Kerala

മക്കളെ ഇനി കെ എസ്‌ ആർ ടി സി ബസിലും സീറ്റ് ബെൽറ്റ് വരുന്നുണ്ട്

കെഎസ്ആർടിസി ബസ് ഉൾപ്പെടെയുള്ള ഹെവി വാഹനങ്ങൾക്ക് സെപ്റ്റംബർ ഒന്നു മുതൽ സീറ്റ് ബെൽറ്റ് നിർബന്ധം. ഡ്രൈവറും മുന്‍ സീറ്റിലിരിക്കുന്നവരും സീറ്റ് ബെൽറ്റ് ധരിക്കണമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു. ആന്റണി രാജുവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.കേന്ദ്ര നിയമം അനുസരിച്ച് ഹെവി വാഹനങ്ങളിൽ സീറ്റ് ബെൽറ്റ് നിർബന്ധമാണ്. എന്നാൽ, സംസ്ഥാനം ഇളവ് നൽകി വരികയായിരുന്നു. വാഹനങ്ങളിൽ സീറ്റ് ബെൽറ്റ് ഘടിപ്പിക്കാനാണ് സെപ്റ്റംബർ വരെ സമയം നൽകിയത്. ലോറികളിൽ മുൻപിലിരിക്കുന്ന രണ്ടു യാത്രക്കാരും സീറ്റ് ബെൽറ്റ് ധരിക്കണം. ബസുകളിൽ ക്യാബിനുണ്ടെങ്കിൽ മുൻവശത്തിരിക്കുന്ന രണ്ടുപേരും സീറ്റ് ബെൽറ്റ് ധരിക്കണം. കാബിനില്ലാത്ത ബസാണെങ്കിൽ ഡ്രൈവർ സീറ്റ് ബൈൽറ്റ് ധരിക്കണം. കെഎസ്ആർടിസി ബസുകളിൽ പഴയ രീതിയിലുള്ള സീറ്റുകളാണുള്ളത്. ഇതിലെല്ലാം ബെൽറ്റ് ഘടിപ്പിക്കേണ്ടിവരും. കെഎസ്ആർടിസി ബസ് ഉൾപ്പെടെ ഹെവി വാഹനങ്ങൾക്ക് സെപ്തംബ‍ർ 1 മുതലാണ് നിർബന്ധമാക്കിയിരിക്കുന്നത്.
5 മുതൽ 8 വരെ 3,57,730 നിയമ ലംഘനം കണ്ടെത്തിയതായി മന്ത്രി അറിയിച്ചു. 694 ക്യാമറകൾ പ്രവർത്തിക്കുന്നുണ്ട്. കൊട്ടാരക്കര, നിലമേൽ ഭാഗത്താണ് രണ്ട് ക്യാമറകൾ പുതുതായി പ്രവർത്തിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
80,743 കുറ്റ കൃത്യങ്ങളാണ് കെൽട്രോൺ പരിശോധിച്ച് തന്നത്. മോട്ടോർ വാഹന വകുപ്പിന്റെ അനുമതിയോടെ 10457 പേർക്ക് നോട്ടീസ് അയച്ചു.19,790 കുറ്റകൃത്യങ്ങൾ അപ്ലോഡ് ചെയ്തു. 6153 പേർ ഹെൽ മറ്റ് ധരിച്ചില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. മുൻ സീറ്റിൽ ഡ്രൈവരെ കൂടാതെ സീറ്റ് ബൽറ്റ് ധരിക്കാത്ത 7896 പേരെ കണ്ടെത്തി. 56 വി ഐ പി വാഹനങ്ങളാണ് നിയമലംഘനത്തിന് പിടിക്കപ്പെട്ടത്. അതിൽ 10 എണ്ണത്തിന് നോട്ടീസ് അയക്കാൻ തീരുമാനിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

crime-administrator

Recent Posts

ശോഭാ സുരേന്ദ്രന്റെ പരാതിയില്‍ വിവാദ ദല്ലാള്‍ നന്ദകുമാറിനെതിരെ കേസെടുത്ത് പൊലീസ്

തിരുവനന്തപുരം . ബിജെപി സംസ്ഥാന ഉപാധ്യക്ഷ ശോഭാ സുരേന്ദ്രന്റെ പരാതിയില്‍ വിവാദ ദല്ലാള്‍ ടി ജി നന്ദകുമാറിനെതിരെ കേസെടുത്ത് പൊലീസ്.…

