Business

സപ്ലൈകോക്ക് കൊടുക്കേണ്ടത് 1000 കോടി, സാമ്പത്തിക പ്രതി സന്ധിയിൽ കൂപ്പുകുത്താനൊരുങ്ങി സപ്ലൈകോ

കോട്ടയം . സാമ്പത്തിക പ്രതി സന്ധിയിൽ ശ്വാസം മുട്ടി കൂപ്പുകുത്താനൊരുങ്ങി സപ്ലൈകോ. സംസ്ഥാന സർക്കാരിന്റ സാമ്പത്തിക അച്ചടക്കമില്ലായ്മയാണ് സപ്ലൈകോയെ നട്ടംതിരിക്കുന്നത്. അടിയന്തരമായി 250 കോടി കിട്ടിയില്ലെങ്കിൽ കച്ചവടം തന്നെ നിർത്തേണ്ട സ്ഥിതിയാണ് ഇന്ന് സപ്ലൈകോ.

ഭക്ഷ്യ മന്ത്രി നിലവിലെ അവസ്ഥ ധന വകുപ്പിനെ അറിയിച്ചെങ്കിലും യാതൊരു സഹായവും നൽകാൻ സർക്കാർ കൂട്ടാക്കാത്തത് അടച്ചു പൂട്ടലിലേക്ക് എത്തിക്കുമോ എന്ന ഭയമാണ് ജീവനക്കാരിൽ പോലും ഉണ്ടായിരിക്കുന്നത്. വിപണിയിൽ ഇടപെടൽ ഉണ്ടാകുമെന്ന ഉറപ്പ് മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്ന് ഉണ്ടായെങ്കിലും കാര്യമായ ഒരു പ്രതികരണവും തുടർന്ന് ഉണ്ടായിട്ടില്ല.

സപ്ലൈകോ നടത്തിയ ഓണക്കാല കച്ചവടത്തിൽ വിവിധ ഏജൻസികൾക്കും കമ്പനികൾക്കും കൊടുക്കേണ്ട കുടിശ്ശികയായ 350 കോടി ഉൾപ്പെടെ 1000 കോടി രൂപയോളം ആണ് ധന വകുപ്പ് കൊടുത്ത് തീർക്കാനുള്ളത്. കേന്ദ്രത്തിൽ പണം കിട്ടിയിട്ട് നൽകാമെന്നാണ് ധനവകുപ്പ് ഇത് സംബന്ധിച്ച് പറയുന്നത്. 2018 മുതലുള്ള ഓഡിറ്റ് പൂർത്തിയാക്കിയ ശേഷം തുകഅനുവദിക്കാം എന്ന് കേന്ദ്രം ഉറപ്പ് നൽകിയിട്ടുണ്ട്. അതേസമയം, സപ്ലൈകോയിലെ ഓഡിറ്റ് ഇപ്പോൾ ആരംഭിച്ചിട്ടേ ഉള്ളൂ. സംസ്ഥാനത്തിന്റെ ധനപ്രതിസന്ധി എല്ലാ മേഖലകളിളെയും പോലെ സപ്ലൈകോ കഴുത്തും ഞെരിക്കുകയാണ്.

crime-administrator

Recent Posts

ആയുർവേദത്തെ പുച്ഛിക്കുന്നവരും ഹോമിയോ ചികിൽസയെ തട്ടിപ്പാണ് എന്ന് പറഞ്ഞ് പരിഹസിക്കുന്നവരും ഇതൊന്നു അറിയണം, കൈവിരലിൻ്റെ ചികിൽസയ്ക്ക് നാക്കിന് സർജറി ചെയ്യുന്ന നാട്ടിൽ ഇതിലും ഭേദം സ്വയം ചികിൽസ അല്ലേ?

