Cinema

പ്രസവം കഴിഞ്ഞാൽ സ്ത്രീകളുടെ ശരീരം മാറും – ആലിയ ഭട്ട്

ആര് എന്തൊക്കെ പറഞ്ഞാലും പ്രസവം കഴിഞ്ഞാൽ സ്ത്രീകളുടെ ശരീരം മാറും. ഉറക്കം പോലും ഇല്ലാത്ത രാത്രികളായിരുന്നു അതെന്നും ബോളിവുഡ് താരം ആലിയ ഭട്ട്. മകളുടെ മുഖം സോഷ്യൽ മീഡിയയിൽ പ്രചരിച്ചപ്പോൾ താൻ തകർന്നു പോയെന്ന് ആലിയ ഭട്ട് പറയുന്നു. പഠിക്കുന്ന കാലത്ത് ബോളിവുഡിൽ എത്തി, വിജയത്തിന്റെ ‘ഹൈവേ’യിലൂടെ പ്രേക്ഷക ഹൃദയത്തിൽ ഇടംപിടിച്ച താരമാണ് ആലിയ ഭട്ട്. രൺബീറും ആലിയയും ബോളിവുഡിന്റെ പ്രിയപ്പെട്ട താരദമ്പതികളാണ്.

താരദമ്പതികളുടെ വ്യക്തി ജീവിതത്തിലെ വിശേഷങ്ങൾ അറിയാൻ ആരാധകർക്ക് ഇപ്പോഴും താത്പര്യമാണ്. ഇപ്പോഴിതാ മകൾ റാഹയുടെ മുഖം സോഷ്യൽ മീഡിയയിൽ പ്രചരിച്ച സംഭവത്തിൽ പ്രതികരിക്കുകയായിരുന്നു താരം. കോഫി വിത്ത് കരൺ ഷോയിൽ പങ്കെടുക്കുമ്പോഴാണ് മകളെ കുറിച്ച് ആലിയ ഇക്കാര്യങ്ങൾ പറയുന്നത്.

‘മകൾ റാഹയെ വളരെ തീവ്രമായി സംരക്ഷിക്കുന്നുവെന്ന് ഞാൻ കരുതുന്നു. എന്തുകൊണ്ടാണത്?’ എന്ന് കോഫി വിത്ത് കരൺ ഷോയിൽ കരൺ ചോദിച്ചപ്പോഴാണ് ആലിയയുടെ മറുപടി ഉണ്ടായത്. ‘റോക്കി ഔർ റാണി കി പ്രേം കഹാനിയുടെ കശ്മീരിലെ ഷെഡ്യൂളിനിടയിലായിരുന്നു സംഭവം. റാഹയുടെ ഒരു ചിത്രം പുറത്തുവന്നു. എന്നെ സംബന്ധിച്ച് വളരെ ബുദ്ധിമുട്ടുള്ള ഒരു ഷെഡ്യൂളായിരുന്നു അത്. പ്രസവത്തിനു ശേഷമുള്ള ആദ്യത്തെ ഷൂട്ട് ആയിരുന്നു അത് – ആലിയ ഭട്ട് പറഞ്ഞു.

‘ആരെന്തു പറഞ്ഞാലും, പ്രസവശേഷം സ്ത്രീകളുടെ ശരീരം തിരിച്ചു കിട്ടാൻ വളരെ സമയമെടുക്കും. ഞാൻ ഭക്ഷണം കൊടുക്കുകയാ യിരുന്നു. ഷൂട്ടും മറ്റു കാര്യങ്ങളുമായി ഞാൻ ഓട്ടത്തിലായിരുന്നു. രൺബീറിനെ വിളിച്ച് ‘എനിക്ക് വളരെ ബുദ്ധിമുട്ടാണ്’ എന്നൊക്കെ പറഞ്ഞു. അതുകേട്ട് രൺബീർ തന്റെ ജോലി മാറ്റിവച്ച് എത്തി.’

‘വിഷമിക്കേണ്ട. ഞാൻ അവളെ കൂട്ടിക്കൊണ്ടുവരാൻ പോകുന്നു. ഞാൻ എന്റെ ജോലി നീക്കി വച്ചു. അവൾ എന്റെ കൂടെയുണ്ടാകും,’ എന്നു രൺബീർ പറഞ്ഞു. അതെനിക്ക് ശരിക്കും ആശ്വാസകരമായിരുന്നു. രൺബീർ റാഹയുടെ കാര്യങ്ങൾ ഏറ്റെടുത്തെങ്കിലും ചിത്രം പ്രചരിച്ച കുറ്റബോധം എന്റെയുള്ളിൽ ഇപ്പോഴും ഉണ്ടായിരുന്നു. ഒന്നര ദിവസം കഴിഞ്ഞപ്പോൾ അവളുടെ മുഖത്തിന്റെ ഒരു വശം കാണുന്ന ചിത്രം ഞാൻ കണ്ടു. ഞാൻ ആകെ തകർന്നു പോയി’ എന്നാണ് ആലിയ ഭട്ട് പറഞ്ഞത്.

