News

കാഫിറുകളോട് പ്രതികാരം,പൂനെ ഐ എസ് കേസിൽ ഏഴു പേർക്കെതിരെ NIA യുടെ കുറ്റപത്രം

പൂനെ . ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആൻഡ് സിറിയ കേസിൽ ഏഴു പേർക്കെതിരെ എൻ ഐ യുടെ കുറ്റപത്രം. 78 സാക്ഷികളെ വിസ്തരിച്ചതിന്റെ അടിസ്ഥാനത്തിലാണ് 7 പേരെ കുറ്റക്കാരാക്കി നാഷണൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി കുറ്റപത്രം സമർപ്പിച്ചത്. ഇവരുമായി ബന്ധപ്പെട്ട 2015 മുതലുള്ള വിവരങ്ങൾ ശേഖരിച്ചതിൽ പിന്നെയാണ് എൻ ഐ എ കുറ്റപത്രം നൽകിയിരിക്കുന്നത്.

ഏഴ് പ്രതികളും മുഹമ്മദ്‌ എന്ന് പേരുള്ള ഒരു വ്യക്തിയ്ക്ക് വേണ്ടിയാണ് പ്രവർത്തിച്ചതെന്നും ഇവർ സ്വന്തമായി ബോംബ് നിർമ്മാണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നതായി കണ്ടെത്തിയിട്ടുണ്ടെന്നും പ്രത്യേക കോടതിയ്ക്ക് മുൻപാകെ എൻഐഎ സമർപ്പിച്ച കുറ്റപത്രത്തിൽ പറഞ്ഞിരിക്കുന്നു. ഐഎസ്ഐഎസിന്റെ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കാനുള്ള പ്രവർത്തനങ്ങളിൽ മുഹമ്മദിന്റെ നിർദേശ പ്രകാരം ഇവർ പ്രവർത്തിച്ചു വരുകയായിരുന്നു.

മുസ്ലീങ്ങൾക്കെതിരെ പ്രവർത്തിക്കുന്നവരെയോ അവരെ ഉപദ്രവിക്കുന്നവരെയോ തീവ്രവാദം കൊണ്ട് നേരിടുക എന്നതായിരുന്നു ഇവർ ലക്‌ഷ്യം വെച്ചിരുന്നത്. ബോംബ് നിർമ്മാണ പ്രവർത്തനങ്ങൾക്കായുള്ള അസംസ്കൃത വസ്തുക്കളെ പല കോഡുകൾ പറഞ്ഞാണ് ഇവർ കൈമാറി വന്നത്. സൾഫ്യൂരിക് ആസിഡിനെ വിനഗർ അല്ലെങ്കിൽ സിർക എന്നും അസറ്റോണിനെ റോസ് വാട്ടർ എന്നും ഹൈഡ്രജൻ പെറോക്സൈഡിനെ ഷെർബറ്റ് എന്നുമാണ് ഇവർ വിളിച്ചിരുന്നത്. പ്രതികളായ സുൽഫികർ അലി ബറോഡവല്ല, സുബൈർ ഷെയ്ഖ് തുടങ്ങിയവർ 2015 മുതൽ യുവാക്കളെ പല രീതിയിൽ ഈ പ്രവർത്തനങ്ങളിലേക്ക് ആകർഷിച്ചു വന്നു എന്നും സംഘത്തിൽ അംഗമാകാൻ പ്രേരിപ്പിച്ചുവെന്നും കുറ്റപത്രത്തിൽ പറഞ്ഞിട്ടുണ്ട്.

പൂനെ നഗരാതിർത്തിയിലെ ചില കാടുകളിലായിരുന്നു, പ്രതികൾ തങ്ങൾ നിർമ്മിച്ച ബോംബുകൾ പരീക്ഷിച്ചിരുന്നത്. പ്രതികൾ കാട്ടിൽ പോയതിന്റെ തെളിവുകളും കുറ്റപത്രത്തോടൊപ്പം എൻഐഎ കോടതിയിൽ ഹാജരാക്കി. ഗുജറാത്തിലെ പാഡ്ഗ ഉൾപ്പെടെ നിരവധി പ്രദേശങ്ങൾ ഇസ്ലാം പ്രവിശ്യയാക്കി മാറ്റുക എന്ന ലക്ഷ്യവും ഇവർക്ക് ഉണ്ടായിരുന്നു എന്നാണ് എൻഐഎ വെളിപ്പെടുത്തിയിരുന്നത്.

വാട്സ്ആപ്പ് ഗ്രൂപ്പുകൾ വഴിയും സംഘം നിരവധി പ്രവർത്തനങ്ങൾ നടത്തിയിരുന്നു. യൂണിറ്റി ഇൻ മുസ്ലീം ഉമ്മ, ഉമ്മ ന്യൂസ്‌ തുടങ്ങിയ വാട്സ്ആപ്പ് ഗ്രൂപ്പുകൾ വഴി ഐഎസ്ഐഎസിനെ പിന്തുണക്കുന്ന പോസ്റ്റുകളും, പലസ്തീനെയും സിറിയയെയും കുറിച്ചുള്ള ലേഖനങ്ങളും തങ്ങളുടെ ആശയങ്ങളും ഇവർ കൈമാറുകയും പ്രചരിപ്പിക്കുകയും ചെയ്തു വരുകയായിരുന്നു. മതപണ്ഡിതനായ അൻവർ അവൽകിയുടെ ആശയങ്ങൾ തെരുവുകളിൽ പല പരിപാടികൾ സംഘടിപ്പിച്ചും ഇവർ പ്രചരിപ്പിച്ചിട്ടുണ്ട്.

