News

ഹൈറിച്ച് പൂട്ടിക്കെട്ടി … സിനിമാ താരങ്ങളും അറസ്റ്റിലേക്ക്.?

ഹൈറിച്ച് മാർക്കറ്റിങ്ങ് കമ്പനി പൂട്ടിയിരിക്കുന്നു. കമ്പനിയുടെ മുഴുവൻ അക്കൗണ്ടുകളും ഫ്രീസ് ചെയ്തിരിക്കുന്നു എന്ന വാർത്ത പുറത്ത്. ഡയറക്ടർമാർ അകത്തായത് പോലെ ഇനി കുടുങ്ങാൻ പോകുന്നത് പണം നിക്ഷേപിച്ചവർ, ആളുകളെ ചേർത്തവർ, ടീം ലീഡേഴ്സ് ആയി വർക്ക് ചെയ്തവർ, കമ്പനിയിൽ നിന്ന് കമ്മീഷൻ ഇനത്തിൽ പണം കൈപറ്റിയവർ എന്നിവരൊക്കെ ഇനി അകത്താകാൻ പോകുകയാണ്.

കമ്പനിയുടെ അക്കൗണ്ട് ഇനി ഓപ്പൺ ചെയ്യാൻ പറ്റില്ല എന്നും വസ്തുക്കൾ കൈമാറ്റം ചെയ്യാൻ പറ്റില്ല എന്ന ഞെട്ടിപ്പിക്കുന്ന വാർത്തയാണ് ഞങ്ങൾ പുറത്ത് വിടുന്നത്. ബഡ്സ് ആക്ട് പ്രകാരമാണ് നടപടി എന്നുള്ളത് കൊണ്ട് തന്നെ പണം നിക്ഷേപിച്ചവർക്ക് ഇനി പണം തിരികെ ലഭിക്കില്ലെന്ന വാർത്ത കൂടി പുറത്തുവിടുന്നു.
കേരളത്തിലെഒരു ജില്ലയിൽ മാത്രം ഹൈറിച്ചിന് 75 സൂപ്പർമാർക്കറ്റുകൾ ഉണ്ട്. അതേ സമയംഹൈറിച്ച് മാർക്കറ്റിങ്ങ് കമ്പനിക്കെതിരെ നടപടികളുമായി കേന്ദ്ര ഏജൻസികളും വന്നേക്കും. ഹൈറിച്ചിൽ കള്ള പണവും ഹവാല ഇടപാടിലൂടെ ലഭിച്ച പണവും വ്യാപകമായി നിക്ഷേപിച്ചതായി അന്വേഷണത്തിൽ കണ്ടെത്തിയതായാണ് വിവരം. ഇതിൻ്റെ അടിസ്ഥാനത്തിൽ പണം നിക്ഷേപിച്ചവരെ കുറിച്ചും അവരുടെ വരുമാനത്തിൻ്റെ സ്രോതസ്സുകളെ കുറിച്ചും അന്വേഷണം ആരംഭിച്ചു.

ചിലർക്ക്ചോദ്യം ചെയ്യാൻ Gst വകുപ്പിന് മുൻപിൽ ഹാജരാകാനും നോട്ടീസ് നല്കിയതായും അറിയുന്നു.കോഴിക്കോട് താമരശ്ശേരി സ്വദേശിയായ വട്ടിപലിശക്കാരൻ പതിനെട്ട് ലക്ഷത്തിനാല് പതിനായിരം രൂപ ഇതിൽ നിക്ഷേപിച്ചിട്ടുണ്ട്. ഹൈറിച്ച് മുങ്ങി എന്ന് അറിഞ്ഞതോടെ ഇയാളെ കൊണ്ട് പണംനിഷേപിച്ച ആളെ നിരന്തരം ഭീഷണിപ്പെടുത്തുന്നതായും വിവരം ഉണ്ട്.

