Kerala

‘ഇ പിയെ തൊട്ടാൽ കൈ പൊള്ളും’ നടപടിയില്ല, നിയമനടപടി സ്വീകരിക്കാന്‍ നിർദേശം, ദല്ലാളുമായുള്ള ബന്ധം വേണ്ട

തിരുവനന്തപുരം . പ്രകാശ് ജാവഡേക്കറുമായുള്ള കൂടിക്കാഴ്ചയില്‍ ഇപി ജയരാജനെതിരെ പാര്‍ട്ടി നടപടിയില്ല. ആരോപണങ്ങള്‍ക്കെ തിരെ നിയമനടപടി സ്വീകരിക്കാന്‍ ജയരാജന് സിപിഎം നിര്‍ദേശം നല്‍കി. ദല്ലാള്‍ നന്ദകുമാറുമായിട്ടുള്ള ബന്ധം അവസാനിപ്പിക്കാനും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് നിര്‍ദേശം നല്‍കി. ഇപി ക്കെതിരെ ഏതെങ്കിലും തരത്തിലുള്ള നടപടി എടുക്കുന്നത് പാർട്ടിയെ പ്രതികൂലമായി ബാധിക്കുമെന്ന നിരീക്ഷണത്തെ തുടർന്നാണിത്.

ഇ.പി. ജയരാജനെ സംരക്ഷിച്ച് സിപിഎം. തെരഞ്ഞെടുപ്പ് ദിവസം നടത്തിയ പ്രസ്താവനയുമായി ബന്ധപ്പെട്ട കാര്യം സംസ്ഥാന സെക്രട്ടറിയേറ്റിൽ പരിശോധിച്ചെന്നും ഇ.പി-ജാവഡേക്കർ കൂടിക്കാഴ്ച തെരഞ്ഞടുപ്പിൽ പാർട്ടിക്ക് ദോഷം ചെയ്യില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ വ്യക്തമാക്കുകയാ യിരുതുന്നു. ദല്ലാൾ നന്ദകുമാറുമായുള്ള ബന്ധം അവസാനിപ്പി ക്കുന്നതായി ഇ.പി പാർട്ടിയെ അറിയിച്ചതായും ഗോവിന്ദൻ മാധ്യമങ്ങളോട് പറഞ്ഞു.

സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിനു ശേഷം മാധ്യമങ്ങളോട് ഇ പിയുടെ പേരിൽ നടപടിയില്ലെന്നു എം വി ഗോവിന്ദൻ അറിയിക്കുകയായിരുന്നു. ബിജെപി നേതാവിനെ ഏതാണ്ട് രണ്ടുവർഷം മുമ്പ് ഒരിക്കൽ നേരിട്ട് കണ്ടകാര്യം ഇ പി തന്നെ വിശദീകരിച്ചിട്ടുണ്ട്. അത് കൂടി ഉപയോഗപ്പെടുത്തിയാണ് വലിയ പ്രചാരവേല നടക്കുന്നത്. പാർട്ടിക്ക് എല്ലാം ബോധ്യമായി. ആരോപണങ്ങൾക്കെതിരെ ഇപിക്ക് നിയമനടപടി സ്വീകരിക്കാം. ആരെയെങ്കിലും കണ്ടാൽ ഇടതു പ്രത്യയശാസ്ത്രം നശിക്കുമെന്ന് കരുതേണ്ട. രാഷ്ട്രീയ എതിരാളികളെ കാണുമ്പോൾ അവസാനിക്കുന്നതാണ് പ്രത്യശാസ്ത്ര ബോധമെന്നത് പൈങ്കിളി സങ്കൽപ്പമാണെന്ന് ഗോവിന്ദൻ പറഞ്ഞു.

crime-administrator

Recent Posts

സൈനികർക്കെതിരെ വിവാദ പരാമർശം: രാഹുൽ ഗാന്ധിക്കെതിരെ നടപടി ആവശ്യപ്പെട്ട് ബിജെപി

ന്യൂഡൽഹി . സൈനികരെക്കുറിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നടത്തിയ വിവാദ പരാമർശത്തിന്റെ പശ്ചാത്തലത്തിൽ രാഹുൽ ഗാന്ധിക്കെതിരെ നടപടി ആവശ്യപ്പെട്ട്…

8 hours ago

സിസ്റ്റർ അഭയ കൊലക്കേസിലെ പ്രതി ഫാ. തോമസ് എം കോട്ടൂരിന്‍റെ പെൻഷൻ സർക്കാർ റദ്ദാക്കി

തിരുവനന്തപുരം . സിസ്റ്റർ അഭയ കൊലക്കേസിലെ പ്രതി ഫാ. തോമസ് എം കോട്ടൂരിന്‍റെ പെൻഷൻ സർക്കാർ റദ്ദാക്കി. തോമസ് എം…

20 hours ago

പന്തീരാങ്കാവിൽ രാഹുലിനെതിരെ വധ ശ്രമത്തിനു കേസെടുക്കാതെ രക്ഷിക്കാൻ ശ്രമിച്ച സിഐ എ.എസ്.സരിനിന് സസ്പെൻഷൻ

കോഴിക്കോട് . പന്തീരാങ്കാവിൽ നവവധുവിനെ ഭർത്താവ് രാഹുൽ പീഡിപ്പിക്കുകയും കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്ത കേസിന്റെ അന്വേഷണത്തിൽ വീഴ്ച വരുത്തിയ സിഐ…

1 day ago

ഡ്രൈവിങ് സ്കൂൾ ഉടമകൾ നടത്തി വന്നിരുന്ന സമരം പിൻവലിച്ചു, സർക്കുലറിൽ മാറ്റം, ഒരു മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ 40 ടെസ്റ്റ് വരെ നടത്തും

തിരുവനന്തപുരം . ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണത്തിനെതിരെ ഡ്രൈവിങ് സ്കൂൾ ഉടമകൾ നടത്തി വന്നിരുന്ന സമരം പിൻവലിച്ചു. ​ഗതാ​ഗതമന്ത്രി കെ ബി…

1 day ago

പൗരത്വഭേദഗതി നിയമം (സിഎഎ) നടപ്പിലാക്കി കേന്ദ്ര സർക്കാർ, 14 പേര്‍ക്ക് പൗരത്വം

ന്യൂഡല്‍ഹി . പൗരത്വഭേദഗതി നിയമം (സിഎഎ) നടപ്പിലാക്കി കേന്ദ്ര സർക്കാർ. നിയമപ്രകാരം പതിനാല് പേര്‍ക്ക് പൗരത്വം നല്‍കി കൊണ്ടാണ് നടപടിക്ക്…

1 day ago

‘ഞാൻ ഭഗവാനെ കാണാന്‍ വന്നതാ, ഒന്നു മാറിനില്ലെ‌ടോ’ രാത്രി 11 മണിക്ക് ശേഷം കല്‍പ്പാത്തി ക്ഷേത്രത്തില്‍ എത്തി നടൻ വിനായകൻ

പാലക്കാട് . രാത്രി 11 മണിക്ക് ശേഷം നടൻ വിനായകൻ കല്‍പ്പാത്തി ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ എത്തിയ സംഭവം വിവാദമായി. തന്നെ…

1 day ago