India

വീണ്ടും എൻ ഡി യിലേക്ക് ചേക്കേറി ചന്ദ്രബാബു നായിഡു

വീണ്ടും എൻ ഡി യിലേക്ക് ചേക്കേറാനുള്ള തെലുങ്കുദേശം പാര്‍ട്ടി ടിഡിപി അധ്യക്ഷന്‍ ചന്ദ്രബാബു നായിഡുവിന്റെ ചരടുവലികൾ വിജയമെന്ന് സൂചന. ഇത് സംബന്ധിച്ച് രഹസ്യ ചർച്ച നടന്നതായാണ് ഇപ്പോൾ പുറത്തു വരുന്ന വിവരം. ശനിയാഴ്ച ബി ജെ പി അധ്യക്ഷൻ നദ്ദ, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവരുമായി കൂടിക്കാഴ്ച നടത്തിയത്. കഴിഞ്ഞ കുറച്ചു നാളുകളായി ബി ജെ പി – ടി ഡി പി സഖ്യം ഉണ്ടായേക്കുമെന്ന ഊഹാപോഹങ്ങൾ പാർട്ടി വക്താക്കളിൽ നിന്നും പുറത്തുവരുന്നുണ്ട്. എന്നാൽ ഇതുസംബന്ധിച്ച വിവരങ്ങൾ ഒന്നും തന്നെ പുറത്തു വിടരുത് എന്ന് കർശന നിർദേശമാണ് നൽകിയിരുന്നത്. എന്തായാലും ഈ വര്‍ഷം തെലങ്കാനയില്‍ നിയമസഭാ തിരഞ്ഞെടുപ്പും അടുത്ത വര്‍ഷം ലോക്‌സഭാ തിരഞ്ഞെടുപ്പും നടക്കാനിരിക്കെയാണ് ചന്ദ്രബാബുവിന്റെ ഈ ചടുല നീക്കം. ഈ നീക്കം വിജയകരമാണെന്നാണ് ഇരു പാർട്ടികളുടെയും വിശ്വസനീയ കേന്ദ്രങ്ങളിൽ നിന്ന് ലഭിക്കുന്ന വിവരം.
നേരത്തെ ചന്ദ്രബാബു നായിഡു എൻ ഡി എ യിൽ കയറിക്കൂടാൻ നീക്കം നടത്തിയിരുന്നെങ്കിലും അമിത് ഷാ ഈ നീക്കത്തെ നിഷ്കരുണം തള്ളിക്കളയുകയായിരുന്നു. എന്നാൽ ഇത്തവണ തെലങ്കാന എന്നത് ബി ജെ പിയുടെ ദക്ഷിണേന്ത്യയിലേക്കുള്ള ആദ്യ പരീക്ഷണശാല ആണ്. അതിനാൽ ഒരു പ്രാദേശിക കക്ഷി കൂട്ട് ഉണ്ടാകുന്നതാണ് നല്ലതെന്നു തീരുമാനത്തിലാണ് ബി ജെ പി നേതൃത്വം. പ്രത്യേകിച്ച് കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിലെ ആന്ധ്രാപ്രദേശ്, തെലങ്കാന എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ബി ജെ പി നേതൃത്വത്തെ പ്രേരിപ്പിച്ചിട്ടുണ്ട്.
2014 ല്‍ ടി ഡി പി എന്‍ ഡി എയുടെ ഭാഗമായിരുന്നു. എന്നാല്‍ 2018 ല്‍ എന്‍ ഡി എയില്‍ നിന്ന് വിട്ടു.
ആന്ധ്രാപ്രദേശിന് പ്രത്യേക പദവി നല്‍കുന്നതുമായി ബന്ധപ്പെട്ട വിഷയത്തെ തുടര്‍ന്നാണ് സഖ്യം വേര്‍പിരിഞ്ഞത്. പോര്‍ട്ട് ബ്ലെയറില്‍ അടുത്തിടെ നടന്ന മുനിസിപ്പല്‍ തിരഞ്ഞെടുപ്പിന് ശേഷം ഇരു പാര്‍ട്ടികളും ഒന്നിച്ച് നീങ്ങാന്‍ ധാരണയായിരുന്നു.
പ്രത്യേകിച്ച് കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിലെ ആന്ധ്രാപ്രദേശ്, തെലങ്കാന എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ബി ജെ പി നേതൃത്വത്തെ പ്രേരിപ്പിച്ചിട്ടുണ്ട്. 2018 ല്‍ എന്‍ ഡി എ വിട്ടതിന് ശേഷം 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പിക്കെതിരെ പ്രതിപക്ഷ ഐക്യത്തിനായി ഓടി നടന്ന നേതാവായിരുന്നു ചന്ദ്രബാബു നായിഡു. എന്നാല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ടി ഡി പി തകര്‍ന്നടിഞ്ഞു. 2019 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ തെലങ്കാനയില്‍ ശക്തി തെളിയിക്കാനുള്ള ശ്രമത്തിലും ടി ഡി പിയും ചന്ദ്രബാബു നായിഡുവും അമ്പേ പരാജയപ്പെട്ടു.
കഴിഞ്ഞ വര്‍ഷം മുതല്‍ പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ള ബി ജെ പി നേതാക്കളെ കാണാന്‍ നായിഡു ഒന്നിലധികം തവണ ഡല്‍ഹി സന്ദര്‍ശിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ എന്‍ ഡി എയുടെ സ്ഥാനാര്‍ഥിയായിരുന്ന ദ്രൗപതി മുര്‍മുവിനെ ടി ഡി പി പിന്തുണയ്ക്കുകയും ചെയ്തിരുന്നു.

