World

പലസ്തീന് വീണ്ടും ഇന്ത്യയുടെ സഹായം, വ്യോമസേനയുടെ രണ്ടാമത്തെ സി 17 വിമാനം ഈജിപ്തിലേക്ക്

പലസ്തീന് വീണ്ടും ഇന്ത്യയുടെ സഹായം. പാലസ്തീനിലെ ജനങ്ങൾക്കായി ഏകദേശം 6.5 ടൺ വൈദ്യസഹായവും 32 ടൺ ദുരന്ത നിവാരണ സാമഗ്രികളുമായി ഐഎഎഫ് സി -17 വിമാനം ഈജിപ്തിലെ എൽ-അരിഷ് വിമാനത്താവളത്തിലേക്ക് പുറപ്പെട്ടു.

മരുന്നുകള്‍, ടെന്റുകള്‍, ശസ്ത്രക്രിയ ഉപകരണങ്ങള്‍ അടക്കം 32 ടണ്‍ സാധനങ്ങളുമായാണ് വ്യോമസേനയുടെ രണ്ടാമത്തെ സി 17 വിമാനം ഈജിപ്തിലെ എല്‍-അരിഷ് വിമാനത്താവളത്തിലേക്ക് പുറപ്പെട്ടിരിക്കുന്നത്.

വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ ആണ് ഇക്കാര്യം എക്‌സില്‍ പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. ‘പലസ്തീനിലെ ജനങ്ങള്‍ക്ക് ഞങ്ങള്‍ മാനുഷിക സഹായം നല്‍കുന്നത് തുടരുന്നു’ എന്ന കുറിപ്പോടെയാണ് മന്ത്രി എസ് ജയശങ്കറിന്റെ പോസ്റ്റ്. ഇന്ത്യ പലസ്തീനിലേക്ക് വൈദ്യസഹായവും ദുരന്തനിവാരണവും ഉള്‍പ്പെടെയുള്ള ആദ്യ സഹായ ശേഖരം ഒക്ടോബര്‍ 22 ന് അയച്ചിരുന്നു.

ഈജിപ്തിന്റെ ഗാസ മുനമ്പിലെ അതിര്‍ത്തിയിലുള്ള റഫാ ക്രോസിംഗില്‍ നിന്ന് ഏകദേശം 45 കിലോമീറ്റര്‍ അകലെയാണ് എല്‍-അരിഷ് വിമാനത്താവളം സ്ഥിതി ചെയുന്നത്. നിലവില്‍ ഗാസയിലേക്കുള്ള മാനുഷിക സഹായത്തിനുള്ള ഏക കടമ്പയാണ് റഫ. ഇസ്രായേലും ഹമാസും തമ്മിലുള്ള യുദ്ധം ആരംഭിച്ചതിന് ശേഷം ക്രോസിംഗ് പൂര്‍ണ്ണമായും ഇതുവരെ പ്രവര്‍ത്തന യോഗ്യമായിട്ടില്ല.

ആദ്യഘട്ടത്തിൽ ഏകദേശം 6.5 ടൺ വൈദ്യസഹായവും 32 ടൺ ദുരന്ത നിവാരണ സാമഗ്രികളുമാണ് ഇന്ത്യ അയച്ചിരുന്നത്. ഈജിപ്തിനും ഗാസയ്ക്കും ഇടയിലുള്ള റഫാ അതിർത്തി വഴി തന്നെയാണ് അന്നും സാധനങ്ങൾ പലസ്തീനിലേക്ക് എത്തിച്ചത്. ‘പാലസ്തീനിലെ ജനങ്ങൾക്കായി ഏകദേശം 6.5 ടൺ വൈദ്യസഹായവും 32 ടൺ ദുരന്ത നിവാരണ സാമഗ്രികളുമായി ഐഎഎഫ് സി -17 വിമാനം ഈജിപ്തിലെ എൽ-അരിഷ് വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നു.

