Sabarimala

ശബരിമല തീര്‍ത്ഥാടനത്തിനെത്തുന്നവർ നിലക്കലില്‍ മാല ഊരിയും പന്തളത്ത് നെയ്‌ത്തേങ്ങ ഉടച്ചും ഇടക്ക് തീര്‍ത്ഥാടനം മതിയാക്കി നിരാശയോടെ മടങ്ങുന്നു

പന്തളം . ശബരീശ ദര്‍ശനം സാധിക്കാതെ നിറകണ്ണുകളോടെ നൂറുകണക്കിനു തീര്‍ഥാടകര്‍ മടങ്ങുന്നു. പത്തും പതിനെട്ടും മണിക്കൂറുകള്‍ തീര്‍ഥാടന പാതകളില്‍ തടയപ്പെട്ട ഭക്തർ സന്നിധാനത്തേക്കുള്ള യാത്ര മതിയാക്കി പന്തളം വലിയ കോയിക്കല്‍ ധര്‍മശാസ്താ ക്ഷേത്രത്തിലെത്തി അയ്യപ്പപാദങ്ങളില്‍ അഭയം തേടുകയായിരുന്നു.

ഏതാനും ദിവസങ്ങളായി 18 മണിക്കൂറിലേറെ ക്യൂവില്‍ നിന്ന് കുടിവെള്ളവും പ്രാഥമികാവശ്യങ്ങളും നിഷേധിക്കപ്പെട്ട സ്ത്രീകളും കുട്ടികളുമടക്കമുള്ള അയ്യപ്പ ഭക്തരാണ് പന്തളത്തെത്തി ദര്‍ശനം നടത്തി നിരാശയോടെ വീടുകളിലേക്ക് മടങ്ങിയത്. ആന്ധ്ര, കര്‍ണാടക, കേരളത്തിന്റെ വടക്കന്‍ ജില്ലകള്‍ തുടങ്ങിയിടങ്ങളില്‍ നിന്നെത്തിയ നൂറുകണക്കിനു തീര്‍ഥാടകരാണ് ഏതാനും ദിവസങ്ങളായി പന്തളത്തെത്തുന്നത്.

ശബരിമലയില്‍ അഭിഷേകത്തിനു കൊണ്ടുപോയ നെയ്‌ത്തേങ്ങകളിലെ നെയ്യ് വലിയ കോയിക്കല്‍ ക്ഷേത്രത്തിലെ വിഗ്രഹത്തില്‍ അഭിഷേകം നടത്തി അരിയും കെട്ടിലുള്ള പൂജാദ്രവ്യങ്ങളും ക്ഷേത്രത്തില്‍ സമര്‍പ്പിച്ച ശേഷമാണ് ഇവര്‍ നാട്ടിലേക്കു മടങ്ങുന്നത്. തീര്‍ഥാടകര്‍ക്ക് നെയ്യെടുത്ത് തേങ്ങ ഹോമിക്കാന്‍ ക്ഷേത്ര ഭാരവാഹികള്‍ ഹോമകുണ്ഡവുമൊരുക്കിയിരിക്കുകയാണ്.

ശബരിമല തീര്‍ത്ഥാടനത്തിനെത്തുന്നവർ നിലക്കലില്‍ വെച്ച് തീർത്ഥാടനം നിർത്തി നിരാശയോടെ മടങ്ങുന്നതായി റിപ്പോർട്ടുകൾ. നിലക്കലില്‍ നിന്നും അപ്പുറത്തേക്ക് പോകാന്‍കഴിയാഞ്ഞ അവസ്ഥയിലാണ് പലരും തീര്‍ത്ഥാടനം മതിയാക്കി മടങ്ങുന്നത്. നിലക്കലില്‍ മാല ഊരിയും പന്തളത്ത് നെയ്‌ത്തേങ്ങ ഉടച്ചു ഇരുമുടിയും അഴിച്ചും നിരവധി പേർ മടങ്ങിപ്പോവുകയാണ്. ചരിത്രത്തിൽ ആദ്യമായാണ് തിരക്ക് മൂലം ശബരിമലയിലേ ക്കെത്താന്‍ കഴിയാതെ തീര്‍ത്ഥാടകര്‍ പകുതി വഴിക്ക് തീർത്ഥാടനം മതിയാക്കി തിരികെ മടങ്ങുന്നത്.

