Kerala

ശോഭാ സുരേന്ദ്രന്‍ തലക്ക് വെളിവില്ലാത്ത സ്ത്രീ, എന്നെ ഇരയായി കിട്ടി പിന്നെ കൊത്തിവലിച്ചു.. – ഇ പി

തിരുവനന്തപുരം. തലക്ക് വെളിവില്ലാത്തവള്‍ വിളിച്ച് പറയുന്നതെല്ലാം കൊടുക്കാനുള്ളതാണോ നിങ്ങളുടെ മാധ്യമ ധര്‍മമെന്നു തിരുവനന്ത പുരത്ത് മാധ്യമപ്രവര്‍ത്തകരോട് ഇ പി ജയരാജന്‍. പ്രകാശ് ജാവഡേക്കറുമായുള്ള കൂടിക്കാഴ്ച വിവാദവുമായി ബന്ധപെട്ടു സി പി എം സംസ്ഥാന സെക്രട്ടറിയേറ്റിണ് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഇ പി ജയരാജൻ.

പ്രകാശ് ജാവഡേക്കറുമായുള്ള കൂടിക്കാഴ്ച വിവാദത്തില്‍ പാര്‍ട്ടിക്കെല്ലാം ബോധ്യമായെന്നും എല്ലാം മാധ്യമ സൃഷ്ടിയാണെന്നും ആരോപിച്ച ഇ പി ജയരാജന്‍, സംഭവത്തിൽ മാധ്യമങ്ങളെ പഴിചാരി നിയമ നടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പ് കൂടി നൽകി. ഇ പി പറഞ്ഞത് ഇങ്ങനെ: ശോഭാ സുരേന്ദ്രന്‍ ആരാണ്. ഞാന്‍ ഇന്നു വരെ നേരിട്ട് കണ്ടിട്ടില്ലാത്ത ഒരു സ്ത്രീയാണ് എനിക്കെതിരായിട്ട് പറയുന്നത്. തലക്ക് വെളിവില്ലാത്തവള്‍ വിളിച്ച് പറയുന്നതെല്ലാം കൊടുക്കാനുള്ളതാണോ നിങ്ങളുടെ മാധ്യമ ധർമ്മം. ഞാന്‍ ബിജെപിയിലേക്ക് പോകുമെന്ന് വാര്‍ത്ത കൊടുക്കാന്‍ മാധ്യമങ്ങള്‍ക്ക് എവിടുന്നാണ് ധൈര്യം കിട്ടിയത്? പൊതുപ്രവര്‍ത്തകരായ ഞങ്ങളെ ഏതെങ്കിലും നിലവാരമില്ലാത്തവരുടെ അവസ്ഥയിലേക്ക് കൊണ്ടുപോകരുത്. നിങ്ങള്‍ വ്യക്തിഹത്യ നടത്താന്‍ ആസൂത്രിതമായ ഗൂഢാലോചനയാണ് നടത്തിയിരിക്കുന്നത് – ജയരാജൻ പറഞ്ഞു.

‘മാധ്യമങ്ങളാണ് എല്ലാം വരുത്തിവെക്കുന്നത്. നിങ്ങള്‍ ആരുടെയൊക്കെ പ്രസ്താവനകളാണ് പത്രത്തില്‍ കൊടുക്കുന്നത്. മാധ്യമങ്ങള്‍ ആദ്യം നിലവാരം കാത്തു സൂക്ഷിക്കണം. നിങ്ങള്‍ ചെയ്തതിനെക്കുറിച്ച് നിങ്ങള്‍ ആലോചിച്ച് നോക്ക്. നിങ്ങള്‍ എന്താണ് രണ്ട് മൂന്ന് ദിവസമായി കാട്ടിക്കൂട്ടിയത്. എന്തൊക്കെയാ കാട്ടിക്കൂട്ടിയത്?. ഒരു പത്രധര്‍മമാണോ ഇത്?. ഒരു ന്യായമായ ഒരു പത്രധര്‍മത്തിന്റെ പ്രവൃത്തിയാണോ നിങ്ങള്‍ ചെയ്തത്?. തുടങ്ങിയ ചോദ്യങ്ങൾ ഉന്നയിച്ച ജയരാജൻ ഇത്തരത്തിലുള്ള മാധ്യമപ്രവര്‍ത്തനം ആണ് നമ്മുടെ രാജ്യത്തിന് പ്രശ്‌നമുണ്ടാക്കുന്നതെന്നും ആരോപിക്കുകയുണ്ടായി.

ഞാനെന്തെങ്കിലും വിളിച്ചു പറഞ്ഞാല്‍ നിങ്ങള്‍ മാധ്യമ പ്രവര്‍ത്തകര്‍ കൊടുക്കുമോ. പരിശോധിക്കാതെ കൊടുക്കാന്‍ പാടില്ല. ഞാന്‍ ഇന്നു വരെ നേരിട്ട് കണ്ടിട്ടില്ലാത്ത ഒരു സ്ത്രീയാണ് എനിക്കെതിരായിട്ട് പറയുന്നത്. ഞാന്‍ ബിജെപിയിലേക്ക് പോകുമെന്ന് വാര്‍ത്ത കൊടുക്കാന്‍ മാധ്യമങ്ങള്‍ക്ക് എവിടുന്നാണ് ധൈര്യം കിട്ടിയത്.ഇ പി ജയരാജൻ ചോദിച്ചു.

