Health

‘കുംഭകർണ്ണ സിൻഡ്രോം’,ഉറങ്ങാൻ കിടന്ന 26 കാരൻ ഉറക്കമെഴുന്നേറ്റത് 8 ദിവസങ്ങൾക്ക് ശേഷം

‘മുംബൈ . ഉറങ്ങാൻ കിടന്ന 26 കാരൻ ഉറക്കമെഴുന്നേറ്റത് 8 ദിവസങ്ങൾക്ക് ശേഷം. തുടർച്ചയായി എട്ട് ദിവസം കിടന്നുറങ്ങി 26കാരൻ അസാധാരണമായ ഉറക്കത്തിലായിരുന്നു. തുടർന്ന് ഇയാളെ മുംബൈയിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയാണ് ഉണ്ടായത്. എട്ടുദിവസത്തെ ഉറക്കത്തിനിടയിൽ ഇയാൾ ഇടക്ക് ഭക്ഷണം കഴിക്കാനും പ്രാഥമിക കൃത്യത്തിനും മാത്രം എഴുന്നേറ്റെങ്കിലും തീർത്തും അർധബോധാവസ്ഥയിലായിരുന്നു.

ഇത് ക്ലെയിൻ-ലെവിൻ സിൻഡ്രോം എന്ന കെഎൽഎസ് എന്ന രോഗമാണെന്നാണ് ഡോക്ടർമാർ പറയുന്നത്. സങ്കീർണ്ണമായ രോ​ഗാവസ്ഥയാണ് കെഎൽഎസ്. രോ​ഗത്തിന്റെ കൃത്യമായ കാരണം ഇന്ന് വരെ പൂർണമായി മെഡിക്കൽ സയൻസിന് കണ്ടെത്താനായിട്ടില്ല. വോക്ഹാർഡ് ഹോസ്പിറ്റലിലെ ന്യൂറോളജിസ്റ്റായ ഡോ. പ്രശാന്ത് മഖിജ പറഞ്ഞതായി ഒരു ദേശീയ മാധ്യമമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

അപൂർവമായാണ് ഈ രോ​ഗമുണ്ടാകുകയെന്നാണ് ഡോക്ടർമാർ പറയുന്നത്. യുവാവിന്റെ അസാധാരണ ഉറക്കം ശ്രദ്ധയിൽപ്പെട്ട കുടുംബം ആദ്യം പ്രാദേശിക വൈദ്യന്മാരെയും മന്ത്രവാദികളെ യുമാണ് സമീപിച്ചത്. ഉറക്കം തുടർന്നതോടെ പിന്നീട് ആശുപത്രിയിലെത്തിക്കുകയായിരുന്നു.

തന്റെ കരിയറിൽ മൂന്നാമത്തെ കേസാണ് ഈ രീതിയിൽ കൈകാര്യം ചെയ്യുന്നതെന്നും പത്ത് വർഷത്തിന് മുമ്പാണ് രണ്ട് കേസുകൾ ഉണ്ടായതെന്നും ഡോ. പ്രശാന്ത് മഖിജ പറയുന്നു. ഈ രോ​ഗത്തിന് വ്യക്തമായ കാരണങ്ങളൊന്നുമില്ല. വൈറൽ അണുബാധ പോലുള്ള കാരണമുണ്ടാകാം എന്നും അവർ കൂട്ടിച്ചേർത്തു.

