Business

മദ്യത്തില്‍ ആറാടി മലയാളികള്‍: റെക്കോര്‍ഡ് തകര്‍ത്ത് വിഷുക്കാല മദ്യവില്പന; വിറ്റഴിച്ചത് 14.01 കോടി രൂപയുടെ മദ്യം.

കോഴിക്കോട്: വിഷുക്കാല മദ്യ വില്‍പ്പനയില്‍ ഇത്തവണ ഏറ്റവും ഉയര്‍ന്ന റെക്കോര്‍ഡ് നേട്ടം കൈവരിച്ച് സംസ്ഥാനം.വിഷുത്തലേന്ന് കണ്‍സ്യൂമര്‍ഫെഡിന്റെ വില്‍പന ശാലയിലൂടെ സംസ്ഥാനത്ത് വിറ്റഴിച്ചത് 14.01 കോടി രൂപയുടെ മദ്യമാണ്.കോവിഡ് മൂലം കഴിഞ്ഞ രണ്ട് വിഷുക്കാലത്തും മദ്യ വില്‍പ്പന കാര്യമായി നടന്നിരുന്നില്ല. 2020ലെ വിഷുക്കാലത്ത് നടന്ന 9.82 കോടിയുടെ വില്‍പനയാണ് ഇതിനുമുമ്പ് നടന്ന ഉയര്‍ന്ന കച്ചവടം. ഈ റെക്കോര്‍ഡിനെ മറികടന്നുകൊണ്ടാണ് ഇത്തവണത്തെ വില്‍പ്പന.

സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കച്ചവടം നടന്നത് കൊയിലാണ്ടിയിലെ വില്പന ശാലയിലാണ്. 80.3 ലക്ഷത്തിന്റെ വിദേശ മദ്യമാണ് ഇവിടെ നിന്നും വിറ്റഴിച്ചത്. രണ്ടാം സ്ഥാനത്ത് കോഴിക്കോട് -78. 84 ലക്ഷം, മൂന്നാം സ്ഥാനം കൊടുങ്ങല്ലൂര്‍ 74.61 ലക്ഷം. കുന്ദംകുളം 68.65 ലക്ഷം, മട്ടന്നൂര്‍ 60.85 ലക്ഷം എന്നിങ്ങനെയാണ്.കഴിഞ്ഞ ക്രിസ്തുമസിനും റെക്കോര്‍ഡ് വില്‍പ്പന ബെവ്കോ കൈവരിച്ചിരുന്നു. ക്രിസ്തുമസ് ദിനത്തില്‍ കേരളത്തില്‍ 73 കോടി രൂപയുടെ മദ്യമാണ് വിറ്റഴിച്ചത്. ബെവ്കോയ്ക്ക് പുറമെ കണ്‍സ്യൂമര്‍ഫെഡ് ഔട്ട്ലൈറ്റുകള്‍ വഴിയുമുണ്ടായിരുന്നു വില്‍പ്പന. ബെവ്കോ ഔട്ട്ലെറ്റ് വഴി 65 കോടി രൂപയുടെ മദ്യവും കണ്‍സ്യൂമര്‍ ഫെഡ് ഔട്ട്ലെറ്റ് വഴി എട്ട്കോടി രൂപയുടെ മദ്യവുമാണ് വിറ്റഴിച്ചത്.

ഡിസംബര്‍ 24-ാം തിയതി കണ്‍സ്യൂമര്‍ ഫെഡ് വഴി 11.5 കോടി രൂപയുടെ മദ്യമാണ് വിറ്റത്. ക്രിസ്തുമസ് തലേന്ന് ബവ്റിജസ് കോര്‍പ്പറേഷന്‍ 65.88 കോടി രൂപയുടെ മദ്യമാണ് വിറ്റഴിച്ചത്. കഴിഞ്ഞ വര്‍ഷം 55 കോടി രൂപയുടേതായിരുന്നു വില്‍പ്പന. തിരുവനന്തപുരം പവര്‍ഹൗസ് ഔട്ട്ലെറ്റിലാണ് ഏറ്റവും കൂടുതല്‍ വില്‍പ്പന നടന്നത്. ഇവിടെ മാത്രം 73 ലക്ഷം രൂപയുടെ മദ്യമാണ് വിറ്റഴിച്ചത്.ക്രിസ്മസ് ദിവസങ്ങളിലായി 150 കോടി രൂപയിലേറ വരുന്ന മദ്യമാണ് മലയാളികള്‍ കുടിച്ചത്.

