India

രാജ്യത്ത് 2021 വരെ 2000 രൂപയുടെ 528251 കള്ളനോട്ടുകൾ പിടിച്ചെന്ന് റിപ്പോർട്ടുകൾ

രാജ്യത്ത് 2021വരെ 2000 രൂപയുടെ 528251 കള്ളനോട്ടുകൾ പിടിച്ചെന്ന റിപോർട്ടുകൾ പുറത്ത്. 2016 മുതലുള്ള കണക്കുകളാണ് ഇത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയം രാജ്യസഭയെ അറിയിച്ച കണക്കുകളിലാണിത് ഉള്ളത്.നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ (എൻസിആർബി) കണക്കുകൾ ആണ്‌ ഈ കാര്യത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം രേഖയായി ഉദ്ധരിച്ചിട്ടുള്ളത്.2020ലാണ്‌ ഏറ്റവും അധികം 2000ത്തിന്റെ കള്ള നോട്ടുകൾ പിടികൂടിയത്. ആ വർഷം പിടിച്ചെടുത്തത് 244834 എണ്ണം ആണ്‌. ഏറ്റവും കുറവ് 2016ലാണ്‌. വെറും 2272 എണ്ണം മാത്രം ആയിരുന്നു. കാരണം ആ വർഷം ആയിരുന്നു 2000ത്തിന്റെ നോട്ടുകൾ ഇറങ്ങിയത്.
2021-ൽ പിടിച്ചെടുത്ത എല്ലാ കള്ളനോട്ടുകളിലും ഏറ്റവും ഉയർന്നത് 500 രൂപ മൂല്യമുള്ള കള്ളനോട്ടുകളാണ്. ആ വർഷം 500 രൂപയുടെ 215,474 എണ്ണം നോട്ടുകൾ ആണ്‌ പിടിച്ചെടുത്തത്.
2022 മെയ് മാസത്തിൽ പ്രസിദ്ധീകരിച്ച ആർബിഐ വാർഷിക റിപ്പോർട്ടും 500 രൂപ മൂല്യമുള്ള നോട്ട് ലക്ഷ്യമിടുന്ന കള്ളപ്പണക്കാരെക്കുറിച്ച് സൂചന നൽകുന്നു.നോട്ട് അസാധുവാക്കലിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്ന് കള്ളനോട്ട് ഇല്ലാതാക്കുക എന്നതായിരുന്നു.ഒരു വർഷം മുമ്പ് ഏറ്റവും കൂടുതൽ കള്ളനോട്ടുകൾ പിടികൂടിയത് 48.96 കോടി രൂപയിലധികം മുഖവിലയുള്ള 2000 രൂപയായിരുന്നു. എൻസിആർബിയുടെ കണക്കുകൾ 2021 വരെ മാത്രമേ ലഭ്യമാകൂ.

crime-administrator

Recent Posts

കൊല്ലം സ്വദേശിയായ യുവതി കൊച്ചിയിലെ ഹോസ്റ്റലിന്റെ ശുചിമുറിയിൽ പ്രസവിച്ചു

കൊച്ചി . എറണാകുളത്ത് കൊല്ലം സ്വദേശിയായ യുവതി ഹോസ്റ്റലി ന്റെ ശുചിമുറിയിൽ പ്രസവിച്ചു. അമ്മയെയും കുഞ്ഞിനെയും പൊലീസെത്തി ആശുപത്രിയിലേക്ക് മാറ്റി.…

1 hour ago

എസ്എന്‍സി ലാവ്‌ലിന്‍ കേസ് അന്തിമ വാദം ബുധനാഴ്ച, 112 മത്തെ കേസായി ലിസ്റ്റ് ചെയ്തു

ന്യൂഡൽഹി . എസ്എന്‍സി ലാവ്‌ലിന്‍ കേസ് അന്തിമവാദത്തിനായി ബുധനാഴ്ചത്തേക്ക് ലിസ്റ്റ് ചെയ്ത് സുപ്രീംകോടതി. കേസുകള്‍ മാറ്റിവെച്ചതും കോടതിക്ക് മുന്‍പില്‍ വന്നതും…

1 hour ago

എസ് രാജേന്ദ്രന്റെ ജീവന് ഭീഷണി, സി പി എം പക തീർക്കുമോ? BJP നേതാക്കൾ മൂന്നാറിലേക്ക്

EP യുടെ BJP പ്രവേശനവാർത്ത കൊടുമ്പിരി കൊള്ളുമ്പോൾ മുങ്ങി പോയ മറ്റൊരു വാർത്തയുണ്ട്. ഇടുക്കി മുൻ എം എൽ എ…

2 hours ago

മുഖ്യൻ സഞ്ചരിച്ച നവകേരള ബസിന്റെ ആദ്യ യാത്രയിൽ തന്നെ കല്ലുകടി

കോഴിക്കോട് . മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ മന്ത്രിസഭ കേരളം ചുറ്റിയ നവകേരള ബസിന്റെ ആദ്യ യാത്രയിൽ തന്നെ കല്ലുകടി.…

7 hours ago

പഠിക്കാൻ വരുന്നവർ പഠിച്ചാൽ മാത്രം മതി,’ സ്റ്റഡി അബ്രോഡ് സ്വപ്നം തകർന്നത് പതിനായിരങ്ങൾക്ക്

ഇന്ത്യൻ വിദ്യാർത്ഥികൾ പ്രത്യേകിച്ച് കേരളത്തിലെ വിദ്യാർത്ഥികൾ ഒന്നടങ്കം വിദേശത്ത് വാഗ്ദത്ത ഭൂമി സ്വപ്നം കാണുന്നവരാണ്. മാന്യമായ ജീവിതം, ഫീസിനും നിത്യച്ചെലവിനും…

8 hours ago

20 ലക്ഷത്തിലേറെ അർബുദ രോഗികളുടെ വിവരങ്ങൾ ചോർത്തിയത് ചൈനയോ? ഉ.കൊറിയയോ? VIDEO NEWS STORY

തെക്കേ ഇന്ത്യയിൽ തന്നെ ഒരു സംസ്ഥാന സർക്കാരിന്റെ കീഴിൽ പ്രവർത്തിക്കുന്ന പ്രശസ്ത അർബുദ ചികിത്സ കേന്ദ്രമാണ് തിരുവനന്തപുരത്തെ റീജിയണൽ കാൻസർ…

8 hours ago