ഈജിപ്തിനും ഗാസയ്ക്കും ഇടയിലുള്ള റഫാ അതിർത്തി വഴിയാണ് സാധനങ്ങൾ പലസ്തീനിലേക്ക് അയക്കുക. അത്യാവശ്യമായ ജീവൻ രക്ഷാ മരുന്നുകൾ, ശസ്ത്രക്രിയാ വസ്തുക്കൾ, ടെന്റുകൾ, സ്ലീപ്പിംഗ് ബാഗുകൾ, ടാർപോളിനുകൾ, സാനിറ്ററി യൂട്ടിലിറ്റികൾ, ജലശുദ്ധീകരണ ഗുളികകൾ, മറ്റ് ആവശ്യമായ വസ്തുക്കൾ എന്നിവയാണ് അയക്കുന്നത്’- അരിന്ദം ബാഗ്ചി എക്സിൽ കുറിക്കുകയുണ്ടായി.

crime-administrator

Recent Posts

സിസ്റ്റർ അഭയ കൊലക്കേസിലെ പ്രതി ഫാ. തോമസ് എം കോട്ടൂരിന്‍റെ പെൻഷൻ സർക്കാർ റദ്ദാക്കി

തിരുവനന്തപുരം . സിസ്റ്റർ അഭയ കൊലക്കേസിലെ പ്രതി ഫാ. തോമസ് എം കോട്ടൂരിന്‍റെ പെൻഷൻ സർക്കാർ റദ്ദാക്കി. തോമസ് എം…

12 hours ago

പന്തീരാങ്കാവിൽ രാഹുലിനെതിരെ വധ ശ്രമത്തിനു കേസെടുക്കാതെ രക്ഷിക്കാൻ ശ്രമിച്ച സിഐ എ.എസ്.സരിനിന് സസ്പെൻഷൻ

കോഴിക്കോട് . പന്തീരാങ്കാവിൽ നവവധുവിനെ ഭർത്താവ് രാഹുൽ പീഡിപ്പിക്കുകയും കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്ത കേസിന്റെ അന്വേഷണത്തിൽ വീഴ്ച വരുത്തിയ സിഐ…

16 hours ago

ഡ്രൈവിങ് സ്കൂൾ ഉടമകൾ നടത്തി വന്നിരുന്ന സമരം പിൻവലിച്ചു, സർക്കുലറിൽ മാറ്റം, ഒരു മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ 40 ടെസ്റ്റ് വരെ നടത്തും

തിരുവനന്തപുരം . ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണത്തിനെതിരെ ഡ്രൈവിങ് സ്കൂൾ ഉടമകൾ നടത്തി വന്നിരുന്ന സമരം പിൻവലിച്ചു. ​ഗതാ​ഗതമന്ത്രി കെ ബി…

17 hours ago

പൗരത്വഭേദഗതി നിയമം (സിഎഎ) നടപ്പിലാക്കി കേന്ദ്ര സർക്കാർ, 14 പേര്‍ക്ക് പൗരത്വം

ന്യൂഡല്‍ഹി . പൗരത്വഭേദഗതി നിയമം (സിഎഎ) നടപ്പിലാക്കി കേന്ദ്ര സർക്കാർ. നിയമപ്രകാരം പതിനാല് പേര്‍ക്ക് പൗരത്വം നല്‍കി കൊണ്ടാണ് നടപടിക്ക്…

18 hours ago

‘ഞാൻ ഭഗവാനെ കാണാന്‍ വന്നതാ, ഒന്നു മാറിനില്ലെ‌ടോ’ രാത്രി 11 മണിക്ക് ശേഷം കല്‍പ്പാത്തി ക്ഷേത്രത്തില്‍ എത്തി നടൻ വിനായകൻ

പാലക്കാട് . രാത്രി 11 മണിക്ക് ശേഷം നടൻ വിനായകൻ കല്‍പ്പാത്തി ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ എത്തിയ സംഭവം വിവാദമായി. തന്നെ…

18 hours ago

വോട്ടെടുപ്പ് കഴിഞ്ഞതോടെ പിണറായി സർക്കാർ വാഗ്ദാനങ്ങൾ മറന്നു, ക്ഷേമ പെൻഷൻകാരോട് ചതി

തിരുവനന്തപുരം . ലോക്സഭാ തിരഞ്ഞെടുപ്പിനു മുൻപുള്ള സംസ്ഥാന ബജറ്റിലെ വാഗ്ദാനങ്ങൾ വോട്ടെടുപ്പ് കഴിഞ്ഞതോടെ പിണറായി സർക്കാർ മറന്നു. സാമൂഹികക്ഷേമ പെൻഷന്റെ…

19 hours ago