നിലക്കിലിലും പന്തളത്തും എത്തി നിരാശരായി മടങ്ങിപ്പോകുന്നവരിൽ കേരളം, തമിഴ്‌നാട്, കര്‍ണ്ണാടകം എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള തീര്‍ത്ഥാടകാറുണ്ട്. ശബരിമലയില്‍ സാധാരണഗതിയിലുള്ളതിരക്ക് മാത്രമേയുള്ളുവെന്ന് മുഖ്യമന്ത്രി പറയുമ്പോഴും അതല്ല യഥാർത്ഥ വസ്തുത എന്നാണ് വാസ്തവം. ചല അയ്യപ്പ ഭക്തന്മാരാവട്ടെ പമ്പവരെയെത്തി രണ്ടു ദിവസം കഴിഞ്ഞിട്ടും മലകയറാന്‍ പറ്റാത്തതിരുന്നതിനെ തുടര്‍ന്നും മടങ്ങുന്നുണ്ട്. ക്രമീകരണങ്ങള്‍ എല്ലാം നടത്തിയിട്ടുണ്ടെന്ന് ദേവസ്വം ബോര്‍ഡ് പറയുമ്പോഴും തീര്‍ത്ഥാടകര്‍ മലകയറാതെ തിരിച്ചു പോകുന്നത് വലിയ പ്രതിഷേധങ്ങള്‍ക്ക് കാരണമാക്കിയിരിക്കുകയാണ്.

ശബരിമലയില്‍ സ്വാഭാവിക തിരക്കല്ലാതെ ഒന്നും സംഭവിച്ചിട്ടില്ലന്നും കേരളത്തിന് പുറത്തുള്ള തീര്‍ത്ഥാടകരെ പരിഭ്രാന്തിയിലാക്കാനുള്ള ശ്രമമാണ് പ്രതിപക്ഷവും കോണ്‍ഗ്രസും കൂടി നടത്തുന്നതെന്നും ആണ് മുഖ്യമന്ത്രി പിണറായി കഴിഞ്ഞ ദിവസം വസ്തുതയറിയാതെ പ്രസ്താവന നടത്തിയത്. നവകേരള സദസ്സിനിടെ തേക്കടിയില്‍ വച്ച് ഓണ്‍ലൈനില്‍ വിളിച്ചു ചേര്‍ത്ത ശബരിമല പ്രത്യേക അവലോകന യോഗത്തിനുശേഷം ആയിരുന്നു മുഖ്യമന്ത്രിയുടെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലുള്ള പ്രസ്താവന. ശബരിമലയിൽ അയ്യപ്പ ഭക്തന്മാർ പേറുന്ന ദുരിതങ്ങലുമായി നോക്കുമ്പോൾ മുഖ്യ മന്ത്രി പറഞ്ഞിരിക്കുന്നത് സർക്കാരിന്റെ മുഖം രക്ഷിക്കാനുള്ള പൌഡർ പൂസായി മാത്രമാണ്.

ശബരിമല വിഷയം പറഞ്ഞ് കേരളത്തെ അപകീര്‍ത്തിപ്പെടുത്താന്‍ എം പിമാര്‍ ശ്രമിക്കുകയാണെന്ന് പോലും വസ്തുതകളിൽ നിന്ന് ഒളിച്ചോടി കൊണ്ട് മുഖ്യൻ പറയുകയുണ്ടായി. യാതൊരു അടിസ്ഥാനുവുമില്ലാതെ ആരോപണമുന്നയിച്ച് മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ളവരെ പരിഭ്രാന്തിയിലാക്കാനാണ് ശ്രമിക്കുന്നതെന്നും, ഇത് നേതൃത്വം കൊടുക്കുന്നത് മുന്‍ പ്രതിപക്ഷ നേതാവാണെന്നും മുഖ്യമന്ത്രി ആരോപിക്കുകയുണ്ടായി.

കോണ്‍ഗ്രസിന് ഈ വിഷയത്തില്‍ പ്രത്യേകമായ ഒരജണ്ടയുണ്ട് തെരെഞ്ഞെടുപ്പാണ് അവരുടെ ലക്ഷ്യം. തീര്‍ത്ഥാടന കാര്യങ്ങളില്‍ രാഷ്ട്രീയം കടന്നുവരുന്നത് ശരിയല്ല. രാഷ്ട്രീയം രാഷ്ട്രീയമായി കൈകാര്യം ചെയ്യുകയാണ് വേണ്ടത്.. ഞങ്ങളെ കൈകാര്യം ചെയ്യാന്‍ തീര്‍ത്ഥാടനകാലം ഉപയോഗിക്കരുതെന്നും മുഖ്യമന്ത്രി പറയുകയുണ്ടായി.