മള്‍ട്ടി ലെവല്‍ മാര്‍ക്കറ്റിംഗ് കമ്പനിയായ ഹൈറിച്ച്‌ന്റെ മാനേജിങ് ഡയറക്ടറായ പ്രതാപന്‍ കോലാട്ട് ദാസനെയും, അദ്ദേഹത്തിന്റെ ഭാര്യയും കമ്പനി ഡയറക്ടറുമായ ശ്രിന കെ എസ്സിനെയും 126 കോടി രൂപയുടെ നികുതി വെട്ടിപ്പ് നടത്തിയെന്നാരോപിച്ച് ജിഎസ്ടി ഇന്റലിജന്‍സ് അറസ്റ്റ് ചെയ്തതിന് പിന്നാലെ ഇവരുടെ സ്വത്തുക്കൾ കണ്ടു കെട്ടാൻ തൃശ്ശൂർ ജില്ലാ കലക്ടറും ഉത്തരവിട്ടതോടെ ഹൈറിച്ചിൽ പണം നിക്ഷേപിച്ചവർ പണം തിരികെ വാങ്ങാൻ തുടങ്ങി.ഇതോടെ വൻ വാഗ്ദാനങ്ങൾ നല്കി പലരിൽ നിന്നും നിക്ഷേപം സ്വീകരിച്ച ഏജൻ്റുമാർ നേട്ടോട്ടത്തിലാണ്.

ഡയറക്ടർമാർ ജയിലിൽ ആയതോടെ ഏജൻ്റുമാർ മാനേജർമാരെ പണത്തിനായി സമീപിച്ചാൽ അവർ കൈമലർത്തുകയാണ്. ഇതോടെ നിക്ഷേപകർ ഏജൻറുമാരുടെ വീടുകളിൽ എത്തി ബഹളം വെക്കുകയാണ്.ഒരു ലക്ഷം രൂപ മുതൽ 25 ലക്ഷം വരെ നിക്ഷേപം നടത്തിയവർ ഉണ്ടത്രേ. ഇവർ എല്ലാവരും ഇതോടെ പെട്ടിരിക്കുക യാണ്. സംസ്ഥാന ജിഎസ്ടി വകുപ്പ് കണ്ടെത്തിയ ഏറ്റവും വലിയ ജിഎസ്ടി വെട്ടിപ്പ് കേസാണിത്. അതെ സമയം തങ്ങളുടെ തുക തിരിച്ചു കിട്ടുന്നതിനായി ഇതിൽ പണം നിക്ഷേപിച്ച നിരവധി ആൾക്കാർ പോലീസിൽ പരാതി നൽകാൻ ഒരുങ്ങുകയാണ്. ഇതോടെ കൂടുതൽ പേരിലേക്ക് അന്വേഷണം വ്യാപിക്കും.

ജിഎസ്ടി വെട്ടിപ്പ് സംബന്ധിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നവംബര്‍ 24ന് ആറാട്ടുപുഴയിലെ ഹൈറിച്ച് ഓഫീസില്‍ ജിഎസ്ടി ഇന്റലിജന്‍സ് കാസര്‍കോട് യൂണിറ്റ് നടത്തിയ റെയ്ഡിനെ തുടര്‍ന്നാണ് അറസ്റ്റ്. 703 കോടി രൂപയുടെ വിറ്റുവരവ് കമ്പനി മറച്ചുവെച്ചതിലൂടെ 126.54 കോടി രൂപയുടെ നികുതി വെട്ടിപ്പ് നടത്തി എന്നായിരുന്നു കണ്ടെത്തല്‍.

