News

സുരേന്ദ്രനും മുരളീധരനും ഭ്രാന്താണ്? അമിത് ഷാ ചവിട്ടി പുറത്താക്കേണ്ട കാലം കഴിഞ്ഞു

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ പറ്റിച്ചു കൊണ്ടാണ് വി മുരളീധരൻ,കെ സുരേന്ദ്രൻ കൂട്ടുകെട്ട് കേരളത്തിൽ മുന്നോട്ടുപോകുന്നത്. മണിച്ചിത്രത്താഴ് സിനിമയിൽ ഒരു രംഗമുണ്ട് യഥാർത്ഥത്തിൽ രോഗം ഗംഗയ്ക്ക് ആണെങ്കിലും രോഗം ശ്രീദേവി എന്ന മറ്റൊരു കഥാപാത്രത്തിന്മേൽ ചുമത്തിയപോലെയാണ് ഇവിടെയും. പണത്തോടുള്ള ആർത്തിയും മുത്ത് ഭ്രാന്തായ സുരേന്ദ്രനെ കയ്യോടെ പിടികൂടാൻ അമിത് ഷാ തീരുമാനമെടുത്തപ്പോൾ കെഎസ്ആർടിക്കാനായി നടത്തിയ നാടകം ഇതായിരുന്നു. ഓരോ അസംബ്ലി മണ്ഡലങ്ങളും വലിപ്പം കൂടുതലാണെന്നും ആ മണ്ഡലങ്ങളെ വിഭജിച്ച് രണ്ടാക്കിയാൽ അസംബ്ലി തെരഞ്ഞെടുപ്പിൽ ജയിക്കാമെന്നും 35 സീറ്റ് വരെ കേരളത്തിൽ നേടുമെന്നും വി മുരളീധരൻ അമിത്ഷായെ ബോധ്യപ്പെടുത്തുകയാണ് ഉണ്ടായത്.

എന്നാൽ ഇത് സുരേന്ദ്രന്റെ അവസാന ചാൻസ് ആണ് എന്ന് മുരളിയോട് പറഞ്ഞ അമിത് ഷാ 400 കോടിയോളം രൂപ കൊടുത്തു വിടുകയും ചെയ്തു. ഹവാല പണം കടത്തുന്ന ഇസ്മായിൽ ഷാജഹാൻ ധർമ്മരാജൻ എന്നിവരുമായി കൂടി ചേർന്ന് പണം അടിച്ചുമാറ്റുകയും ചെയ്ത സുരേന്ദ്രനെ പിണറായി പോലീസ് പിടികൂടും എന്ന് ആയപ്പോൾ ഗൾഫിലെ വമ്പൻ മുതലാളിയുടെ വീട്ടിൽ മുരളീധരൻ മുഖ്യമന്ത്രിയുടെ സ്വർണ്ണക്കടത്ത് കേസ് അട്ടിമറിക്കാനുള്ള ഡീൽ ചെയ്തു. എന്നാൽ RSS ന്റെ കാര്യകാര്യ ബൈഠക്കിൽ സുരേന്ദ്രനെ ഒഴിവാക്കണമെന്ന് ആവശ്യം ഉയർന്നപ്പോൾ ജനം ചാനലിനും ജന്മഭൂമി പത്രത്തിനും ആവശ്യത്തിൽ അധികം പണം കൊടുത്ത് അവരെ നിശബ്ദം ആക്കുകയായിരുന്നു.

