Kerala

കരുവാരക്കുണ്ടിൽ ട്രക്കിങ്ങിനു പോയി മലമുകളിൽ കുടുങ്ങിയ യുവാക്കളെ രക്ഷപ്പെടുത്തി

കരുവാരക്കുണ്ടിൽ ട്രക്കിങ്ങിനു പോയി മലമുകളിൽ കുടുങ്ങിയ രണ്ട് യുവാക്കളെയും രക്ഷപ്പെടുത്തി. കരുവാരക്കുണ്ട് സ്വദേശികളായ യാസീം, അഞ്ജൽ എന്നിവരെയാണ് അഞ്ച് മണിക്കൂറിലേറെ സമയം നീണ്ട രക്ഷാപ്രവർത്തനങ്ങൾക്കൊടുവിൽ തിരിച്ചിറക്കിയത്. ചേരി കൂമ്പൻമല കയറിയ മൂന്ന് യുവാക്കളിൽ 2 പേരാണ് തിരിച്ചിറങ്ങാൻ കഴിയാതെ മലമുകളിൽ കുടുങ്ങിയത്. ബുധനാഴ്ച രാവിലെ 11 മണിയോടെയാണ് ഇവർ ട്രക്കിങ്ങിന് പോയത്. ഉച്ചയ്ക്ക് 3 മണിയോടെ ശക്തമായ മഴ പെയ്തു. ചോലകളിൽ വെള്ളം കയറിയതോടെ രണ്ടു പേർ പാറക്കെട്ടിൽ വഴുതി വീഴുകയായിരുന്നു. ഇതോടെ ഇവർക്ക് താഴേക്ക് ഇറങ്ങാൻ കഴിയാതാകുകയായിരുന്നു. തുടർന്ന് താഴെയെത്തിയ മൂന്നാമൻ ഷംനാസ് നൽകിയ വിവരമനുസരിച്ച് പൊലീസും ഫയർഫോഴ്സും നടത്തിയ തെരച്ചിലാണ് ഇരുവരെയും കണ്ടെത്തിയത്. പ്രദേശവാസികളായ ഇരുവർക്കും സ്ഥലത്തെ കുറിച്ച് വ്യക്തമായ വിവരവുമുണ്ടായിരുന്നു. ഒരാളുടെ കാലിന് പൊട്ടലുണ്ടെന്നതിനാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരോഗ്യനില തൃപ്തികരമാണ്.

crime-administrator

Recent Posts

ലാവ്‌ലിൻ കേസിൽ വാദം തുടങ്ങിയില്ല, ലിസ്റ്റ് ചെയ്തത് 113-ാമത്, 6 വർഷങ്ങളായി നിരന്തരം മാറ്റി വെക്കുന്ന കേസ്, രാഷ്ട്രീയ ചർച്ചയായി..

ന്യൂഡൽഹി. ലാവ്‌ലിൻ കേസിൽ ബുധനാഴ്ചയും വാദം തുടങ്ങിയില്ല. അന്തിമ വാദത്തിനുള്ള കേസുകളുടെ പട്ടികയിൽ ബുധനാഴ്ച ലാവ്‌ലിനെ ഉൾപ്പെടുത്തിയിരുന്നത് 113-ാ മത്…

5 mins ago

വാക്കേറ്റം നടത്തുമ്പോള്‍ ബസിലെ വിഡിയോ റെക്കോര്‍ഡ് ചെയ്തിരുന്നു ഡ്രൈവർ യദു

തിരുവനന്തപുരം . മേയര്‍ ആര്യാ രാജേന്ദ്രനും കുടുംബവും കെഎസ്ആര്‍ടിസി ബസിനു സ്വകാര്യ കാർ കുറുക്ക് വെച്ച് തടഞ്ഞ് വാക്കേറ്റം നടത്തുമ്പോള്‍…

51 mins ago

രൺജിത്ത് ശ്രീനിവാസന്റെ കൊലയാളികൾക്ക് ജയിലിലെ മരണവുമായി ബന്ധമുണ്ടെന്ന് സന്ദീപ് വാര്യർ

തിരുവനന്തപുരം . ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന പ്രതിയെ പൂജപ്പുര സെൻട്രൽ ജയിലിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ആരോപണവുമായി ബിജെപി…

3 hours ago

ബസ്സിലെ മെമ്മറി കാർഡ് മുക്കി, മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

തിരുവനന്തപുരം . തിരുവനന്തപുരത്ത് സ്വകാര്യ യാത്രക്കിടെ മേയറുമായി റോഡിലുണ്ടായ തര്‍ക്കത്തെ തുടർന്ന് കെഎസ്ആര്‍ടിസി ബസിലെ യാത്രക്കാരെ എം.എല്‍.എ സച്ചിന്‍ ദേവ്…

4 hours ago

ഒരു ഗുണ്ടയെപോലെ എം എൽ എ റിസർവേഷനിൽ വന്ന യാത്രക്കാരെ ഇറക്കി വിട്ടു

തിരുവനന്തപുരം . തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനും ഭർത്താവും സഞ്ചരിച്ചിരുന്ന സ്വകാര്യ വാഹനം കെ എസ് ആർ ടി സി…

5 hours ago

എസ്എന്‍സി ലാവലിന്‍ കേസ് സുപ്രീംകോടതി ഇന്ന് വീണ്ടും പരിഗണിക്കും, കേസ് ഇതുവരെ 30 തവണ ലിസ്റ്റ് ചെയ്തെങ്കിലും ഒന്നും സംഭവിച്ചില്ല

ന്യൂഡല്‍ഹി . എസ്എന്‍സി ലാവലിന്‍ കേസ് സുപ്രീംകോടതി ഇന്ന് വീണ്ടും പരിഗണിക്കും. ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുക.…

7 hours ago