India

പാക്ക് യുവതി ജവേരിയയുടെയും സമീർഖാന്റെയും വിവാഹ സ്വപ്നം പൂവണിയുന്നു

ചണ്ഡിഗഡ് . കൊൽക്കത്ത സ്വദേശിയുമായി വിവാഹം തീരുമാനിച്ചിരിക്കുന്ന പാക്ക് യുവതി വാഗ – അട്ടാരി സർക്കാർ അനുമതിയോടെ വിവാഹത്തിനായി അതിര്‍ത്തി വഴി ഇന്ത്യയിലെത്തി. 2024 ജനുവരിയിലാണ് ജവേരിയയുടെയും സമീർഖാന്റെയും വിവാഹം തീരുമാനിച്ചിട്ടുള്ളത്. കറാച്ചി സ്വദേശി ജവേരിയ ഖാൻ ആണ് വാഗ – അട്ടാരിയെ വിവാഹം കഴിക്കുന്നത്.

45 ദിവസത്തെ വീസാ കാലാവധിയാണ് പാക്ക് യുവതി വാഗ – അട്ടാരിക്ക് അനുവദിച്ചിരിക്കുന്നത്. അതിർത്തി കടന്നു വന്ന ജവേരിയയെ രാജ്യത്തേക്ക് സ്വാഗതം ചെയ്യുന്നതിനായി പ്രതിശ്രുത വരൻ സമീർ ഖാനും കുടുംബവും അമൃത്‌‌സറിൽ കത്ത് നിന്നിരുന്നു. കഴിഞ്ഞ അഞ്ചുവർഷങ്ങളായി ഇന്ത്യയിലേക്ക് വരാൻ ജവേരിയ ശ്രമിച്ചു വരുകയായിരുന്നു. രണ്ടുതവണ ഇവർക്ക് വീസ നിഷേധിക്കപ്പെട്ടു. കോവിഡും വീസ നിഷേധിച്ചതും ജവേരിയക്ക് അന്ന് വേദനയായി.

’45ദിവസത്തെ വീസയാണ് എനിക്ക് അനുവദിച്ചിരിക്കുന്നത്. ഇവിടെ എത്തിയതിൽ വളരെ സന്തോഷം. വന്നപ്പോൾ തന്നെ വലിയ സ്നേഹമാണ് എന്നെ സ്വാഗതം ചെയ്തത്. ജനുവരി ആദ്യ ആഴ്ച തന്നെ വിവാഹം നടക്കും.’ ഇന്ത്യയിലെത്തിയതിന്റെ സന്തോഷം ജവേരിയ അമൃത്‌‌സറിൽ മാധ്യമപ്രവർത്തകരോട് പങ്കുവച്ചു.

ജവേരിയയുടെ ഫോട്ടോ അമ്മയുടെ ഫോണിൽ ആണ് സമീർഖാൻ യാദൃച്ഛികമായി കാണുകയായിരുന്നു. ജവേരിയയെൻ ഇഷ്ട്ടമായതോടെ ആ വിവരം പിന്നെ അമ്മയോട് സമീർഖാൻ പറഞ്ഞു. തുടർന്ന് വിവാഹാഭ്യർഥന നടത്തിയത് വിജയത്തിലെത്തു കയായിരുന്നു.

‘2018ലായിരുന്നു സംഭവം. ജർമനിയിൽനിന്ന് പഠനം പൂർത്തിയാക്കി തിരികെ എത്തിയ ഞാൻ അമ്മയുടെ ഫോണിലാണ് ജവേരിയയുടെ ഫോട്ടോ ആദ്യമായി കാണുന്നതെന്നാണ് സമീർഖാൻ പറയുന്നത്. ജവേരിയയെ വിവാഹം കഴിക്കാൻ ആഗ്രഹമുണ്ടെന്ന് അമ്മയോട് പറഞ്ഞു. ജവേരിയയ്ക്ക് വീസ അനുവദിച്ചതിൽ ഇന്ത്യൻ സർക്കാരിനോടു സമീർഖാൻ നന്ദി പറഞ്ഞു. അടുത്തമാസം ഞങ്ങൾ വിവാഹം കഴിക്കുന്നതിൽ ഏറ്റവും സന്തോഷം എന്റെ അമ്മക്കാണെന്നും സമീർ കൂട്ടിച്ചേർത്തു.’