മുരീധരൻ ചെയ്തത് എന്നിട്ടും എതിർത്ത ആർഎസ്എസിനെ വീണ്ടും തൃപ്തിപ്പെടുത്തിയത് ആർഎസ്എസിന്റെ രണ്ടാമനായ ദത്താത്രേയ ഹൊസബാളെയുടെ ഒപ്പം ABVP യുടെ പ്രവർത്തകയായിരുന്ന ഇന്നത്തെ വി മുരളീധരന്റെ ഭാര്യയുമായ ഡോക്ടർ ജയശ്രീയെ ചർച്ചയ്ക്ക് നിയോഗിച്ചു കൊണ്ടായിരുന്നു. മാർക്സിസ്റ്റ് പാർട്ടിയെ രക്ഷിക്കാനുള്ള വി മുരളീധരന്റെ കളികൾ കണ്ണൂരിലെ ജയകൃഷ്ണൻ മാസ്റ്ററുടെ കുടുംബവും മറ്റു ബലിദാനികളുടെ കുടുംബവും നാഗ്പൂരിൽ ചെന്ന് മോഹൻ ഭഗവത് ജിയെ നേരിട്ട് കണ്ട് അറിയിക്കുകയാണ് ചെയ്തത്. അതിനിടയിൽ ആണ് കെ സുരേന്ദ്രൻ സ്വന്തം മകൻറെ സർട്ടിഫിക്കറ്റ് സർട്ടിഫിക്കറ്റ് തിരുത്തിക്കൊണ്ട് മകന് രാജീവ് ഗാന്ധി ബയോടെക്നോളജിയിൽ ജോലി തരപ്പെടുത്തിയത് എന്തിനും ഏതിനും സമരം ചെയ്യുന്ന DYFI ,SFI കെ സുരേന്ദ്രനെതിരെ ഒരു ചെറു ശബ്ദം പോലും ഉയർത്താത്തത് ഇവർ തമ്മിലുള്ള കൂട്ടുകെട്ട് വെളിവാക്കുന്നു.

അതിനിടയിലാണ് അണ്ണാമലയുടെ പദയാത്ര മുന്നേറുന്നത്. സുരേന്ദ്രനെ വെച്ച് ഇന്നേവരെ ഒരു യാത്രയും പച്ചപിടിക്കാൻ സാധിക്കില്ല എന്ന് നിരവധി ജില്ലാ പ്രസിഡന്റുമാർ അമിത്ഷായെ അറിയിച്ചപ്പോൾ തൽക്കാലം യാത്ര നടത്തേണ്ടതില്ല എന്ന് ദേശീയ നേതൃത്വം നിർദ്ദേശിച്ചു. എന്നാൽ അതിനെ മറികടക്കാൻ ബിജെപി യുടെ പഞ്ചായത്ത് പ്രസിഡൻറ് മാർക്ക് പിരിവ് നടത്താനും ഇവരുടെ ഫോട്ടോ പതിപ്പിച്ച ഫ്ലക്സ് അടിപ്പിക്കാനും ഉള്ള അനുവാദം നൽകിക്കൊണ്ട് ജനപഞ്ചായത്ത് എന്ന മാമാങ്കം തുടങ്ങിയത്. എന്നാൽ ബിജെപിയുടെ ജനപഞ്ചായത്ത് 50 ,75 പേരെ വെച്ചാണ് പല പ്രദേശത്തും മുന്നേറിയത്. ബിജെപിക്ക് വേണ്ടി വോട്ട് പിടിക്കാൻ അറിയില്ല എങ്കിലും 42 നിയോജക മണ്ഡലത്തിൽ സുരേന്ദ്രന്റെ വാക്കുകേട്ട് സിപിഎമ്മിനെ ജയിപ്പിക്കാൻ പ്രവർത്തിച്ച മണ്ഡലം പ്രസിഡന്റിമാരും അവർക്കും മണ്ഡലത്തിൽ പരിപാടി വേണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ്. കൂടാതെ പാർട്ടിയെക്കുറിച്ച് ABCD അറിയാത്ത 140പേരെ മണ്ഡലം പ്രസിഡന്റുമാരായി നിയോഗിച്ചു ജനങ്ങൾക്ക് അറിയാത്ത ചില മരപ്പൊട്ടന്മാരെ ചർച്ചയിലേക്ക് തള്ളിവിട്ടു.

