ഇന്ന് കോവിഡ്നോട് ബന്ധപെട്ടു വർക്ക് അറ്റ് ഹോം ഒരു പ്രധാന ജോലിയായെടുത്തിട്ടുണ്ട് മിക്കവാറും എല്ലാവരും. പ്രതേകിച്ചു സ്ത്രീകളെയാണ് ലക്‌ഷ്യം വയ്ക്കുന്നത് അതിൽ പുരുഷന്മാരും അവരുടെ ഇരകളാണ്. ഫേസ് ബുക്ക് വഴിയാണ് മിക്ക പരസ്യങ്ങളും വരുന്നത് എന്നാൽ അതിൽ കാണുന്ന നമ്പറിലേക്കു വിളിച്ചു ചോദിച്ചാൽ ഓൺലൈൻ പ്രൊമോഷൻ ആണെന്നെ പറയുകയുള്ളൂ ജോലി സംബന്ധമായി യാതൊരു കാര്യവും പറയില്ല. ഒരു മീറ്റിംഗ് ഉണ്ട് അത് അറ്റൻഡ് ചെയ്യ് അതുകഴിഞ്ഞു വിളിക്കാം ഇന്ന് പറയും. എന്നിട്ടു അതിന്റെ ലിങ്ക് അയച്ചു തരും. മിക്കവാറും ഗൂഗിൾ മീറ്റ് വഴിയായിരിക്കും അത് നടത്തുക. മീറ്റിംഗിൽ വാതോരാതെ സംസാരിക്കുന്നതു മുഴുവൻ ഓരോ പ്രോഡക്റ്റ്കളെ കുറിച്ചായിരിക്കും.
ആദ്യം നമ്മൾ തന്നെ വാങ്ങാൻ പറയും പിന്നെ മൂന്നു പേരെ കൊണ്ട് എടുപ്പിക്കാൻ പറയും അതിന്റെ ലാഭം കിട്ടും അങ്ങനെ തികച്ചും പിരമിഡ് രീതിയിൽ, എം എൽ എം ആണെന്ന് പറയാതെ പറയും. യഥാർത്ഥത്തിൽ എം എൽ എം കേരളത്തിൽ നിരോധിച്ചിരിക്കുന്നത് അറിയാഞ്ഞിട്ടാണോ അതോ മനപ്പൂർവം മറ്റുള്ളവരെ കബളിപ്പിക്കുന്നതാണോ ഇന്ന് ചോദിച്ചാൽ അറിഞ്ഞുകൊണ്ട് പറ്റിക്കുന്നതാണെന്നു മനസ്സിലാകും. ഇവർക്ക് രജിസ്റ്റേർഡ് ഓഫീസോ കൃത്യമായ അഡ്രസോ ഒന്നും തന്നെ ഇല്ലായെന്ന് കാണാം കഴിയും. നിരവധി അനവധി പേരാണ് വർക്ക് അറ്റ് ഹോമിന്റെ പേരിൽ പറ്റിക്കപെടുന്നത്.
ഏറ്റവും തമാശ എന്ന് പറയുന്നത് ഗൾഫിൽ ജോലിയുള്ളവർ വരെ ഈ തട്ടിപ്പിന് ഇരയായിട്ടുണ്ട് എന്നതാണ്. നിരന്തരം സോഷ്യൽ മീഡിയയിലൂടെ വരുന്ന പരസ്യം സാധാരണ വരുന്നത് കൊണ്ട് ഇത്തരക്കാർക്ക് ആളെ കിട്ടാൻ പ്രയാസം ഇല്ലാ എന്നുള്ളതാണ് സത്യം. നാൾതോറും സോഷ്യൽ മീഡിയയുടെ ഉപഭോക്താക്കൾ കൂടിക്കൂടി വരുന്നത് ഇവർക്ക്‌ വളരെ സൗകര്യമാണ്. വാലുംതലയും ഇല്ലാത്ത പരസ്യങ്ങൾ കണ്ടു അതിന്റെ പിറകെ പോകുന്നതിനു മുൻപ് അതിന്റെ ആധികാര്യകതയെ കുറിച്ച് മനസ്സിലാക്കുകയാണ് വേണ്ടത്. ഇത്തരം തട്ടിപ്പിന് എതിരെ ആരും പ്രതികരിക്കുന്നില്ല എന്നുള്ളതാണ് കൂടുതൽ തട്ടിപ്പുകൾ ചെയ്യാൻ അവരെ പ്രേരിപ്പിക്കുന്നത് . അത് കൊണ്ട് ഇത്തരം തട്ടിപ്പു കണ്ടാൽ അതിനെതിരെ നിയമ സഹായം തേടുക എന്ന് മാത്രമേ ഒരു പോംവഴിയുള്ളു.