crime-administrator

Recent Posts

പോലീസ് സംരക്ഷണത്തിൽ പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നടത്തും

തിരുവനന്തപുരം . പോലീസ് സംരക്ഷണത്തിൽ പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നടത്താനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്. ടെസ്റ്റിന് തീയതി ലഭിച്ച അപേക്ഷകര്‍…

6 hours ago

‘കെഎസ്ഇബി കറന്റ്‌ കള്ളന്മാർ, കാട്ടുകള്ളന്മാർ’, വീട്ടിൽ സോളാർ വെക്കുമ്പോൾ ഓൺ ​ഗ്രിഡ് ആക്കല്ലേ, KSEB കട്ടോണ്ട് പോകും

തിരുവനന്തപുരം . ഉയർന്ന കറന്റ് ബില്ലിന്റെ പേരിൽ വലിയ ആരോപണങ്ങൾ ഉണ്ടാവുന്നതിനിടെ കെഎസ്ഇബിക്കെതിരെ മുൻ ഡിജിപി ആർ ശ്രീലേഖ രം​ഗത്ത്.…

8 hours ago

രാജ്യത്ത് ഹിന്ദുക്കള്‍ 8 ശതമാനം കുറഞ്ഞു, മുസ്ലിം ജനസംഖ്യയില്‍ 4.3 ശതമാനം വർധന

ന്യൂഡൽഹി . ഇന്ത്യയിലെ ഹിന്ദു ജനസംഖ്യ 1950നും 2015നും ഇടയില്‍ എട്ട് ശതമാനത്തോളം കുറഞ്ഞതായി പഠനം. പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക…

9 hours ago

ശിവകാശിയിൽ പടക്കനിർമാണ ശാലയിലെ സ്‌ഫോടനത്തിൽ എട്ടുമരണം

ശിവകാശി . ശിവകാശിയിൽ പടക്കനിർമാണ ശാലയിലുണ്ടായ സ്‌ഫോടനത്തിൽ എട്ടുമരണം. തമിഴ്‌നാട്ടിലെ വിരുദുനഗർ ജില്ലയിൽ ശിവകാശിക്ക് സമീപം ചെങ്കമലപ്പട്ടിയിലെ പടക്കനിർമാണ ശാലയിലാണ്…

9 hours ago

‘തെരഞ്ഞെടുപ്പു പ്രചാരണം മൗലിക അവകാശമല്ല’ കെജ്‌രിവാളിന്‍റെ ജാമ്യാപേക്ഷയെ എതിർത്ത് ഇഡി

ന്യൂഡൽ‌ഹി . ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്‍റെ ഇടക്കാല ജാമ്യാപേക്ഷയെ എതിർത്ത് ഇഡി സുപ്രീം കോടതിയിൽ. തെരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തിൽ കെജ്‌രിവാളിന്…

9 hours ago

കാരക്കോണം മെഡിക്കല്‍ കോഴക്കേസില്‍ ബിഷപ് ധര്‍മ്മരാജ് റസാലവും ബെന്നറ്റ് എബ്രഹാമും 7.22 കോടിയുടെ കള്ളപ്പണം വെളുപ്പിച്ചു, ഇഡി കുറ്റപത്രം നൽകി

കൊച്ചി. കാരക്കോണം മെഡിക്കല്‍ കോളജ് കോഴക്കേസില്‍ ഇഡി കോടതിയിൽ കുറ്റപത്രം സമര്‍പ്പിച്ചു. സിഎസ്‌ഐ സഭ മുന്‍ ബിഷപ് ധര്‍മ്മരാജ് റസാലവും…

10 hours ago