പാർട്ടിയുടെ അഖിലേന്ത്യ നേതാവായ നദ്ദ കേരളം സന്ദർശിച്ചപ്പോൾ ശിവഗിരി മഠത്തിലെ ചില സന്യാസിമാരെ രഹസ്യമായി കൂടിക്കാഴ്ചയ്ക്ക് ഒരുക്കി. അവരെക്കൊണ്ട് സുരേന്ദ്രന് വേണ്ടി ലെറ്റർ ഹെഡിൽ അമിത്ഷായ്ക്ക് കത്തുകൾ അയപ്പിച്ചത് വി മുരീധരന്റെ മറ്റൊരു തന്ത്രമായിരുന്നു. പിണറായി വിജയൻറെ കൂട്ടുകാരനായ തിരുവനന്തപുരത്തെ മറ്റൊരു വമ്പൻ (കിംസ് )മുതലാളിയെ ഉപയോഗിച്ചുകൊണ്ട് ചില കളികളും നടത്തികിംസിൽ പനി അഭിനയിച്ചു അഡ്മിറ്റായ വി മുരളീധരനെ കാണാൻ ED കേസിൽ പെട്ട വലിയൊരു മാർക്സിസ്റ്റ് പാർട്ടി നേതാവ് ആശുപത്രിയിൽ എത്തി അവിടെയാണ് കരുവന്നൂർ ട്വിസ്റ്റുണ്ടായത്.

ഡൽഹിയിൽ VM ന് എതിരെ ഹിന്ദി ഭാഷയിൽ ഒരു നോട്ടീസ് ഇറങ്ങിയത് RSS കേന്ദ്ര നേതൃത്വത്തെ ഞെട്ടിച്ചിരിക്കുകയാണ്. അതിൽ പറഞ്ഞിരിക്കുന്നത് നാട്ടുകാർക്ക് ഒരു ഗുണവുമില്ലാത്ത വി മുരളീധരനെ ദത്താത്രേയ ഹൊസബാളെ ചുമക്കുന്നത് എന്തിനാണ് എന്നാണ് ആർഎസ്എസിന്റെ ചരിത്രത്തിൽ ഇന്നുവരെ ഉന്നതനായ ഒരു ആർഎസ്എസിന്റെ നേതാവിനെ കുറിച്ച് ഇത്തരത്തിൽ ഒരു നോട്ടീസ് വന്നിട്ടില്ല ഇത് അന്വേഷിക്കാനായി മോഹന്‍ ഭഗത് നേതൃത്വത്തിൽ ഒരു ടീം കേരളത്തിൽ വരികയുണ്ടായി. അവസാനം വി മുരളീധരന്റെതോത്രമായുള്ള ബന്ധം ഉപയോഗിച്ചുകൊണ്ട് സുരേന്ദ്രന്റെ പദയാത്ര തീരുമാനിച്ചു യാത്രയുമായി ബന്ധപ്പെട്ടു കൊണ്ടുള്ള കമ്മറ്റി യോഗത്തിൽ അവിടെ ഉണ്ടായിരുന്ന മൂന്നുപേർ എണീറ്റ് നിന്നുകൊണ്ട് ഇത് പിണറായിയുടെ സംരക്ഷിക്കാനുള്ള യാത്രയാണ് എന്ന് ചോദിച്ചത് കെ സുരേന്ദ്രനെ ചൊടിപ്പിച്ചു,

