അരിക്കൊമ്പനെ തുരത്താൻ തമിഴ്നാട് വനം വകുപ്പ് ഒരുങ്ങുന്നു കേരള വനം വകുപ്പിനോട്പ്രതിഷേധം അറിയിച്ചു തസ്‌മിഴ്നാടു വനം വകുപ്പ് .

അരിക്കൊമ്പൻ മേഘമലയിൽ ജനവാസമേഖലയിൽ ആണ് ഇപ്പോൾ . അരിക്കൊമ്പൻ ഇപ്പോൾ നിൽക്കുന്നത് വിനോദ സഞ്ചാരികളും കൃഷിയും ഒക്കെയുള്ള പ്രദേശത്താണ് . തമിഴ് നാട് വനം വകുപ്പ് ആശങ്കയിലാണ് .കേരളം വനം വകുപ്പിന്റെ പ്രവൃത്തിയിൽ കലിപൂണ്ട തമിഴ്നാട് വനം വകുപ്പ് മുന്നറിയിപ്പുമായി മേഘ മലയിലേക്കു . സഞ്ചാരികളെ മേഘമലയിലെ ഒരു ഭാഗത്തേക്കും കടത്തി വിടുന്നില്ല. . റേഡിയോ കോളറിൽ നിന്നുള്ള; വിവരങ്ങൾ കേരളം വനം വകുപ്പ് കൃത്യമായി കൈമാറുന്നില്ലെന്നു തമിഴ്‌നാട് വനം വകുപ്പ് . കേരളം വനം വകുപ്പ് കൃത്യമായ രീതിയിൽ കാര്യങ്ങളെ വിലയിരുത്തുന്നില്ലെന്നും തമിഴ്‌നാട് വനം വകുപ്പ് മേഘ മലയിലെ ജനങ്ങൾ ആശങ്കയിലാണ് അരിക്കൊമ്പനെ ക്കുറിച്ചുള്ള വാർത്തകൾ അറിഞ്ഞ മേഘമലയിലെ ജനങ്ങൾ പുറത്തിറങ്ങാതെ വനം വകുപ്പിനെ തങ്ങളുടെ ആശങ്കകൾ അറിയിച്ചു .. വളരെ വേഗത്തിൽ സഞ്ചാരിക്ക്കുന്ന സ്വഭാവമാണ് അരിക്കൊമ്പന് ഒരു ദിവസം ഏറ്റവും കൂടുതൽ ദൂരം സഞ്ചരിക്കുന്ന ഒരു പ്രകൃതവുമുണ്ട് അരിക്കൊമ്പന് .
എന്നാൽ മേഘമലയിലെ ജനങ്ങൾ ആനകൾക്കും വന്യമൃഗങ്ങൾക്കും ഒപ്പം അധിവസിക്കുന്നവരാണ് . അവർക്കു വന്യമൃഗങ്ങളെ ഭയമുണ്ടായിരുന്നില്ല എന്നാൽ അരിക്കൊമ്പൻ ആനയുടെ കഥകൾ കേട്ട മേഘമലയിലെ തമിഴ് ജനത ആകെ അമ്പരപ്പിലാണ് .റേഡിയോ കോളറിൽ നിന്നുമുള്ള ഒരു സിഗ്നലും ഇപ്പോൾ ലഭ്യമല്ല .വലിയ മൂടൽ മഞ്ഞും ചെറിയ രീതിയിലുള്ള മഴയുമാകാം സിഗ്നൽ ലഭിക്കുന്നതിൽ കാല താമസം നേരിടുന്നത് എന്ന് വനം വകുപ്പ് . അരിക്കൊമ്പനെ തിരക്കി വനം വകുപ്പ് സംഘമായി തിരിഞ്ഞു അന്വേഷണം നടത്തുന്നുണ്ട് . അരിക്കൊമ്പൻ ഉൾക്കാട്ടിലേക്കു കയറിയാൽ പിന്നീട് അന്വേഷണം ദുസ്സഹമാകും എന്നാൽ അരിക്കൊമ്പന്റെ മുൻകാല പ്രകടനം വച്ച് നോക്കിയാൽ പെട്ടെന്ന് അവൻ അപ്രത്യക്ഷമാകുകയും പിന്നീട് ജനവാസ മേഖലയിൽ വളരെ വേഗത്തിൽ പ്രത്യക്ഷപ്പെടാറുണ്ട് . അതാണ് വനം വകുപ്പിനെ ഇത്രയും തലവേദന അസൃഷ്ടിക്കുന്നതു . മൂന്നാറിന് സമാനമായ ഒരു കാലാവസ്ഥയാണ് മേഘമലക്കു ഇരുപതു കിലോമീറ്റര് സഞ്ചരിച്ചാൽ ഇരുങ്ങലാറിലെത്താം എന്നാൽ ഈ ഇടത്തെല്ലാം ജനങ്ങൾ അധിവസിക്കുന്ന പ്രദേശമായാണ് . അരിക്കൊമ്പൻ നിക്കുന്ന സ്ഥലം ഡാമും തേയില തോട്ടങ്ങളും വലിയ കൃഷിത്തോട്ടങ്ങളും ഒക്കെയുള്ള വനമേഖലയുമാണ് .