Kerala

അബിഗേലിനെ ആശ്രാമം മൈതാനത്ത് ഇറക്കി വിട്ടത് തട്ടിക്കൊണ്ടു പോയ സ്ത്രീ

കൊല്ലം . കൊല്ലത്ത് ഓയൂരില്‍നിന്ന് തട്ടിക്കൊണ്ടുപോയ ആറുവയസ്സുകാരിയെ കണ്ടെത്തിയെങ്കിലും പ്രതികൾക്കായുള്ള അന്വേഷണം പോലീസ് തുടരുകയാണ്. രാവിലെ 10 മണിയോടെ കഴിഞ്ഞ ദിവസം കുട്ടിയുടെ ബന്ധുവിനെ ഫോണിൽ വിളിച്ച് തന്റെ ബോസിന് വേണ്ടി 10 ലക്ഷം ആവശ്യപ്പെട്ട സ്ത്രീ വിളിക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല. രാവുറങ്ങാതെ കേരളം കാത്തിരുന്ന ആ ശുഭവാര്‍ത്ത എത്തുന്നത് ചൊവ്വാഴ്ച ഉച്ചയോടെയായിരുന്നു. അബിഗേല്‍ സാറാ റെജിയെ കൊല്ലത്ത് ആശ്രാമം മൈതാനത്തുനിന്ന് കണ്ടെത്തുകയായിരുന്നു. ചൊവ്വാഴ്ച ഉച്ചയോടെയാണ് കൊല്ലം ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ചനിലയിൽ ആറുവയസ്സുകാരിയെ കണ്ടെത്തുന്നത്. കുട്ടിയെ ഉപേക്ഷിച്ച് സ്ത്രീ അടക്കമുള്ള നാലംഗ സംഘം രക്ഷപെട്ടു.

ആവശ്യപ്പെട്ട 10 ലക്ഷം രൂപയുടെ മോചന ദ്രവ്യവുമായി ബന്ധപെട്ടു തട്ടി കൊണ്ട് പോയവരുടെ ഫോൺ എത്തുമെന്നാണ് പ്രതീക്ഷിച്ചി രുന്നത്. അത് ഉണ്ടായില്ല. പത്തുമണി കഴിഞ്ഞിട്ടും സംബന്ധിച്ചുള്ള ഫോൺ കോളുകൾ ഒന്നും എത്തിയിട്ടില്ല. മാത്രമല്ല കുട്ടിയെക്കുറിച്ച് കൂടുതൽ വിവരങ്ങളൊന്നും പോലീസിന് ലഭിക്കാതിരിക്കെയാണ് തട്ടിക്കൊണ്ടുപോയവർ തന്നെ കുട്ടിയെ ആശ്രമം മൈതാനത്ത് ഉപേക്ഷിക്കുന്നത്.

അബിഗേലിനെ കൊല്ലം ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ചത് ഓട്ടോയിൽ എത്തിയാണെന്നാണ് പറയുന്നത്. ലിങ്ക് റോഡില്‍ നിന്ന് കുട്ടിയുമായി ഒരു സ്ത്രീയാണ് ഓട്ടോയില്‍ കയറിഎന്നാണ് ഡ്രൈവർ പറയുന്നത്. ഇവര്‍ മഞ്ഞ ചുരിദാറാണ് ധരിച്ചിരുന്നത്. തലയില്‍ വെള്ള ഷാള്‍ ചുറ്റിയതിനൊപ്പം മാസ്‌ക് ധരിച്ച് മുഖവും മറച്ചിരുന്നു. ഇവര്‍ക്ക് 35 വയസ് പ്രായം വരും. കുട്ടിയുടെ മുഖത്തും മാസ്‌കുണ്ടായിരുന്നു. ആശ്രാമത്ത് കുട്ടിയുമായി ഇവര്‍ ഇറങ്ങി. എന്നാല്‍ ഡ്രൈവറായ സജീവിന് ഇവരെ ഒരു സംശയവും തോന്നിയിരുന്നില്ല.