ദേശീയതലത്തിൽ പശ്ചിമബംഗാൾ ഗവർണർ ആനന്ദ ബോസും ചാർക്കൺ ഗവർണർ പി രാധാകൃഷ്ണനും ഗോവ ഗവർണർ ശ്രീധരൻ പിള്ളയും അൽഫോൻസ് കണ്ണന്താനവും രാജീവ് ചന്ദ്രശേഖരനും കർണാടകയിലെ യദിയൂരപ്പയും തമിഴ്‌നാട്ടിലെ പൊൻ രാധാകൃഷ്‌ണനും ഒരുമിച്ചു നിന്നിട്ടും മുരളീധരനെ പരാജയപ്പെടുത്താൻ സാധിക്കാത്തത് എന്തുകൊണ്ട് എന്നാണ് ആ നോട്ടീസിൽ പറഞ്ഞിരിക്കുന്നത്. പണ്ട് ആർഎസ്എസിന്റെ വലിയ നേതാവായ കെ സി കണ്ണന് സ്ഥാനം നഷ്ടപ്പെട്ടത് പോലെ വി മുരളീധരനാൽ ആർഎസ്എസ് രണ്ടാമനായ ദത്താത്രേയ ഹൊസബാളെയും പുറത്തേക്ക് ഇറങ്ങേണ്ടി വരും എന്നാണ് ഡൽഹിയിലെ ചർച്ച.

അദ്ദേഹത്തിന് എതിരായിട്ടുള്ള കുരുക്ക് കേരളരാഷ്ട്രീയത്തെ പിടിച്ചു ഉലയ്ക്കാൻ പോകുകയാണ്. വി മുരളീധരൻ ,പിണറായി വിജയൻ ,കെ സുരേന്ദ്രൻ, യൂസഫലി,അബ്ദുൽ വഹാബ്, കുഞ്ഞാലിക്കുട്ടി എന്നിവരുടെ അച്ചുതണ്ട് കേരളത്തിലെ പാവപ്പെട്ടവരെ തകർക്കുകയാണ്. ഇതിൻറെ മറുപടി ജനങ്ങൾ അടുത്ത പാർലമെൻറ് തിരഞ്ഞെടുപ്പിൽ തിരിച്ചു നൽകും, ഏതു പദയാത്ര നടത്തിയാലും കെ സുരേന്ദ്രൻ നയിക്കുന്ന കേരള ബിജെപി രക്ഷിക്കാൻ കഴിയില്ല. യാത്ര നമുക്ക് കാത്തിരുന്നു കാണാം. ഇത് പിണറായി വിജയനും സുരേന്ദ്രനും തമ്മിലുള്ള ധാരണയാണ് ഇപ്പോൾ കേരളത്തിൽ നടന്നുകൊണ്ടി രിക്കുന്നത്. പിണറായി വിജയൻറെ നവ കേരള യാത്രയ്ക്കെതിരെ ബിജെപി ദേശീയ ജനാധിപത്യ സഖ്യം ഒരുതരത്തിലുമുള്ള സമരം ചെയ്യാതിരിക്കാൻ വേണ്ടി കേരളത്തിൽ ഇന്നുവരെ ഇല്ലാത്ത രീതിയിൽ സഖ്യം നേതാക്കളെ ഉപയോഗിച്ചുകൊണ്ട് ഭീകരവാദ സദസ്സുകൾ പഞ്ചായത്ത് തലത്തിലും മണ്ഡലംതലത്തിലും നടത്തുന്നത് എന്ന് നാം മനസ്സിലാക്കണം.

അണ്ണാമല തമിഴ്നാട്ടിൽ നടത്തിയ പോലെയുള്ള പദയാത്രയായിരുന്നു കേരളത്തിൽ നിർദ്ദേശിച്ചിരുന്നതെങ്കിലും കേരളത്തിൽ അത്തരത്തി ലുള്ള ഒരു യാത്ര പച്ച പിടിക്കില്ല എന്ന് കേരളത്തിൽ നിന്നുള്ള പല ജില്ലാ പ്രസിഡണ്ടുമാരും നേരിട്ട് അറിയിച്ചതുകൊണ്ടാണ് അതിൽ നിന്ന് പിന്മാറിയത്. പിന്നീട് അത് നടത്താം എന്നുള്ള തീരുമാന ത്തിലേക്ക് രണ്ടു പ്രമുഖരെ ഉപയോഗിച്ചതെന്നും മനസ്സിലാക്കാം.