പത്തനംതിട്ട . 'ആയുർവേദത്തെ പുച്ഛിക്കുന്നവരും ഹോമിയോ ചികിൽസയെ തട്ടിപ്പാണ് എന്ന് പറഞ്ഞ് പരിഹസിക്കുന്നവരുംഇതൊന്നു അറിയണം, കൈവിരലിൻ്റെ ചികിൽസയ്ക്ക് നാക്കിന് സർജറി…

2 hours ago

കേജിരിവാളിന്റെ ആംആദ്മി പാര്‍ട്ടി പിളർപ്പിലേക്ക്, ഭിന്നത രൂക്ഷമായി ! സ്വാതിയെ തല്ലി ചവിട്ടിചതച്ചു, അഴിമതി തുടക്കാൻ ചൂലുമായി വന്ന കേജിരിവാൾ നിലം പൊത്തുകയാണ്

കേജ്‌രിവാളിന്റെ ആംആദ്മി പാര്‍ട്ടിയിൽ ഭിന്നതകള്‍. അരവിന്ദ് കേജ്‌രിവാളടക്കമുള്ള നേതാക്കള്‍ അഴിമതിക്കേസില്‍ ജയിലിലായതും സിക്ക് ഭീകരിൽ നിന്ന് പണം വാങ്ങിയെന്ന ആരോപണവും…

3 hours ago

സോളർ സമരം തുടങ്ങും മുൻപേ ഒത്തുതീർപ്പ് ചർച്ച തുടങ്ങി – ചെറിയാൻ ഫിലിപ്പ്

തിരുവനന്തപുരം . സോളർ സമരം തുടങ്ങും മുൻപുതന്നെ ഒത്തുതീർപ്പ് ചർച്ചയും ആരംഭിച്ചതായി അക്കാലത്ത് ഇടതുപക്ഷ സഹയാത്രികനായിരുന്ന ചെറിയാൻ ഫിലിപ്പിന്റെ വെളിപ്പെടുത്തൽ.…

12 hours ago

ഗുണ്ടാ സ്‌റ്റൈലുമായി മന്ത്രി ഗണേശൻ, ‘സമരക്കാരെയും ഉദ്യോഗസ്ഥരെയും കൈകാര്യം ചെയ്യും’ കുറിതൊട്ടുവെച്ചിട്ടുണ്ട്, ഡ്രൈവിംഗ് പരിഷ്‌ക്കരണം വീണ്ടും വിവാദത്തിലേക്ക്

കൊല്ലം . ഡ്രൈവിങ് ലൈസൻസ് പരിഷ്കരണത്തിനെതിരെ സമരം ചെയ്ത ഡ്രൈവിങ് സ്കൂൾ ഉടമകളെയും സമരം ചെയ്യാനായി ഇളക്കിവിട്ട ഉദ്യോഗസ്ഥരെയും താൻ…

12 hours ago

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയങ്ങൾക്കും സാധ്യതയെന്ന് ഉല്ലാസയാത്ര കഴിഞ്ഞെത്തിയ മുഖ്യമന്ത്രി

തിരുവനന്തപുരം . അടുത്ത അഞ്ച് ദിവസങ്ങളിലായി പെയ്യുന്ന മഴമൂലം മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയങ്ങൾക്കും സാധ്യതയുണ്ടെന്നും ശക്തമായ മഴ ലഭിക്കുന്ന മലയോര…

13 hours ago

കോഴിക്കോട് മെഡിക്കൽ കോളേജിൽ വീണ്ടും ശസ്ത്രക്രിയ പിഴവ്, കൈയ്ക്ക് പൊട്ടലുള്ള രോഗിക്ക് കമ്പി മാറിയിട്ടു

കോഴിക്കോട് . കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ വീണ്ടും ശസ്ത്രക്രിയ പിഴവ് ഉണ്ടായി. കൈയ്ക്ക് പൊട്ടലുള്ള രോഗിക്ക് കമ്പി മാറിയിടുകയായിരുന്നു…

13 hours ago