Crime,

‘ഓള്‍ ഇന്ത്യ പ്രഗ്നന്റ് ജോബ്’, കുട്ടികളില്ലാത്ത സ്ത്രീകളെ ഗര്‍ഭം ധരിപ്പിച്ചാൽ പണം, ഗര്‍ഭം കൊടുക്കാൻ യുവാക്കൾ ഇരച്ചു കയറി, പിന്നെ നടന്നത്..

‘ഓള്‍ ഇന്ത്യ പ്രഗ്നന്റ് ജോബ്’ എന്ന പുത്തൻ തട്ടിപ്പിൽ കുടുങ്ങി രാജ്യത്ത് ആയിരക്കണക്കിന് യുവാക്കൾക്ക് പണം നഷ്ടമായി ബിഹാർ പോലീസ്. രാജ്യത്തുടനീളം ഉള്ള തൊഴിലില്ലാത്ത യുവാക്കളെ ലക്‌ഷ്യം വെച്ചായിരുന്നു ‘ഓള്‍ ഇന്ത്യ പ്രഗ്നന്റ് ജോബ്’ തട്ടിപ്പ്‌ നടന്നത്. യുവാക്കൾക്ക് ഒരു പുതിയ തൊഴില്‍ മേഖല പരിചയപ്പെടുത്തി പണം തട്ടി വന്നിരുന്നത് ബീഹാറിലെ ഒരു സംഘം ആയിരുന്നു. പങ്കാളിയില്‍ നിന്ന് ഗര്‍ഭ ധാരണം സാധ്യമാകാത്ത സ്ത്രീകളെ ഗര്‍ഭം ധരിപ്പിക്കാന്‍ യുവാക്കളെ ആവശ്യമുണ്ടെന്നായിരുന്നു ഇവർ നൽകി വന്ന പരസ്യം.

പരസ്യം കണ്ടു വിശ്വസിച്ച് ആയിരക്കണക്കിന് യുവാക്കൾ സ്ത്രീകളെ ഗര്‍ഭം ധരിപ്പിക്കാന്‍ ഇരച്ചു കയറുകയായിരുന്നു. സാമൂഹ്യ മാധ്യമങ്ങളിലൂടെയായിരുന്നു സംഘം പരസ്യങ്ങൾ ചെയ്തു വന്നിരുന്നത്. ഓള്‍ ഇന്ത്യ പ്രഗ്നന്റ് ജോബ് എന്നായിരുന്നു സംഘത്തിന്റെ പേര്. സ്ത്രീകളെ ഗര്‍ഭം ധരിക്കാന്‍ സഹായിച്ച് പണം സമ്പാദിക്കാം എന്നതായിരുന്നു യുവാക്കൾക്ക് സംഘം നൽകിയിരുന്ന വാഗ്ദാനം. സംഘത്തിലെ എട്ട് പേര്‍ പിടിയിലായതോടെയാണ് ഇതേ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ബിഹാർ പോലീസ് അന്വേഷിച്ച് കണ്ടെത്തുകയായിരുന്നു.

ശാരീരിക ആരോഗ്യവും നല്ല ശരീരഘടനയും ഉള്ളവരോട് ബീജ ദാനവും, മറ്റുള്ളവർക്ക് കുട്ടികളില്ലാത്ത സ്ത്രീകളോട് ശാരീരികമായി ഇടപഴകാൻ അവസരം ഉണ്ടാക്കുമെന്നും ഇവർ മോഹന വാഗ്ദാനങ്ങൾ നൽകി. സ്ത്രീകളെ ഗര്‍ഭം ധരിക്കാന്‍ സഹായിക്കുന്നവർക്ക് വൻതുകകൾ ലഭിക്കുമെന്നും, ഇതിനു വീട്ടമ്മമാർ/ സ്ത്രീകൾ എന്നിവർ വൻതുകകൾ പാരിതോഷികമായി കൊടുക്കുമെന്നും പറഞ്ഞായിരുന്നു ഇവർ യുവാക്കളെ പ്രലോഭിപ്പിച്ചിരുന്നത്.

താത്പര്യം അറിയിച്ചെത്തുന്ന യുവാക്കളില്‍ നിന്ന് സംഘം രജിസ്‌ട്രേഷന്‍ ഫീസായി 799രൂപ ഈടാക്കി. പുറമേ സുരക്ഷാ ചാര്‍ജുകളെന്ന നിലയില്‍ 5,000രൂപ മുതല്‍ 20,000രൂപ വരെ വരെയും കൈപറ്റി വന്നു. ബിഹാര്‍ പൊലീസ് നടത്തിയ പ്രത്യേക അന്വേഷണത്തിലാണ് സംഘത്തിലെ പ്രധാനിയായ മുന്ന എന്ന പ്രതി അറസ്റ്റിലായിരിക്കുന്നത്.

