World

ലോകം ഇന്ത്യയെ വികസന പങ്കാളിയായി കാണുന്നു: വിദേശകാര്യമന്ത്രി ഡോ. എസ് ജയശങ്കർ

പാക്കിസ്ഥാനിൽ നിന്നുള്ള ഭീകരതയെ ചെറുക്കാൻ നരേന്ദ്ര മോഡി സർക്കാരിന് കഴിഞ്ഞെന്നു വിദേശകാര്യമന്ത്രി ഡോ. എസ് ജയശങ്കർ. അതുകൊണ്ട് ലോകത്തി​ന്റെ വലിയൊരു വിഭാ​ഗവും ഇന്ത്യയെ വികസന പങ്കാളിയായിട്ടാണ് കാണുന്നത്. നരേന്ദ്ര മോദി സർക്കാരി​ന്റെ 9ാം ഒമ്പതാം വാർഷികത്തോടനുബന്ധിച്ച് നടത്തിയ പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു വിദേശകാര്യമന്ത്രി.ഇന്ന് ഇന്ത്യയുടെ രണ്ടാമത്തെ പ്രതിച്ഛായ ഒരു സാമ്പത്തിക സഹകാരിയുടേതാണെന്നും അദ്ദേ​ഹം കൂട്ടിച്ചേർത്തു. ഇന്ന് ഇന്ത്യയെ ലോകം എങ്ങനെ കാണുന്നു, വിദേശനയം സാധാരണ പൗരന്റെ ജീവിതത്തെ എങ്ങനെ ബാധിച്ചു എന്നീ രണ്ട് കാര്യങ്ങൾ സൂചിപ്പിച്ചുകൊണ്ട് ഒമ്പത് വർഷത്തെ ഇന്ത്യൻ വിദേശനയം എസ് ജയശങ്കർ വിലയിരുത്തി. ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ട വലിയ സാമ്പത്തിക സ്വാധീനമാണ് ഇന്ത്യ സൃഷ്ടിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞത് പോലെ വിശ്വസനീയവും ഫലപ്രദവുമായ വികസന പങ്കാളിയായി മാറാൻ ഇന്ത്യയ്‌ക്ക് കഴിഞ്ഞിട്ടുണ്ട്, നമീബിയ, ഗയാന, മൊസാംബിക്, കെനിയ, മൗറീഷ്യസ് എന്നിവിടങ്ങളിലെ ഇന്ത്യയുടെ വികസന പങ്കാളിത്തവും അദ്ദേഹം ചൂണ്ടിക്കാട്ടി. അതോടൊപ്പം പാക്കിസ്ഥാനിൽ നിന്നുയരുന്ന ഭീകരതയെ ചെറുക്കാൻ നരേന്ദ്രമോദി സർക്കാരിന് കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു.

crime-administrator

Recent Posts

ടൈറ്റാനിക്കിലെ ക്യാപ്റ്റൻ എഡ്വേർഡിനെ അനശ്വരനാക്കിയ നടൻ ബെർണാഡ് ഹിൽ അന്തരിച്ചു

ലണ്ടൻ . ടൈറ്റാനിക് സിനിമയിൽ ക്യാപ്റ്റൻ എഡ്വേർഡ് സ്മിത്തിനെ അനശ്വരമാക്കിയ നടൻ ബെർണാഡ് ഹിൽ (79) അന്തരിച്ചു.ടൈറ്റാനിക്, ലോർഡ് ഓഫ്…

13 mins ago

പൂഞ്ച് ഭീകരാക്രമണത്തിന് ചൈനീസ് നിര്‍മിത ബുള്ളറ്റുകള്‍, ഭീകരക്രമണത്തിന് ചൈനീസ് സഹായം

ശ്രീനഗര്‍ . കഴിഞ്ഞ ദിവസം പൂഞ്ചില്‍ വ്യോമസേന ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച വാഹനത്തിന് നേരെ നടത്തിയ ആക്രമണത്തിന് ഭീകരര്‍ ഉപയോഗിച്ചത് ചൈനീസ്…

42 mins ago

ദുബായിൽ നിന്നും ഇന്ത്യയിലേക്ക് 18 കോടിയുടെ സ്വർണം കടത്തി പിടിയിലായ അഫ്ഗാനിസ്താൻ നയതന്ത്ര ഉദ്യോഗസ്ഥ സാകിയ വാർദക് രാജിവച്ചു

ന്യൂഡൽഹി . ദുബായിൽ നിന്നും ഇന്ത്യയിലേക്ക് 18 കോടിയുടെ സ്വർണം കടത്തി കൊണ്ട് വന്ന് മുംബൈ വിമാനത്താവളത്തിൽ പിടിയിലായ അഫ്ഗാനിസ്താൻ…

1 hour ago

കൊയിലാണ്ടി പുറംകടലിൽ ഇറാനിയൻ ബോട്ട് പിടികൂടി ഇന്ത്യൻ കോസ്റ്റ് ഗാർഡ്

കോഴിക്കോട് . കൊയിലാണ്ടി പുറംകടലിൽ ഇറാനിയൻ ബോട്ട് പിടികൂടി ഇന്ത്യൻ കോസ്റ്റ് ഗാർഡ്. കന്യാകുമാരി സ്വദേശികളായ 6 മത്സ്യത്തൊഴിലാളികളാണ് ബോട്ടിലുണ്ടായിരുന്നത്.…

2 hours ago

കെപിസിസി അധ്യക്ഷ സ്ഥാനം തിരിച്ചു നൽകിയില്ല, സുധാകരന് പരാതി

തിരുവനന്തപുരം . ലോകസഭാ വോട്ടെടുപ്പ് കഴിഞ്ഞിട്ടും കെപിസിസി അധ്യക്ഷസ്ഥാനത്തേക്ക് തന്നെ തിരികെ നിയമിക്കാത്തതിൽ കെ. സുധാകരനിൽ അതൃപ്തി. ഇക്കാര്യത്തിൽ സംഘടനാ…

2 hours ago

മുൻ എംഎൽഎ എസ് രാജേന്ദ്രനുമായി വീട്ടിലെത്തി കൂടിക്കാഴ്ച നടത്തി ബിജെപി നേതാക്കൾ

ഇടുക്കി . ദേവികുളം മുൻ എംഎൽഎ എസ് രാജേന്ദ്രനുമായി വീട്ടിലെത്തി കൂടിക്കാഴ്ച നടത്തി ബിജെപി നേതാക്കൾ. ബിജെപി മദ്ധ്യമേഖല പ്രസിഡന്റ്…

5 hours ago