മണ്ഡല സീസണ്‍ തുടങ്ങിയതിന് ശേഷം ആദ്യ 19 ദിവസങ്ങളില്‍ തീര്‍ത്ഥാടകരുടെ എണ്ണം ശരാശരി 62,000 ആയിരുന്നു. ഡിസംബര്‍ 6 മുതലുള്ള നാലു ദിവസങ്ങളില്‍ ഇത് 88,000 ആയി അത് വര്‍ദ്ധിച്ചു. വലിയ തിരക്കിനാണ് ഇത് വഴിവച്ചത്. ഇത് കൈകാര്യം ചെയ്യാന്‍ ദര്‍ശന സമയം ഒരു മണിക്കൂര്‍ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.

crime-administrator

Recent Posts

മുഖ്യമന്ത്രിക്ക് കരിങ്കൊടി കാട്ടിയ യൂത്ത് കോൺഗ്രീസുകാരെ മർദ്ദിച്ച സംഭവം, ഗൺമാനെയും സുരക്ഷാ സേനാംഗത്തെയും രഹസ്യമായി ചോദ്യം ചെയ്തു

തിരുവനന്തപുരം . മുഖ്യമന്ത്രി പിണറായി വിജയൻ സഞ്ചരിച്ചിരുന്ന നവകേരള ബസ്സിനു നേരെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ്, കെഎസ്‌യു നേതാക്കളെ മർദിച്ച…

4 mins ago

വിഷ്ണുപ്രിയ കൊലക്കേസില്‍ പ്രതി ശ്യാം ജിത്ത് കുറ്റക്കാരനെന്ന് കോടതി

കണ്ണൂര്‍ . പാനൂര്‍ വിഷ്ണുപ്രിയ കൊലക്കേസില്‍ പ്രതി ശ്യാം ജിത്ത് കുറ്റക്കാരനെന്ന് കോടതി. തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ്…

27 mins ago

അപേക്ഷകർ എത്തിയില്ല, കുഴിമാടം വെട്ടി പ്രതിഷേധം, ആറാം ദിവസ്സവും ഡ്രൈവിംഗ് ടെസ്റ്റുകൾ നടന്നില്ല, മന്ത്രി ഗണേഷിന്റെ പ്രഖ്യാപനം പാളി

തിരുവനന്തപുരം . പൊലീസ് സംരക്ഷയിൽ സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റുകള്‍ നടത്തുമെന്ന മന്ത്രി ഗണേഷ് കുമാറിന്റെ പ്രഖ്യാപനം പ്രതിഷേധവും അപേക്ഷകർ എത്താതിരുന്നതും…

2 hours ago

അയ്യപ്പ ഭക്തന്മാരോടുള്ള പകപോക്കൽ രാഷ്ട്രീയം പിണറായി അവസാനിപ്പിക്കണം

കൊച്ചി . ശബരിമല ദര്‍ശനം ഓണ്‍ലൈന്‍ ബുക്കിങ് വഴി മാത്രം എന്ന് നിജപ്പെടുത്തിയ ദേവസ്വം ബോര്‍ഡ് തീരുമാനം അയ്യപ്പഭക്തരോടുള്ള അവഗണനയും,…

3 hours ago

പോലീസ് സംരക്ഷണത്തിൽ പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നടത്തും

തിരുവനന്തപുരം . പോലീസ് സംരക്ഷണത്തിൽ പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നടത്താനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്. ടെസ്റ്റിന് തീയതി ലഭിച്ച അപേക്ഷകര്‍…

14 hours ago

‘കെഎസ്ഇബി കറന്റ്‌ കള്ളന്മാർ, കാട്ടുകള്ളന്മാർ’, വീട്ടിൽ സോളാർ വെക്കുമ്പോൾ ഓൺ ​ഗ്രിഡ് ആക്കല്ലേ, KSEB കട്ടോണ്ട് പോകും

തിരുവനന്തപുരം . ഉയർന്ന കറന്റ് ബില്ലിന്റെ പേരിൽ വലിയ ആരോപണങ്ങൾ ഉണ്ടാവുന്നതിനിടെ കെഎസ്ഇബിക്കെതിരെ മുൻ ഡിജിപി ആർ ശ്രീലേഖ രം​ഗത്ത്.…

16 hours ago