crime-administrator

Recent Posts

പ്രധാനമന്ത്രിയുമായി തുറന്ന സംവാദത്തിന് തയ്യാർ – രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി . പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി തുറന്ന സംവാദത്തിന് സമ്മതം അറിയിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. സംവാദത്തിനായി മുന്‍ ജസ്റ്റിസുമാരായ…

7 hours ago

ഒരു വിദ്യാഭ്യാസ മന്ത്രിക്ക് സാമാന്യ ബുദ്ധി വേണ്ടേ?, അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാതെ സീറ്റുകൾ മാത്രം കൂട്ടുന്നത് നല്ല വിദ്യാഭ്യാസത്തിന്റെ നട്ടെല്ലൊടിക്കും, ശിവൻ കുട്ടി കാട്ടുന്നത് ചതിയാണ്

പഠനത്തിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളോ ലാബ് സൗകര്യങ്ങളോ കൊണ്ട് വരാതെ പ്ലസ് വണ്‍ പ്രവേശനത്തിന് ഇക്കുറിയും അധിക ബാച്ച് അനുവദിക്കാതെ…

8 hours ago

പ്രളയത്തിൽ കേരളം മുങ്ങുമ്പോൾ രക്ഷക്ക് കടലിന്റെ മക്കൾ, അവരിന്ന് തീ തിന്നുമ്പോൾ പിണറായി സർക്കാർ കാട്ടുന്നത് നെറികേട്..

കാ​ലാ​വ​സ്ഥാ വ‍്യ​തി​യാ​നം ക​ട​ലി​നെ ഗു​രു​ത​ര​മാ​യി ബാ​ധി​ച്ചി​രിക്കെ, ക​ള്ള​ക്ക​ട​ൽ പ്ര​തി​ഭാ​സ​വും ക​ട​ൽ​ക്ഷോ​ഭ​വും സ്ഥി​തി​ഗ​തി​ക​ൾ ഗു​രു​ത​ര​മാ​ക്കി​യി​രി​ക്കു​ന്ന സംസ്ഥാനത്തെ തീരാദേശ മേഖലയിൽ പട്ടിണി മരണങ്ങൾ…

8 hours ago

പിതാവിനും സഹോദരനുമൊപ്പം പുഴയിൽ കുളിക്കാനിങ്ങിയ പതിമൂന്നുകാരൻ ഒഴുക്കിൽ പെട്ട് മരിച്ചു

തിരുവനന്തപുരം . പിതാവിനും സഹോദരനുമൊപ്പം പുഴയിൽ കുളിക്കാനിങ്ങിയ പതിമൂന്നുകാരൻ ഒഴുക്കിൽ പെട്ട് മരിച്ചു. വട്ടിയൂർക്കാവ് കാവടിക്കടവിന് സമീപം ശനിയാഴ്ച ഉച്ച…

8 hours ago

കരമനയിൽ അഖിലിനെ കൊലപ്പെടുത്തിയ ഒരാള്‍ പിടിയില്‍, വിനീത്, അപ്പു, കിരണ്‍ കൃഷ്ണ എന്നിവർ ഒളിവിൽ

തിരുവനന്തപുരം . കരമന സ്വദേശി അഖിലിനെ കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ പിടിയില്‍. കൊലയാളി സംഘത്തില്‍ ഉള്‍പ്പെട്ട അനീഷാണ് പിടിയിലായിരിക്കുന്നത്. അഖിലിനെ…

9 hours ago

കുട്ടിക്കാലത്ത് ആത്മഹത്യ ചെയ്യാൻ തോന്നുമായിരുന്നു, ശ്രീ രാഘവേന്ദ്ര സ്വാമികളാണ് വഴി മാറ്റി വിട്ടത് – രജനികാന്ത്

ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള വ്യക്തിയായി ഫോബ്‌സ് മാസിക തെരഞ്ഞെടുത്ത താരമാണ് രജനികാന്ത്. ശിവാജി റാവു ഗെയ്‌ക്ക്‌വാദ് എന്നാണ് അദ്ദേഹത്തിന്റെ യഥാർത്ഥ…

9 hours ago