Kerala

രണ്ടു മന്ത്രിമാരുടെ 37 പേഴ്‌സണല്‍ സ്റ്റാഫുകള്‍ക്ക് ഇനി ആജീവനാന്തം പെന്‍ഷന്‍ കിട്ടും

രാജിവച്ച മുൻ മന്ത്രിമാരായ ആന്റണി രാജുവിന്റെയും, അഹമ്മദ് ദേവര്‍കോവിലിന്റെയും 37 പേഴ്‌സണല്‍ സ്റ്റാഫുകള്‍ക്കും ആജീവനാന്ത പെന്‍ഷന്‍ ഉറപ്പായി. മൂന്ന് വര്‍ഷത്തെ സര്‍വ്വീസാണ് പെന്‍ഷന്‍ കിട്ടാന്‍ വേണ്ടെതെങ്കിലും രണ്ട് വര്‍ഷവും ഒരു ദിവസവും കഴിഞ്ഞാല്‍ അത് മൂന്ന് വര്‍ഷമായി കണക്കൂകൂട്ടിയാണ് പെന്‍ഷന്‍ നല്‍കുക.കുക്ക് മുതല്‍ അസി. പ്രൈവറ്റ് സെക്രട്ടറിവരെ രണ്ട് വര്‍ഷവും ഒരു മാസവും പണിയെടുത്തവര്‍ക്ക് പെന്‍ഷന്‍ കിട്ടും.

അഹമ്മദ് ദേവര്‍ കോവിലിന്റെ സ്റ്റാഫില്‍ 25 പേരാണുണ്ടായിരുന്നത്. 21 പേരായിരുന്നു ആന്റണി രാജുവിന്റെ സ്റ്റാഫില്‍ ഉണ്ടായിരുന്നത്. ഇതില്‍ 19 ഉം രാഷ്ട്രീയ നിയമനമായിരുന്നു. 3450 രൂപ മുതല്‍ ആറായിരം രൂപ വരെയാണ് ഇവർക്ക് പെന്‍ഷന്‍ കിട്ടുക. ഡി.എ. അടക്കമുള്ള ആനുകൂല്യങ്ങളെല്ലാം ഇവർക്കും ലഭിക്കുന്നതാണ്. ഓഫീസില്‍ നിന്ന് ഇറങ്ങിയാലും ച്ട്ടപ്രകാരം 15 ദിവസം കൂടി ശമ്പളവും കിട്ടും.

സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ലഭിക്കുന്ന എല്ലാ ആനുകൂല്യങ്ങളും പേഴ്‌സണല്‍ സ്റ്റാഫുകള്‍ക്കും ലഭിക്കുന്ന വിധമാണ് സർക്കാർ വ്യവസ്ഥ ഉണ്ടാക്കിയിരിക്കുന്നത്. രാഷ്ട്രീയ നിയമനത്തിലൂടെ അഡീഷണല്‍ – അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിമാരാകുന്നവര്‍ക്ക് സെക്രട്ടറിയേറ്റി ലെ അഡീഷണല്‍ സെക്രട്ടറിയുടെ ശമ്പളവും ആനുകൂല്യങ്ങളുമാണ് ലഭിക്കുക. 6200 രൂപ പെന്‍ഷന്‍ കൂടാതെ ഏഴു ശതമാനം ഡി.എ. ടെര്‍മിനല്‍ സറണ്ടറായി രണ്ടര മാസത്തെ മുഴുവന്‍ ശമ്പളം വേറെയും ലഭിക്കും. ഗ്രാറ്റുവിറ്റിയും പെന്‍ഷന്‍ കമ്മ്യൂട്ടേഷനും ഇതോടൊപ്പം കിട്ടുന്നതാണ്.

crime-administrator

Recent Posts

അരവിന്ദ് കെജ്‌രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീംകോടതി

ന്യൂഡൽഹി . മദ്യനയ അഴിമതി കേസിൽ ജയിൽ ആയിരുന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീംകോടതി.…

44 mins ago

ജസ്‌ന കേസിൽ സി ബി ഐ തുടരന്വേഷണം നടത്തണമെന്ന് കോടതി, പിതാവ് കണ്ടെത്തിയ തെളിവുകളുടെയും ഫോട്ടോകളുടെയും അടിസ്ഥാനത്തിൽ അന്വേഷണം നടത്താൻ കോടതി നിർദ്ദേശം

തിരുവനന്തപുരം . സി ബി ഐ അന്വേഷിച്ച വിവാദമായ ജസ്ന ജെയിംസിന്റെ തിരോധാനത്തിൽ തുടരന്വേഷണം പ്രഖ്യാപിച്ച് കോടതി. കാഞ്ഞിരപ്പളളി സെന്റ്…

2 hours ago

പാകിസ്ഥാനെ ബഹുമാനിക്കണമെന്ന് കോൺഗ്രസ് നേതാവ് മണിശങ്ക‌ർ, എന്നാൽ പിന്നെ അവിടെ പോയി താമസിക്കാൻ – ബിജെപി

ന്യൂഡൽഹി . സൈനിക ബലം കാണിച്ച് പ്രകോപിപ്പിച്ചാൽ പാകിസ്ഥാൻ ഇന്ത്യയ്‌ക്കെതിരെ അണുവായുധങ്ങൾ പ്രയോഗിച്ചേക്കുമെന്നു മുതിർന്ന കോൺഗ്രസ് നേതാവ് മണിശങ്കർ അയ്യർ.…

2 hours ago

മുഖ്യമന്ത്രിക്ക് കരിങ്കൊടി കാട്ടിയ യൂത്ത് കോൺഗ്രീസുകാരെ മർദ്ദിച്ച സംഭവം, ഗൺമാനെയും സുരക്ഷാ സേനാംഗത്തെയും രഹസ്യമായി ചോദ്യം ചെയ്തു

തിരുവനന്തപുരം . മുഖ്യമന്ത്രി പിണറായി വിജയൻ സഞ്ചരിച്ചിരുന്ന നവകേരള ബസ്സിനു നേരെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ്, കെഎസ്‌യു നേതാക്കളെ മർദിച്ച…

3 hours ago

വിഷ്ണുപ്രിയ കൊലക്കേസില്‍ പ്രതി ശ്യാം ജിത്ത് കുറ്റക്കാരനെന്ന് കോടതി

കണ്ണൂര്‍ . പാനൂര്‍ വിഷ്ണുപ്രിയ കൊലക്കേസില്‍ പ്രതി ശ്യാം ജിത്ത് കുറ്റക്കാരനെന്ന് കോടതി. തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ്…

4 hours ago

അപേക്ഷകർ എത്തിയില്ല, കുഴിമാടം വെട്ടി പ്രതിഷേധം, ആറാം ദിവസ്സവും ഡ്രൈവിംഗ് ടെസ്റ്റുകൾ നടന്നില്ല, മന്ത്രി ഗണേഷിന്റെ പ്രഖ്യാപനം പാളി

തിരുവനന്തപുരം . പൊലീസ് സംരക്ഷയിൽ സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റുകള്‍ നടത്തുമെന്ന മന്ത്രി ഗണേഷ് കുമാറിന്റെ പ്രഖ്യാപനം പ്രതിഷേധവും അപേക്ഷകർ എത്താതിരുന്നതും…

5 hours ago