India

ആദ്യ അമൃത് ഭാരത് ട്രെയിൻ 30ന് അയോധ്യയില്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും

ഇന്ത്യന്‍ റെയില്‍വെയുടെ തന്നെ വികസനകുതിപ്പിന് കാരണമായ വന്ദേഭാരത് എക്‌സ്പ്രസ് രാജ്യത്ത് വന്‍ ചലനമാണുണ്ടാക്കിയിരിക്കെ സാധാരണക്കാര്‍ക്ക് ആശ്വസമായി കുറഞ്ഞ നിരക്കിൽ യാത്ര ചെയ്യാൻ അമൃത് ഭാരത് എക്‌സ്പ്രസ് ട്രെയിനുമായി ഇന്ത്യന്‍ റെയില്‍വെ. ആദ്യ അമൃത് ഭാരത് ട്രെയിൻ 30ന് അയോധ്യയില്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. ഒപ്പം ആറ് അമൃത് ഭാരത് ട്രെയിനുകളുടെ ഫ്‌ലാഗ് ഓഫും നടക്കും.

അയോധ്യ-ദര്‍ഭംഗ റൂട്ടിലാണ് രാജ്യത്തെ ആദ്യത്തെ അമൃത് ഭാരത് എക്‌സ്പ്രസ് യാത്രയാരംഭിക്കുന്നത്. അത്യാധുനിക സൗകര്യങ്ങളോടെ ഒരുങ്ങുന്ന സെമി ഹൈ സ്പീഡ് നോണ്‍ എസി ട്രെയിനായ അമൃത ഭാരതിൽ കുറഞ്ഞ നിരക്കില്‍ സാധാരണക്കാർക്ക് യാത്രചെയ്യാനാകും.
ആദ്യ അമൃത് ഭാരത് എക്‌സ്പ്രസ് അയോദ്ധ്യ-ദര്‍ഭംഗ റൂട്ടില്‍ ഓടുമ്പോള്‍ രണ്ടാമത്തേത് മാള്‍ഡ-ബെംഗളൂരു റൂട്ടിലാണ് ഓടുക. സീതാദേവിയുടെ ജന്മസ്ഥലമാണ് ദര്‍ഭംഗ. ഇവിടെ നിന്ന് ശ്രീരാമ ജന്മഭൂമിയിലേക്കാണ് ആദ്യ യാത്രയെന്നതും ആദ്യ അമൃത് ഭാരതിന്റെ സവിശേഷതയാണ്.

രാജ്യത്തെ എല്ലാവിഭാഗം ജനങ്ങള്‍ക്കും ആധുനിക ഗതാഗത സൗകര്യങ്ങള്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് അമൃത് ഭാരത് എക്‌സ്പ്രസ് റെയിൽവേ അവതരിപ്പിച്ചത്. അത്യാധുനിക സുരക്ഷാ സംവിധാനങ്ങളോടെ എല്‍എച്ച്ബി മോഡലിലാണ് ട്രെയിനിന്റെ ബോഗികള്‍.
22 ബോഗികളുള്ള ഈ ട്രെയിനില്‍ എസി കോച്ചുകള്‍ക്ക് പകരം സാധാരണ കോച്ചുകളാണ് ഉണ്ടാവുക. സിസിടിവി ക്യാമറകള്‍, ആധുനിക ടോയ്‌ലറ്റുകള്‍, ബോഗികളില്‍ സെന്‍സര്‍ വാട്ടര്‍ ടാപ്പുകള്‍, മെട്രോയുടെ മാതൃകയില്‍ അനൗണ്‍സ്‌മെന്റ് സംവിധാനം എന്നിവയും അമൃത് ഭാരതില്‍ സജ്ജമാക്കിയിരിക്കുന്നു.

crime-administrator

Recent Posts

മന്ത്രി ഗണേശൻ ഗതാഗത വകുപ്പിനെ കുളം തൊണ്ടും, ആയിരങ്ങൾ ലൈസൻസിന് അയൽ സംസ്ഥാനങ്ങളിലേക്ക്

'എന്റെ ഉപ്പുപ്പാന് ആനയുണ്ടായിരുന്നു' എന്ന് പറഞ്ഞു മാടമ്പിത്തരം കാട്ടി ജനത്തിന് മേൽ കുതിരകേറാം എന്ന് ചിന്തിക്കുന്ന ഒരു രാഷ്ട്രീയക്കാരനെയും കേരളം…

27 mins ago

നിശ്ചയിച്ച വിവാഹം തടസ്സപ്പെട്ടതിൽ മനം നൊന്ത് 16 വയസ്സുകാരിയെ തലയറുത്ത് കൊലപ്പെടുത്തി

മടിക്കേരി . നിശ്ചയിച്ച വിവാഹം തടസ്സപ്പെട്ടതിൽ മനം നൊന്ത് 16 വയസ്സുകാരിയെ തലയറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ യുവാവ് കൊണ്ടുപോയ തല…

3 hours ago

സൈബര്‍ കുറ്റകൃത്യങ്ങൾ: 28,200 മൊബൈല്‍ ഫോണുകള്‍ ബ്ലോക്ക് ചെയ്യും

ന്യൂഡൽഹി . സൈബര്‍ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് 28,200 മൊബൈല്‍ ഫോണുകള്‍ ബ്ലോക്ക് ചെയ്യാനും 20 ലക്ഷത്തിലേറെ മൊബൈല്‍ കണക്ഷനുകള്‍ പുനഃപരിശോധിക്കാനും…

3 hours ago

രാജ്യത്ത് ഒരേ ദിവസം 100 ഐഇഡി സ്‌ഫോടനങ്ങള്‍ നടത്താന്‍ പദ്ധതിയിട്ട ഭീകരർക്ക് 3 മുതല്‍ 20 വര്‍ഷം വരെ തടവ്

ന്യൂദല്‍ഹി . അന്താരാഷ്‌ട്ര ഭീകര സംഘടനകളിൽ ഒന്നായ ഐഎസിന്റെ ഖൊറാസാന്‍ മൊഡ്യൂളിന്റെ ആശയങ്ങള്‍ പ്രചരിപ്പിച്ച കേസില്‍ കശ്മീരി ദമ്പതികള്‍ ഉള്‍പ്പെടെ…

10 hours ago

പ്രധാനമന്ത്രിയുമായി തുറന്ന സംവാദത്തിന് തയ്യാർ – രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി . പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി തുറന്ന സംവാദത്തിന് സമ്മതം അറിയിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. സംവാദത്തിനായി മുന്‍ ജസ്റ്റിസുമാരായ…

17 hours ago

ഒരു വിദ്യാഭ്യാസ മന്ത്രിക്ക് സാമാന്യ ബുദ്ധി വേണ്ടേ?, അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാതെ സീറ്റുകൾ മാത്രം കൂട്ടുന്നത് നല്ല വിദ്യാഭ്യാസത്തിന്റെ നട്ടെല്ലൊടിക്കും, ശിവൻ കുട്ടി കാട്ടുന്നത് ചതിയാണ്

പഠനത്തിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളോ ലാബ് സൗകര്യങ്ങളോ കൊണ്ട് വരാതെ പ്ലസ് വണ്‍ പ്രവേശനത്തിന് ഇക്കുറിയും അധിക ബാച്ച് അനുവദിക്കാതെ…

18 hours ago