Exclusive

ബിനീഷ് കോടിയേരിയെ അറസ്റ്റ് ചെയ്യാൻ ഇ ഡി എത്തുന്നു … സുപ്രീം കോടതി പിടിമുറുക്കി

ലഹരി ഇടപാടിലെ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ബിനീഷ് കോടിയേരിയ്ക്ക് സുപ്രീംകോടതി നോട്ടീസ്. ബിനീഷിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നല്‍കിയ ഹര്‍ജിയിലാണ് നോട്ടീസ്. ജസ്റ്റിസുമാരായ ബി ആര്‍ ഗവായ്, എ എസ് ബൊപ്പണ്ണ എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് നോട്ടീസ് അയച്ചത്.
ബിനീഷ് കോടിയേരിക്ക് ജാമ്യം അനുവദിച്ച കർണാടക ഹൈക്കോടതിയുടെ ഉത്തരവിനെതിരെ ബംഗളൂരുവിലെ ഇ ഡി ഡെപ്യൂട്ടി ഡയറക്ടർ ആണ് സുപ്രീം കോടതിക്ക് മുന്നിലെത്തിയത്. കള്ളപ്പണ ഇടപാടിൽ ബിനീഷിനെതിരെ ശക്തമായ തെളിവുകൾ ഉണ്ടെന്നാണ് ഇ ഡി സുപ്രീം കോടതിയെ അറിയിച്ചിരിക്കുന്നത്. കള്ളപ്പണ – മയക്കുമരുന്ന് ഇടപാട് കേസുകളിൽ ബിനീഷ് കോടിയേരി അറസ്റ്റിലാവുന്നത് 2020 ഒക്ടോബര് 29 നാണ് .പിന്നീട് നീണ്ട ഒരു വർഷത്തിന് ശേഷമാണ് ബിനീഷ് കോടിയേരിക്ക് കർശന ഉപാധികളോടെ കർണാടക ഹൈക്കോടതി ജാമ്യം അനുവദിക്കുന്നത്. ശേഷം കേരളത്തിലെത്തിയ ബിനീഷ് കോടിയേരി പി സി ജോർജിന്റെ മകനായ ഷോൺ ജോർജിനൊപ്പം അഭിഭാഷകനായി പ്രാക്ടീസ് തുടങ്ങി എന്ന വാർത്തകൾ പുറത്ത് വരുകയുണ്ടായി. എന്നാൽ തുടർന്ന് അഞ്ചു മാസത്തിനു ശേഷം കേസിൽ ഇ ഡി സുപ്രീം കോടതിയെ സമീപിക്കുകയും ജാമ്യം റദ്ദാക്കണമെന്നാവശ്യം ഉന്നയിക്കുകയും ചെയ്തു. പ്രശസ്ത അഭിഭാഷകനായ മുകേഷ് കുമാർ മോറോറി ആണ് ഇ ഡി ക്ക് വേണ്ടി സുപ്രീം കോടതിയിൽ ഹാജരായത്. ഈ കേസിലെ നാലാം പ്രതിയായ ബിനീഷ് കോടിയേരിക്കെതിരെ കൃത്യമായ തെളിവുകൾ ഉണ്ടെന്നാണ് മുകേഷ് കുമാർ മോറോറി കോടതിക്ക് മുന്നിൽ ഉയർത്തിയ പ്രധാന വാദം . രണ്ടാമതായി സാമ്പത്തിക സ്രോതസ്സ് സംബന്ധിച്ച് ബിനീഷ് നൽകുന്ന മറുപടി തൃപ്തികരമല്ല എന്നതും ബിനീഷിനെതിരെ ഇ ഡി യുടെ അഭിഭാഷകൻ ഉയർത്തിക്കാട്ടുന്നു. മാത്രമല്ല കേസിൽ ഇനിയും പലരെയും ചോദ്യം ചെയ്യാനുണ്ട് . അതിനാൽ തന്നെ ബിനീഷിനു ഈ സാഹചര്യത്തിൽ ജാമ്യം നൽകിയത് കേസിനെ ഗുരുതരമായി ബാധിക്കും എന്നും ഇ ഡി ആശങ്കപ്പെടുന്നു. ബാങ്ക് അക്കൗണ്ടുകളില്‍ കള്ളപ്പണം ഇല്ലെന്നും, പച്ചക്കറി, മല്‍സ്യ കച്ചവടത്തില്‍ നിന്നുള്ള പണമാണ് അക്കൗണ്ടില്‍ ഉള്ളതെന്നുമായിരുന്നു കര്‍ണാടക ഹൈക്കോടതിയില്‍ ബിനീഷിന്റെ വാദം. ഒന്നാം പ്രതിയായ അനൂപ് മുഹമ്മദുമായി ബിനീഷ് നടത്തിയ പണമിടപാടാണ് ബിനീഷിനെതിരായ കേസിനുള്ള ആധാരം തന്നെ. 2012 മുതൽ ഈ പ്രതികൾ തമ്മിൽ പണമിടപാട് നടന്നതായി ഇ ഡി കണ്ടെത്തിയ കാര്യമാണ്. മുഹമ്മദ് അനൂപിനെ ബിനീഷ് കോടിയേരി 80 ദിവസത്തിനിടെ 78 തവണ വിളിച്ചതിന്റെ രേഖകൾ നേരത്തെ പുറത്തുവന്നിരുന്നു. മെയ് 31നും ആഗസ്റ്റ് 19നും ഇടയ്ക്കാണ് ഇരുവരും തമ്മിൽ 78 തവണ ഫോണിൽ ബന്ധപ്പെട്ടതെന്നാണ് കണ്ടെത്തിയിരിക്കുന്നത്. അനൂപ് അറസ്റ്റിലാകുന്നതിന് രണ്ട് ദിവസം മുൻപ്, ആഗസ്റ്റ് 19ന് മാത്രം 5 തവണയാണ് ഇരുവരും വിളിച്ചത്.
കൂടാതെ ആദായ നികുതിയിലും ബിനീഷ് ചെയ്തു കൂട്ടിയ തിരിമറികൾ വ്യക്തമായതാണ്. ഇത്തരത്തിൽ രാജ്യ ദ്രോഹക്കുറ്റം ചെയ്ത ബിനേഷിന്റെ ജാമ്യം റദ്ദു ചെയ്യണമെന്നാണ് ഇ ഡി മുന്നോട്ടു വെയ്ക്കുന്ന ആവശ്യം.
എന്തായാലും സുപ്രീം കോടതി ഇടപെട്ട പശ്ചാത്തലത്തിൽ എത്രയും കോടിയേരി ബാലകൃഷ്ണന് മകനെ രക്ഷിച്ചെടുക്കാൻ അത്ര എളുപ്പമായിരിക്കില്ല എന്ന് തന്നെ വിലയിരുത്തപ്പെടുകയാണ് .

