India

16,000ത്തിലധികം ഹൃദയ ശസ്ത്രക്രിയകൾ ഡോ. ഗൗരവ് ഗാന്ധി ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു

ജാംനഗര്‍: ഗുജറാത്തിലെ ജാംനഗറിലെ പ്രശസ്ത ഹൃദ്രോഗ വിദഗ്ധൻ ഡോ. ഗൗരവ് ഗാന്ധി (41) ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. ചൊവ്വാഴ്ച രാവിലെയായിരുന്നു അന്ത്യം.രാത്രിയില്‍ ഉറക്കത്തിനിടെയുണ്ടായ ഹൃദയാഘാതം മൂലമായിരുന്നു മരണം. എല്ലാ ദിവസത്തെയും പോലെ തിങ്കളാഴ്ച രാത്രിയും രോഗികളെ കണ്ടതിന് ശേഷം അദ്ദേഹം ആശുപത്രി ഷെഡ്യൂൾ പൂർത്തിയാക്കിയിരുന്നു.
തുടർന്ന് പാലസ് റോഡിലെ വസതിയിലേക്ക് മടങ്ങി. അത്താഴത്തിന് സാധാരണ പോലെ തന്നെ ഭക്ഷണം കഴിച്ച ശേഷമാണ് ഉറങ്ങാനായി പോയത്. ഈ സമയത്തൊന്നും ശാരീരിക അസ്വാസ്ഥ്യങ്ങള്‍ ഒന്നും അനുഭവപ്പെട്ടില്ലായിരുന്നുവെന്നും ഒരു പ്രശ്നവും പറഞ്ഞില്ലായിരുന്നുവെന്നും ഗൗരവ് ഗാന്ധിയുടെ കുടുംബാംഗങ്ങള്‍ പറഞ്ഞു. ആരോഗ്യ പ്രശ്നങ്ങള്‍ ഉള്ളതായി കാഴ്ചയിലും തോന്നിച്ചിരുന്നില്ല. എന്നാല്‍, രാവിലെ ആറ് മണിയോടെ എന്നും ഉണരാറുള്ള ഗൗരവ് എഴുന്നേല്‍ക്കാതിരുന്നതോടെയാണ് കുടുംബാംഗങ്ങൾ എത്തി വിളിച്ചത്.
കിടക്കയിൽ നിന്ന് എഴുന്നേൽപ്പിക്കാൻ ശ്രമിച്ചപ്പോള്‍ പ്രതികരിക്കാതായതോടെ ഉടൻ ആശുപത്രിയിലേക്ക് കൊണ്ട് പോയി. തുടര്‍ന്ന് പരിശോധനയ്ക്ക് ശേഷം ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിക്കുകയായിരുന്നു. ഹൃദയാഘാതമാണ് ഗൗരവിനെ മരണത്തിന് കാരണമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. തന്‍റെ മെഡിക്കല്‍ ജീവിതത്തില്‍ 16,000 ഹൃദയ ശസ്ത്രക്രിയകൾ നടത്തിയിട്ടുള്ള ഹൃദ്രോഗ വിദഗ്ധനാണ് ഡോ. ഗൗരവ് ഗാന്ധി.

crime-administrator

Recent Posts

മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വകാര്യ സന്ദര്‍ശനത്തിനായി പൊടുന്നനെ ദുബായിലേക്ക് പറന്നു, ലാവലിൻ സുപ്രീം കോടതിയിൽ, SFIO അന്വേഷണം അവസാനഘട്ടത്തിൽ..

കൊച്ചി . മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വകാര്യ സന്ദര്‍ശനത്തിനായി പൊടുംന്നനെ ദുബായിലേക്ക് പറന്നു. തിങ്കളാഴ്ച രാവിലെയാണ് നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന്…

1 hour ago

മേയറുടെയും എം എൽ എ യുടെയും ഗുണ്ടായിസം, കന്റോണ്‍മെന്റ് പോലീസ് കേസടുത്തു, നാറി നാണം കെട്ട് സി പി എം

തിരുവനന്തപുരം . നടുറോഡില്‍ കെഎസ്ആര്‍ടിസി ബസ് ഓവർ ടേക്ക് ചെയ്ത് സ്വകാര്യ കാർ കുരുക്ക് വെച്ച് തടഞ്ഞ് ഗുണ്ടായിസം കാണിച്ച…

2 hours ago

മാത്യു കുഴൽനാടന്റെ മുനയൊടിക്കാൻ 18 അടവും പയറ്റി വിജിലൻസ്, മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരെയുള്ള മാസപ്പടി കേസിൽ ഇന്ന് വിധി

തിരുവനന്തപുരം . മാസപ്പടി കേസിൽ മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് മാത്യു കുഴൽനാടൻ എംഎൽഎ നൽകിയ ഹർജിയിൽ വിധി ഇന്ന് ഉണ്ടാവും.…

4 hours ago

കോൺഗ്രസ് പാർട്ടി വക്താവ് രാധിക ഖേര പാർട്ടി വിട്ടു, ലോക്സഭാ തിരഞ്ഞെടുപ്പിനിടെ കോൺഗ്രസിനു തിരിച്ചടി

ന്യൂഡൽഹി . ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കുന്നതിനിടെ കോൺഗ്രസിനു തിരിച്ചടിയായി പാർട്ടി വക്താവ് രാധിക ഖേര കോൺഗ്രസ് വിട്ടു. ഛത്തീസ്ഗഡിലെ നേതാക്കളുമായുള്ള…

13 hours ago

ടൈറ്റാനിക്കിലെ ക്യാപ്റ്റൻ എഡ്വേർഡിനെ അനശ്വരനാക്കിയ നടൻ ബെർണാഡ് ഹിൽ അന്തരിച്ചു

ലണ്ടൻ . ടൈറ്റാനിക് സിനിമയിൽ ക്യാപ്റ്റൻ എഡ്വേർഡ് സ്മിത്തിനെ അനശ്വരമാക്കിയ നടൻ ബെർണാഡ് ഹിൽ (79) അന്തരിച്ചു.ടൈറ്റാനിക്, ലോർഡ് ഓഫ്…

13 hours ago

പൂഞ്ച് ഭീകരാക്രമണത്തിന് ചൈനീസ് നിര്‍മിത ബുള്ളറ്റുകള്‍, ഭീകരക്രമണത്തിന് ചൈനീസ് സഹായം

ശ്രീനഗര്‍ . കഴിഞ്ഞ ദിവസം പൂഞ്ചില്‍ വ്യോമസേന ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച വാഹനത്തിന് നേരെ നടത്തിയ ആക്രമണത്തിന് ഭീകരര്‍ ഉപയോഗിച്ചത് ചൈനീസ്…

14 hours ago