മാധ്യമങ്ങള്‍ പരസ്യത്തിന്റെ പണം വാങ്ങി സിപിഎമ്മിനേയും ഇടതുപക്ഷ മുന്നണിയേയും തകര്‍ക്കാനുള്ള ഒരു പദ്ധതി തയ്യാറാക്കി ആസൂത്രണം ചെയ്ത് നിങ്ങള്‍ പ്രസിദ്ധീകരിച്ചു. അതില്‍ നിങ്ങള്‍ ആദ്യം പലരേയും നോക്കി. അവസാനം നിങ്ങള്‍ക്ക് എന്നെയാണ് ഇരയായി കിട്ടിയത്. എന്നാപ്പിന്നെ കൊത്തിവലിച്ചു കളയാം. നിങ്ങള്‍ കൊത്തി വലിച്ചാലൊന്നും വലിഞ്ഞുപോകുന്ന ആളല്ല ഞാന്‍. ദല്ലാള്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയെക്കുറിച്ച് പറഞ്ഞാല്‍ കൊടുക്കുമോ. എന്റെ വിശദീകരണം അല്ല നിങ്ങള്‍ കൊടുത്തത്. നിയമനടപടിയിലേക്ക് പോകും”, അദ്ദേഹം തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.

crime-administrator

Recent Posts

സൈനികർക്കെതിരെ വിവാദ പരാമർശം: രാഹുൽ ഗാന്ധിക്കെതിരെ നടപടി ആവശ്യപ്പെട്ട് ബിജെപി

ന്യൂഡൽഹി . സൈനികരെക്കുറിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നടത്തിയ വിവാദ പരാമർശത്തിന്റെ പശ്ചാത്തലത്തിൽ രാഹുൽ ഗാന്ധിക്കെതിരെ നടപടി ആവശ്യപ്പെട്ട്…

27 mins ago

സിസ്റ്റർ അഭയ കൊലക്കേസിലെ പ്രതി ഫാ. തോമസ് എം കോട്ടൂരിന്‍റെ പെൻഷൻ സർക്കാർ റദ്ദാക്കി

തിരുവനന്തപുരം . സിസ്റ്റർ അഭയ കൊലക്കേസിലെ പ്രതി ഫാ. തോമസ് എം കോട്ടൂരിന്‍റെ പെൻഷൻ സർക്കാർ റദ്ദാക്കി. തോമസ് എം…

13 hours ago

പന്തീരാങ്കാവിൽ രാഹുലിനെതിരെ വധ ശ്രമത്തിനു കേസെടുക്കാതെ രക്ഷിക്കാൻ ശ്രമിച്ച സിഐ എ.എസ്.സരിനിന് സസ്പെൻഷൻ

കോഴിക്കോട് . പന്തീരാങ്കാവിൽ നവവധുവിനെ ഭർത്താവ് രാഹുൽ പീഡിപ്പിക്കുകയും കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്ത കേസിന്റെ അന്വേഷണത്തിൽ വീഴ്ച വരുത്തിയ സിഐ…

17 hours ago

ഡ്രൈവിങ് സ്കൂൾ ഉടമകൾ നടത്തി വന്നിരുന്ന സമരം പിൻവലിച്ചു, സർക്കുലറിൽ മാറ്റം, ഒരു മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ 40 ടെസ്റ്റ് വരെ നടത്തും

തിരുവനന്തപുരം . ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണത്തിനെതിരെ ഡ്രൈവിങ് സ്കൂൾ ഉടമകൾ നടത്തി വന്നിരുന്ന സമരം പിൻവലിച്ചു. ​ഗതാ​ഗതമന്ത്രി കെ ബി…

18 hours ago

പൗരത്വഭേദഗതി നിയമം (സിഎഎ) നടപ്പിലാക്കി കേന്ദ്ര സർക്കാർ, 14 പേര്‍ക്ക് പൗരത്വം

ന്യൂഡല്‍ഹി . പൗരത്വഭേദഗതി നിയമം (സിഎഎ) നടപ്പിലാക്കി കേന്ദ്ര സർക്കാർ. നിയമപ്രകാരം പതിനാല് പേര്‍ക്ക് പൗരത്വം നല്‍കി കൊണ്ടാണ് നടപടിക്ക്…

19 hours ago

‘ഞാൻ ഭഗവാനെ കാണാന്‍ വന്നതാ, ഒന്നു മാറിനില്ലെ‌ടോ’ രാത്രി 11 മണിക്ക് ശേഷം കല്‍പ്പാത്തി ക്ഷേത്രത്തില്‍ എത്തി നടൻ വിനായകൻ

പാലക്കാട് . രാത്രി 11 മണിക്ക് ശേഷം നടൻ വിനായകൻ കല്‍പ്പാത്തി ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ എത്തിയ സംഭവം വിവാദമായി. തന്നെ…

19 hours ago