Kerala

ഇനി ചാൻസലറുടെ അധികാരം എന്തെന്ന് പിണറായി അറിയും, 9 സർവകലാശാലകളിൽ സ്ഥിരം വി സിമാരെ നിയമിക്കാനൊരുങ്ങി ഗവർണർ

തിരുവനന്തപുരം . സർവകലാശാലകളിൽ ചാൻസലർക്കുള്ള അധികാരം എന്തെന്ന് പിണറായി സർക്കാരിന് കാട്ടി കൊടുക്കാനൊരുങ്ങി സംസ്ഥാന ഗവർണർ ആരിഫ് മുഹമ്മദ്‌ഖാൻ. കഴിഞ്ഞ ദിവസത്തെ സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ സർവകലാശാലകളുടെ കാര്യത്തിൽ സർക്കാരിന് ഇടപെടാൻ പരിമിതിയുണ്ടെന്നു വ്യക്തമാക്കപ്പെട്ട സാഹചര്യത്തിലാണിത്. സർവകലാശാലകളിൽ ചാൻസലർക്കുള്ള അധികാരം ഉപയോഗിക്കാനുള്ള തീരുമാനത്തിലാണ് ഗവർണർ.

സംസ്ഥാനത്ത് 9 സർവകലാശാലകളിൽ ഇപ്പോൾ സ്ഥിരം വിസിമാരില്ല. ഇവിടങ്ങളിൽ സേർച് കമ്മിറ്റി രൂപീകരിച്ചു സ്ഥിരം വിസിയെ നിയമിക്കാനുള്ള നീക്കമായിരിക്കും ഇനി ഗവർണർ നടത്തുക. സർക്കാരിനോട് ആലോചിക്കാതെ കണ്ണൂർ വിസിയെയും കേരള സെനറ്റിലെ അംഗങ്ങളെയും നാമനിർദേശം ചെയ്തത് ഇതിന്റെ തുടക്കമായിട്ട് തന്നെ വേണം കരുതാൻ.

കാലിക്കറ്റിലും കേരളയിലും സ്വന്തം നിലയിൽ സെനറ്റ് അംഗങ്ങളെ നാമനിർദേശം ചെയ്തതോടെ ചരിത്രത്തിലാദ്യമായി രണ്ടിടത്തും സിൻഡിക്കറ്റിൽ ബിജെപി അംഗങ്ങൾ എത്തുകയാണ്. കാലിക്കറ്റ് സെനറ്റിലേക്കു സിപിഎം മുഖപത്രത്തിന്റെ ലേഖകനെ സർക്കാർ നിർദേശിച്ചതു തള്ളിയ ഗവർണർ, കേരളയിൽ ആവട്ടെ ബിജെപി മുഖപത്രത്തിന്റെ പ്രതിനിധിയെ ഉൾപ്പെടുത്തുകയും ചെയ്തിരിക്കു കയാണ്. കാലിക്കറ്റിൽ ഉണ്ടായ ആക്ഷേപങ്ങളും കേസും അവഗണിച്ചാണ് അതേ നടപടി കേരളയിലും സ്വീകരിച്ചതെന്നതും ശ്രദ്ധേയം. സുപ്രീം കോടതി വിധിയുടെ വെളിച്ചത്തിൽ നിയമത്തെ മുറുകെ പിടിച്ച് ഗവർണർ മുന്നോട്ടു പോകുന്നു എന്നതാണ് ഇത് സൂചന നൽകുന്നത്.

സംസ്ഥാനത്തെ 9 സർവകലാശാലകളിലാണ് ഇപ്പോൾ സ്ഥിരം വിസിമാരില്ലാത്തത്. സേർച് കമ്മിറ്റി രൂപീകരിച്ചു ഇവിടങ്ങളിൽ സ്ഥിരം വിസിയെ നിയമിക്കാനുള്ള ശ്രമത്തിലാണ് ഗവർണർ. സേർച് കമ്മിറ്റിയിലേക്കുള്ള സെനറ്റ് പ്രതിനിധിയെ നൽകാതെയാണ് സർക്കാർ ഇതുവരെ സ്ഥിരം വിസി നിയമനം തടഞ്ഞു വന്നിരുന്നത്. എന്നാൽ യുജിസി വ്യവസ്ഥ അനുസരിച്ചു സേർച് കമ്മിറ്റിയിൽ യുജിസി പ്രതിനിധി മാത്രമേ നിർബന്ധമുള്ളൂ. സംസ്ഥാന നിയമം അനുസരിച്ചാണ് സെനറ്റ് പ്രതിനിധിയെ ഉൾപ്പെടുത്താറുള്ളത്.

നേരത്തെ ഹൈക്കോടതി വിധി എതിരായതിനെത്തുടർന്നാണ് സർക്കാരിന്റെ ഉപദേശം കേൾക്കാൻ ഗവർണർ തുടങ്ങിയത്. സാങ്കേതിക സർവകലാശാലാ വിസിയായി ഡോ.സിസ തോമസിനെ നിയമിച്ചതാണ് സർക്കാരുമായുള്ള ഏറ്റുമുട്ടലിനു കാരണമാവുന്നത്. സിസയുടെ നിയമനം ഹൈക്കോടതി ശരിവച്ചെങ്കിലും ഇനി മുതൽ സർക്കാരിന്റെ ശുപാർശ അനുസരിച്ചു വിസി നിയമനം നടത്തണ മെന്നു കോടതി വിധി പറയുകയായിരുന്നു. ഇതനുസരിച്ച് മലയാളം, കുസാറ്റ്, ഫിഷറീസ്, എംജി, സാങ്കേതിക സർവകലാശാലകളിൽ താൽക്കാലിക വിസിമാരായി സർക്കാർ നിർദേശിച്ചവരെയും നിയമിച്ചു.