സാധാരണയായി 12 നും 25 നും ഇടയിൽ പ്രായമുള്ള കൗമാരക്കാരിലും യുവാക്കളിലും ഈ അസുഖം കൂടുതലായി കാണപ്പെടുമെന്നു ന്യൂറോളജിസ്റ്റ് ഡോ രാഹുൽ ചാക്കോർ പറഞ്ഞു. ‘കുംഭകർണ്ണ സിൻഡ്രോം’ എന്നും ഈ രോ​ഗത്തെ ഡോക്ടർമാർ വിളിക്കാറുണ്ട്. കെഎൽഎസ് കണ്ടുപിടിക്കാൻ പ്രത്യേക പരിശോധനകളൊന്നുമില്ല.

crime-administrator

Recent Posts

പിഞ്ചുകുഞ്ഞിന്റെ നാവ് മുറിക്കുന്നതാണോ നമ്പര്‍ വണ്‍ കേരളം? – വി ഡി സതീശൻ

തിരുവനന്തപുരം . കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിൽ ചികിത്സാപ്പിഴവ് കൊണ്ട് പിഞ്ചുകുഞ്ഞിന്റെ നാവ് മുറിച്ചതാണോ നമ്പര്‍ വണ്‍ കേരളം എന്നു…

50 mins ago

സ്വാതി മലിവാളിനെതിരെയുള്ള ലൈംഗീക അതിക്രമത്തിൽ കേജ്‍രിവാളിന്റെ പഴ്സനൽ അസിസ്റ്റന്റിനെതിരെ ഡൽഹി പൊലീസ് കേസെടുത്തു

ന്യൂഡൽഹി . എഎപി രാജ്യസഭാംഗം സ്വാതി മലിവാളിനെതിരെ ഉണ്ടായ ലൈംഗീക അതിക്രമ സംഭവത്തിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാളിന്റെ പഴ്സനൽ…

1 hour ago

കോവിഷീൽഡിനു പിന്നാലെ കോവാക്സിനും പാർശ്വഫലമുണ്ടെന്ന് ഞെട്ടിക്കുന്ന റിപ്പോർട്ട്

ന്യൂഡൽഹി . കോവിഷീൽഡിനു പിന്നാലെ കോവിഡ് പ്രതിരോധ വാക്‌സീനായ കോവാക്സിനും പാർശ്വഫലമുണ്ടെന്ന് ഞെട്ടിക്കുന്ന റിപ്പോർട്ട്. പ്രമേഹബാധിതർ മരണപ്പെടുന്നതായും ചിലരിൽ ഹൈപ്പർടെൻ…

2 hours ago

കോഴിക്കോട് മെഡിക്കൽ കോളേജിൽ അവയവം മാറി ശസ്ത്രക്രിയ നടന്നു, ഡോക്ടറെ സസ്‌പെൻഡ് ചെയ്ത് മന്ത്രി വീണ ജോർജ് രക്ഷപെട്ടു

കോഴിക്കോട് . ഐ സി യുവിൽ ചികിത്സയിൽ കഴിഞ്ഞിരിക്കുന്ന യുവതിയെ ജീവനക്കാരൻ പീഡനത്തിനിരയാക്കിയ സംഭവം നടന്ന കോഴിക്കോട് മെഡിക്കൽ കോളേജിൽ…

11 hours ago

തലച്ചോർ തിന്നും അമീബിയ ബാധ! മരുന്നില്ലാതെ കേരളം, 5 വയസ്സുകാരി വെൻ്റിലേറ്ററിൽ

കേരളത്തിൽ വീണ്ടും അമീബിക് മസ്തിഷ്ക ജ്വരത്തിന്റെ ഭീതിയിൽ അഞ്ചു കുടുംബങ്ങൾ. രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ…

12 hours ago

അങ്കക്കലി തീരാതെ വടകര! CPMന്റെ ബോംബുകളും സ്ഫോടനങ്ങളും ഭയന്ന് ജനം

വോട്ടുകൾ പെട്ടിയിലായിട്ടും വടകരയിലെ അങ്കക്കലി തീർന്നിട്ടില്ല. വോട്ടെണ്ണൽ കഴിഞ്ഞാലെങ്കിലും അങ്കത്തിന്റെ വെറി വടകരയിൽ തീരുമോ? ഇല്ലെന്നാണ് കരുതേണ്ടത്. തെരഞ്ഞെടുപ്പിനു ശേഷമുണ്ടായ…

13 hours ago