Crimeonline

Recent Posts

‘ബിജെപി വിരുദ്ധ പ്രചാരണം’ തെരഞ്ഞെടുപ്പിൽ ബി ജെ പിയെ അടിക്കാൻ ഇസ്രയേൽ കമ്പനി ശ്രമിച്ചു

ന്യൂഡൽഹി . ലോകസഭാ തെരെഞ്ഞെടുപ്പിൽ ബി ജെ പിയെ അടിക്കാൻ ഇസ്രയേൽ കമ്പനി ശ്രമിച്ചുവെന്ന റിപ്പോർട്ടുകൾ പുറത്ത്. ഇന്ത്യയിലെ തിരഞ്ഞെടുപ്പിൽ…

2 days ago

എക്സിറ്റ് പോൾ ഫലങ്ങൾ അരികിലെത്തുമ്പോൾ അടിപതറി സി പി എം, പ്രതീക്ഷകൾ നശിച്ച് എം വി ഗോവിന്ദൻ

തിരുവനന്തപുരം . എക്സിറ്റ് പോൾ ഫലങ്ങൾ അരികിലെത്തുമ്പോൾ അടിപതറി സി പി എം. എക്സിറ്റ് പോൾ ഫലങ്ങൾ തങ്ങൾക്ക് എതിരായിരിക്കുമെന്നാണ്…

2 days ago

എയർ ഹോസ്റ്റസ് 960 ഗ്രാം സ്വർണം കടത്തിയത് മലദ്വാരത്തിൽ ഒളിപ്പിച്ച്, സുർഭി കടത്തിയത് ക്യാബിൻ ക്രൂ തില്ലങ്കേരി സ്വദേശി സുഹൈലിന് വേണ്ടി

കണ്ണൂർ . കണ്ണൂർ വിമാനത്താവളം വഴി എയർ ഹോസ്റ്റസ് സ്വർ‌ണം കടത്തിയ സംഭവത്തിൽ മലയാളിയായ ക്യാബിൻ ക്രൂവും അറസ്റ്റിലായി. എയർ…

2 days ago

57 സീറ്റുകളിൽ ശനിയാഴ്ച ജനവിധി, ചാനലുകളിൽ എക്സിറ്റ് പോൾ ഫലങ്ങൾ ഇന്ന്

ന്യൂഡൽഹി . പ്രധാനമന്ത്രി നരേന്ദ്ര മോദി മത്സരിക്കുന്ന വാരാണസി അടക്കമുള്ള ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഏഴാമത്തെയും അവസാനത്തെയും ഘട്ടം ശനിയാഴ്ച നടക്കും.…

2 days ago

കൊട്ടാരക്കരയിൽ തഹസില്‍ദാരുടെ നേതൃത്വത്തില്‍ കൈക്കൂലി മാഫിയ, 4 ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

കൊല്ലം . കൊട്ടാരക്കര താലൂക്ക് ഓഫിസ് കേന്ദ്രീകരിച്ച് തഹസില്‍ദാരുടെ നേതൃത്വത്തില്‍ കൈക്കൂലി മാഫിയ പ്രവര്‍ത്തിക്കുന്നു എന്ന പരാതിയെ തുടർന്ന് നടത്തിയ…

2 days ago

സിദ്ധാർത്ഥൻ മരിച്ചപ്പോൾ അനുഭവിച്ചതിലേറെ ദുഃഖം ! പ്രതികളെ വെറുതെ വിടില്ല, സുപ്രീംകോടതിയെ സമീപിക്കും

തിരുവനന്തപുരം . വെറ്റിനറി കോളജിലെ വിദ്യാർഥിയായിരുന്ന മകൻ സിദ്ധാർത്ഥൻ മരിച്ചപ്പോൾ അനുഭവിച്ച ദുഃഖം തന്നെയാണ് പ്രതികള്‍ക്ക് ജാമ്യം ലഭിച്ച വിധി…

3 days ago