ആരോഗ്യ സർവകലാശാലാ വിസിക്ക് കേരളയുടെ ചുമതല നൽകി. കാർഷിക സർവകലാശാലയിൽ താൽക്കാലിക വിസിയെ നിയമിക്കാനുള്ള ചുമതല കൃഷിമന്ത്രിക്ക് നൽകുകയായിരുന്നു. സർവകലാശാലകളിൽ സ്ഥിരം വി സി യെ നിയമിക്കണമെന്ന് ആവശ്യപ്പെട്ടു സേവ് യൂണിവേഴ്സിറ്റി കാമ്പയിൻ കമ്മിറ്റി കോടതിയെ സമീപിക്കുകയാണ്. നിയമിക്കാനുള്ള ഉത്തരവ് കോടതിയുടെ ഭാഗത്ത് നിന്ന് ഉണ്ടായാൽ ഗവർണറുടെ പണി കുറച്ച് ലളിതമാവും. ഏതായാലും കാലാവധി തീരും മുൻപ് 9 സർവകലാശാലകളിലും സ്ഥിരം വിസിമാരെ ഗവർണർ നിയമിക്കുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

crime-administrator

Recent Posts

രാജ്യത്ത് ഒരേ ദിവസം 100 ഐഇഡി സ്‌ഫോടനങ്ങള്‍ നടത്താന്‍ പദ്ധതിയിട്ട ഭീകരർക്ക് 3 മുതല്‍ 20 വര്‍ഷം വരെ തടവ്

ന്യൂദല്‍ഹി . അന്താരാഷ്‌ട്ര ഭീകര സംഘടനകളിൽ ഒന്നായ ഐഎസിന്റെ ഖൊറാസാന്‍ മൊഡ്യൂളിന്റെ ആശയങ്ങള്‍ പ്രചരിപ്പിച്ച കേസില്‍ കശ്മീരി ദമ്പതികള്‍ ഉള്‍പ്പെടെ…

6 hours ago

പ്രധാനമന്ത്രിയുമായി തുറന്ന സംവാദത്തിന് തയ്യാർ – രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി . പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി തുറന്ന സംവാദത്തിന് സമ്മതം അറിയിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. സംവാദത്തിനായി മുന്‍ ജസ്റ്റിസുമാരായ…

14 hours ago

ഒരു വിദ്യാഭ്യാസ മന്ത്രിക്ക് സാമാന്യ ബുദ്ധി വേണ്ടേ?, അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാതെ സീറ്റുകൾ മാത്രം കൂട്ടുന്നത് നല്ല വിദ്യാഭ്യാസത്തിന്റെ നട്ടെല്ലൊടിക്കും, ശിവൻ കുട്ടി കാട്ടുന്നത് ചതിയാണ്

പഠനത്തിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളോ ലാബ് സൗകര്യങ്ങളോ കൊണ്ട് വരാതെ പ്ലസ് വണ്‍ പ്രവേശനത്തിന് ഇക്കുറിയും അധിക ബാച്ച് അനുവദിക്കാതെ…

14 hours ago

പ്രളയത്തിൽ കേരളം മുങ്ങുമ്പോൾ രക്ഷക്ക് കടലിന്റെ മക്കൾ, അവരിന്ന് തീ തിന്നുമ്പോൾ പിണറായി സർക്കാർ കാട്ടുന്നത് നെറികേട്..

കാ​ലാ​വ​സ്ഥാ വ‍്യ​തി​യാ​നം ക​ട​ലി​നെ ഗു​രു​ത​ര​മാ​യി ബാ​ധി​ച്ചി​രിക്കെ, ക​ള്ള​ക്ക​ട​ൽ പ്ര​തി​ഭാ​സ​വും ക​ട​ൽ​ക്ഷോ​ഭ​വും സ്ഥി​തി​ഗ​തി​ക​ൾ ഗു​രു​ത​ര​മാ​ക്കി​യി​രി​ക്കു​ന്ന സംസ്ഥാനത്തെ തീരാദേശ മേഖലയിൽ പട്ടിണി മരണങ്ങൾ…

15 hours ago

പിതാവിനും സഹോദരനുമൊപ്പം പുഴയിൽ കുളിക്കാനിങ്ങിയ പതിമൂന്നുകാരൻ ഒഴുക്കിൽ പെട്ട് മരിച്ചു

തിരുവനന്തപുരം . പിതാവിനും സഹോദരനുമൊപ്പം പുഴയിൽ കുളിക്കാനിങ്ങിയ പതിമൂന്നുകാരൻ ഒഴുക്കിൽ പെട്ട് മരിച്ചു. വട്ടിയൂർക്കാവ് കാവടിക്കടവിന് സമീപം ശനിയാഴ്ച ഉച്ച…

15 hours ago

കരമനയിൽ അഖിലിനെ കൊലപ്പെടുത്തിയ ഒരാള്‍ പിടിയില്‍, വിനീത്, അപ്പു, കിരണ്‍ കൃഷ്ണ എന്നിവർ ഒളിവിൽ

തിരുവനന്തപുരം . കരമന സ്വദേശി അഖിലിനെ കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ പിടിയില്‍. കൊലയാളി സംഘത്തില്‍ ഉള്‍പ്പെട്ട അനീഷാണ് പിടിയിലായിരിക്കുന്നത്. അഖിലിനെ…

15 hours ago