ഐസിസുമായുള്ള ബന്ധത്തിൽ അറസ്റ്റ് ചെയ്ത ആക്കിഫ് നചൻ, താബിഷ് നാസ്സർ സിദ്ദിഖി എന്നിവർ രാജ്യത്തിന്റെ ഐക്യം, അഖണ്ഡത, പരമാധികാരം, സുരക്ഷ എന്നിവ തകർക്കാനുള്ള തീവ്രവാദ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതായും കേന്ദ്ര ഗവണ്മെന്റിന് എതിരെയുള്ള പ്രവർത്തനങ്ങൾ നടത്താൻ പദ്ധതികൾ ആസൂത്രണം ചെയ്തുവെന്നും എഫ്ഐആറിൽ പറയുന്നുണ്ട്. ഐപിസി 120 ബി, 121 തുടങ്ങിയ വകുപ്പുകളും, തീവ്രവാദ പ്രവർത്തനങ്ങൾക്ക് എതിരെയുള്ള സെക്ഷൻ 18,18എ,18ബി, 38, 39 തുടങ്ങിയ വകുപ്പുകളുമാണ് പ്രതികളുടെ മേൽ എൻ ഐ എ ചുമത്തിയിട്ടുള്ളത്.

crime-administrator

Recent Posts

വിഷ്‌ണുപ്രിയയെ കൊന്ന ശ്യാംജിത്തിന് ജീവപര്യന്തം തടവ്

കണ്ണൂർ . പാനൂർ വിഷ്‌ണുപ്രിയ കൊലക്കേസിൽ പ്രതി ശ്യാംജിത്തിന് ജീവപര്യന്തം തടവ് ശിക്ഷവിധിച്ച് കോടതി. പ്രതി ശ്യാംജിത്തിന് ജീവപര്യന്തം തടവ്…

1 hour ago

പരാജയ ഭീതി: ജനത്തോടുള്ള രോക്ഷം, കേരളത്തെ ബോംബുകൾ ഉപയോഗിച്ച് തകർക്കുവാൻ ഒരുങ്ങി സിപിഎം

കണ്ണൂര്‍ . കേരളത്തെ ബോംബ്കൾ ഉപയോഗിച്ച് തകർക്കുവാൻ ഒരുങ്ങുകയാണോ സിപിഎം.നിർമ്മിച്ച് കൂടിയിരിക്കുന്ന ബോംബുകൾ രാഷ്ട്രീയ ശത്രുക്കൾക്കെതിരെ എറിയുകയുയാണ് സി പി…

12 hours ago

കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കും – കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

ന്യൂഡൽഹി . ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. എൻഡിഎ സംഖ്യം…

13 hours ago

മത്സ്യബന്ധന ബോട്ടിൽ കപ്പലിടിച്ച് 2 പേരെ കാണാതായി, ബോട്ട് രണ്ടായി പിളർന്ന് കടലിൽ താഴ്ന്നു

പൊന്നാനി. മത്സ്യബന്ധന ബോട്ടിൽ കപ്പലിടിച്ച് 2 പേരെ കാണാതായി. ഇടിയുടെ ആഘാതത്തിൽ ബോട്ട് രണ്ടായി മുറിഞ്ഞ് കടലിൽ താഴുകയായിരുന്നു. സ്രാങ്ക്…

14 hours ago

ആർഎംപി നേതാവ് കെ എസ് ഹരിഹരന്റെ വീടിന് നേരെ സി പി എം ഗുണ്ടകൾ സ്ഫോടക വസ്തുക്കൾ എറിഞ്ഞു

കോഴിക്കോട് . ആർഎംപി നേതാവ് കെ എസ് ഹരിഹരന്റെ വീടിന് നേരെ സ്ഫോടക വസ്തുക്കൾ ഉപയോഗിച്ച് ആക്രമണം. സ്കൂട്ടറിലെ ത്തിയ…

1 day ago

റഫയ്‌ക്ക് വേണ്ടി യുഎസ് ഇസ്രായേലിന് ആ രഹസ്യം കൈമാറും, ആ രഹസ്യമാണ് ലോകത്തെ നടുക്കുന്നത്

റഫയിലേക്കുള്ള ഇസ്രയേലിന്റെ കടന്നാക്രമണം ഏതുവിധേനെയും അവസാനിപ്പിക്കുക എന്നത് ഇപ്പോൾ ലോകരാഷ്ട്രങ്ങളുടെ ആവശ്യമായി മാറിയിരിക്കുകയാണ്. ഒരു നാട്ടിൽ ഇത്രയേറെ ദുരിതം വിതച്ചുള്ള…

1 day ago