31 mins ago

ശോഭാ സുരേന്ദ്രന്‍ തലക്ക് വെളിവില്ലാത്ത സ്ത്രീ, എന്നെ ഇരയായി കിട്ടി പിന്നെ കൊത്തിവലിച്ചു.. – ഇ പി

തിരുവനന്തപുരം. തലക്ക് വെളിവില്ലാത്തവള്‍ വിളിച്ച് പറയുന്നതെല്ലാം കൊടുക്കാനുള്ളതാണോ നിങ്ങളുടെ മാധ്യമ ധര്‍മമെന്നു തിരുവനന്ത പുരത്ത് മാധ്യമപ്രവര്‍ത്തകരോട് ഇ പി ജയരാജന്‍.…

1 hour ago

‘ഇ പിയെ തൊട്ടാൽ കൈ പൊള്ളും’ നടപടിയില്ല, നിയമനടപടി സ്വീകരിക്കാന്‍ നിർദേശം, ദല്ലാളുമായുള്ള ബന്ധം വേണ്ട

തിരുവനന്തപുരം . പ്രകാശ് ജാവഡേക്കറുമായുള്ള കൂടിക്കാഴ്ചയില്‍ ഇപി ജയരാജനെതിരെ പാര്‍ട്ടി നടപടിയില്ല. ആരോപണങ്ങള്‍ക്കെ തിരെ നിയമനടപടി സ്വീകരിക്കാന്‍ ജയരാജന് സിപിഎം…

2 hours ago

ഇ.പി.ജയരാജനെതിരെ പി.ജയരാജന്റെ സൈബർപ്പട ഇറങ്ങി, മുഖ്യമന്ത്രി കസേര ലക്ഷ്യം, മുഖ്യമന്ത്രിയാവാൻ യോഗ്യനെന്ന് പുകഴ്ത്തൽ

കണ്ണൂർ . ബിജെപി നേതാവ് പ്രകാശ് ജാവഡേക്കറുമായി മകന്റെ ഫ്ലാറ്റിൽ കൂടിക്കാഴ്ച നടത്തി വിവാദത്തിൽ പെട്ട സിപിഎം കേന്ദ്ര കമ്മിറ്റി…

12 hours ago

CPI യും EPയെ തള്ളി, ജയരാജന് മുന്നിൽ രാജി അല്ലാതെ മറ്റു പോംവഴികൾ ഇല്ല

തിരുവനന്തപുരം . ബിജെപി പ്രവേശന വിവാദത്തിൽ കുടുങ്ങിയ എൽഡിഎഫ് കൺവീനറെ സി പി ഐ കൂടി തള്ളിപ്പറഞ്ഞതോടെ ഇ പി…

13 hours ago

KSRTC ഡ്രൈവറുടെ കുത്തിന് പിടിച്ച് മേയർ ആര്യയും ഭർത്താവും,ബസിനു മുന്നിൽ കാർ വട്ടം വെച്ച് മേയറുടെ അഭ്യാസം

തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ സഞ്ചരിച്ച സ്വകാര്യ വാഹനത്തിന് സൈഡ് കൊടുക്കാതിരുന്ന കെ.എസ്.ആർ.ടി.സി ഡ്രൈവർക്കെതിരെ കേസെടുത്തു. തമ്പാനൂർ ഡിപ്പോയിലെ ഡ്രൈവർ…

22 hours ago