Crime,

‘ഇസ്ലാമിലേക്ക് പരിവര്‍ത്തനം ചെയ്യുക അല്ലെങ്കില്‍ ഇസ്ലാമിന്റെ വാളിൽ മരിക്കുക’ ബോംബ് ഭീഷണിക്ക് പിന്നിൽ ജിഹാദി സംഘം?

ബെംഗളൂരു . ബെംഗളൂരുവില്‍ 45ലധികം സ്‌കൂളുകളിലേക്ക് ബോംബ് ഭീഷണിയുടെ ഇമെയിലുകള്‍ കിട്ടിയ സംഭവത്തിനു പിന്നിൽ ജിഹാദി സംഘമെന്നു സൂചന. പ്രാഥമിക അന്വേഷണത്തില്‍ ജിഹാദി സംഘ ത്തിന്റ സാന്നിധ്യം ആണ് പോലീസ് മുഖ്യമായും സംശയിക്കുന്നത്. ഇസ്ലാമിലേക്ക് പരിവര്‍ത്തനം ചെയ്യുക അല്ലെങ്കില്‍ ഇസ്ലാമിന്റെ വാളിന്റെ മൂര്‍ച്ചയാല്‍ മരിക്കുക എന്നാണ് ഭീഷണി സന്ദേശത്തില്‍ കുറിച്ചിരുന്ന വാക്കുകൾ.

ബിസ്മില്ല, അള്ളാഹുവിന്റെ യഥാര്‍ത്ഥ മതം ഞങ്ങള്‍ ഇന്ത്യ മുഴുവന്‍ പ്രചരിപ്പിക്കുമെന്നും, അടിമകളാകാനോ അല്ലാഹുവിന്റെ യഥാര്‍ത്ഥ മതം സ്വീകരിക്കണോ എന്നത് നിങ്ങള്‍ക്ക് തിരഞ്ഞെടുക്കാം എന്നും, എന്നാല്‍ അനന്തര ഫലം കടുത്തതായിരിക്കുമെന്നും ഭീഷണി സന്ദേശത്തില്‍ അജ്ഞാതര്‍ കുറിച്ചിരിക്കുന്നു.

സ്‌കൂള്‍ പരിസരത്ത് സ്ഫോടകവസ്തുക്കള്‍ ഉണ്ടെന്നാണ്, മുംബൈ ഭീകരാക്രമണത്തെ പരാമര്‍ശിച്ചുകൊണ്ട് ഉള്ള ഇ-മെയില്‍ പറഞ്ഞിരുന്നത്. നവംബര്‍ 26 ന്, അല്ലാഹുവിന്റെ മാര്‍ഗത്തിലെ രക്തസാക്ഷികള്‍ നൂറുകണക്കിന് വിഗ്രഹാരാധകരെ കൊന്നു. ദശലക്ഷക്കണക്കിന് കാഫിറുകള്‍ക്ക് മുകളില്‍ കത്തി പിടിക്കുന്നത് ശരിക്കും ശക്തര്‍ മാത്രമാണെന്നും ഇ-മെയിലില്‍ പറഞ്ഞിരിക്കുന്നു. ഇത്തരമൊരു വര്‍ഗീയമായ സന്ദേശം സംസ്ഥാനത്തിന്റെ ക്രമസമാധാനത്തെ ഗൗരവമായി കാണാനിടയാക്കി എന്നാണ് അധികൃതര്‍ പറഞ്ഞിട്ടുള്ളത്. സംഭവത്തില്‍ വിശദമായ അന്വേഷണം നടക്കുകയാണ്. താമസിയാതെ പ്രതികളെ പിടികൂടും – സിറ്റി പോലീസ് പറഞ്ഞു.

45-ലധികം സ്വകാര്യ സ്‌കൂളുകള്‍ക്ക് ഇക്കഴിഞ്ഞ വെള്ളിയാഴ്ച രാവിലെയാണ് തങ്ങളുടെ ഔദ്യോഗിക ഇമെയില്‍ ഐഡികളില്‍ ഇമെയില്‍ വഴി ബോംബ് ഭീഷണി എത്തുന്നത്. വൈറ്റ്ഫീല്‍ഡ്, കോറമംഗല, യെലഹങ്ക അടക്കമുള്ള സ്ഥലങ്ങളിലെ സ്‌കൂളുകള്‍ക്ക് ഭീഷണി സന്ദേശം ലഭിച്ചു. ഇതേതുടര്‍ന്ന് സ്‌കൂളുകളിലെ വിദ്യാര്‍ഥികളേയും ജീവനക്കാരേയും സിറ്റി പോലീസ് അടിയന്തരമായി ഒഴിപ്പിക്കുകയായിരുന്നു. പോലീസ് ഉടന്‍ തന്നെ അതാത് സ്‌കൂളുകളിലെത്തി അവിടെയുള്ള മുഴുവന്‍ പേരേയും ഒഴിപ്പിക്കുകയാണ് ഉണ്ടായത്. എല്ലാ സ്‌കൂളുകളില്‍ നിന്നുമായി 5000 കുട്ടികളെ എങ്കിലും വീട്ടിലേക്ക് മടക്കി അയച്ചു. ബോംബ് ഭീഷണി സന്ദേശം ലഭിച്ച ചില സ്‌കൂളുകള്‍ക്ക് രാവിലെ തന്നെ അവധി നല്‍കുകയും ഉണ്ടായി.