crime-administrator

Recent Posts

‘കൊണ്ടു നടന്നതും നീയേ ചാപ്പ കൊണ്ടുപോയി കൊല്ലിച്ചതും നീയേ ചാപ്പ’, ഇ പിയുടെ കൂടിക്കാഴ്ച പിണറായിയുടെ അറിവോടെ – വി ഡി സതീശൻ

തിരുവനന്തപുരം . ഇ.പി ജയരാജൻ പ്രകാശ് ജാവദേക്കറുമായി കൂടിക്കാഴ്ച്ച നടത്തിയത് മുഖ്യമന്ത്രി പിണറായി വിജയൻറെ നിർദ്ദേശ പ്രകാരമാണെന്ന് പ്രതിപക്ഷ നേതാവ്…

55 mins ago

ശോഭാ സുരേന്ദ്രന് നേരെ വധശ്രമമോ? ഇൻജക്ഷൻ കുത്തി വെച്ച്.. അവശനിലയിൽ അമൃതാ ആശുപത്രിയിൽ…

തനിക്ക് നേരെ നടന്ന വധശ്രമത്തെക്കുറിച്ച് തുറന്നു പറഞ്ഞ് ശോഭാ സുരേന്ദ്രൻ. പല തവണ പോലീസിന്റെ ലാത്തിചാർജിനും ക്രൂര മർദ്ദനത്തിനും ഇരയാകേണ്ടി…

2 hours ago

E P വെറും പൊട്ടനല്ല, എല്ലാം ഏറ്റു പറഞ്ഞു, ഗോവിന്ദന്റെ പണി ഏറ്റു, E P പടിയിറങ്ങുമ്പോൾ പിണറായി ജയിലിലേക്ക് ..

ഇ പി ജയരാജനെതിരെ സിപിഎം നേതൃത്വം മുഖം കടുപ്പിക്കുമ്പോൾ ഉള്ളറകളിൽ പുതിയ കളികൾക്കൊരുങ്ങുകയാണ് ചിലർ. പിണറായിയുടെ അതൃപ്തി ഇ പി…

2 hours ago

E P ക്ക് പകരക്കാരൻ റെഡി, AK ബാലൻ LDF കൺവീനർ? ഊറിച്ചിരിച്ച് ഗോവിന്ദൻ

ഇ പി ജയരാജൻ അവസാനം സിപിഎമ്മിൽ നിന്നും ക്‌ളീൻ ഔട്ട് ആവുന്നു. നേതൃത്വം ഒന്നാകെ ഇ പി ക്കെതിരെ തിരിഞ്ഞതോടെ…

2 hours ago

A K ആന്റണി BJP യിലേക്കോ? കോൺഗ്രസിനെ ഞെട്ടിച്ച് ഇക്കണോമിക് ടൈംസ്

മുതിർന്ന കോൺഗ്രസ് നേതാവ് എ കെ ആന്റണിയും ബിജെപിയിൽ ചേർന്നോ? ആന്റണിയെ ബിജെപിക്കാരനാക്കി ഇക്കണോമിക് ടൈംസിന്റെ പോസ്റ്റ്. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ,…

3 hours ago

ഇ പി യെ കാണാൻ അമിത് ഷാ വരുന്നു, പിണറായിയുടെ ചരിത്രം ഛർദിക്കും, പിണറായിക്ക് നെഞ്ചുവേദന

ഇ പി ജയരാജനെതിരെ സിപിഎം നേതൃത്വം വാളെടുത്തതോടെ കലിപൂണ്ട നിൽക്കുകയാണ് ഇടതുമുന്നണി കൺവീനറും, മുൻ മന്ത്രിയും മുയർന്ന സിപിഎം നേതാവുമായ…

3 hours ago