Kerala

ഭക്ഷ്യസുരക്ഷയിൽ ഒന്നാമത്: സന്തോഷം പങ്കിട്ട് മുഖ്യമന്ത്രി

ഭക്ഷ്യ സുരക്ഷയിൽ ഒന്നാം സ്ഥാനം കിട്ടിയതിന്റെ സന്തോഷം ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചിരിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയൻ. ഭക്ഷ്യ സുരക്ഷ നമ്മൾ ഭംഗിയായി നിർവഹിച്ചു എന്നാണ് മുഖ്യമന്ത്രി പോസ്റ്റിൽ പറഞ്ഞിരിക്കുന്നത്.
ഇതാദ്യമായാണ് ഈ രം​ഗത്ത് കേരളം ഒന്നാം സ്ഥാനത്തെത്തുന്നത്. വിവിധ ബോധവത്ക്കരണ പരിപാടികൾ ഉൾപ്പെടെ 40ഓളം പ്രവര്‍ത്തന മികവ് വിലയിരുത്തിയാണ് ദേശീയ ഭക്ഷ്യ സുരക്ഷ സൂചിക തയ്യാറാക്കുന്നത്.
140 പഞ്ചായത്തുകളില്‍ നടപ്പിലാക്കിയ ഭക്ഷ്യ സുരക്ഷാ ഗ്രാമ പഞ്ചായത്ത് പദ്ധതി, 500 ഓളം സ്‌കൂളുകളിൽ നടപ്പാക്കിയ സേഫ് ആന്‍ഡ് ന്യൂട്രീഷിയസ് ഫുഡ് അറ്റ് സ്‌കൂള്‍ പദ്ധതി, പൊതുജനങ്ങള്‍ക്കായി സംസ്ഥാന തലത്തില്‍ നടത്തിയ ഭക്ഷ്യ സുരക്ഷാ ബോധവത്കരണ ക്ലാസുകള്‍ എന്നിവ കേരളത്തിന് കരുത്തായിയെന്നും മുഖ്യമന്ത്രി കുറിച്ചു.
വരുമാനത്തിൽ മുന്‍ വര്‍ഷത്തെക്കാൾ ഇരട്ടിയോളം വർധനവുണ്ടാക്കാൻ സാധിച്ചതും ഏറെ അഭിമാനകരമാണ്. ഈ വർഷത്തെ 28.94 കോടി രൂപ എക്കാലത്തെയും റെക്കോര്‍ഡ് വരുമാനമാണ്. ഭക്ഷ്യ സുരക്ഷയില്‍ കൃത്യവും ചിട്ടയുമായ പ്രവർത്തനത്തിലൂടെ ചരിത്ര നേട്ടം കൈവരിക്കാന്‍ പ്രയത്‌നിച്ച ഭക്ഷ്യസുരക്ഷാ വകുപ്പിലെ എല്ലാ ജീവനക്കാരേയും അഭിനന്ദിക്കുന്നുവെന്നും മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ

ദേശീയ തലത്തില്‍ ഭക്ഷ്യ സുരക്ഷയിൽ ചരിത്ര നേട്ടം കൈവരിച്ച് കേരളം. ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്റേര്‍ഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഭക്ഷ്യ സുരക്ഷാ സൂചികയിൽ കേരളം ഒന്നാമതെത്തി. ഇതാദ്യമായാണ് ഈ രം​ഗത്ത് കേരളം ഒന്നാം സ്ഥാനത്തെത്തുന്നത്. വിവിധ ബോധവത്ക്കരണ പരിപാടികൾ ഉൾപ്പെടെ 40ഓളം പ്രവര്‍ത്തന മികവ് വിലയിരുത്തിയാണ് ദേശീയ ഭക്ഷ്യ സുരക്ഷ സൂചിക തയ്യാറാക്കുന്നത്.
140 പഞ്ചായത്തുകളില്‍ നടപ്പിലാക്കിയ ഭക്ഷ്യ സുരക്ഷാ ഗ്രാമ പഞ്ചായത്ത് പദ്ധതി, 500 ഓളം സ്‌കൂളുകളിൽ നടപ്പാക്കിയ സേഫ് ആന്‍ഡ് ന്യൂട്രീഷിയസ് ഫുഡ് അറ്റ് സ്‌കൂള്‍ പദ്ധതി, പൊതുജനങ്ങള്‍ക്കായി സംസ്ഥാന തലത്തില്‍ നടത്തിയ ഭക്ഷ്യ സുരക്ഷാ ബോധവത്കരണ ക്ലാസുകള്‍ എന്നിവ കേരളത്തിന് കരുത്തായി. കൂടാതെ ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്റേര്‍ഡസ് അതോറിറ്റി ഓഫ് ഇന്ത്യയുടെ നിര്‍ദ്ദേശപ്രകാരം സംസ്ഥാനത്തെ എല്ലാ ജില്ലകളിലുമായി നടത്തിയ 26 മില്ലറ്റ് മേളകള്‍ക്കും സംസ്ഥാനത്തൊട്ടാകെ നടത്തിയ 148 ഈറ്റ് റൈറ്റ് മേളകള്‍ക്കും പ്രത്യേക അംഗീകരവും പ്രഖ്യാപിച്ചിട്ടുണ്ട്.
വരുമാനത്തിൽ മുന്‍ വര്‍ഷത്തെക്കാൾ ഇരട്ടിയോളം വർധനവുണ്ടാക്കാൻ സാധിച്ചതും ഏറെ അഭിമാനകരമാണ്. ഈ വർഷത്തെ 28.94 കോടി രൂപ എക്കാലത്തെയും റെക്കോര്‍ഡ് വരുമാനമാണ്. ഭക്ഷ്യ സുരക്ഷയില്‍ കൃത്യവും ചിട്ടയുമായ പ്രവർത്തനത്തിലൂടെ ചരിത്ര നേട്ടം കൈവരിക്കാന്‍ പ്രയത്‌നിച്ച ഭക്ഷ്യസുരക്ഷാ വകുപ്പിലെ എല്ലാ ജീവനക്കാരേയും അഭിനന്ദിക്കുന്നു.

