India

ആഗോള ഭീകരനും ജെയ്‌ഷെ മുഹമ്മദ് ഭീകര സംഘടന തലവനുമായ മസൂദ് അസ്ഹര്‍ കൊല്ലപ്പെട്ടു

കറാച്ചി . ആഗോള ഭീകരനും ജെയ്‌ഷെ മുഹമ്മദ് ഭീകര സംഘടന തലവനുമായ മസൂദ് അസ്ഹര്‍ കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട് പുറത്ത്. പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവേശ്യയിൽ ഭാവല്‍പൂര്‍ പള്ളിയില്‍ നിന്ന് മടങ്ങുമ്പോൾ ഭീകരന്റെ കാറ് പൊട്ടിത്തെറിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ.

പുതുവത്സര ദിനമായ തിങ്കളാഴ്ച പുലര്‍ച്ചെ അഞ്ചുമണിയോടെ യായിരുന്നു സ്ഫോടനം നടക്കുന്നത്. ആക്രമണം നടത്തിയത് അജ്ഞാത സംഘമാണെന്നാണ് ദേശീയ മാധ്യമങ്ങളുടെ എക്‌സ് അക്കൗണ്ടുകള്‍ പോസ്റ്റു ചെയ്തിരിക്കുന്നത്. കൂടുതല്‍ വിശദാംശങ്ങള്‍ക്ക് കിട്ടിയിട്ടില്ല. സംഭവത്തെ സംബന്ധിച്ച് സര്‍ക്കാരിന്റെ ഔദ്യോഗിക വൃത്തങ്ങള്‍ പ്രതികരിച്ചിട്ടില്ല.

രണ്ടുമാസങ്ങള്‍ക്കുമുമ്പ് മസൂദ് അസ്ഹര്‍ വലം കൈയായ ഭീകരന്‍ മൗലാന രഹീം ഉല്ലാ താരീക്ക് സമാനതരത്തിൽ കൊല്ലപ്പെട്ടിരുന്നു. അജ്ഞാതനായ ഒരു വ്യക്തി ഇയ്യാളെ കറാച്ചിയില്‍ വച്ച് വെടിവയ്ച്ചു കൊല്ലുകയായിരുന്നു. കാണ്ഡഹാര്‍ ഹൈജാക്കിങ് സംഭവത്തില്‍ ഉള്‍പ്പെടെ ഇന്ത്യയില്‍ നടന്ന വിവിധ ഭീകര പ്രവര്‍ത്തനങ്ങളില്‍ മസൂദിന്റെ പങ്കിനെ കുറിച്ച് തെളിവുകള്‍ ഉണ്ട്. മസൂദിനെ കൈമാറണമെന്നും ഭീകരത പ്രോത്സാഹിപ്പിക്കരുത് എന്നും കാണിച്ച് പാക്കിസ്ഥാന്‍ സർക്കാരിനോട് ഇന്ത്യ അഭ്യര്‍ത്ഥിച്ചിരുന്നു. എന്നാല്‍ ഇതിനോട് ഒക്കെ പാക്ക് സര്‍ക്കാര്‍ മുഖതിരിക്കുകയായിരുന്നു.

crime-administrator

Recent Posts

പ്രധാനമന്ത്രിയുമായി തുറന്ന സംവാദത്തിന് തയ്യാർ – രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി . പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി തുറന്ന സംവാദത്തിന് സമ്മതം അറിയിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. സംവാദത്തിനായി മുന്‍ ജസ്റ്റിസുമാരായ…

6 hours ago

ഒരു വിദ്യാഭ്യാസ മന്ത്രിക്ക് സാമാന്യ ബുദ്ധി വേണ്ടേ?, അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാതെ സീറ്റുകൾ മാത്രം കൂട്ടുന്നത് നല്ല വിദ്യാഭ്യാസത്തിന്റെ നട്ടെല്ലൊടിക്കും, ശിവൻ കുട്ടി കാട്ടുന്നത് ചതിയാണ്

പഠനത്തിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളോ ലാബ് സൗകര്യങ്ങളോ കൊണ്ട് വരാതെ പ്ലസ് വണ്‍ പ്രവേശനത്തിന് ഇക്കുറിയും അധിക ബാച്ച് അനുവദിക്കാതെ…

7 hours ago

പ്രളയത്തിൽ കേരളം മുങ്ങുമ്പോൾ രക്ഷക്ക് കടലിന്റെ മക്കൾ, അവരിന്ന് തീ തിന്നുമ്പോൾ പിണറായി സർക്കാർ കാട്ടുന്നത് നെറികേട്..

കാ​ലാ​വ​സ്ഥാ വ‍്യ​തി​യാ​നം ക​ട​ലി​നെ ഗു​രു​ത​ര​മാ​യി ബാ​ധി​ച്ചി​രിക്കെ, ക​ള്ള​ക്ക​ട​ൽ പ്ര​തി​ഭാ​സ​വും ക​ട​ൽ​ക്ഷോ​ഭ​വും സ്ഥി​തി​ഗ​തി​ക​ൾ ഗു​രു​ത​ര​മാ​ക്കി​യി​രി​ക്കു​ന്ന സംസ്ഥാനത്തെ തീരാദേശ മേഖലയിൽ പട്ടിണി മരണങ്ങൾ…

7 hours ago

പിതാവിനും സഹോദരനുമൊപ്പം പുഴയിൽ കുളിക്കാനിങ്ങിയ പതിമൂന്നുകാരൻ ഒഴുക്കിൽ പെട്ട് മരിച്ചു

തിരുവനന്തപുരം . പിതാവിനും സഹോദരനുമൊപ്പം പുഴയിൽ കുളിക്കാനിങ്ങിയ പതിമൂന്നുകാരൻ ഒഴുക്കിൽ പെട്ട് മരിച്ചു. വട്ടിയൂർക്കാവ് കാവടിക്കടവിന് സമീപം ശനിയാഴ്ച ഉച്ച…

8 hours ago

കരമനയിൽ അഖിലിനെ കൊലപ്പെടുത്തിയ ഒരാള്‍ പിടിയില്‍, വിനീത്, അപ്പു, കിരണ്‍ കൃഷ്ണ എന്നിവർ ഒളിവിൽ

തിരുവനന്തപുരം . കരമന സ്വദേശി അഖിലിനെ കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ പിടിയില്‍. കൊലയാളി സംഘത്തില്‍ ഉള്‍പ്പെട്ട അനീഷാണ് പിടിയിലായിരിക്കുന്നത്. അഖിലിനെ…

8 hours ago

കുട്ടിക്കാലത്ത് ആത്മഹത്യ ചെയ്യാൻ തോന്നുമായിരുന്നു, ശ്രീ രാഘവേന്ദ്ര സ്വാമികളാണ് വഴി മാറ്റി വിട്ടത് – രജനികാന്ത്

ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള വ്യക്തിയായി ഫോബ്‌സ് മാസിക തെരഞ്ഞെടുത്ത താരമാണ് രജനികാന്ത്. ശിവാജി റാവു ഗെയ്‌ക്ക്‌വാദ് എന്നാണ് അദ്ദേഹത്തിന്റെ യഥാർത്ഥ…

8 hours ago