തിരുവനന്തപുരം കഴിഞ്ഞാല്‍ ക്രിസ്തുമസ് ദിനങ്ങളില്‍ ഏറ്റവുമധികം വില്‍പ്പന നടന്നത് ചാലക്കുടിയിലായിരുന്നു. 70.72 ലക്ഷം രൂപയുടെ മദ്യമാണ് ഇവിടെ വിറ്റഴിച്ചത്. പിന്നീട് ഏറ്റവുമധികം വില്‍പ്പന നടന്നത് ഇരിങ്ങാലക്കുടയിലാണ്. 63.60 ലക്ഷം രൂപയുടെ മദ്യമാണ് ഇവിടെ മാത്രം വിറ്റഴിച്ചത്.2020ലും ബവ്കോഔട്ട്ലെറ്റ് വഴി 55 കോടി രൂപയുടെ മദ്യ വില്‍പ്പനയാണ് നടന്നത്. കോവിഡ് നിയന്ത്രണങ്ങളും മറ്റും മദ്യവില്‍പ്പനയെ ബാധിച്ചിരുന്നു. കണ്‍സ്യൂമര്‍ഫെഡ് ഔട്ട്ലെറ്റിലൂടെയുമുണ്ടായിരുന്നു മദ്യ വില്‍പ്പന. കൊടുങ്ങല്ലൂരില്‍ ആണ് ഏററവുമധികം വില്‍പ്പന നടന്നത്. ഇവിടെ മാത്രം 53 ലക്ഷം രൂപയുടെ മദ്യം വിറ്റഴിച്ചിരുന്നു.

Crimeonline

Recent Posts

KSRTC ഡ്രൈവറുടെ കുത്തിന് പിടിച്ച് മേയർ ആര്യയും ഭർത്താവും,ബസിനു മുന്നിൽ കാർ വട്ടം വെച്ച് മേയറുടെ അഭ്യാസം

തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ സഞ്ചരിച്ച സ്വകാര്യ വാഹനത്തിന് സൈഡ് കൊടുക്കാതിരുന്ന കെ.എസ്.ആർ.ടി.സി ഡ്രൈവർക്കെതിരെ കേസെടുത്തു. തമ്പാനൂർ ഡിപ്പോയിലെ ഡ്രൈവർ…

4 hours ago

ഷാഫി പറമ്പിലിൽ ഹരിശ്ചന്ദ്രൻ നടിക്കേണ്ട, ശൈലജ ടീച്ചറുടെ ജയം തടയാൻ ആവില്ല – പി ജയരാജൻ

കണ്ണൂർ∙ വടകരയിലെ യുഡിഎഫ് സ്ഥാനാർഥി ഷാഫി പറമ്പിലിൽ അമർ അക്ബർ അന്തോണി എന്ന സിനിമയിലെ നല്ലവനായ ഉണ്ണിയെപ്പോലെ ഹരിശ്ചന്ദ്രൻ നടിക്കേണ്ടെന്നു…

4 hours ago

തൃശൂരിൽ സുരേഷ് ഗോപി ജയിക്കില്ല, തുഷാറിനോട് മത്സരിക്കേണ്ടെന്ന് പറഞ്ഞിരുന്നു – വെള്ളാപ്പള്ളിക്ക് പിണറായിയുടെ സ്വരം

തിരുവനന്തപുരം . തൃശൂരിൽ സുരേഷ് ഗോപി ജയിക്കില്ലെന്നും സുരേഷ് ഗോപി രാഷ്ട്രീയക്കാരനല്ലെന്നും അതിന്റെ എല്ലാ കുഴപ്പവും തൃശ്ശൂരിൽ സംഭവിച്ചെന്നും എസ്എൻഡിപി…

4 hours ago

നടന്നത് ബി ജെ പിയുടെ ഗൂഢാലോചന, ശിവനും പാപിയും പരാമർശം സ്വാഗതാർഹം, തെറ്റു തിരുത്തി മുന്നോട്ടു പോവും – ഇ പി ജയരാജൻ

കണ്ണൂര്‍ . മുഖ്യമന്ത്രിയുടെ ശിവനും പാപിയും പരാമർശം സ്വാഗതാർഹമാണെന്നും, മുഖ്യമന്ത്രിയുടെ ഉപദേശം ഇരുകൈയ്യും നീട്ടി സ്വീകരിക്കുന്നതായും തെറ്റു പറ്റിയാൽ തിരുത്തി…

6 hours ago

രാഷ്ട്രപതിക്ക് പണികൊടുക്കാൻ പോയ പിണറായിക്കിട്ട് ഗവർണർ പണികൊടുത്തു

നിലവില്‍ പരിഗണനയിലുണ്ടായിരുന്ന എല്ലാ ബില്ലുകളിലും ഒപ്പുവെച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍. ഭൂപതിവ് നിയമ ഭേദഗതി അടക്കമുള്ള അഞ്ച് ബില്ലുകളിലാണ് ഗവര്‍ണര്‍…

7 hours ago

മക്കൾക്ക് ലണ്ടനിൽ കൂലിപ്പണി, കരഞ്ഞ് ഉണ്ണിത്താൻ, കൂവി നാറ്റിച്ച് സോഷ്യൽ മീഡിയ

തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ സ്ഥാനാർത്ഥി ആയിരുന്ന പലരും വാ തുറന്നാൽ വെള്ളി വീഴും എന്ന അവസ്ഥയാണ്. തിരഞ്ഞെടുപ്പ് ദിവസം പൊട്ടിയ വാക്…

7 hours ago