Exclusive

രണ്ടു മുന്നളികളെയും വെട്ടിലാക്കി ബാർ കോഴ

ബാർകോഴക്കേസിൽ സി ബി ഐ അന്വേഷണത്തിന് സുപ്രീം കോടതി ഉത്തരവിട്ടത്‌ സംസ്ഥാന രാഷ്ട്രീയത്തിലെ ചില പെയ്‌മുഖങ്ങൾ അഴിയുമെന്ന പ്രതീക്ഷയിൽ ആണ് ബി ജെ പി ഡൽഹിയിലെ ബാർ കോഴ വിവാദയത്തിൽപ്പെട്ട മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാലിന്റെയും മന്ത്രിമാരുടെയും വീടുകളിൽ നടന്ന ഇ ഡി റൈഡിനു സമാനമായ അന്വേഷണങ്ങൾ വരും ദിവസങ്ങളിൽ കേരളത്തിലും ആവർത്തിക്കാം .അതതുകൊണ്ടു തന്നെ ബാർ കോഴക്കേസ് അന്വേഷിക്കാമെന്ന സി ബി ഐ സത്യവാങ്മൂലം എൽ ഡി എഫിനെയും യു ഡി എഫിനെയും ഒരേപോലെ ആശങ്കയിലാഴ്ത്തുന്നു കെ എം മാണിയുടെ മന്ത്രിക്കസേര തെറിപ്പിക്കാൻ സി പി എം ആയുധമാക്കിയ വിവാദം വീണ്ടും കറങ്ങിത്തിരിഞ്ഞ് ഇടതുമുന്നണിയിലേക്കുതന്നെ എത്തിയാൽ ജോസ് കെ മാണിയുടെ കേരളകോൺഗ്രസ്(എം)നു അത് വൻതിരിച്ചടിയാകും ഇടത്‌ വലതു മുന്നണികളുടെ കൂട്ടുകച്ചവടമെന്ന ആരോപണമാണ് ബി ജെ പി ഉയർത്താൻ പോകുന്നത് രമേശ് ചെന്നിത്തല, കെ ബാബു, വി എസ് ശിവകുമാർ, ജോസ് കെ മാണി എന്നിവർക്കെതിരെ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിലാണ് സി ബി ഐ സുപ്രീം കോടതിയിൽ നിലപാട് അറിയിച്ചത് കെ എം മാണിക്കെതിരായ അന്വേഷണം മുഖ്യമന്ത്രി ഇടപെട്ടു തടഞ്ഞെന്ന ആരോപണം ഉണ്ടെന്നും സുപ്രീം കോടതിയിൽ ഫയൽ ചെയ്ത സത്യവാങ്മൂലത്തിൽ സി ബി ഐ വെക്തമാക്കിയിട്ടുണ്ട്‌
ബാർ കോഴ ഇടപാടുമായി ബന്ധപ്പെട്ടു അഞ്ചു ആരോപണങ്ങfളാണ് നിലവിലുള്ളത്. 2014 ളിൽ ധനകാര്യ മന്ത്രി ആയിരുന്ന കെ എം മാണിക്ക് ഒരു കോടി രൂപ കൈക്കൂലി നൽകിയതായി കേരളം ബാർ അസോസിയേഷൻ പ്രസിഡന്റ് ബിജു രമേശ് ആരോപിച്ചിരുന്നു. അടഞ്ഞുകിടക്കുന്ന 418 ബാറുകൾ തുറക്കുന്നതിനാണ് ഈ തുക നൽകിയത് അഞ്ചു കോടി രൂപ കെ എം മാണി ആവശ്യപ്പെട്ടിരുന്നു എന്നാണ് ബിജു രമേശ് വെളിപ്പെടുത്തിയത് 2015 ൽ എക്‌സൈസ് മന്ത്രിയായിരുന്ന കെ ബാബു ബാർ ലൈസൻസുകൾ പുതുക്കുന്നതിനും ലൈസൻസ് തുക കുറക്കുന്നതിനും ഒരു കോടി രൂപ വാങ്ങിയെന്നും ആരോപണമുണ്ടായിരുന്നു. ബാർ കേസിൽ നിന്നും പിന്മാറാൻ ജോസ് കെ മാണി പത്തു കോടി രൂപ വാഗ്ദാനം ചെയ്തു എന്നും ബിജു രമേശ് വെളിപ്പെടുത്തുകയുണ്ടായി കേസിൽ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ടു പി ൽ ജേക്കബ് എന്നയാളാണ് സുപ്രീം കോടതിയിൽ ഹർജി നൽകിയത് ഈ ഹർജിയുമായി ബന്ധപ്പെട്ടാണ് സി ബി ഐ സത്യവാങ്മൂലം സമപ്പിച്ചിരിക്കുന്നതു.