കമ്പനി ഡയറക്ടര്‍മാരായ പ്രതാപനെയും ശ്രീനയെയും കേരള ജിഎസ്ടി ഡെപ്യൂട്ടി കമ്മീഷണര്‍ നവംബര്‍ 30 ന് തൃശൂരില്‍ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരുന്നു. തുടര്‍ന്ന് കമ്പനി നവംബര്‍ 24, 27 തീയതികളിലായി 1.5 കോടി, 50 കോടി രൂപ, എന്നിങ്ങനായി 51.5 കോടി രൂപ അടച്ചുവെങ്കിലും 75 കോടി രൂപയിലധികം ബാധ്യത നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് പ്രതാപന്‍ കോലാട്ടിനെ അറസ്റ്റ് ചെയ്തത്.
പയ്യന്നൂർ സ്വദേശിയായ രാജന്‍ സി നായര്‍ കഴിഞ്ഞ മാസം 23 ന് കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന് ഇതു സംബന്ധിച്ചു പരാതി നല്‍കിയിരുന്നു.

ഇതിനെത്തുടര്‍ന്ന് അടിയന്തിര നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന ഇന്‍കം ടാക്‌സ് ചീഫ് കമ്മീഷണര്‍ക്ക് കേന്ദ്ര മന്ത്രാലയം നിര്‍ദ്ദേശം നല്‍കിയിരുന്നു. കാസര്‍കോട് രഹസ്യാന്വേഷണ വിഭാഗം സീനിയര്‍ ഇന്റലിജന്‍സ് ഓഫീസര്‍ രമേശന്‍ കോളിക്കരയുടെ നേതൃത്വത്തിലുള്ള ജി.എസ്.ടി സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പരിശോധനയില്‍ കമ്പനിയുടെ നികുതി ബാധ്യത 12,654 കോടിയാണെന്ന് കണ്ടെത്തിയിരുന്നു.

പൊതുജനങ്ങള്‍ക്ക് അമിത പലിശ വാഗ്ദാനം ചെയ്ത് നിക്ഷേപം സ്വീകരിക്കുകയും നിക്ഷേപകര്‍ ആവശ്യപ്പെട്ടിട്ടും പണം തിരികെ നല്‍കാതെ വഞ്ചനാകുറ്റം ചെയ്തിട്ടുള്ളതായി ബോധ്യപ്പെട്ടതിന്റെയും അടിസ്ഥാനത്തില്‍ തൃശ്ശൂര്‍ ജില്ലയിലെ ആറാട്ടുപുഴയില്‍ സ്ഥിതിചെയ്യുന്ന ഹൈ റിച്ച് ഓണ്‍ലൈന്‍ ഷോപ്പി പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെയും സ്ഥാപന ഉടമകളുടെയും പേരിലുള്ള സ്വത്തുക്കള്‍ താല്‍ക്കാലികമായി ജപ്തി ചെയ്യുന്നതിന് ജില്ലാ കളക്ടര്‍ ഉത്തരവായിരുന്നു. തൃശ്ശൂർ ജില്ലാ കളക്ടറുടെ ഉത്തരവാണിത്

ഈ ഉത്തരവ് ഇറങ്ങിയ ശേഷം ഇന്ന് നിക്ഷേപർ നിക്ഷേപം നടത്തിയ പണം എങ്ങനെ തിരികെ കിട്ടുമെന്ന ചോദ്യങ്ങളാണ്.അവരിൽ ആർക്കും ഈ കമ്പനിയിൽ പണം നിക്ഷേപം നടത്തിയ രേഖകൾ ഇല്ല.ഓൺലൈൻ വഴി ട്രാൻഫർ ചെയ്ത ബാങ്ക് മെസ്സേജ് മാത്രമാണ് ഉള്ളത്.എവിടെ പോയാൽ പണം തിരികെ കിട്ടും എന്ന ചോദ്യമാണ് ഇപ്പോൾ ചോദിക്കുന്നത്.

