India

കേന്ദ്ര സർക്കാർ പദ്ധതികളിൽ രക്ഷകർതൃത്വം ഏറ്റെടുത്തു കേരളസർക്കാർ

ദേശീയ പാത 85 എന്ന് അറിയപ്പെടുന്ന കൊച്ചി-ധനുഷ്കോടി ദേശീയ പാതയുടെ നിര്‍മ്മാണം നടത്തിയത് കേന്ദ്ര സര്‍ക്കാരിന്‍റെ കീഴിലുള്ള ദേശീയ പാത അതോറിറ്റിയാണ്. 440 കിലോമീറ്റര്‍ നീളമുളള കൊച്ചി – മൂന്നാര്‍ -ധനുഷ്കോടി ദേശീയപാത 85 ലെ മൂന്നാര്‍ – ബോഡിമെട്ട് 41.78 കിലോമീറ്റര്‍ പാത നവീകരിക്കുന്നതിനായി 382 കോടി രൂപയാണ് കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചത്. മാത്രമല്ല ഇടുക്കി ലോക്സഭ എംപി ഡീന്‍ കുര്യാക്കോസ് ലോക്സഭാ അംഗമായിരിക്കെയാണ് റോഡിന്‍റെ നിര്‍മ്മാണം പൂര്‍ത്തിയായതും.കൊച്ചി – ധനുഷ്കോടി ദേശീയ പാതയില്‍ ചീയപ്പാറ ഉള്‍പ്പടെ തകര്‍ന്ന പ്രദേശങ്ങളില്‍ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്കായി 5 കോടി 74 ലക്ഷം രൂപ കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചതായി 2022ല്‍ ഡീന്‍ കുര്യാക്കോസ് എംപി വ്യക്തമാക്കിയിരുന്നു. മൂന്നാറിനും മുവാറ്റുപുഴ ക്കടാശ്ശേരിക്കുമിടയിലാണ് മെയിന്റനന്‍സ് പ്രവര്‍ത്തികള്‍ നടത്തപ്പെടുന്നത്. നിലവില്‍ NH 85 ഭാരത് മാല പദ്ധതിയില്‍ ഉള്‍പ്പെട്ടിരിക്കുന്നതിനാല്‍ നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയാണ് പണമനുവദിച്ചിരിക്കുന്നതെന്നും എംപി അന്ന് പറഞ്ഞു.കൊച്ചി-ധനുഷ്കോടി ദേശീയപാത ( NH85) മൂന്നാര്‍ വഴി പൂപ്പാറയില്‍ ചെന്ന് കേരള-തമിഴ്നാട് അതിര്‍ത്തിയായ ബോഡിമെട്ടിലേക്കാണ് പോകുന്നത്.അവിടെനിന്നും തമിഴ്നാട്ടിലേക്ക്.

മൂന്നാര്‍-പൂപ്പാറ ദൂരം 30Km മൂന്നാര്‍-കുമളി സംസ്ഥാനപാത(SH19) ഘടക പാത ആയ NH85 ല്‍ നിന്നും പൂപ്പാറയില്‍ വെച്ച്‌ പിരിഞ്ഞ് കുമളിക്ക് പോകുന്നു.പൂപ്പാറ-കുമളി ദൂരം 70Km നിലവില്‍ NH85-ല്‍ മെച്ചപ്പെടുത്തല്‍ നടന്നിട്ടുള്ളത് മൂന്നാര്‍-പൂപ്പാറ-ബോഡിമെട്ട് പരിധിയില്‍ ആണ് (41Km). മൂന്നാര്‍ – ബോഡിമെട്ട് റോഡിന്റെ ഫണ്ട് MoRTH ല്‍ നിന്നും സംസ്ഥാനം പദ്ധതി കേന്ദ്രത്തില്‍ സമര്‍പ്പിച്ച്‌ നേടി. നിര്‍മ്മാണം നടത്തിയത് കേരള PWD.

crime-administrator

Recent Posts

കേരള പൊലീസ് മേയറേയും എംഎല്‍എയേയും കണ്ട് വിറച്ചോ? അതോ കേസ് എടുക്കേണ്ടെന്ന് മുകളില്‍ നിന്നും നിര്‍ദ്ദേശമുണ്ടായോ ?- വി ഡി സതീശൻ

തിരുവനന്തപുരം . തിരുവനന്തപുരം മേയറും കെഎസ്ആര്‍ടിസി ഡ്രൈവറുമായുണ്ടായ തര്‍ക്കത്തില്‍ ബസിനുള്ളിലെ സിസിടിവി ക്യാമറയുടെ മെമ്മറി കാര്‍ഡ് കാണാതായത് ദുരൂഹമാണെന്ന് പ്രതിപക്ഷ…

15 hours ago

പരിഷ്കരണങ്ങളിൽ നിന്ന് പിന്നോട്ടില്ല, പ്രതിഷേധം കണ്ട് പിന്മാറില്ല മന്ത്രി ഗണേഷ് കുമാർ

തിരുവനന്തപുരം . ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണത്തിൽ നിന്ന് പിന്നോട്ടില്ലെന്നും, പ്രതിഷേധം കണ്ട് പിന്മാറില്ലെന്നും ഗതാഗത മന്ത്രി ഗണേഷ് കുമാർ. 'സംസ്ഥാനത്ത്…

17 hours ago

സഹകരണ ബാങ്ക് സംസ്ഥാനത്ത് ഒരു ഗൃഹനാഥന്റെ ജീവൻ കൂടി എടുത്തു

തിരുവനന്തപുരം . സഹകരണ ബാങ്കിനെ വിശ്വസിച്ച ഒരു ഗൃഹനാഥന്റെ ജീവൻ കൂടി പൊലിഞ്ഞു. നെയ്യാറ്റിൻകരയിൽ വിഷം കഴിച്ച് ​ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന…

18 hours ago

ഹൃദ്യയാഘാതം മൂലം മരണങ്ങൾ കൂടി, കൊവീഷീൽഡ് വാക്സീൻ കോടതിയിലേക്ക്

ന്യൂ ഡൽഹി . കൊവീഷീൽഡ് വാക്സീന്‍റെ പാർശ്വഫലങ്ങൾ വിദഗ്ധ സംഘത്തെ നിയോഗിച്ച് പഠിക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹർജി. വാക്സീൻ ഉപയോഗിച്ചത് മൂലം…

20 hours ago

മന്ത്രി ഗണേഷിന്റെ ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണത്തിനെതിരെ സമരത്തിനിറങ്ങി ഡ്രൈവിംഗ് സ്കൂളുകൾ

തിരുവനന്തപുരം . ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറിന്റെ ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണത്തിനെതിരെ സമരത്തിനിറങ്ങി ഡ്രൈവിംഗ് സ്കൂളുകൾ. ഡ്രൈവിങ്…

1 day ago

പിൻവലിച്ച പണം തിരിച്ചടക്കാനെത്തുമ്പോഴാണ് പിടികൂടിയത്, ആദായ നികുതി വകുപ്പ് കേന്ദ്ര അധികാരം ഉപയോഗിച്ച് വേട്ടയാടുന്നു – എം എം വർഗീസ്

ത‍ൃശൂർ . ബാങ്കിൽ അടക്കാൻ കൊണ്ടുവന്ന ഒരു കോടി രൂപ ആദായ നികുതി വകുപ്പ് പിടിച്ചെടുത്ത സംഭവത്തിൽ വിമർശനവുമായി സി…

1 day ago