അന്വേഷണ സംഘം മുന്നയെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണ ത്തിൽ സംഘത്തിലെ എട്ട് പേര്‍ കൂടി പിടിയിലാവുകയായിരുന്നു. എന്നാല്‍ സംഘത്തിലെ കൂടുതല്‍ ആളുകള്‍ രക്ഷപ്പെട്ടതായി ബിഹാര്‍ പൊലീസ് തന്നെ ഇക്കാര്യത്തിൽ സമ്മതിക്കുന്നുണ്ട്. രാജ്യത്തുടനീളം പ്രവര്‍ത്തിക്കുന്ന തട്ടിപ്പ് സംഘത്തിലെ കണ്ണികളാണ് അറസ്റ്റിലായ വരെന്നാണ് ഉന്നത പൊലീസ് സംഘം വ്യക്തമാക്കിയിരിക്കുന്നത്.

crime-administrator

Recent Posts

വിഷ്‌ണുപ്രിയയെ കൊന്ന ശ്യാംജിത്തിന് ജീവപര്യന്തം തടവ്

കണ്ണൂർ . പാനൂർ വിഷ്‌ണുപ്രിയ കൊലക്കേസിൽ പ്രതി ശ്യാംജിത്തിന് ജീവപര്യന്തം തടവ് ശിക്ഷവിധിച്ച് കോടതി. പ്രതി ശ്യാംജിത്തിന് ജീവപര്യന്തം തടവ്…

2 hours ago

പരാജയ ഭീതി: ജനത്തോടുള്ള രോക്ഷം, കേരളത്തെ ബോംബുകൾ ഉപയോഗിച്ച് തകർക്കുവാൻ ഒരുങ്ങി സിപിഎം

കണ്ണൂര്‍ . കേരളത്തെ ബോംബ്കൾ ഉപയോഗിച്ച് തകർക്കുവാൻ ഒരുങ്ങുകയാണോ സിപിഎം.നിർമ്മിച്ച് കൂടിയിരിക്കുന്ന ബോംബുകൾ രാഷ്ട്രീയ ശത്രുക്കൾക്കെതിരെ എറിയുകയുയാണ് സി പി…

12 hours ago

കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കും – കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

ന്യൂഡൽഹി . ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. എൻഡിഎ സംഖ്യം…

13 hours ago

മത്സ്യബന്ധന ബോട്ടിൽ കപ്പലിടിച്ച് 2 പേരെ കാണാതായി, ബോട്ട് രണ്ടായി പിളർന്ന് കടലിൽ താഴ്ന്നു

പൊന്നാനി. മത്സ്യബന്ധന ബോട്ടിൽ കപ്പലിടിച്ച് 2 പേരെ കാണാതായി. ഇടിയുടെ ആഘാതത്തിൽ ബോട്ട് രണ്ടായി മുറിഞ്ഞ് കടലിൽ താഴുകയായിരുന്നു. സ്രാങ്ക്…

14 hours ago

ആർഎംപി നേതാവ് കെ എസ് ഹരിഹരന്റെ വീടിന് നേരെ സി പി എം ഗുണ്ടകൾ സ്ഫോടക വസ്തുക്കൾ എറിഞ്ഞു

കോഴിക്കോട് . ആർഎംപി നേതാവ് കെ എസ് ഹരിഹരന്റെ വീടിന് നേരെ സ്ഫോടക വസ്തുക്കൾ ഉപയോഗിച്ച് ആക്രമണം. സ്കൂട്ടറിലെ ത്തിയ…

1 day ago

റഫയ്‌ക്ക് വേണ്ടി യുഎസ് ഇസ്രായേലിന് ആ രഹസ്യം കൈമാറും, ആ രഹസ്യമാണ് ലോകത്തെ നടുക്കുന്നത്

റഫയിലേക്കുള്ള ഇസ്രയേലിന്റെ കടന്നാക്രമണം ഏതുവിധേനെയും അവസാനിപ്പിക്കുക എന്നത് ഇപ്പോൾ ലോകരാഷ്ട്രങ്ങളുടെ ആവശ്യമായി മാറിയിരിക്കുകയാണ്. ഒരു നാട്ടിൽ ഇത്രയേറെ ദുരിതം വിതച്ചുള്ള…

1 day ago