‘ഞാൻ തകർന്നതല്ല, സത്യത്തിൽ ആളുകൾ അവളുടെ മുഖം കാണണമെന്ന് ഞാനാഗ്രഹിച്ചിരുന്നില്ല എന്നതാണ് സത്യം. സത്യസന്ധമായി പറഞ്ഞാൽ, ഞാനും രൺബീറും ആളുകളെ കാണുമ്പോൾ നിരന്തരം ഇതുപോലെയാണ്, ‘ദയവായി അവൾക്ക് നിങ്ങളുടെ അനുഗ്രഹം നൽകുക. രാഹാ ദോ നമസ്‌തേ’. ഞങ്ങളുടെ കുഞ്ഞിനെക്കുറിച്ച് ഞങ്ങൾ അഭിമാനിക്കുന്നു’ ആലിയ ഭട്ട് പറഞ്ഞു.

crime-administrator

Recent Posts

അരവിന്ദ് കെജ്‌രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീംകോടതി

ന്യൂഡൽഹി . മദ്യനയ അഴിമതി കേസിൽ ജയിൽ ആയിരുന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീംകോടതി.…

2 hours ago

ജസ്‌ന കേസിൽ സി ബി ഐ തുടരന്വേഷണം നടത്തണമെന്ന് കോടതി, പിതാവ് കണ്ടെത്തിയ തെളിവുകളുടെയും ഫോട്ടോകളുടെയും അടിസ്ഥാനത്തിൽ അന്വേഷണം നടത്താൻ കോടതി നിർദ്ദേശം

തിരുവനന്തപുരം . സി ബി ഐ അന്വേഷിച്ച വിവാദമായ ജസ്ന ജെയിംസിന്റെ തിരോധാനത്തിൽ തുടരന്വേഷണം പ്രഖ്യാപിച്ച് കോടതി. കാഞ്ഞിരപ്പളളി സെന്റ്…

3 hours ago

പാകിസ്ഥാനെ ബഹുമാനിക്കണമെന്ന് കോൺഗ്രസ് നേതാവ് മണിശങ്ക‌ർ, എന്നാൽ പിന്നെ അവിടെ പോയി താമസിക്കാൻ – ബിജെപി

ന്യൂഡൽഹി . സൈനിക ബലം കാണിച്ച് പ്രകോപിപ്പിച്ചാൽ പാകിസ്ഥാൻ ഇന്ത്യയ്‌ക്കെതിരെ അണുവായുധങ്ങൾ പ്രയോഗിച്ചേക്കുമെന്നു മുതിർന്ന കോൺഗ്രസ് നേതാവ് മണിശങ്കർ അയ്യർ.…

3 hours ago

മുഖ്യമന്ത്രിക്ക് കരിങ്കൊടി കാട്ടിയ യൂത്ത് കോൺഗ്രീസുകാരെ മർദ്ദിച്ച സംഭവം, ഗൺമാനെയും സുരക്ഷാ സേനാംഗത്തെയും രഹസ്യമായി ചോദ്യം ചെയ്തു

തിരുവനന്തപുരം . മുഖ്യമന്ത്രി പിണറായി വിജയൻ സഞ്ചരിച്ചിരുന്ന നവകേരള ബസ്സിനു നേരെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ്, കെഎസ്‌യു നേതാക്കളെ മർദിച്ച…

4 hours ago

വിഷ്ണുപ്രിയ കൊലക്കേസില്‍ പ്രതി ശ്യാം ജിത്ത് കുറ്റക്കാരനെന്ന് കോടതി

കണ്ണൂര്‍ . പാനൂര്‍ വിഷ്ണുപ്രിയ കൊലക്കേസില്‍ പ്രതി ശ്യാം ജിത്ത് കുറ്റക്കാരനെന്ന് കോടതി. തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ്…

5 hours ago

അപേക്ഷകർ എത്തിയില്ല, കുഴിമാടം വെട്ടി പ്രതിഷേധം, ആറാം ദിവസ്സവും ഡ്രൈവിംഗ് ടെസ്റ്റുകൾ നടന്നില്ല, മന്ത്രി ഗണേഷിന്റെ പ്രഖ്യാപനം പാളി

തിരുവനന്തപുരം . പൊലീസ് സംരക്ഷയിൽ സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റുകള്‍ നടത്തുമെന്ന മന്ത്രി ഗണേഷ് കുമാറിന്റെ പ്രഖ്യാപനം പ്രതിഷേധവും അപേക്ഷകർ എത്താതിരുന്നതും…

6 hours ago