ഒരു സ്ത്രീയാണ് കുട്ടിയെ ഇറക്കിവിട്ടതെന്നു ദൃക്‌സാക്ഷികള്‍ പറഞ്ഞിട്ടുണ്ട്. തുടർന്നിവർ രക്ഷപെട്ടു. മൈതാനത്തേക്ക് അവശനിലയിലെത്തിയ കുട്ടിയെ ഡ്രൈവിങ് ടെസ്റ്റിനെത്തിയവര്‍ ശ്രദ്ധിച്ചു. ഒറ്റയ്ക്ക് നിന്ന കുട്ടിയോട് പേര് വിവരങ്ങള്‍ ചോദിച്ചപ്പോള്‍ അബിഗേലെന്ന് മറുപടി കിട്ടി. കുട്ടിക്ക് കുടിവെള്ളവും ബിസ്‌കറ്റും അവർ വാങ്ങി നൽകി. തിങ്കളാഴ്ച രാത്രി ഒരു വീട്ടിലാണ് ഉറങ്ങിയതെന്ന് കുട്ടി ഇവരോട് പറഞ്ഞു. തട്ടിക്കൊണ്ടുപോയവരെ ഒന്നും അറിയില്ല. അമ്മയേയും അച്ഛനേയും കാണണം. തനിക്കൊന്നും ഓര്‍മയില്ലെന്നും കുട്ടി പറഞ്ഞതായി ആശ്രാമം മൈതാനത്ത് കുട്ടിയോട് സംസാരിച്ചവർ പറഞ്ഞു.

മൈതാനത്തേക്ക് അവശനിലയിലെത്തിയ കുട്ടിയെ ഡ്രൈവിങ് ടെസ്റ്റിനെത്തിയവര്‍ ശ്രദ്ധിച്ചു. ഒറ്റയ്ക്ക് നിന്ന കുട്ടിയോട് പേര് വിവരങ്ങള്‍ ചോദിച്ചപ്പോള്‍ അബിഗേലെന്ന് മറുപടി കിട്ടി. കുട്ടിക്ക് കുടിവെള്ളവും ബിസ്‌കറ്റും അവർ വാങ്ങി നൽകി. തിങ്കളാഴ്ച രാത്രി ഒരു വീട്ടിലാണ് ഉറങ്ങിയതെന്ന് കുട്ടി ഇവരോട് പറഞ്ഞു. തട്ടിക്കൊണ്ടുപോയവരെ ഒന്നും അറിയില്ല. അമ്മയേയും അച്ഛനേയും കാണണം. തനിക്കൊന്നും ഓര്‍മയില്ലെന്നും കുട്ടി പറഞ്ഞതായി ആശ്രാമം മൈതാനത്ത് കുട്ടിയോട് സംസാരിച്ചവർ പറഞ്ഞു.

കുട്ടി അബിഗേലാണെന്ന് ഉറപ്പിച്ചതോടെ ഡ്രൈവിങ് സ്‌കൂള്‍ നടത്തിപ്പുകാർ ഉൾപ്പെടെ ഇവിടേയ്ക്കെത്തി. ഇവർ പൊലീസിനെ വിവരമറിയിച്ചു. തുടര്‍ന്ന് പൊലീസെത്തി കുട്ടിയെ ഏറ്റെടുത്ത് ആശുപത്രിയിലേക്ക് കൊണ്ടുപോയി. കുട്ടി ആരോഗ്യവതിയാണ്. ആവശ്യമായ മറ്റ് പരിശോധനകള്‍ നടത്തിയ ശേഷം കുടുംബത്തിന് കുട്ടിയെ കൈമാറി. കുട്ടി അമ്മയുമായും അച്ഛനുമായും സഹോദരുമായും ഇതിനിടെ വീഡിയോ കോളിലൂടെ സംസാരിച്ചിരുന്നു.

അഭിഗേല്‍ സാറ റെജി ഓയൂര്‍ സ്വദേശി റെജിയുടെ മകളാണ്. തിങ്കളാഴ്ച വൈകിട്ട് 4.15ന് സഹോദരനൊപ്പം ട്യൂഷന്‍ പോകുന്നതിനിടെ കാറിലെത്തിയ സംഘമാണ് അബിഗേലിനെ തട്ടിക്കൊണ്ടുപോവുന്നത്. ഓയൂര്‍ കാറ്റാടിമുക്കില്‍ വെച്ച് വെള്ള നിറത്തിലുള്ള കാറിലാണ് സംഘം എത്തുന്നത്. കാർ അവിടെ നിർത്തിയിട്ടിരിക്കുകയായിരുന്നു. ഒരു സ്ത്രീ ഉൾപ്പെടെ നാല് പേർ ആണ് വാഹനത്തിലുണ്ടായിരുന്നത്. കുട്ടികൾ കാറിനടുത്ത് എത്തിയതോടെ ഡോർ തുറക്കുകയും, ഒരു കടലാസ് നീട്ടി ഇത് അമ്മച്ചിക്ക് കൊടുക്കണമെന്ന് പറയുകയും ഉണ്ടായി. എന്നാൽ കുട്ടികൾ ഇത് വാങ്ങാൻ കൂട്ടാക്കിയില്ല.

