Kerala

പ്രതിഷേധക്കാർ വാടകക്കെടുത്ത ക്രിമിനലുകൾ, മുഖ്യമന്ത്രിയാണ് ഈ ക്രിമിനലുകളെ സ്‌പോണ്‍സര്‍ ചെയ്യുന്നത് – ഗവര്‍ണ്ണര്‍

തനിക്കെതിരെയുള്ള പ്രതിഷേധക്കാർ വാടകക്കെടുത്ത ക്രിമനലുകളെന്ന് ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. മുഖ്യമന്ത്രിയാണ് ഈ ക്രിമിനലുകളെ സ്‌പോണ്‍സര്‍ ചെയ്യുന്നത്. സംസ്ഥാനത്തിന്റെ പ്രതിസന്ധികളില്‍ നിന്നും ശ്രദ്ധ തിരിക്കാനുള്ള മുഖ്യമന്ത്രിയുടെ അടവാണിതൊക്കെ. അത് കണ്ടൊന്നും താന്‍ പേടിച്ചോടില്ല. SFI പ്രതിഷേധത്തിനിടെ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി കാമ്പസിലെത്തിയ ഗവര്‍ണ്ണര്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.

‘എന്റെ കാറില്‍ അടിക്കാന്‍ ഒരാളെയും താന്‍ അനുവദിക്കില്ല. കാരണം അത് സര്‍ക്കാരിന്റെ സ്വത്താണ്. എന്റെ കാറിനടുത്ത് വന്നാല്‍ താന്‍ ഇറങ്ങി ചെല്ലും. സ്വാമി വിവേകാനന്ദന്‍ പറഞ്ഞ പോലെ ഇത്തരം ആളുകളെ നേര്‍ക്ക് നിന്ന് നേരിടുകയാണ് ചെയ്യേണ്ടത്. അതിന് എനിക്ക് മടിയില്ല. സംസ്ഥാനം വലിയ സാമ്പത്തിക പ്രതിസന്ധിയിലാണ് . ചീഫ് സെക്രട്ടറി ഹൈക്കോടതിയില്‍ പറഞ്ഞത് സാമ്പത്തിക അടിയന്തിരാവസ്ഥക്ക് സമാനമായ അവസ്ഥയാണെ ന്നാണ്. ഇതില്‍ നിന്നൊക്കെ ശ്രദ്ധ തിരിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്’ – ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു.

കോഴിക്കോട് സര്‍വ്വകലാശാല കാമ്പസിലെത്തിയ ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അവിടുത്തെ ഗസ്‌ററ് ഹൗസിലാണ് തങ്ങുന്നത്. കനത്ത സുരക്ഷയാണ് ഗസ്റ്റ് ഹൗസില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഗവര്‍ണ്ണര്‍ വരുന്നതിന് മുമ്പ് എസ് എഫ് ഐ പ്രവര്‍ത്തകര്‍ സര്‍വ്വകലാശാല കാമ്പസിനകത്ത് വലിയ പ്രതിഷേധം ഉയര്‍ത്തിയിരുന്നെങ്കിലും ആരിഫ് മുഹമ്മദ്ഖാന്‍ എത്തുന്നതിന് വളരെ മുൻപ് തന്നെ എല്ലാവരും സ്ഥലം വിട്ടു. എന്നാല്‍ പിന്നീട് ഗവര്‍ണ്ണര്‍ വരുന്നതറിഞ്ഞ് കാമ്പസിന് പുറത്ത് ദേശീയ പാതക്കരുകില്‍ അമ്പതോളം എസ് എഫ് ഐ പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുകയുണ്ടായി. ഇവരെയും പൊലീസ് അറസ്റ്റു നീക്കി.

crime-administrator

Recent Posts

ജനറൽ ആശുപത്രിയിൽ 300 ഓളം രോഗികൾ ഒപിയിൽ കാത്ത് നിൽക്കുമ്പോൾ ഡോക്ടറെ DMO കളക്ടറുടെ കുഴിനഖ ചികിത്സക്ക് വിട്ടു

തിരുവനന്തപുരം . ജനറൽ ആശുപത്രിയിൽ ഒപി ഡ്യൂട്ടിയിൽ ജോലി നോക്കുകയായിരുന്ന ഡോക്ടറെ തന്റെ കുഴിനഖ ചികിത്സയ്ക്കായി തിരുവനന്തപുരം കലക്ടർ ഔദ്യോഗിക…

2 hours ago

പെരിയ ഇരട്ടക്കൊലക്കേസിൽ വിചാരണക്കിടെ ജഡ്ജിയെ സ്ഥലം മാറ്റി

പെരിയ ഇരട്ടക്കൊലക്കേസിൽ വിചാരണ നടക്കുന്നതിനിടെ ജഡ്ജിയെ സ്ഥലം മാറ്റുന്നതിനെതിരെ ഹർജി. കൊല്ലപ്പെട്ട കൃപേഷിന്റെയും ശരത്‌ലാലിന്റെയും മാതാപിതാക്കളാണു ഹൈക്കോടതിയെ സമീപിച്ചത്. സ്ഥലംമാറ്റം…

2 hours ago

ഖലിസ്ഥാൻവാദി അമൃത്പാൽ സിങ്ങ് പഞ്ചാബിൽ മത്സരിക്കും, ആസ്തി 1000 കോടി

ചണ്ഡിഗഢ്∙ അസമിലെ ജയിലിൽ ദേശീയ സുരക്ഷാ നിയമം ചുമത്തപ്പെട്ട് കഴിയുന്ന ഖലിസ്ഥാൻ വാദി നേതാവ് അമൃത്പാൽ സിങ്ങ് പഞ്ചാബിലെ ഖാദൂർ…

5 hours ago

മെമ്മറി കാർഡ് കാണാതായ കേസിൽ ഡ്രൈവർ യദു പോലീസ് കസ്റ്റഡിയിൽ

തിരുവനന്തപുരം . മേയര്‍ ആര്യാ രാജേന്ദ്രനും ഭര്‍ത്താവ് സച്ചിന്‍ദേവ് എം എല്‍ എയും ബന്ധുക്കളും കെഎസ്ആര്‍ടിസി ബസ് തടഞ്ഞിട്ട് ഡ്രൈവര്‍…

15 hours ago

ഐജി പി.വിജയന് എഡിജിപിയായി സ്ഥാനക്കയറ്റം നൽകി, പൊലീസ് അക്കാദമി ഡയറക്ടറായി നിയമിച്ചു

തിരുവനന്തപുരം . ഐജി പി.വിജയന് എഡിജിപിയായി സ്ഥാനക്കയറ്റം നൽകി ഉത്തരവിറങ്ങി. പൊലീസ് അക്കാദമി ഡയറക്ടറായാണ്‌ നിയമന ഉത്തരവ്. എലത്തൂർ തീവയ്പ്പ്…

16 hours ago

‘നരേന്ദ്ര മോദി ചീപ്പ്, ദുർബലൻ’ മോദിയെയും ബി ജെ പിയെയും കടന്നാക്രമിച്ച് എം വി ഗോവിന്ദൻ

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബി ജെ പിക്കുമെതിരെ രാഷ്ട്രീയ പടവാൾ ഉയർത്തി രൂക്ഷമായി ആക്രമിച്ച് സി പി എം. നരേന്ദ്ര…

16 hours ago