crime-administrator

Recent Posts

കോൺഗ്രസ് പാർട്ടി വക്താവ് രാധിക ഖേര പാർട്ടി വിട്ടു, ലോക്സഭാ തിരഞ്ഞെടുപ്പിനിടെ കോൺഗ്രസിനു തിരിച്ചടി ന്യൂഡൽഹി . ലോക്സഭാ തിരഞ്ഞെടുപ്പ്…

26 seconds ago

ടൈറ്റാനിക്കിലെ ക്യാപ്റ്റൻ എഡ്വേർഡിനെ അനശ്വരനാക്കിയ നടൻ ബെർണാഡ് ഹിൽ അന്തരിച്ചു

ലണ്ടൻ . ടൈറ്റാനിക് സിനിമയിൽ ക്യാപ്റ്റൻ എഡ്വേർഡ് സ്മിത്തിനെ അനശ്വരമാക്കിയ നടൻ ബെർണാഡ് ഹിൽ (79) അന്തരിച്ചു.ടൈറ്റാനിക്, ലോർഡ് ഓഫ്…

30 mins ago

പൂഞ്ച് ഭീകരാക്രമണത്തിന് ചൈനീസ് നിര്‍മിത ബുള്ളറ്റുകള്‍, ഭീകരക്രമണത്തിന് ചൈനീസ് സഹായം

ശ്രീനഗര്‍ . കഴിഞ്ഞ ദിവസം പൂഞ്ചില്‍ വ്യോമസേന ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച വാഹനത്തിന് നേരെ നടത്തിയ ആക്രമണത്തിന് ഭീകരര്‍ ഉപയോഗിച്ചത് ചൈനീസ്…

59 mins ago

ദുബായിൽ നിന്നും ഇന്ത്യയിലേക്ക് 18 കോടിയുടെ സ്വർണം കടത്തി പിടിയിലായ അഫ്ഗാനിസ്താൻ നയതന്ത്ര ഉദ്യോഗസ്ഥ സാകിയ വാർദക് രാജിവച്ചു

ന്യൂഡൽഹി . ദുബായിൽ നിന്നും ഇന്ത്യയിലേക്ക് 18 കോടിയുടെ സ്വർണം കടത്തി കൊണ്ട് വന്ന് മുംബൈ വിമാനത്താവളത്തിൽ പിടിയിലായ അഫ്ഗാനിസ്താൻ…

1 hour ago

കൊയിലാണ്ടി പുറംകടലിൽ ഇറാനിയൻ ബോട്ട് പിടികൂടി ഇന്ത്യൻ കോസ്റ്റ് ഗാർഡ്

കോഴിക്കോട് . കൊയിലാണ്ടി പുറംകടലിൽ ഇറാനിയൻ ബോട്ട് പിടികൂടി ഇന്ത്യൻ കോസ്റ്റ് ഗാർഡ്. കന്യാകുമാരി സ്വദേശികളായ 6 മത്സ്യത്തൊഴിലാളികളാണ് ബോട്ടിലുണ്ടായിരുന്നത്.…

2 hours ago

കെപിസിസി അധ്യക്ഷ സ്ഥാനം തിരിച്ചു നൽകിയില്ല, സുധാകരന് പരാതി

തിരുവനന്തപുരം . ലോകസഭാ വോട്ടെടുപ്പ് കഴിഞ്ഞിട്ടും കെപിസിസി അധ്യക്ഷസ്ഥാനത്തേക്ക് തന്നെ തിരികെ നിയമിക്കാത്തതിൽ കെ. സുധാകരനിൽ അതൃപ്തി. ഇക്കാര്യത്തിൽ സംഘടനാ…

2 hours ago