അതാത് ജില്ലാ കളക്ടർമാർ വിശദമായ ആസ്തി റിപ്പോർട്ടും ബാധ്യത റിപ്പോർട്ടും തയ്യാറാക്കും അതിൽ നിക്ഷേപകരുടെ പേരുണ്ടെങ്കിൽ, കമ്പനിക്ക് ആസ്തിയുണ്ടെങ്കിൽ പണം തിരികെ കിട്ടും. അതിന് അതാത്‌ ജില്ലാ കളക്ടർമാർക്ക് നിക്ഷേപം നടത്തിയവർ രേഖകളുമായി പരാതി നൽകണം. സംഭവുമായി ബന്ധപ്പെട്ട് കൂടുതൽ പേരിലേക്കും അന്വേഷണം നടക്കുന്നുണ്ട്.

crime-administrator

Recent Posts

മെമ്മറി കാർഡ് കാണാതായ കേസിൽ ഡ്രൈവർ യദു പോലീസ് കസ്റ്റഡിയിൽ

തിരുവനന്തപുരം . മേയര്‍ ആര്യാ രാജേന്ദ്രനും ഭര്‍ത്താവ് സച്ചിന്‍ദേവ് എം എല്‍ എയും ബന്ധുക്കളും കെഎസ്ആര്‍ടിസി ബസ് തടഞ്ഞിട്ട് ഡ്രൈവര്‍…

2 hours ago

ഐജി പി.വിജയന് എഡിജിപിയായി സ്ഥാനക്കയറ്റം നൽകി, പൊലീസ് അക്കാദമി ഡയറക്ടറായി നിയമിച്ചു

തിരുവനന്തപുരം . ഐജി പി.വിജയന് എഡിജിപിയായി സ്ഥാനക്കയറ്റം നൽകി ഉത്തരവിറങ്ങി. പൊലീസ് അക്കാദമി ഡയറക്ടറായാണ്‌ നിയമന ഉത്തരവ്. എലത്തൂർ തീവയ്പ്പ്…

3 hours ago

‘നരേന്ദ്ര മോദി ചീപ്പ്, ദുർബലൻ’ മോദിയെയും ബി ജെ പിയെയും കടന്നാക്രമിച്ച് എം വി ഗോവിന്ദൻ

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബി ജെ പിക്കുമെതിരെ രാഷ്ട്രീയ പടവാൾ ഉയർത്തി രൂക്ഷമായി ആക്രമിച്ച് സി പി എം. നരേന്ദ്ര…

4 hours ago

പ്രധാനമന്ത്രിക്കെതിരെ വ്യാജ വീഡിയോ, സൈന്യത്തെ അപമാനിച്ചു, KPCC ക്കെതിരെ നടപടി വേണമെന്ന് കെ സുരേന്ദ്രൻ

തിരുവനന്തപുരം . പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സുരക്ഷയെ ബാധിക്കുന്ന തരത്തിൽ വ്യാജ വിഡിയോ പ്രചരിപ്പിച്ച കെപിസിസിക്കെതിരെ നടപടിയെടുക്കണമെന്ന ആവശ്യവുമായി ബിജെപി സംസ്ഥാന…

5 hours ago

‘ജസ്നയുടെ പിതാവിന് ഊമക്കത്തുകൾ.., സുഹൃത്ത് ഉൾപ്പടെ രണ്ടു പേർ സംശയത്തിന്റെ നിഴലിൽ’

പത്തനംതിട്ട . ജസ്ന തിരോധാന കേസിൽ രണ്ട് പേരെ മുഖ്യമായി സംശയിക്കുന്നതായി ജസ്നയുടെ പിതാവ് ജെയിംസ്. മകളെ അപായപ്പെടുത്തി എന്നാണ്…

5 hours ago

‘കേജ്‌രിവാളിന് ജാമ്യം’ ബി ജെ പിക്ക് തിരിച്ചടിയെന്ന്‌ SFIO നടപടികളുടെ തിരുമുമ്പിൽ ഉല്ലാസയാത്രക്ക് പോയ പിണറായി വിജയൻ

തിരുവനന്തപുരം . ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന് ജാമ്യം ലഭിച്ചത് ഭരണത്തിൽ കടിച്ചു തൂങ്ങാനുള്ള ബി ജെ പിയുടെ കുത്സിത…

5 hours ago