Cinema

‘ഒരു ഗേ ബെസ്റ്റ് ഫ്രണ്ട് ഉണ്ടായിരുന്നെങ്കിൽ’ – ദിയ കൃഷ്ണ

‘തനിക്ക് ഗേ ബെസ്റ്റ് ഫ്രണ്ട് ഉണ്ടായിരുന്നെങ്കിൽ നന്നായിരുന്നതായി തോന്നിയിരുന്നെന്നു’ ദിയ കൃഷ്ണ. മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട വരാണ് നടൻ കൃഷ്ണകുമാറും കുടുംബവും. താരകുടുംബം തങ്ങളുടെ വിശേഷങ്ങൾ യൂട്യൂബ് ചാനലിലൂടെയും ഇൻസ്റ്റാഗ്രാമിലൂടെയും ഒക്കെ ആരാധകരുമായി ഇപ്പോഴും പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ തന്റെ യൂട്യൂബിലൂടെ കൃഷ്ണകുമാറിന്റെ മകൾ ദിയ കൃഷ്ണ ആരാധകരുമായി പങ്കുവച്ച ഒരു വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാവുകയാണ്. ആരാധകരുടെ ചോദ്യങ്ങൾക്കാന് ദയ മറുപടി പറഞ്ഞിരിക്കുന്നത്.

ഒരു ആരാധകൻ ‘നിങ്ങൾക്ക് ട്രാൻസ്‌ജെൻഡർ സുഹൃത്തുക്കളുണ്ടോ? എന്നാണ് ചോദിച്ചത്. ചോദ്യത്തിന് ദിയ നൽകിയ മറുപടിയാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. എന്തുകൊണ്ട് എനിക്ക് അവരുമായി കംഫർട്ടബിൾ ആയിക്കൂടാ എന്നാണ് ദിയ തിരികെ ചോദിക്കുന്നത്.

”കാഞ്ചന’ സിനിമ കണ്ട ശേഷമാണ് എനിക്ക് അവരെ കൂടുതൽ ഇഷ്ടമായത്. ബംഗളൂരുവിൽ വച്ചാണ് ഞാൻ ട്രാൻസ്ജെൻഡേഴ്സിനെ ആദ്യമായി നേരിൽ കണ്ട് സംസാരിക്കുന്നത്. ഞാൻ അവരിൽ നിന്ന് അനുഗ്രഹം വാങ്ങാൻ ശ്രമിക്കാറുണ്ട്. അവർക്ക് പണവും നൽകും. അവർ നമ്മളെ പോലെ തന്നെയാണ്. ഒരു പെൺകുട്ടിയുമായോ ആൺകുട്ടിയുമായോ കംഫർട്ടബിൾ ആണെങ്കിൽ എന്തുകൊണ്ട് ട്രാൻസ്‌ജെൻഡറുമായി പറ്റില്ല. ട്രാൻസ്ജെൻഡർ കമ്യൂണിറ്റിയിലു ള്ളവരെ എനിക്ക് ഇഷ്ടമാണ്. ദിയ പറഞ്ഞിരിക്കുന്നു.

‘തനിക്ക് ഗേ ബെസ്റ്റ് ഫ്രണ്ട് ഉണ്ടായിരുന്നെങ്കിൽ നന്നായിരുന്നതായി തോന്നിയിട്ടുണ്ട്. തനിക്ക് ഗേ സുഹൃത്തുകൾ ഉണ്ടെന്നും താരം വീഡിയോയിൽ പറയുന്നു. മലയാളി പയ്യന്മാർക്കാണ് ഈ ഗേ പയ്യന്മാരുമായി പ്രോബ്ലം. താൻ കണ്ടിട്ടുള്ളതിൽ 90 ശതമാനം മലയാളി പയ്യന്മാരാണ് അവരെ ബുള്ളിയിംഗ് ചെയ്യുന്നതും കളിയാക്കുന്നതും’ ദയ കൃഷ്ണ പറഞ്ഞു.

crime-administrator

Recent Posts

മെമ്മറി കാർഡ് കാണാതായ കേസിൽ ഡ്രൈവർ യദു പോലീസ് കസ്റ്റഡിയിൽ

തിരുവനന്തപുരം . മേയര്‍ ആര്യാ രാജേന്ദ്രനും ഭര്‍ത്താവ് സച്ചിന്‍ദേവ് എം എല്‍ എയും ബന്ധുക്കളും കെഎസ്ആര്‍ടിസി ബസ് തടഞ്ഞിട്ട് ഡ്രൈവര്‍…

55 mins ago

ഐജി പി.വിജയന് എഡിജിപിയായി സ്ഥാനക്കയറ്റം നൽകി, പൊലീസ് അക്കാദമി ഡയറക്ടറായി നിയമിച്ചു

തിരുവനന്തപുരം . ഐജി പി.വിജയന് എഡിജിപിയായി സ്ഥാനക്കയറ്റം നൽകി ഉത്തരവിറങ്ങി. പൊലീസ് അക്കാദമി ഡയറക്ടറായാണ്‌ നിയമന ഉത്തരവ്. എലത്തൂർ തീവയ്പ്പ്…

2 hours ago

‘നരേന്ദ്ര മോദി ചീപ്പ്, ദുർബലൻ’ മോദിയെയും ബി ജെ പിയെയും കടന്നാക്രമിച്ച് എം വി ഗോവിന്ദൻ

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബി ജെ പിക്കുമെതിരെ രാഷ്ട്രീയ പടവാൾ ഉയർത്തി രൂക്ഷമായി ആക്രമിച്ച് സി പി എം. നരേന്ദ്ര…

2 hours ago

പ്രധാനമന്ത്രിക്കെതിരെ വ്യാജ വീഡിയോ, സൈന്യത്തെ അപമാനിച്ചു, KPCC ക്കെതിരെ നടപടി വേണമെന്ന് കെ സുരേന്ദ്രൻ

തിരുവനന്തപുരം . പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സുരക്ഷയെ ബാധിക്കുന്ന തരത്തിൽ വ്യാജ വിഡിയോ പ്രചരിപ്പിച്ച കെപിസിസിക്കെതിരെ നടപടിയെടുക്കണമെന്ന ആവശ്യവുമായി ബിജെപി സംസ്ഥാന…

3 hours ago

‘ജസ്നയുടെ പിതാവിന് ഊമക്കത്തുകൾ.., സുഹൃത്ത് ഉൾപ്പടെ രണ്ടു പേർ സംശയത്തിന്റെ നിഴലിൽ’

പത്തനംതിട്ട . ജസ്ന തിരോധാന കേസിൽ രണ്ട് പേരെ മുഖ്യമായി സംശയിക്കുന്നതായി ജസ്നയുടെ പിതാവ് ജെയിംസ്. മകളെ അപായപ്പെടുത്തി എന്നാണ്…

4 hours ago

‘കേജ്‌രിവാളിന് ജാമ്യം’ ബി ജെ പിക്ക് തിരിച്ചടിയെന്ന്‌ SFIO നടപടികളുടെ തിരുമുമ്പിൽ ഉല്ലാസയാത്രക്ക് പോയ പിണറായി വിജയൻ

തിരുവനന്തപുരം . ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന് ജാമ്യം ലഭിച്ചത് ഭരണത്തിൽ കടിച്ചു തൂങ്ങാനുള്ള ബി ജെ പിയുടെ കുത്സിത…

4 hours ago