Crime,

ഡോ.ഷഹ്‌നയെ പി ജി ഡോക്ടർ ആയ റുവൈസ് സ്നേഹം നടിച്ച് വിവാഹ വാഗ്ദാനം നൽകി വഞ്ചിച്ചു

സ്ത്രീ ധനത്തിന്റെ പേരിൽ ജീവനൊടുക്കിയ ഡോ.ഷഹ്‌ന(28) നെ പി ജി ഡോക്ടർ ആയ റുവൈസ് സ്നേഹം നടിച്ച് വിവാഹ വാഗ്ദാനം നൽകി വഞ്ചിക്കുകയായിരുന്നു. വിവാഹത്തിനായി വീടിന്റെ പെയിൻ്റ് പണിയുൾപ്പെടെ നടത്തി കഴിഞ്ഞിരിക്കെയാണ് റുവൈസിന്റെ ബന്ധുക്കളെത്തി സ്ത്രീ ധനം ആവശ്യപ്പെടുന്നത്. മറ്റൊരു പെൺകുട്ടിയുമായി വിവാഹത്തിന് വേണ്ടിയായിരുന്നു ഇതെന്നും ബന്ധുക്കൾ ആരോപിക്കുന്നുണ്ട്.

പിതാവ് മരിച്ചുപോയതിനാല്‍ മറ്റാരും ആശ്രയമില്ലാത്ത സ്ഥിതിയാ ണെന്നു ഷഹ്‌ന ആത്മത്യാകുറിപ്പിൽ പറഞ്ഞിരുന്നത് ഈ സാഹചര്യ ത്തിലാണ്. പ്രണയം നടിച്ച് തന്റെ മകളെ വഞ്ചിക്കുകയായിരുന്നു എന്ന ബന്ധുക്കളുടെ പരാതിയെ തുടർന്ന് റുവൈസിന്റെ ഫോണുകൾ പരിശോധിക്കാൻ പോലീസ് തീരുമാനിച്ചിട്ടുണ്ട്. സംഭവത്തിൽ ഡോക്ടർ റുവൈസിനെ പോലീസ് കേസിൽ പ്രതി ചേർത്തിട്ടുണ്ട്.

‘വാപ്പ പോയി, എനിക്ക് ആശ്രയമില്ലാതായി, കൊട്ടക്കണക്കിന് സ്ത്രീധനം നൽകാൻ എനിക്കാരുമില്ല. സ്നേഹബന്ധത്തിന് ഈ ഭൂമിയിൽ വിലയില്ല. എല്ലാം പണത്തിന് വേണ്ടി മാത്രം’ എന്നായിരുന്നു ഷഹ്‌നയുടെ മുറിയിൽ നിന്ന് കണ്ടെടുത്ത ആത്മഹത്യക്കുറിപ്പിൽ പറഞ്ഞിരുന്നത്. യുവഡോക്ടറുടെ ആത്മഹത്യയ്ക്ക് കാരണമായത് സ്ത്രീധനത്തെച്ചൊല്ലിയുള്ള വിഷയങ്ങളാണെന്ന് വ്യക്തമായിരി ക്കുകയാണ്. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ സര്‍ജറി വിഭാഗം പിജി. വിദ്യാര്‍ഥിനി ഡോ.ഷഹ്‌ന(28)യുടെ മരണമാണ് വീണ്ടും സംസ്ഥാനത്ത് സ്ത്രീധന വിവാദം ഉയർത്തിയിക്കുന്നത്.

ഷഹനയെ വിവാഹം കഴിക്കാമെന്ന് ഉറപ്പു നൽകിയിരുന്ന കൂടെ പഠിക്കുന്ന സുഹൃത്ത് വിവാഹത്തില്‍നിന്ന് പിന്മാറിയതാണ് പെൺകുട്ടിയുടെ ആത്മഹത്യക്ക് കാരണമായത്. ഇതുമായി ബന്ധപ്പെട്ട് ഷഹ്‌ന എഴുതിയ ആത്മഹത്യാക്കുറിപ്പും പൊലീസ് കണ്ടെടുത്തി ട്ടുണ്ട്. ഷഹനയുടെ ആത്മഹത്യയ്ക്ക് കാരണം സ്ത്രീധന വിഷയമാണെന്ന് ബന്ധുക്കൾ ആരോപണം ഉയർത്തിയതോടെ ആത്മഹത്യയ്ക്ക് കാരണക്കാരനെന്ന് കരുതുന്ന യുവ ഡോക്ടറെ ചോദ്യം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് മെഡിക്കൽ കോളേജ് പൊലീസ്. ചോദിച്ച സ്ത്രീധനവും ആഡംബര കാറും ലഭിക്കാതെ വിവാഹം കഴിക്കാൻ സാധ്യമല്ലെന്ന് സുഹൃത്ത് പറഞ്ഞതായാണ് പുറത്തുവന്നിരിക്കുന്ന റിപ്പോർട്ടുകൾ.