പോലീസ് ഡോഗ് സ്‌ക്വാഡ് ഉള്‍പ്പെടെ നടത്തിയ പരിശോധനയില്‍ സംശയാസ്പദമായ യാതൊന്നും സ്‌കൂള്‍ പരിസരങ്ങളില്‍ നിന്ന് കണ്ടെത്തിയില്ല. വ്യത്യസ്തമായ ഐപികളില്‍ നിന്നാണ് ഇ-മെയില്‍ സന്ദേശം എത്തിയിരുന്നത്. ബോംബ് ഭീഷണി വന്ന സ്‌കൂളുകളി ലൊന്ന് കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാറിന്റെ വസതിക്ക് എതിര്‍വശത്താണ് ഉള്ളത്. ഭീഷണി സന്ദേശം എവിടെ നിന്നാണ് വന്നതടക്കമുള്ള കാര്യങ്ങള്‍ പോലീസ് അന്വേഷിച്ചു വരുന്നു. ഭീഷണി സന്ദേശം വ്യാജമാണെന്ന് ബെംഗളൂരു പോലീസ് കമ്മീഷണര്‍ ബി. ദയാനന്ദ പിന്നീട് സ്ഥിരീകരിച്ചു.

crime-administrator

Recent Posts

യദുവിന്റെ സുപ്രധാന വെളിപ്പെടുത്തൽ ! മേയർ ആര്യയ്ക്ക് അത് സംഭവിക്കുമോ?

മേയർ ആര്യ രാജേന്ദ്രൻ - ഡ്രൈവർ യദു തർക്കത്തിൽ നടക്കുന്നത് വൻ അട്ടിമറി നീക്കം. സംഭവത്തിന്റെ തുടക്കം മുതൽ തന്നെ…

1 hour ago

BJP അദ്ധ്യക്ഷ സ്ഥാനത്തേക്ക് ശോഭ സുരേന്ദ്രൻ, മോദിയും ഷായും തീരുമാനിച്ചു

ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഫലം കാത്തിരിക്കുകയാണ് എല്ലാ രാഷ്ട്രീയ പാർട്ടികളും അണികളും. രാഷ്ട്രീയപരമായി എല്ലാ നീക്കങ്ങളും ഇനി നടത്തണമെങ്കിൽ തിരഞ്ഞെടുപ്പ് ഫലം…

2 hours ago

KPCC നേതൃത്വത്തിൽ അഴിച്ചുപണി? തെരഞ്ഞെടുപ്പ് ഫലം വെല്ലുവിളി ആകുമോ?

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം സംസ്ഥാന കോണ്‍ഗ്രസില്‍ സംഘടനാ തലത്തില്‍ അടി മുടി അഴിച്ചുപണി ഉണ്ടാകുമെന്ന് റിപ്പോര്‍ട്ടുകള്‍. ലോക്സഭാ തെരഞ്ഞെടുപ്പിനിടെ ഉണ്ടായ…

3 hours ago

മന്ത്രി ഗണേശൻ ഗതാഗത വകുപ്പിനെ കുളം തൊണ്ടും, ആയിരങ്ങൾ ലൈസൻസിന് അയൽ സംസ്ഥാനങ്ങളിലേക്ക്

'എന്റെ ഉപ്പുപ്പാന് ആനയുണ്ടായിരുന്നു' എന്ന് പറഞ്ഞു മാടമ്പിത്തരം കാട്ടി ജനത്തിന് മേൽ കുതിരകേറാം എന്ന് ചിന്തിക്കുന്ന ഒരു രാഷ്ട്രീയക്കാരനെയും കേരളം…

3 hours ago

നിശ്ചയിച്ച വിവാഹം തടസ്സപ്പെട്ടതിൽ മനം നൊന്ത് 16 വയസ്സുകാരിയെ തലയറുത്ത് കൊലപ്പെടുത്തി

മടിക്കേരി . നിശ്ചയിച്ച വിവാഹം തടസ്സപ്പെട്ടതിൽ മനം നൊന്ത് 16 വയസ്സുകാരിയെ തലയറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ യുവാവ് കൊണ്ടുപോയ തല…

6 hours ago

സൈബര്‍ കുറ്റകൃത്യങ്ങൾ: 28,200 മൊബൈല്‍ ഫോണുകള്‍ ബ്ലോക്ക് ചെയ്യും

ന്യൂഡൽഹി . സൈബര്‍ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് 28,200 മൊബൈല്‍ ഫോണുകള്‍ ബ്ലോക്ക് ചെയ്യാനും 20 ലക്ഷത്തിലേറെ മൊബൈല്‍ കണക്ഷനുകള്‍ പുനഃപരിശോധിക്കാനും…

6 hours ago