Kerala

എസ് രാജേന്ദ്രന്റെ ജീവന് ഭീഷണി, സി പി എം പക തീർക്കുമോ? BJP നേതാക്കൾ മൂന്നാറിലേക്ക്

EP യുടെ BJP പ്രവേശനവാർത്ത കൊടുമ്പിരി കൊള്ളുമ്പോൾ മുങ്ങി പോയ മറ്റൊരു വാർത്തയുണ്ട്. ഇടുക്കി മുൻ എം എൽ എ എസ് രാജേന്ദ്രനെ പറ്റിയായിരുന്നു അത്. പ്രകാശ് ജാവ്‌ദേക്കറുമായി ചർച്ച നടത്തുക വരെ ചെയ്തിട്ട് പിന്നീട് രാജേന്ദ്രൻ താൻ BJP യിലേക്ക് പോകുന്നില്ല എന്നത് വ്യക്തമാക്കി രംഗത്ത് വന്നിരുന്നു. പക്ഷെ അപ്പോഴും BJP യിലേക്ക് പോകാനുള്ള മുന്നൊരുക്കങ്ങൾ നടത്തുന്നുണ്ടായിരുന്നു എന്ന് വേണം കരുതാൻ. BJP പ്രവേശം വൈകിയതിന് പിന്നിലെ കാരണവും ഒരു ഇത് തന്നെയായിരിക്കാം. തന്റെ ജീവനുള്ള ഭീഷണി. ഇപ്പോൾ പുറത്തു വന്നിരിക്കുന്നതും അത്തരത്തിലൊരു വാർത്ത തന്നെയാണ്.

പാര്‍ട്ടിയുമായി പിണങ്ങി നില്‍ക്കുന്ന ദേവികുളം മുന്‍ എംഎല്‍എ എസ്.രാജേന്ദ്രനെ ആക്രമിക്കാന്‍ സിപിഎം പദ്ധതിയിട്ടു. പാര്‍ട്ടിയെ വെല്ലുവിളിച്ചു നില്‍ക്കുന്ന ആളെ തല്ലി ഒതുക്കുക എന്നതാണ് ഉദ്ദേശ്യം. സൂക്ഷിക്കണമെന്ന് പാര്‍ട്ടിയിലുള്ളവര്‍ രാജേന്ദ്രന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പോലീസിനും ഇതു സംബന്ധിച്ച് വിവരം ലഭിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് പൂര്‍ത്തിയായതിന് പിന്നാലെ തന്നെ ഉപദ്രവിക്കുന്നത് സിപിഎം തുടരുകയാണെന്നാണ് എസ് രാജേന്ദ്രന്‍ തന്നെ തുറന്നു പറയുകയും ചെയ്തിരുന്നു.

ലോക്‌സഭാ തിരഞ്ഞെടുപ്പ് പൂര്‍ത്തിയായതിന് പിന്നാലെ രാജേന്ദ്രന് ഒപ്പം നില്‍ക്കുന്നവര്‍ എന്നു കരുതുന്നവര്‍ക്കെതിരെ ആക്രമണം അഴിച്ചു വിട്ടിരുന്നു. മൂന്നാര്‍ മാട്ടുപ്പെട്ടി റോഡില്‍ കോരണ്ടിക്കാവ് കോരടിക്കാട് മണികണ്ഠന്റെ വീട്ടിലെത്തിയ സിപിഎം ഗുണ്ടകള്‍ ആക്രമണം നടത്തുകയും മകള്‍ മതേശ്വരിയുടെ കൈ തല്ലി ഒടിക്കുകയും ചെയ്തു.

