രാജേന്ദ്ര കുറ്റവാളി ചാൾസ് ശോഭരാജ് നേപ്പാൾ ജയിലിൽ നിന്നും മോചിതനായി. 19 വർഷമായി ജയിലിൽ കഴിയുന്ന ചാൾസിനെ മോചിപ്പിക്കാൻ സുപ്രീം കോടതി ബുധനാഴ്ച ഉത്തരവിട്ടിരുന്നു. നിലവിൽ നേപ്പാൾ ഇമിഗ്രേഷൻ ഡിപ്പാർട്ട്മെന്റിലേക്ക് മാറ്റിയ ചാൾസിനെ ഉടൻതന്നെ ഫ്രാൻസിലേക്ക് കൊണ്ടുപോകും എന്നാണ് റിപ്പോർട്ട്. ജയിൽ മോചിതനായി 15 ദിവസത്തിനുള്ളിൽ ശോഭരാജനെ നാടുകടത്തണമെന്നാണ് സുപ്രീംകോടതി ഉത്തരവിലുള്ളത് . അമേരിക്കൻ സഞ്ചാരികളുടെ കൊലപാതക കേസിൽ ശിക്ഷിക്കപ്പെട്ട 2003 മുതൽ കാട്മണ്ടു സെൻട്രൽ ജയിലിൽ കഴിയുകയാണ് ശോഭരാജ്. 75 വയസ്സ് പിന്നിട്ട തടവുകാർക്ക് ശിക്ഷയുടെ കാലാവധിയുടെ 75% പൂർത്തിയായാൽ മോചനത്തിന് വ്യവസ്ഥയുണ്ട് നേപ്പാളിൽ. സുപ്രീംകോടതിയുടെ തീരുമാനത്തെ ദീർഘകാലം ശോഭരാജിന്റെ കേസുകൾ നടത്തിയ അഭിഭാഷക ശകുന്തള ബിശ്വാസ് സ്വാഗതം ചെയ്തു. സർക്കാർ തീരുമാനമെടുക്കാതിരുന്നത് മൂലം ശോഭരാജ് ബന്ദിയാക്കപ്പെട്ട സാഹചര്യമാണ് ഉണ്ടായിരുന്നത് എന്ന് ശകുന്തള ചൂണ്ടിക്കാട്ടി. ശകുന്തളയുടെ മകൾ നിഹിതയെ ശോഭരാജ ജയിലിൽ വച്ച് വിവാഹം ചെയ്തതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഹോളിവുഡ് സംവിധായകൻ ഡേവിഡ് ഫിഞ്ചറുടെ ത്രില്ലർ സിനിമകളിലെ കഥാപാത്രങ്ങളെക്കാൾ വിചിത്രമാണ് ചാൾസ് ശോഭരാജിന്റെ കഥ. ശോഭരാജിന്റെ ക്രിമിനൽ പശ്ചാത്തലം അങ്ങേയറ്റം ക്രൂരമാണ്… കൊലപാതകം, ജയിലിൽ നിന്ന് രക്ഷപ്പെടൽ, സ്ത്രീകളെ വേട്ടയാടൽ ഡ്രാഗ് ഡീലിംഗ് ആൾമാറാട്ടം തുടങ്ങിയ കുറ്റകൃത്യങ്ങളിലൂടെയാണ് ചാൾസ് തന്റെ ജീവിതത്തിന്റെ പ്രധാനപ്പെട്ട ഭാഗം കടന്നുപോന്നത്. തുടരെത്തുടരെ പിടിക്കപ്പെടുമ്പോഴും ജയിൽ ചാടിയും കുറ്റകൃത്യങ്ങൾ തുടർന്നും ജീവിച്ചു പോന്ന ചാൽസിന്റെ ജീവിതത്തെ ആസ്പദമാക്കി ധാരാളം പുസ്തകങ്ങളും സിനിമകളും സീരീസുകളും പുറത്തിറങ്ങിയിരുന്നു.