിൽ ജോലി നോക്കുകയായിരുന്ന ഡോക്ടറെ തന്റെ കുഴിനഖ ചികിത്സയ്ക്കായി തിരുവനന്തപുരം കലക്ടർ ഔദ്യോഗിക…

10 hours ago