സിപിഎം തന്നോട് ഉപദ്രവിക്കല്‍ നയം തുടരുകയാണ് ഇതില്‍ നിന്നും രക്ഷ നേടാന്‍ ബിജെപി പ്രവേശത്തെ കുറിച്ച് ആലോചിക്കുമെന്നാണ് നേരത്തെ പറഞ്ഞിരുന്നതെന്നും അങ്ങനെ ഒരു സാഹചര്യമാണ് ഇപ്പോള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്നും എസ് രാജേന്ദ്രന്‍ പറഞ്ഞു. സിപിഎമ്മില്‍ നിന്ന് തനിക്കുണ്ടായ പ്രശ്‌നങ്ങളൊന്നും പരിഹരിച്ചി ട്ടില്ല. തെരഞ്ഞെടുപ്പില്‍ പ്രചാരണത്തിനിറങ്ങാന്‍ ആരും ആവശ്യപ്പെട്ടില്ലെന്നും താനില്ലെങ്കിലും കുഴപ്പമില്ല എന്ന ചിന്തയാണ് സിപിഎമ്മിനുള്ളതെന്നും എസ് രാജേന്ദ്രന്‍ പറഞ്ഞു.

.തന്നെ ഉപദ്രവിക്കരുതെന്ന് പല തവണ ആവശ്യപ്പെട്ടിട്ടും ചില നേതാക്കള്‍ അതൊന്നും വകവെക്കുന്നില്ല. താന്‍ വിശ്വസിക്കുന്ന പ്രസ്ഥാനെ നേതൃത്വം നല്‍കുന്ന സര്‍ക്കാര്‍ തന്റേയും ഭാര്യയുടേയും പേരില്‍ കേസുണ്ടാക്കി. സ്വന്തം മക്കളേയും ഭാര്യയേയും പോലും സംരക്ഷിക്കാന്‍ കഴിയാത്ത ജീവിതം എന്ത് ജീവിതമാണ്. തനിക്കൊപ്പമുള്ളവരുടെ സംരക്ഷണമാണ് പ്രധാനം – രാജേന്ദ്രന്‍ പറഞ്ഞു.

ബിജെപി നേതൃസംഘം ഞായറാഴ്ച മൂന്നാറിലെത്തി സിപിഎം അക്രമത്തിനിരയായവരെ സന്ദര്‍ശിക്കുന്നുണ്ട്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥിയായിരുന്ന എ.രാജയെ തോൽപ്പിക്കാൻ ശ്രമിച്ചുവെന്നാരോപിച്ചായിരുന്നു രാജേന്ദ്രനെ പാർട്ടിയിൽ നിന്നും സസ്പെൻഡ് ചെയ്തത്. 2023 ജനുവരിയിൽ സസ്പെൻഷൻ കാലാവധി കഴിഞ്ഞെങ്കിലും അംഗത്വം പുതുക്കാൻ രാജേന്ദ്രൻ തയാറായില്ല. ഇതിനിടെ എംഎം മണി ഉള്‍പ്പെടേയുള്ളവർ എസ് രാജേന്ദ്രനെതിരെ രൂക്ഷ വിമർശനവുമായി രംഗത്ത് വന്നു. കഴിഞ്ഞ മൂന്ന് തവണയും മണ്ഡലത്തില്‍ നിന്ന് വിജയിച്ച എസ് രാജേന്ദ്രന്‍ ഇത്തവണയും ദേവികുളത്ത് സ്ഥാനാര്‍ത്ഥിത്വം പ്രതീക്ഷിച്ചിരുന്നു.

ഇത് ലഭിക്കാതെ വന്നതോടെ സ്ഥാനാർത്ഥിയായി വന്ന എ രാജയെ തോല്‍പ്പിക്കാന്‍ ശ്രമിച്ചെന്നുമായിരുന്നു എസ് രാജേന്ദ്രനെതിരായ ആരോപണം. എന്നാല്‍ രാജക്കെതിരായി താന്‍ ഒരു ബൂത്തില്‍ പോലും പ്രവർത്തിച്ചിട്ടില്ലെന്നും എസ് രാജേന്ദ്രന്‍ നേരത്തെ വ്യക്തമാക്കിയി രുന്നു. ഞാൻ മത്സരിക്കുമ്പോൾ മറയൂർ പഞ്ചായത്തിൽ 1300 വോട്ട് പുറകിലാണ്. രാജ 800 വോട്ടിന് മാത്രമാണ് പിന്നിലായതെന്നു മായിരുന്നു എസ് രാജേന്ദ്രന്റെ വാദം.