ഇതിനിടെ അഭിഗേലിനെ കാറിലേക്ക് വലിച്ചിഴച്ചു കയറ്റുകയായി രുന്നു. ഇത് സഹോദരന്‍ തടയാന്‍ ശ്രമിച്ചു. കാറില്‍ തൂങ്ങിക്കിടന്ന മൂത്തകുട്ടി പിന്നീട് റോഡിലേക്ക് വീഴുകയുണ്ടായി. തുടർന്ന് സംഘം കാറിൽ അബിഗേലുമായി രക്ഷപ്പെട്ടു. ഇത് കണ്ട ഒരു അംഗൻവാടി ടീച്ചർ കുട്ടിയുടെ അടുത്തെത്തി വിവരം ചോദിച്ചപ്പോഴാണ് അബിഗേലിനെ തട്ടിക്കൊണ്ടുപോയ വിവരം അറിയുന്നത്. പിന്നാലെ കേരളം ഇതുവരെ കാണാത്ത തിരച്ചിൽ കുറ്റിക്കായി നടക്കുകയായിരുന്നു.

crime-administrator

Recent Posts

മെമ്മറി കാർഡ് കാണാതായ കേസിൽ ഡ്രൈവർ യദു പോലീസ് കസ്റ്റഡിയിൽ

തിരുവനന്തപുരം . മേയര്‍ ആര്യാ രാജേന്ദ്രനും ഭര്‍ത്താവ് സച്ചിന്‍ദേവ് എം എല്‍ എയും ബന്ധുക്കളും കെഎസ്ആര്‍ടിസി ബസ് തടഞ്ഞിട്ട് ഡ്രൈവര്‍…

45 mins ago

ഐജി പി.വിജയന് എഡിജിപിയായി സ്ഥാനക്കയറ്റം നൽകി, പൊലീസ് അക്കാദമി ഡയറക്ടറായി നിയമിച്ചു

തിരുവനന്തപുരം . ഐജി പി.വിജയന് എഡിജിപിയായി സ്ഥാനക്കയറ്റം നൽകി ഉത്തരവിറങ്ങി. പൊലീസ് അക്കാദമി ഡയറക്ടറായാണ്‌ നിയമന ഉത്തരവ്. എലത്തൂർ തീവയ്പ്പ്…

2 hours ago

‘നരേന്ദ്ര മോദി ചീപ്പ്, ദുർബലൻ’ മോദിയെയും ബി ജെ പിയെയും കടന്നാക്രമിച്ച് എം വി ഗോവിന്ദൻ

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബി ജെ പിക്കുമെതിരെ രാഷ്ട്രീയ പടവാൾ ഉയർത്തി രൂക്ഷമായി ആക്രമിച്ച് സി പി എം. നരേന്ദ്ര…

2 hours ago

പ്രധാനമന്ത്രിക്കെതിരെ വ്യാജ വീഡിയോ, സൈന്യത്തെ അപമാനിച്ചു, KPCC ക്കെതിരെ നടപടി വേണമെന്ന് കെ സുരേന്ദ്രൻ

തിരുവനന്തപുരം . പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സുരക്ഷയെ ബാധിക്കുന്ന തരത്തിൽ വ്യാജ വിഡിയോ പ്രചരിപ്പിച്ച കെപിസിസിക്കെതിരെ നടപടിയെടുക്കണമെന്ന ആവശ്യവുമായി ബിജെപി സംസ്ഥാന…

3 hours ago

‘ജസ്നയുടെ പിതാവിന് ഊമക്കത്തുകൾ.., സുഹൃത്ത് ഉൾപ്പടെ രണ്ടു പേർ സംശയത്തിന്റെ നിഴലിൽ’

പത്തനംതിട്ട . ജസ്ന തിരോധാന കേസിൽ രണ്ട് പേരെ മുഖ്യമായി സംശയിക്കുന്നതായി ജസ്നയുടെ പിതാവ് ജെയിംസ്. മകളെ അപായപ്പെടുത്തി എന്നാണ്…

3 hours ago

‘കേജ്‌രിവാളിന് ജാമ്യം’ ബി ജെ പിക്ക് തിരിച്ചടിയെന്ന്‌ SFIO നടപടികളുടെ തിരുമുമ്പിൽ ഉല്ലാസയാത്രക്ക് പോയ പിണറായി വിജയൻ

തിരുവനന്തപുരം . ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന് ജാമ്യം ലഭിച്ചത് ഭരണത്തിൽ കടിച്ചു തൂങ്ങാനുള്ള ബി ജെ പിയുടെ കുത്സിത…

4 hours ago