Kerala

തൊഴിലുറപ്പ് തൊഴിലാളികളെ അപമാനിച്ചത് ചോദ്യം ചെയ്ത മേട്രനെ കയ്യേറ്റം ചെയ്തവർ അറസ്റ്റിൽ

കൊല്ലത്ത് കുടിവെള്ളം ചോദിച്ച തൊഴിലുറപ്പ് തൊഴിലാളികളെ അപമാനിച്ചത് ചോദ്യം ചെയ്ത മേട്രന് നേരെ കയ്യേറ്റം നടത്തിയ സംഭവത്തില്‍ രണ്ടു പേരെ ചടയമംഗലം പൊലീസ് അറസ്റ്റ് ചെയ്തു. കാരാളിക്കോണം സ്വദേശികളായ ശ്യാം, റിയാസ് എന്നിവരാണ് പിടിയിലായത്. കൊല്ലം ഇളമാട് മണിയൻമുക്കിലാണ് സംഭവം.
തൊഴിലുറപ്പ് ജോലിക്കിടെ ശ്യാമിന്റെ വീട്ടിലെത്തി തൊഴിലാളികൾ കുടിവെള്ളം ചോദിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം. വെള്ളം നൽകാതെ ശ്യാം തൊഴിലാളികളെ ഇറക്കി വിടുകയും അപമാനിക്കുകയും ആയിരുന്നു. തൊഴിലുറപ്പ് മേട്രൻ ജയകുമാരി ഇത് ചോദ്യം ചെയ്തിരുന്നു. അൽപ്പസമയത്തിന് ശേഷം മദ്യപിച്ച് എത്തിയ ശ്യാമും സുഹൃത്ത് റിയാസും ചേർന്ന് തൊഴിലാളികളെ അസഭ്യം പറയുകയായിരുന്നു.
ഇതിനിടെ ജയകുമാരിക്ക് മർദനം ഏറ്റു. പ്രതികൾ ജയകുമാരിയുടെ വസ്ത്രം വലിച്ച് കീറുകയും ചെയ്തിരുന്നു. ഇതോടെ തൊഴിലാളികള്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. ചടയമംഗലം പൊലീസാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഇരുവരെയും റിമാൻഡ് ചെയ്തു.

crime-administrator

Recent Posts

കണ്ടക്ടറെ സംശയമുണ്ടെന്ന് യദു, ഗണേശനും യദുവിനൊപ്പം മേയറുടെയും സച്ചിൻ ദേവിന്റെയും വാദങ്ങൾ വിലപ്പോകില്ല

രണ്ടും കൽപ്പിച്ചാണ് KSRTC ബസ് ഡ്രൈവർ യദു. താൻ ഒരു സാധാരണക്കാരൻ ആണെന്നും തനിക്കും നീതി കിട്ടേണ്ടതുണ്ടെ ന്നുമാണ് യദു…

11 hours ago

ആ സത്യം തുറന്നു പറഞ്ഞില്ലെങ്കിൽ ഞാനുണ്ടാകുമായിരുന്നില്ല ശോഭാസുരേന്ദ്രൻ

എൽ ഡി എഫ് കൺവീനർ EP ജയരാജന്റെ BJP പ്രവേശനവുമായി ബന്ധപ്പെട്ട വസ്തുതകൾ തനിക്ക് തുറന്നു പറയേണ്ടി വന്നത് എന്തുകൊണ്ടാണെന്നു…

14 hours ago

ചില കോൺഗ്രസ് നേതാക്കൾക്ക് പണത്തോട് ആർത്തി, തെരഞ്ഞെടുപ്പ് പ്രവർത്തങ്ങളിൽ വീഴ്ച ഉണ്ടായി – കെ മുരളീധരൻ

തൃശ്ശൂർ . ചില കോൺഗ്രസ് നേതാക്കൾക്ക് പണത്തോട് ആർത്തിയെന്ന് കെപിസിസി യോഗത്തിൽ തൃശ്ശൂരിലെ കോൺഗ്രസ് നേതാക്കൾക്കെതിരെ രൂക്ഷ വിമർശനവുമായി കെ.…

16 hours ago

ടി.ജി.നന്ദകുമാർ ചോദ്യം ചെയ്യലിന് ഹാജരാകണം, ശോഭ സുരേന്ദ്രന്റെ പരാതിയിൽ ദല്ലാളിന് പൊലീസിന്റെ നോട്ടിസ്

ആലപ്പുഴ . ടി.ജി.നന്ദകുമാറിന് ആലപ്പുഴ പുന്നപ്ര പൊലീസിന്റെ നോട്ടിസ്. ലോക സഭ തെരഞ്ഞെടുപ്പ് സമയത്ത് സ്ത്രീത്വത്തെ അപമാനിച്ചെന്നും വ്യക്തിഹത്യ നടത്തിയെന്നും…

17 hours ago

എംഎൽഎ സച്ചിൻ ദേവിനെ രക്ഷിക്കാൻ കണ്ടക്‌ടറുടെ മൊഴി

തിരുവനന്തപുരം . കെ എസ് ആർ ടി ബസ് ഇടത് സൈഡിലൂടെ ഓവർ ടേക്ക് ചെയ്ത് ബസ്സിന്‌ കുറുകെ സ്വകാര്യ…

18 hours ago