തിരുവനന്തപുരം ജില്ലയിലെ വെഞ്ഞാറമൂട് മൈത്രി നഗര്‍ ജാസ് മന്‍സിലില്‍ പരേതനായ അബ്ദുള്‍ അസീസിൻ്റെയും ജമീലയുടെയും മകളാണ് ഷഹ്‌ന. ആലപ്പുഴ ഗവ. ടിഡി മെഡിക്കല്‍ കോളേജില്‍നിന്ന് എംബിബിഎസ് പൂര്‍ത്തിയാക്കി തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ സര്‍ജറി വിഭാഗത്തില്‍ 2022 ബാച്ചിലാണ് ഷഹ്‌നപിജിക്ക് പ്രവേശനം നേടുന്നത്. രണ്ടുവര്‍ഷം മുന്‍പായിരുന്നു ഷഹ്‌നയുടെ പിതാവ് അബ്ദുള്‍ അസീസ് മരണപ്പെടുന്നത്. അബ്ദുൽ അസീസ് മരിച്ചതോടെ കുടുംബം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാ വുകയായിരുന്നു. പിതാവ് മരിക്കുന്നതിനു മുൻപ് തന്നെ ഷഹ്‌നയും സുഹൃത്തുമായുള്ള വിവാഹം തീരുമാനിച്ചിരുന്നതാണ്. റുവൈസിന്റെ വീട്ടുകാർ ഉയർന്ന സ്ത്രീധനം വിവാഹത്തിനായി ആവശ്യപ്പെടുകയായിരുന്നു.

crime-administrator

Recent Posts

പരാജയ ഭീതി: ജനത്തോടുള്ള രോക്ഷം, കേരളത്തെ ബോംബുകൾ ഉപയോഗിച്ച് തകർക്കുവാൻ ഒരുങ്ങി സിപിഎം

കണ്ണൂര്‍ . കേരളത്തെ ബോംബ്കൾ ഉപയോഗിച്ച് തകർക്കുവാൻ ഒരുങ്ങുകയാണോ സിപിഎം.നിർമ്മിച്ച് കൂടിയിരിക്കുന്ന ബോംബുകൾ രാഷ്ട്രീയ ശത്രുക്കൾക്കെതിരെ എറിയുകയുയാണ് സി പി…

6 hours ago

കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കും – കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

ന്യൂഡൽഹി . ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. എൻഡിഎ സംഖ്യം…

7 hours ago

മത്സ്യബന്ധന ബോട്ടിൽ കപ്പലിടിച്ച് 2 പേരെ കാണാതായി, ബോട്ട് രണ്ടായി പിളർന്ന് കടലിൽ താഴ്ന്നു

പൊന്നാനി. മത്സ്യബന്ധന ബോട്ടിൽ കപ്പലിടിച്ച് 2 പേരെ കാണാതായി. ഇടിയുടെ ആഘാതത്തിൽ ബോട്ട് രണ്ടായി മുറിഞ്ഞ് കടലിൽ താഴുകയായിരുന്നു. സ്രാങ്ക്…

8 hours ago

ആർഎംപി നേതാവ് കെ എസ് ഹരിഹരന്റെ വീടിന് നേരെ സി പി എം ഗുണ്ടകൾ സ്ഫോടക വസ്തുക്കൾ എറിഞ്ഞു

കോഴിക്കോട് . ആർഎംപി നേതാവ് കെ എസ് ഹരിഹരന്റെ വീടിന് നേരെ സ്ഫോടക വസ്തുക്കൾ ഉപയോഗിച്ച് ആക്രമണം. സ്കൂട്ടറിലെ ത്തിയ…

18 hours ago

റഫയ്‌ക്ക് വേണ്ടി യുഎസ് ഇസ്രായേലിന് ആ രഹസ്യം കൈമാറും, ആ രഹസ്യമാണ് ലോകത്തെ നടുക്കുന്നത്

റഫയിലേക്കുള്ള ഇസ്രയേലിന്റെ കടന്നാക്രമണം ഏതുവിധേനെയും അവസാനിപ്പിക്കുക എന്നത് ഇപ്പോൾ ലോകരാഷ്ട്രങ്ങളുടെ ആവശ്യമായി മാറിയിരിക്കുകയാണ്. ഒരു നാട്ടിൽ ഇത്രയേറെ ദുരിതം വിതച്ചുള്ള…

19 hours ago

മഞ്ജു വാര്യരുടെ പ്രോൺ വിഡിയോ ഉണ്ടാക്കിയാൽ നമുക്ക് മനസിലാക്കാം…. വാവിട്ട വാക്ക് വിവാദമായി, പറഞ്ഞ ഹരിഹരൻ കുടുങ്ങി..

സ്ത്രീ വിരുദ്ധ പരാമർശം നടത്തി വിവാദത്തിലായിരിക്കുകയാണ് കെ എസ് ഹരിഹരൻ… ആർ എം പി നേതാവായ ഹരിഹരൻ ഒരു പൊതുപരിപാടിയിൽ…

20 hours ago