crime-administrator

Recent Posts

സമരക്കാർക്ക് അടി, ഡ്രൈവിങ് ടെസ്റ്റ് പരിഷ്ക്കരണത്തിന് സ്റ്റേയില്ല

കൊച്ചി . ഡ്രൈവിങ് ടെസ്റ്റ് പരിഷ്ക്കരണത്തിൽ ട്രാൻസ് പോർട്ട് കമ്മിഷണർ പുറപ്പെടുവിച്ച സർക്കുലറിന് ഹൈക്കോടതിയുടെ സ്റ്റേയില്ല. പരിഷ്‌കരണവുമായി മുന്നോട്ടു പോകാമെന്ന്…

24 mins ago

കൊച്ചിയിൽ ചോരക്കുഞ്ഞിനെ ഫ്ലാറ്റിൽ നിന്ന് എറിഞ്ഞു കൊന്നു

കൊച്ചി . എറണാകുളം പനമ്പള്ളിനഗറിലെ വിദ്യാനഗറിൽ ചോരക്കുഞ്ഞിനെ പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞു ഫ്ലാറ്റിൽ നിന്ന് എറിഞ്ഞു കൊന്നു. വിദ്യാനഗറിലെ റോഡിൽ…

1 hour ago

ഒന്ന് പോടാപ്പാ.. നീയൊക്കെ ഞൊട്ടും…CITUനെ പഞ്ഞിക്കിട്ട് ഗണേശൻ

ഡ്രൈവിംഗ് സ്കൂളുകൾ മാഫിയ സംഘങ്ങളാണെന്ന ഗതാഗത മന്ത്രിയുടെ പ്രസ്താവനയാണ് ഇപ്പോൾ CITU വിനു മന്ത്രി ഗണേശനെ ഒതുക്കാൻ കിട്ടിയിരിക്കുന്ന വടി.മലപ്പുറത്താണ്…

4 hours ago

മന്ത്രി ഗണേശിനെ മുട്ട് കുത്തിക്കാൻ ഡ്രൈവിംഗ് സ്കൂളുകൾ കൂട്ടത്തോടെ സമരത്തിൽ

കുളിപ്പിച്ച് കുളിപ്പിച്ച് മന്ത്രി ഗണേഷ് കുഞ്ഞിനെ തന്നെ കൊല്ലുമോ? ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറിന്റെ ഡ്രൈവിങ് ടെസ്റ്റ്…

4 hours ago

മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എക്കും എതിരെ കേസെടുക്കണം

തിരുവനന്തപുരം . നടുറോഡില്‍ കെഎസ്ആര്‍ടിസി ബസ് തടഞ്ഞ് ഡ്രൈവറെ ഭീഷണിപ്പെടുത്തുകയും യാത്രക്കാരെ ഇറക്കിവിടുകയും ചെയ്ത സംഭവത്തില്‍ മേയര്‍ ആര്യ രാജേന്ദ്രനെതിരെയും…

4 hours ago

പിണറായിക്ക് BJP യെ വിറ്റത് മുരളീധരനും സുരേന്ദ്രനും, ഇവർ നാശം കണ്ടേ അടങ്ങൂ, തിരിച്ചറിയാതെ കേന്ദ്ര നേതൃത്വം

കേരളത്തിൽ ബിജെപിയുടെ വളർച്ചയ്ക്ക് തടയിടുന്നത് ആര് എന്ന ചോദ്യം പലപ്പോഴായി പലയിടങ്ങളിൽ നിന്നും ഉയർന്നു വന്നിരുന്നു. 1980 ൽ രൂപം…

5 hours ago