crime-administrator

Recent Posts

കേരളത്തിൽ സിപിഎം എന്ന ഫാസിസ്റ്റ് സംഘടനയുടെ കാടത്തത്തിന്റെ തേര്‍വാഴ്ച – കെ സുധാകരൻ

തിരുവനന്തപുരം . ബോംബ് നിര്‍മാണത്തിനിടെ കൊല്ലപ്പെട്ടവ ർക്കുവേണ്ടി രക്തസാക്ഷി സ്മാരക മന്ദിരം പണിത സിപിഎം ഭീകരപ്രവര്‍ത്തനത്തെ താലോലിക്കുകയാണെന്ന് കെപിസിസി പ്രസിഡന്റ്…

3 hours ago

സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങളുടെ മാഫിയ സംഘമായി സിപിഎം അധഃപതിച്ചു – വി ഡി സതീശൻ

തിരുവനന്തപുരം . എല്ലാത്തരം സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങളേയും പ്രോത്സാഹിപ്പിക്കുകയും ഒത്താശ ചെയ്യുകയും ചെയ്യുന്ന മാഫിയ സംഘമായി സിപിഎം അധഃപതിച്ചുവെന്ന് പ്രതിപക്ഷ…

4 hours ago

പിണറായി ബ്രിട്ടാസിനെ വിളിച്ചു, സോളാർ സമരം ഒത്തു തീർന്നു

2013 ഓഗസ്റ്റ് 12 നാണ് സോളാർ കേസിൽ അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി രാജിവയ്ക്കണമെന്നാവശ്യപ്പട്ട് ഇടതുപക്ഷം സെക്രട്ടറിയേറ്റ് വളയൽ സമരം…

5 hours ago

വയനാട്ടിലേക്ക് പ്രിയങ്ക, ഉപതിരഞ്ഞെടുപ്പിൽ പ്രിയങ്ക ഗാന്ധി വയനാട്ടിൽ അങ്കത്തിനിറങ്ങും

രാഹുൽ ഗാന്ധി വയനാട് വിട്ടാൽ ഉപതിരഞ്ഞെടുപ്പിൽ പ്രിയങ്ക ഗാന്ധി മത്സരിക്കും. രാഹുൽ വയനാടിനെ ചതിക്കുകയായിരുന്നു എന്ന ഇടത് പക്ഷ ആരോപണങ്ങളെ…

6 hours ago

സ്വാതി മലിവാളിനെ കൈയേറ്റം ചെയ്ത സംഭവത്തിൽ കേജ്‌രിവാളിന്റെ പിഎ ബിഭവ്കുമാറിനെ ഡൽഹി പൊലീസ് കേജ്‌രിവാളിന്റെ വസതിയിൽ നിന്ന് അറസ്റ്റ് ചെയ്തു

ന്യൂഡൽഹി . ആം ആദ്മി പാർട്ടി രാജ്യസഭാ എം.പിയും ഡൽഹി വനിതാ കമ്മിഷൻ മുൻ അദ്ധ്യക്ഷയുമായ സ്വാതി മലിവാളിനെ കൈയേറ്റം…

7 hours ago

ബോംബ് നിർമാണത്തിൽ കൊല്ലപ്പെട്ടവരെയും CPM രക്തസാക്ഷികളാക്കി, സ്‌മാരകം നിർമിച്ചു, ഉദ്ഘാടനം എം വി ഗോവിന്ദൻ

കണ്ണൂർ . ബോംബ് നിർമാണത്തിനിടെ കൊല്ലപ്പെട്ടവരെയും CPM രക്തസാക്ഷികളാക്കി. സിപിഎം അവർക്കായി രക്തസാക്ഷി സ്‌മാരകം നിർമിച്ച് ലോക കമ്മ്യൂണിസ്റ്റ് ചരിത്രം…

9 hours ago