സിനിമാ – സീരിയല്‍ താരം രാഹുല്‍ രവിക്കെതിരെ ചെന്നൈ പൊലീസിന്റെ ലുക്ക്ഔട്ട് നോട്ടീസ്. ഭാര്യ ലക്ഷ്മി എസ്. നായര്‍ നല്കിയ പരാതിയിന്മേലാണ് നടനെതിരെ ചെന്നൈ പോലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിപ്പിച്ചത്. പരസ്ത്രീബന്ധം, ശാരീരിക ഉപദ്രവം എന്നീ ആരോപണങ്ങളാണ് ലക്ഷ്മി എസ്. നായര്‍ പരാതിയില്‍ പറഞ്ഞിട്ടുള്ളത്.
2023 ഏപ്രില്‍ 26ന് അര്‍ദ്ധരാത്രിയില്‍ അപ്പാര്‍ട്ട്മെന്റ് അസോസിയേ ഷന് അംഗങ്ങള്‍ക്കുമൊപ്പം രാഹുലിന്റെ അപ്പാര്‍ട്ട്മെന്റിലേക്ക് പോയതായും രാഹുലിനൊപ്പം ഒരു പെണ്‍കുട്ടിയെ കണ്ടെത്തി യതായും പൊലീസിന്റെ എഫ്ഐആറില്‍ ആരോപിക്കുന്നു. ലക്ഷ്മിയെ രാഹുല്‍ സ്ഥിരമായി മര്‍ദ്ദിക്കാറുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടുണ്ട്.
ലക്ഷ്മിയും രാഹുലും 2020ലാണ് വിവാഹിതരാകുന്നത്. പ്രണയ വിവാഹമായിരുന്നു. വിവാഹത്തിന് ശേഷമാണ് പ്രശ്നങ്ങള്‍ ഉണ്ടാവുന്നത്. മദ്രാസ് ഹൈക്കോടതി ഉത്തരവ് പ്രകാരം നവംബര്‍ 3ന് ജാമ്യം റദ്ദാക്കിയതിന് പിന്നാലെ രാഹുലിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ഭാര്യയ്ക്ക് മാനസിക വിഭ്രാന്തി ഉണ്ടെന്ന് രാഹുല്‍ ആരോപിക്കുന്നത് ഒരു കോടതിക്കും അംഗീകരിക്കാനാകില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു. ഇത് അപലപനീയമായി കണക്കാക്കുന്നുവെന്നും കോടതി പറഞ്ഞിരുന്നു.
തിരുവനന്തപുരം . പോലീസ് സംരക്ഷണത്തിൽ പരിഷ്കരിച്ച ഡ്രൈവിങ് ടെസ്റ്റ് നടത്താനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്. ടെസ്റ്റിന് തീയതി ലഭിച്ച അപേക്ഷകര്‍…
തിരുവനന്തപുരം . ഉയർന്ന കറന്റ് ബില്ലിന്റെ പേരിൽ വലിയ ആരോപണങ്ങൾ ഉണ്ടാവുന്നതിനിടെ കെഎസ്ഇബിക്കെതിരെ മുൻ ഡിജിപി ആർ ശ്രീലേഖ രംഗത്ത്.…
ന്യൂഡൽഹി . ഇന്ത്യയിലെ ഹിന്ദു ജനസംഖ്യ 1950നും 2015നും ഇടയില്‍ എട്ട് ശതമാനത്തോളം കുറഞ്ഞതായി പഠനം. പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക…
ശിവകാശി . ശിവകാശിയിൽ പടക്കനിർമാണ ശാലയിലുണ്ടായ സ്ഫോടനത്തിൽ എട്ടുമരണം. തമിഴ്നാട്ടിലെ വിരുദുനഗർ ജില്ലയിൽ ശിവകാശിക്ക് സമീപം ചെങ്കമലപ്പട്ടിയിലെ പടക്കനിർമാണ ശാലയിലാണ്…
ന്യൂഡൽഹി . ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ഇടക്കാല ജാമ്യാപേക്ഷയെ എതിർത്ത് ഇഡി സുപ്രീം കോടതിയിൽ. തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ കെജ്രിവാളിന്…
കൊച്ചി. കാരക്കോണം മെഡിക്കല്‍ കോളജ് കോഴക്കേസില്‍ ഇഡി കോടതിയിൽ കുറ്റപത്രം സമര്‍പ്പിച്ചു. സിഎസ്ഐ സഭ മുന്‍ ബിഷപ് ധര്‍മ്മരാജ് റസാലവും…